2017, ഡിസംബർ 31, ഞായറാഴ്‌ച


ആ കണ്ണുകളിലെ തിളക്കത്തിനും അകലെ
കരിനിഴൽ വീണ പ്രത്യാശയുടെ കണികയോ ??
അരുത്, കൈവിടാതെ കാത്തിടേണം
പ്രതീക്ഷയെന്ന സ്വന്തക്കാരനെ,
നാം പോലും നിനച്ചിരിക്കാതെ
ഒരിക്കൽ സ്വപ്നങ്ങൾ സഫലമാകും ...
ചുണ്ടിൽ നീയൊളിച്ച മന്ദസ്മിതത്തിന്റെ
മാധുര്യം കവരാൻ ...
നുണക്കുഴി തൊട്ടൊന്നു ഇക്കിളിപ്പെടുത്താൻ ..
നിന്നിലെ പ്രണയിനിയെ തൊട്ടുണർത്താൻ..
ഒരുനാൾ ...

2017, ഡിസംബർ 30, ശനിയാഴ്‌ച


സൗഹൃദം ...
==========================
   അന്ന് മണ്ണപ്പം ചുട്ടതും  കണ്ണാരം പൊത്തിക്കളിച്ചതും  ചോറും കൂട്ടാനും വെച്ച് കളിച്ചതും അവർ ഒന്നിച്ചായിരുന്നു. അന്ന് അവർ പരസ്പരം പറഞ്ഞു "നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ".
 പുളിയനുറുമ്പിനെ തോൽപ്പിച്ചു അവൻ അവൾക്കായി കൊടുത്ത മൂവാണ്ടൻ മാമ്പഴവും, തോർത്തുമുണ്ടിൽ അവർ ഊറ്റിപിടിച്ച പരൽമീനുകളും അവരുടെ സൗഹൃദം ദൃഢപ്പെടുത്തി. വയൽവരമ്പിലൂടെ ഒരു കുടക്കീഴിൽ പള്ളിക്കൂടത്തിലേക്ക് അവർ പോകുന്നത് തുമ്പയോടും തുമ്പിയോടും നെൽക്കതിരിനോട് പോലും കഥ പറഞ്ഞുകൊണ്ടേയിരുന്നു. മറ്റുകൂട്ടുകാർക്ക് ഇതിൽ തെല്ലൊന്നുമല്ല അസൂയ തോന്നിയിരുന്നത്.
അവൻ ഹരി, അവൾ രാധ.
സ്കൂളിൽ വെച്ച് ആരെങ്കിലും രാധയോട് അപമര്യാദയായി എന്തെങ്കിലും പറഞ്ഞാൽ അതിന് പകരം ചോദിച്ചേ ഹരി അവളുടെ അടുത്ത് എത്തിയിരുന്നുള്ളൂ. ഒരിക്കൽ ക്ലാസ്സിലെ അതിവിരുതരിൽ ഒരുവനായ ബൈജു രാധയുടെ ബാഗിൽ ഒരു പേക്കാച്ചി തവളയെ ഒളിപ്പിച്ചു. ബാഗിൽ കയ്യിട്ട രാധ പേടിച്ചു കരച്ചിലായി. ഇതറിഞ്ഞ ഹരി സ്കൂൾ മുറ്റത്തിട്ട് ബൈജുവിനെ പൊതിരെ തല്ലി, മറ്റു കുട്ടികളെല്ലാം വട്ടം കൂടി ... അടികിട്ടിയ ബൈജു ഹരിയോട് ചോദിച്ചു "നിനക്കെന്താടാ ഞാൻ അവളെയല്ലേ പേടിപ്പിച്ചത്, അതിന് അവൾ നിന്റെ ആരാ, അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നീയവളെ കല്യാണം കഴിക്കെടാ ???...ചെറിയ വായിൽ നിന്നും വലിയ വാക്കുകൾ !!!! "അയ്യേ അതിന് അവൾ എന്റെ സുഹൃത്താടാ ,സുഹൃത്തിനെ ആരെങ്കിലും കല്യാണം കഴിക്കുമോ ?? ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കളായിരിക്കും, അതല്ലാത്ത ഞാൻ ഇവളെ കല്യാണം കഴിക്കുന്ന ദിനം വന്നാൽ അന്ന് മുതൽ ഞാൻ നിന്റെ ഭ്രിത്യനായി നിന്ന് പാദസേവ ചെയ്യും " കുഞ്ഞു ഹരിയുടെ വായിലും വലിയ വാക്കുകൾ തന്നെ.
വളർച്ചയുടെ നാളുകൾ..... ഇന്ന് രാധ കോളേജിലേക്ക് നടക്കുമ്പോൾ പുസ്തകം മാറിൽ ചേർത്താണ് നടക്കാറ്. ഹരി പൊടിമീശയൊക്കെ വെച്ച് സൈക്കിൾ തള്ളി അവൾക്കൊപ്പം.... കളിച്ചും ചിരിച്ചും നാട്ടുകാരെ ചിന്തിപ്പിച്ചു അവരുടെ സൗഹൃദം വളർന്നുകൊണ്ടിരുന്നു. ഒരു ദിവസം ചായക്കടക്കാരൻ കുമാരേട്ടൻ എതിരെ വന്നപ്പോൾ ചോദിച്ചു " ന്താ ഹര്യേ, എന്നാ ഇങ്ങളെ രണ്ടാളേം കല്യാണചോറ് കിട്ട്വാ ?? " ഹരി ചിരിച്ചു " ന്റെ കുമാരേട്ടാ, ഞങ്ങള് നല്ല സുഹൃത്തുക്കളാ, സുഹൃത്തിനെ ആരേലും കെട്ടുവോ ?? " മൂന്നു പേരും ചിരിച്ചു.
   കാലം മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ടിരുന്നു. ഇപ്പോൾ രാധ, രാധ ടീച്ചറും ഹരി, ഹരിമാഷുമായി മാറി, രണ്ടുപേരും ഒരേ സ്കൂളിൽ അധ്യാപകർ. ഇപ്പോഴും അവരുടെ സൗഹൃദം ദൃഢമായി തന്നെ തുടരുന്നു. കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട രണ്ടു മാതൃകാഅധ്യാപകർ. തമ്മിൽ ആരെ കൂടുതൽ ഇഷ്ടം എന്ന് ഏതെങ്കിലും കുട്ടിയോട് ചോദിച്ചാൽ ആശയക്കുഴപ്പത്തിലാവും, രണ്ടുപേരും പ്രിയപ്പെട്ടവർ, കുട്ടികൾക്കെന്നതുപോലെ നാട്ടുകാർക്കും.
   ആയിടക്ക് രാധക്ക് ആലോചനകൾ വന്നു തുടങ്ങി, " വടകരയിൽ നിന്നും വന്ന ആലോചന കൊള്ളാമെന്നു തോനുന്നു, മ്പക്കൊന്നു അത്രേടം വരെ പോയിനോക്കിയാലോ ഹര്യേ" ഒരു ദിവസം രാധയുടെ അച്ഛന്റെ ചോദ്യം. " "ന്നാ ഞാറാഴ്ച തന്നെ പോകാം അച്ഛാ" ഹരി മറുപടി പറഞ്ഞു.
"നല്ല കൂട്ടരാ, നിനക്ക് നല്ല ചേർച്ചയുള്ള ചെക്കൻ " പോയി വന്ന ശേഷം ഹരി രാധയോടായി പറഞ്ഞു. "ഹരിക്ക് ഇഷ്ടപ്പെട്ടാൽ  എനിക്കും ഇഷ്ടമാ" രാധ സന്തോഷത്തോടെ പറഞ്ഞു.
"ഡീ നിന്റെ കെട്ട് കഴിഞ്ഞാലും നമ്മുടെ സൗഹൃദം തുടരണം ട്ടോ"
"അതിൽ ഹരിക്കെന്താ സംശയം"
"ഏയ് ഒന്നുമില്ല, അവനെ കിട്ടുമ്പോ വല്യ പത്രാസ് കാണിച്ചാ ചവിട്ടു മേടിക്കും, നീയും അവനും"
രണ്ടുപേരും ചിരിച്ചു.
പുറത്ത്‌ മഴ തകർത്തു പെയ്യുന്നു. ഹരിയും രാധയും ഇപ്പോൾ രാധയുടെ വീട്ടിലാണ്. ഓടിനു മുകളിൽ നിന്നും താഴേക്കുവീഴും മഴപേമാരിയെ രാധ കൈക്കുമ്പിളിൽ വാങ്ങി. "കാലം തെറ്റി വന്ന മഴയാ ... പാറൽ മതി പനി പിടിക്കാൻ, ഇങ്ങോട്ടു മാറി നിന്നേ" ഹരി അവളെ വഴക്കു പറഞ്ഞു. "അമ്മയും അച്ഛനും കുടുങ്ങിയത് തന്നെ, അല്ലെങ്കിലും അമ്മാവന്റെ വീട്ടിലേക്ക് ഇന്ന് തന്നെ പോകാൻ എന്തൊരു നിർബന്ധആയിരുന്നു, അങ്ങനെതന്നെ വേണം" രാധ അമർഷം കൊണ്ടു. ഹരി ഒരു തോർത്ത് രാധക്ക് നീട്ടി തല തോർത്താൻ പറഞ്ഞു, രാധ തോർത്ത് വാങ്ങാൻ കൈ നീട്ടി, മാനത്തൊരു മിന്നൽ കൊള്ളിയാൻ മിന്നി. പൊട്ടിത്തെറിച്ച വെള്ളിടി ശബ്ദം കേട്ട് ഞെട്ടിയ രാധ ഹരിയെ ചുറ്റിപിടിച്ചു. ഒരു വേള ഹരി സ്തബ്ധനായി. പേടിച്ചരണ്ട രാധയെ ഹരി ചേർത്ത് നിർത്തി. മുഖമുയർത്തി ഹരിയെ നോക്കിയ രാധയുടെ കണ്ണുകളെ ഹരിയുടെ കണ്ണുകൾ നേരിട്ടപ്പോൾ രാധയുടെ മിഴികൾ കൂമ്പി. രാധയുടെ വിറയ്ക്കുന്ന അധരത്തിൽ തങ്ങി നിന്ന മഴതുള്ളി കണ്ട ഹരിയുടെ കാൽവിരൽ മുതൽ മേലോട്ട് ഒരു ഇടിമിന്നൽ ഇരച്ചു കയറി. പതിയെ മുഖം താഴ്ത്തി ഹരിയുടെ ചുണ്ടുകൾ ആ മഴത്തുള്ളിയെ ഒപ്പിയെടുത്തു. പ്രകൃതി ആർത്തട്ടഹസിച്ചു. കാറ്റിൽ ആടിയുലഞ്ഞ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ കൊമ്പ് വീണു നിലം പൊത്തി. പുതുമഴയെ ഏറ്റുവാങ്ങിയ പുതുമണ്ണ് പുളകിതയായി ചെറു ആലസ്യത്തിലേക്കു വഴുതി വീണു. മഴ നിലച്ചപ്പോഴേക്കും ഇരു ശരീരങ്ങളും വിയർപ്പിൽ കുളിച്ചിരുന്നു. രാധ നാണത്താൽ ഹരിക്ക് നോട്ടം നൽകാതെ ജനലിനു വെളിയിലേക്കു നോക്കി. ഒന്നും മിണ്ടാതെ ഹരി വാതിൽ തുറന്നു പുറത്തിറങ്ങി. ഇലകളിൽ നിന്നും ഇറ്റുവീഴും മഴത്തുള്ളികൾക്കിടയിലൂടെ നടന്നകന്നു.
  രാധ പതിവിലും പ്രസന്നവതിയായിരുന്നു. ഹരിയാവട്ടെ അരുതാത്തത് കട്ടെടുത്തു പിടിക്കപ്പെട്ടവനെപോലെയും. അവന്റെ കണ്ണുകൾ വിദൂരത തേടി അലഞ്ഞു.
  രാധയിൽ മാറ്റങ്ങൾ വരാൻ താമസമുണ്ടായില്ല. അവരുടെ സൗഹൃദം ഇന്ന് അവളുടെ വയറ്റിൽ വളരാൻ തുടങ്ങി. അധികകാലം മൂടിവെക്കാൻ പറ്റില്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു. അന്ന് ഹരിയും അവളും കണ്ടപ്പോൾ അവൾ അവനോട് കാര്യം പറഞ്ഞു. അവന്റെ മുഖം പ്രകാശിച്ചു. കണ്ണുകൾ തിളങ്ങി. "ഞാൻ നമ്മുടെ വീട്ടുകാരോട് അവതരിപ്പിക്കാം, ഏറ്റവും അടുത്ത ഒരു മുഹൂർത്തത്തിൽ നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടും" ഹരി ആവേശത്തിലായിരുന്നു. പെട്ടന്ന് അവൾ അവന്റെ വായ അവളുടെ കൈ കൊണ്ട് മൂടി. "വേണ്ട ഹരി, നമ്മൾ എന്നും നല്ല സുഹൃത്തുക്കളാണ്, സുഹൃത്തിനെ ആരെങ്കിലും കല്യാണം കഴിക്കുമോ ?? " അവളുടെ മുഖത്ത് ചിരി അപ്പോഴും തങ്ങി നിന്നിരുന്നു. കുറച്ചുനേരത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു "ഹരീ , നല്ലൊരു വിസ ഒത്തുവന്നിട്ടുണ്ടെന്നു ശാരദ ടീച്ചറുടെ ഭർത്താവ് പറഞ്ഞു പോലും, ഹരി വേറെ ഒന്നും ആലോചിക്കേണ്ട, ഹരി പോയേ പറ്റൂ" അതൊരു നിർബന്ധിക്കലായിരുന്നു.
   ഹരിയുടെ വിദേശയാത്ര വളരെ പെട്ടന്നായിരുന്നു. യാത്രയാക്കാൻ ഹരിയുടെ വീട്ടുകാരും രാധയും രാധയുടെ വീട്ടുകാരും അടുത്ത ചില സുഹൃത്തുക്കളും എത്തിയിരുന്നു. ഹരിയുടെ മുഖത്തെ സന്തോഷക്കുറവ് എല്ലാവരും ശ്രദ്ദിച്ചു. പോകും നേരം ഹരി ദയനീയമായി രാധയെ നോക്കി. അവൾ നിറഞ്ഞൊരു പുഞ്ചിരി നൽകി അവനെ യാത്രയാക്കി.
   വർഷം നാല്കഴിഞ്ഞാണ് നാടിനെ കാണാൻ പോകുന്നത്. ഹരി വളരെ ആകാംക്ഷയിലാണ്. പോയ ഉടനെ രാധ വല്ലപ്പോഴും എഴുത്തൊക്കെ ഇട്ടിരുന്നത് ക്രമേണ നിന്നുപോയി. തന്റെ തിരക്കും അതിനൊരു കാരണം തന്നെയാവാം. വീട്ടുകാർ ഇത്തവണ കല്യാണം കഴിപ്പിച്ചേ വിടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. അമ്മയുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു കുട്ടിയെ അവർ കണ്ടുവെച്ചിട്ടുണ്ട് പോലും.
വീട്ടിൽ എത്തിയ ഹരി അമ്മയോട് ആദ്യം തിരക്കിയത് രാധയെ ആയിരുന്നു. "മോൻ പോയി രണ്ടു മാസം തികയും മുൻപ് അവർ ഇവിടം വിറ്റ് പോയി" അമ്മയുടെ മറുപടി.
  രാധയുടെ ഇപ്പോഴത്തെ മേൽവിലാസം തപ്പിയെടുക്കാൻ ഹരി തെല്ലൊന്നു പ്രയത്നിക്കേണ്ടി വന്നു. മുറ്റത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു രണ്ടു കുട്ടികൾ മുറ്റത്തു മണ്ണപ്പം ചുട്ടുകളിക്കുന്നു. വെള്ള ഷമ്മീസ് ധരിച്ച ഒരു കൊച്ചു സുന്ദരികുട്ടിയും അവളെക്കാൾ കുറച്ചു വലുതെന്നു തോന്നുന്ന ഒരു നീല നിക്കറിട്ട മെലിഞ്ഞ കൊച്ചുസുന്ദരനും.
"എന്താ പേര് ?? " ഹരി കുട്ടികളോട് ചോദിച്ചു.
"ഇവൻ യദു കൃഷ്ണൻ, ഞാൻ ഹരിപ്രിയ" സുന്ദരികുട്ടിയാണ് ഉത്തരം പറഞ്ഞത്. കാൽപ്പെരുമാറ്റം കേട്ടപ്പോൾ തന്നെ അകത്തുനിന്നും രാധ വാതിലിൽ എത്തിനോക്കി. ക്ഷീണിച്ചിരിക്കുന്ന മുഖം, കണ്ണുകളിൽ പഴയ തിളക്കമില്ല. തന്നെ കണ്ടപ്പോൾ അടുപ്പിൽ ഊതിയിട്ടാവാം ചുവന്ന ആ കണ്ണുകളിൽ പഴയ തിളക്കത്തിന്റെ ഒരു മിന്നലാട്ടം.
"ഹരി എപ്പോ എത്തി ??"
"ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ, നിന്റെ അച്ഛനും അമ്മയും ഭർത്താവുമൊക്കെ എവിടെ ??"
അവൾ ചിരിച്ചു, "അച്ഛന് ഇപ്പൊ ഇവിടെ ഒരു പീടിക ഉണ്ട്, അവർ രണ്ടാളും രാവിലെ അങ്ങോട്ട് പോകും"
"ഭർത്താവ് ??"
"അങ്ങനെയൊരാൾ ഇല്ലാ, അന്നത്തെ ആ കല്യാണമൊന്നും നടന്നില്ല, അല്ലെങ്കിലും നടക്കാൻ പാടില്ലല്ലോ, ദാ കണ്ടോ ആ കളിക്കുന്നതാണ് എന്റെ... അല്ല, നമ്മുടെ മോള്"
ഹരി മറ്റൊരു ലോകത്തായിരുന്നു, അവൻ യാന്ത്രികമെന്നപോലെ മുറ്റത്തേക്ക് നടന്നു, മെല്ലെ കുനിഞ് ആ കുട്ടിയെ ഏടുത്തു മാറോടു ചേർത്ത് ഉമ്മവെച്ചു. തിരിച്ചു രാധയുടെ അടുത്തെത്തിയ അവന്റെ കാൽവെപ്പ് വളരെ ദൃഢമായിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി ഹരി ഉറച്ച ശബ്ദത്താൽ പറഞ്ഞു" പുറപ്പെട്, വാ പോകാം...  നിങ്ങൾ കഴിയേണ്ടത് എന്റെ വീട്ടിലാണ്"
   പാതിചാരിയ വാതിൽ കടന്ന് മുല്ലപൂവണിഞ് കയ്യിൽ ഒരു ഗ്ലാസ് പാലുമായി കടന്നു വന്ന രാധയെന്ന നവവധുവിനെ സ്വീകരിച്ചടുത്തിരുത്തി ഹരി അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു " എന്തേ അന്ന് വന്നില്ല നീയെന്റെ ജീവിതത്തിലേക്ക്?? കിടക്കയിൽ സുഖമായി ഉറങ്ങുന്ന മോളെ ഒന്ന് നോക്കി ചിരിയോടെ രാധ "ഒരു സുഹൃത്തിനെ ആരെങ്കിലും കല്യാണംകഴിക്കോ ?? " അവളുടെ കാതിൽ ഒരു ചെറു നുള്ളു കൊടുത്തു അവൻ ചോദിച്ചു "എന്നിട്ടിപ്പോഴോ ?? "
അവൾ മെല്ലെ എഴുന്നേറ്റു " കഴിഞ്ഞ മാസം ബൈജു മരിച്ചു"
"ഏത് ബൈജു ?? " ഹരി പകച്ചു.
"നമ്മുടെ കൂടെ സ്കൂളിൽ പഠിച്ച ബൈജു, അന്ന് നീ പറഞ്ഞില്ലേ നമ്മൾ കല്യാണം കഴിച്ചാൽ നീ അവന് പാദസേവ ചെയ്യുമെന്ന്, എന്റെ ഭർത്താവ് ആരുടെ മുന്നിലും തോൽക്കുന്നത് എനിക്കിഷ്ടമല്ല, എനിക്കെന്നല്ല ഏതൊരു പെണ്ണിനും അത് ഇഷ്ടമാവില്ല"
പകച്ചു പോയി ഹരി, കുട്ടിക്കാലത്തെ തന്റെ ഒരു വാക്ക് പോലും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഇവൾ തന്നെ യഥാർത്ഥ സുഹൃത്ത്‌.
ഹരി അവളെ വാരിയെടുത്ത് കട്ടിലിലേക്ക് വീണ് അവളുടെ കാതിൽ പറഞ്ഞു "ഇനി നീയാണ് എന്നും എന്റെ സുഹൃത്തും ജീവിത പങ്കാളിയും"...
-----------ശുഭം ----------

---സുധി ഇരുവള്ളൂർ---
 

2017, ഡിസംബർ 26, ചൊവ്വാഴ്ച

ഇവിടം എനിക്കിന്ന് അന്യമാവുന്നു,
തുമ്പകളില്ലാത്ത... തുമ്പികളില്ലാത്ത,
വണ്ണാത്തിപ്പുള്ളും
അണ്ണാറക്കണ്ണനുമില്ലാത്ത
ഒഴുകും പുഴകളില്ലാത്ത
നിരത്താത്ത മലകളില്ലാത്ത...
കൊയ്ത്തരിവാളും നെൽക്കതിരുമില്ലാത്ത ...
കൊത്തങ്കല്ലുകളിക്കുന്ന,
ഊഞ്ഞാലിലാടുന്ന കുട്ടികളില്ലാത്ത
എന്റെ നാടേ ....
നീയെനിക്കിന്ന് അന്യമാവുന്നു

2017, ഡിസംബർ 19, ചൊവ്വാഴ്ച

വാദഗതികൾ ശരിയോ തെറ്റോ ആവാം,
ഞാൻ പിടിച്ച മുയലിന് കൊമ്പുണ്ടെന്ന് പറയും
വാദങ്ങൾ അംഗീകരിക്കുന്നതെങ്ങനെ ??
വേഷപ്രച്ഛന്നർ അരങ്ങുവാഴുന്ന വേദികൾ
തിരശീലക്കു പിന്നിൽ ചില ഏങ്ങലുകൾ കേൾക്കാം
അവ്യക്തമാകുന്ന കാഴ്ചയിൽ ചിലമുഖങ്ങൾ രക്ഷനേടുന്നു
കണ്ണീർ വറ്റിയ വരണ്ട കണ്ണുകൾ മാപ്പുസാക്ഷികൾ
ഇലകൊഴിഞ്ഞ ശിഖരങ്ങളാലും ഇതൾകോഴിഞ്ഞ പൂക്കളാലും
സമ്പന്നമാവുന്ന വസന്തം പൊട്ടിച്ചിരിക്കുന്നു ..
പുതുമഴയെ കൊതിച്ചു പുളകിതയാവാൻ കാത്തിരുന്ന
പുതുമണ്ണ് നിരാശയോടെ മണിയറവാതിൽ കൊട്ടിയടക്കുന്നു ...
ഇത് കപടതാണ്ഡവമാടും ആസുരതയുടെ വന്യത നിറയും ലോകം
എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റില്ലെന്ന് ഞാനറിയുന്നു ...

2017, ഡിസംബർ 18, തിങ്കളാഴ്‌ച


ചില സായാഹ്നങ്ങൾക്ക് സമയദൈർഘ്യം കുറവ് പോലെ തോന്നും. പ്രിയപ്പെട്ടവരോടൊത്തുള്ള സ്നേഹനിമിഷങ്ങൾ മനസ്സിനെന്നും സന്തോഷം തന്നെ. വിഷമങ്ങളെ തൽക്കാലത്തേക്കെങ്കിലും അസ്തമയ സൂര്യനെപ്പോലെ കടൽ ഏറ്റെടുക്കുന്നു. സന്തോഷം തിരയടിച്ചു കാലിനെ സ്പർശിച്ചു ശിരസ്സിലേക്കു കയറുന്നു.... സുന്ദരസായാഹ്നങ്ങൾക്ക് ദൈർഘ്യം കുറവെങ്കിലും സ്മരിക്കപ്പെടും നാമുള്ള നാൾ വരെ ....

2017, ഡിസംബർ 14, വ്യാഴാഴ്‌ച

അമ്മ  (മത്സര പോസ്റ്റ്)
====================
അമ്മേ... അമ്മയുടെ സ്നേഹത്തെ, നന്മയെ,
വെറും ഇരുപത്തൊന്നു വരിയിലൊതുക്കണമെന്നിവർ ...
പറയൂ അമ്മേ, അമ്മയെന്ന മഹാകാവ്യത്തിന്റെ സ്നേഹമറിഞ്ഞ
ഈ മകന് എങ്ങിനെ സാധ്യമിതെന്ന് പറയൂ ... എങ്കിലും-

ആ മാറ് ചുരന്നാ പാലമൃത് കുടിച്ചു ഞാൻ ചുണ്ടു നനച്ചതും
ആ ചുണ്ടിൽ നിന്നുതിർന്ന താരാട്ടു കേട്ടുറങ്ങിയതും
ആ മടിത്തട്ടിൽ കിടന്ന് കഥകളും കടംകഥകളും പാട്ടുകളും കേട്ടതും
അമ്പിളിമാമനെ തരുമെന്ന് പറഞ്ഞു പറ്റിച്ചു മാമൂട്ടിയതും ...

എന്റെ ശാഠ്യങ്ങൾക്ക് മുന്നിൽ എന്നും തോറ്റുതന്നിരുന്ന അമ്മ,
എന്റെ തെറ്റുകളെ സ്നേഹത്തോടെ ശാസിക്കാനും മറന്നില്ല ...
അച്ഛൻ ശിക്ഷ വിധിച്ച എന്റെ നിരവധി കേസുകളിൽ
എന്നെ നിരപരാധി ആക്കാൻ വക്കീൽ വേഷമണിയുന്നു അമ്മ ...
വീണുപൊട്ടിയ കാൽമുട്ടുകളെ പുഞ്ചിരിയോടെ പരിപാലിച്ചു
ഭസ്മം പുരട്ടി ഭേദമാക്കാൻ ഡോക്ടറാവുന്നു അമ്മ ..

അന്നും ഇന്നും എന്റെ വീഴ്ചയിൽ കൈത്താങ്ങായും
എന്റെ വളർച്ചയിൽ ചെറുപുഞ്ചരിയോടെയും
അമ്മ എനിക്കെന്നും പ്രോത്സാഹനവുമായി ...
കാലം വെള്ളി വരകൾ മുടിയിൽ തീർത്തിട്ടും
എന്റെ കരം ഗ്രഹിക്കുമ്പോൾ ആ കൈകൾക്കൊട്ടും-
ബലം ചോർന്നുപോയില്ലെന്ന് ഇന്നും ഞാനറിയുന്നു ...

---സുധി ഇരുവള്ളൂർ ---

2017, ഡിസംബർ 10, ഞായറാഴ്‌ച

വിരൽത്തുമ്പിൽ പോലും
കാമം ഒളിപ്പിക്കും
വെണ്ണക്കൽ ശിലയാണ് നീ ...
നിന്നെ പുൽകിയുണർത്താൻ
ദാഹിക്കും എന്നിൽ നീയെന്നണയും ???
മഞ്ഞുപെയ്യും രാവിലും
മരംകോച്ചും പുലരിയുടെ കുളിരിലും
എന്റെ മോഹങ്ങളേ നീ ചൂടണിയിക്കുന്നു ...
എന്റെ വികാരപഥത്തിൽ
നർത്തനമാടുന്ന ദേവകന്യക നീ ...
ഞാൻ തഴുകി തലോടും തോറും
ഉഗ്രരൂപത്തിൽ എന്നെ
തളർത്താൻ ശ്രമിക്കും
നിന്റെ അംഗലാവണ്യം
എനിക്ക് സ്വന്തമായെങ്കിൽ....
ആ നയനമനോഹരമാം
ആലിലവയറിലെ ചുഴിയുടെ വിയർപ്പുരസം
നാക്കിൽ ഞാൻ തൊട്ടറിയുമ്പോൾ
താനേ വില്ലുപോൾ വളയും
നിൻ മേനിയിൽ തുളുമ്പും പാൽക്കുടം
കയ്യെത്തി ഞാൻ കവരും ...
വിടരുന്ന കാട്ടു പൂവിന്റെ
ഇതൾവിടർത്തി ഞാൻ തേൻ കുടിക്കുമ്പോൾ
എന്റെ പിൻ കഴുത്തിൽ പാതിയും
നഖക്ഷതം ഒരിക്കലും മായാതിരുന്നെങ്കിൽ ....



2017, ഡിസംബർ 8, വെള്ളിയാഴ്‌ച


മൗനത്തെ നന്നായി പഠിക്കണം,
അവയ്ക്ക് പലതും പറയാനുണ്ടാവും ...
വാചാലമാം മൗനമായിരുന്നു നമുക്കിടയിൽ ...
അതിർവരമ്പുകൾ ഭേദിക്കാനും കീഴ്പ്പെടുത്താനും
നമുക്കിടയിൽ മത്സരം നടന്നില്ലാ ...
പകൽക്കിനാവുകൾ കടലാസുതോണി പോലെ
ദിക്കറിയാതെ ഒഴുകികൊണ്ടിരുന്നു ...
നനുത്ത മഴയിൽ വാഴയിലക്കുടക്കീഴിൽ
നാമിരുവരും നടന്നിട്ടും മൗനം നമുക്കൊപ്പം ...
പറയാൻ നീ തുനിഞ്ഞതും കേൾക്കാൻ ഞാൻ കൊതിച്ചതും
മൗനത്തിന്റെ വികൃതിയിൽ അലിഞ്ഞു പോയി ...
ഒടുവിൽ മൗനത്തെ കീഴ്പ്പെടുത്താൻ
ഞാൻ പഠിച്ചോടിയെത്തിയപ്പോൾ
നീ മൗനം ഭേദിച്ചു പറഞ്ഞ വാക്കുകേട്ട്,
മൗനം മതിയായിരുന്നു നമുക്കിടയിലെന്ന് തോന്നിപോയി ...


2017, ഡിസംബർ 5, ചൊവ്വാഴ്ച


സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പാ കൊണ്ട് എടുക്കുന്ന ഞാനടക്കമുള്ള വിവേകശാലികളുടെ സമൂഹം. വാശി നാശത്തിനാണെന്ന് അറിഞ്ഞിട്ടും പിടിവാശി കൈവിടാതെ മുറുക്കി പിടിക്കുന്ന ദുരഭിമാനികളായ സത്ഗുണ സമ്പന്നർ... ചെയ്യുന്നതെന്തും ശരിയെന്നു ശഠിക്കുന്നവർ. അഹം എന്ന ഭാവത്തിന്റെ മൂർത്തീഭാവങ്ങൾ... താൻ മാത്രം ശരി എന്ന് കരുതി മറ്റുള്ളവർക്കെതിരെ പരിഹാസ ശരമെയ്യുന്ന വില്ലാളിവീരന്മാർ. തന്നാൽ കഴിയില്ലെങ്കിലും മറ്റുള്ളവരെ കളിയാക്കി കുറ്റം പറയുന്നവർ ... ഇന്ന് എനിക്ക് വിശ്രമം തരൂ ... ഇന്ന് എന്റെയും മറ്റുള്ളവരുടെ കുറ്റങ്ങൾ നിങ്ങൾ കണ്ടെത്തി പരിഹസിക്കു, നാളെ ഞാനും കൂടാം മറ്റുള്ളവരെയും നിങ്ങളെയും കുറ്റം പറഞ്ഞു പരിഹസിക്കാൻ ...



2017, ഡിസംബർ 4, തിങ്കളാഴ്‌ച


നിലാവറിയാതെ ചലിക്കാൻ കൊതിക്കും
നിഴലിന്റെ വികൃതികൾ കണ്ടിട്ടും,
ഇരുളടഞ്ഞ ഇടവഴിയിലെന്നും കണ്ണുചിമ്മും
നിലാവ്, നിഴലിനു തോഴനാവുന്നു  ...
ചിരിക്കാതെ വീണുടയും കരിവളയും-
പകൽക്കിനാവും കണ്ണീരണിയുന്നു ..
കാപട്യത്തിന്റെ കരാള ഹസ്തങ്ങൾക്ക്
കാരിരുമ്പിനെ വെല്ലും ബലം ...
അവിഹിതത്തിന്റെ മടിക്കുത്തുകൾ അഴിയാൻ
രാപ്പകൽ ഭേദമില്ലാതാവുന്നു ...
പുരുഷനും സ്ത്രീയും തെറ്റുകളിൽ തുല്യർ,
ആത്മാർത്ഥ പ്രണയത്തെ തേടി
കണ്ണ് കഴക്കുന്നു ...
പുതുമഴയെ കാത്തിരിക്കും വരണ്ട മണ്ണാണോ 
യഥാർത്ഥ കാമുകി ??...


നറുമണം വീശും ഇളം തെന്നലിനും
ചെറുകുളിരേകും പുതുമഴക്കും
അതിമധുരമേറും വാക്കുകൾക്കും
മായ്ക്കാനാവാത്ത നനുത്ത ഓർമ്മകൾ ...
എന്റെ സിരയിൽ പടർന്ന് എന്നിലെ എന്നിൽ
ജീവശ്വാസമായ നിന്നെ കുറിച്ചുള്ള ഓർമകളെ
എന്നിൽ നിന്നകറ്റരുതെന്നു പറയൂ-
ആ കഠിന ഹൃദയരോട്, ഒരിക്കലും ...
എന്റെ ഏകാന്തതയിൽ ഞാൻ നിന്റെ ഓർമകളെ
തഴുകി തലോടി നിർവൃതിയണയട്ടെ...

2017, നവംബർ 24, വെള്ളിയാഴ്‌ച

അരുതെന്നൂരിയാടിയ ചൊടിയിൽ
നീ തേച്ചത് മധുചഷകമോ അതോ ...
പങ്കിട്ടെടുക്കാൻ ഞാൻ കൊതിച്ചതും
മൂടിവെക്കാൻ നീ ശ്രമിച്ചതും ഇഷ്ടങ്ങൾ ..
നീ മാറിൽ ചേർത്ത പുസ്തകത്താളിൽ
എന്റെ ഇഷ്ടത്തിൻ മയിൽ‌പ്പീലി തുണ്ട്
മാനം കാട്ടാതെ നീ ഒളിപ്പിച്ചിരുന്നില്ലേ ??
മിഴികൾ മൊഴികൾ കൈമാറിയെങ്കിലും
മൗനം പൂണ്ട അധരമന്ന് ചിരി മാത്രം മറന്നില്ലാ ...
നീ പിന്നിട്ട പാതകൾ പിന്തുടർന്നപ്പോൾകണ്ടത്
കരിഞ്ഞ പച്ചപ്പുല്ലിന്റെ ചലനമറ്റ ജഡങ്ങളും,
എന്റെ പ്രണയം പോലെ അവയും കാത്തിരിപ്പാണ്-
നിന്റെ വരവിനായി ..ശാപമോക്ഷം കാത്തു .... 





2017, നവംബർ 23, വ്യാഴാഴ്‌ച

അന്ന് നമ്മുടെ സ്വപ്‌നങ്ങൾ
തൂക്കി അളന്നു നോക്കിയപ്പോൾ
നീയെന്നെ ഒത്തിരി പിന്നിലാക്കി ...
ഇന്ന് നമ്മുടെ നഷ്ടസ്വപ്നങ്ങളെ
തൂക്കി നോക്കിയപ്പോൾ
നീ ദരിദ്രയും ഞാൻ സമ്പന്നനും ...
സ്വപ്നങ്ങളിൽ നിന്നും
നഷ്ടസ്വപ്നങ്ങളിലേക്കുള്ള
ദൂരമെത്ര കൂടുതൽ !!!!

2017, നവംബർ 20, തിങ്കളാഴ്‌ച


രാവിലെ മുഖപുസ്തകത്തിന്റെ താളുകൾ സ്ക്രോൾ ചെയ്യുമ്പോൾ കാബിനു പുറത്തു MD യുടെ ഉച്ചത്തിലുള്ള അലർച്ച കേട്ടു. ഇംഗ്ലീഷിൽ ആണ്, അപ്പോൾ തന്നെ ബോധ്യമായി പുള്ളി ഇന്ന് നല്ല മൂഡിൽ അല്ല എന്ന്. ഇനി എന്തൊക്കെയാവും പൂരം. ഇന്ന് എല്ലാവർക്കും തെറിയുടെ അഭിഷേകമായിരിക്കും, ഉറപ്പ്‌.
മുഖപുസ്തകം ലോഗ് ഔട്ട് ചെയ്തു ജോലിഭാരത്തിലേക്ക് മുങ്ങാങ്കുഴിയിട്ടു, ഏറെ താമസിയാതെ ഇന്റർകോമിൽ വിളി വന്നു. MD യുടെ സെക്രട്ടറി ആണ്, "സാർ വിളിക്കുന്നു".
ആള് കലിപ്പിലായതിനാൽ എന്തും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആണ് ഡോറിൽ മുട്ടിയത്. "Yes" ഉള്ളിൽ നിന്നുമുള്ള ശബ്ദത്തിന് തെല്ലും മയമില്ലായിരുന്നു. വീട്ടിൽ നിന്നും വഴക്കിട്ടാണ് വന്നതെന്ന് ഡ്രൈവർ പറയുന്നത് കേട്ടിരുന്നു. എന്തായാലും നേരിടാൻ തയ്യാറായി വലതുകാൽ വെച്ച് കയറി.
ശീതീകരിച്ച കണ്ണാടിക്കൂടിനുള്ളിലെ തിരിയുന്ന ഇരിപ്പിടത്തിൽ നിന്നും ലാപ് ടോപ്പിൽ മുഖം നട്ടിരുന്ന തല ഉയർത്തി ചുവന്നു വീർത്ത മൂക്കും കവിളുമായി ഇംഗ്ലീഷ് ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം തെളിയിക്കുന്ന രീതിയിൽ ശകാരം തുടങ്ങി.
നോക്കുമ്പോൾ കാര്യം  നിസ്സാരമായി എനിക്ക് തോന്നി, എന്റെ കീഴിലുള്ള ഒരു സ്റ്റാഫ് ഇന്ന് ജോലിക്കെത്താൻ 10 മിനിറ്റ് വൈകി. ഈ മാസം മൂന്നാമത്തെ തവണയാണ് പോലും 10 മിനിറ്റ് വീതം വൈകുന്നത്. അപ്പോൾ എന്തിന് ഞാൻ അവർക്ക് പെർമിഷൻ കൊടുത്തു??. അതാണ് ചോദ്യം.
ഞാൻ ഓർത്തു ഈ പറയുന്ന സ്റ്റാഫ് ഒരു സ്ത്രീയാണ്. അവർ അവരുടെ രണ്ടു കുട്ടികളെ സ്കൂളിലേക്ക് പോകാൻ ഒരുക്കി ഭർത്താവിന് ഉച്ചക്ക് ഉണ്ണാനുള്ള ഭക്ഷണം ടിഫിൻ ആക്കി കൊടുത്തു പ്രൈവറ്റ് ബസിൽ തിക്കി തിരക്കി വേണം ജോലിക്കെത്താൻ. ഒപ്പം വരുന്ന വഴിയിൽ മൂന്നോ നാലോ ട്രാഫിക് സിഗ്നലും.
എന്നിൽ നിന്നും മറുപടി വൈകുന്നത് കണ്ടപ്പോൾ ചോദ്യം ആവർത്തിക്കപ്പെട്ടു , ഇത്തവണ ഗാംഭീര്യം കുറച്ചു കൂടിയ പോലെ. "സർ അവർ വരും വഴി ട്രാഫിക് ബ്ളോക്കിൽ കുടുങ്ങിയപ്പോൾ എന്നെ വിളിച്ചു വിവരം പറഞ്ഞിരുന്നു" ഞാൻ അനുനയത്തിന്റെ ഭാഷ തിരഞ്ഞെടുത്തു. " So What? " പുള്ളി മെരുങ്ങാൻ ഒരുക്കമല്ലായിരുന്നു. " Look Mr., നിങ്ങള്ക്ക് ഈ പത്തു മിനിറ്റ് ഒന്നുമല്ലായിരിക്കാം. എനിക്ക് ഇത് പോലെ പത്തു മിനിറ്റു വെച്ചുള്ള ഒരാളുടെ Man Power ആണ് നഷ്ടമാവുന്നത്? ഇവർക്ക് ഈ സമയത്തിനുള്ള ശമ്പളവും ഞാൻ കൊടുക്കണ്ടേ? സമയത്തിനുള്ള വില നിങ്ങളെപ്പോലുള്ള മാനേജർമാർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു" അങ്ങേരു അടുക്കാനുള്ള ഒരുക്കത്തിലല്ല, "സർ ഇനി ഇങ്ങനെ വരാതെ ഞാൻ നോക്കിക്കൊള്ളാം, ഇന്ന് തന്നെ ഞാൻ അവർക്ക് ഒരു Warning കൊടുത്തേക്കാം" ഞാൻ വീണ്ടും അനുനയത്തിന്റെ പാത തന്നെ സ്വീകരിച്ചു, പക്ഷെ അങ്ങേര് വീണ്ടും തുടരുകയാണ് " എന്റെ അപ്പൻ എന്നെ ഇത് ഏൽപ്പിക്കുമ്പോൾ എനിക്ക് വെറും 25 വയസ്സാണ്. ആ ചെറു പ്രായം തൊട്ട് ഇത് ഈ നിലയിൽ നിലനിർത്താൻ ഞാൻ പെടുന്ന പാട് നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലാ ,നീയൊന്നും ലോകം കണ്ടിട്ടില്ല, അല്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യില്ല" പുള്ളി ഉറഞ്ഞു തുള്ളാൻ തുടങ്ങി. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് അദ്ദ്ദേഹം ചുവടു മാറിയപ്പോൾ ഇത് ഇപ്പോഴൊന്നും നിർത്താനുള്ള പരിപാടിയില്ല എന്നെനിക്ക് മനസ്സിലായി.
ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല, ഒരു ചുവടുമാറ്റത്തിന് എന്റെ മനസ്സ് നിർബന്ധിതനായി.
"സാറ് ഒത്തിരി ലോകം കണ്ട ആളായിരിക്കാം, പക്ഷെ സാറ് കണ്ട ലോകത്തിലെ മറ്റുള്ളവരും സാറിനെ പോലുള്ളവരാണ്. വീട്ടിലെ AC റൂമിൽ നിന്നും ഇന്റർലോക്ക് ചെയ്ത മുറ്റത്തു നിർത്തിയ AC കാറിൽ കയറി സ്വന്തം സ്ഥാപനത്തിലെ AC മുറിയിലെ കണ്ണാടിക്കൂട്ടിൽ ഇരുന്നു CC TV നോക്കി ഇരിക്കുന്നവർ, സാറ് ഈ പറഞ്ഞ 25 വയസ്സിനു ശേഷം ഏതെങ്കിലും ഒരു ദിവസം പ്രൈവറ്റ് ബസ്സിൽ സഞ്ചരിച്ചിട്ടുണ്ടോ? ഡ്രൈവർ എത്താത്ത ഒരു ദിവസമെങ്കിലും രാവിലെ എഴുന്നേറ്റു സ്വന്തം കാർ കഴുകിയിട്ടുണ്ടോ? സാറിന്റെ വീട്ടിൽ ഭക്ഷണം ഒരുക്കുന്നത് ജോലിക്കാർ ആയിരിക്കും,സാറ് നാട്ടിൻ പുറത്തെ ചായക്കടയിൽ ഇരുന്നു രാവിലത്തെ പത്രം വായിച്ചുകൊണ്ട് മറ്റുള്ളവർക്കൊപ്പം ചായ കുടിച്ചിട്ടുണ്ടോ? അമ്പലക്കുളത്തിലെ തെളിഞ്ഞ വെള്ളം ചാടി നീന്തി തിമർത്തു കലക്കി മറിച്ചിട്ടുണ്ടോ ?? സാറ് കടലാസ് ചുരുട്ടി പുകവലിച്ചിട്ടുണ്ടോ ?? എന്തിന്, സാറ് അവസാനമായി ഒരു മഴ നനഞ്ഞ ദിവസം ഓർമയിലുണ്ടോ ?? സാറ് കാണുന്ന ലോകം മാത്രമല്ല ശരിയായ ലോകം, ഓരോരുത്തരുടെയും സാഹചര്യം അവർക്ക് ചുറ്റും അവരുടെ ലോകം തീർക്കുന്നു. ഈ വൈകിയ  10 മിനിട്ടിന് ഒരു പാട് ശകാരിക്കാതെ ഇനി ശ്രദ്ദിക്കണം എന്ന മൃദു ഭാഷണത്തിലൂടെ അവർ അവരുടെ വിശ്രമവേളയിൽ 20 മിനിറ്റ് അധിക ജോലി ചെയ്തിരിക്കും. ഓരോരുത്തരോടുമുള്ള സമീപനവും ജോലി ചെയ്യാൻ അവർക്ക് നമ്മൾ ഒരുക്കികൊടുക്കുന്ന അന്തരീക്ഷവുമല്ലേ സാർ അവരുടെ ആത്മാർത്ഥതയുടെ അളവുകോൽ ??  പിന്നെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് ഞങ്ങളുടെ നാട്ടിൻപുറത്തൊരു ചൊല്ലുണ്ട്, അത് ഇവിടെ ഓരോരുത്തരെയും തളർത്തുകയേ ഉള്ളൂ സാർ  "
പറഞ്ഞു തീർന്നതും പിന്നെ ഞാനവിടെ നിന്നില്ല. എന്റെ സീറ്റിൽ അടുത്ത വിളിക്കായി കാത്തിരുന്നു, ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനമാവുമല്ലോ. പക്ഷെ എന്നെ അതിശയിപ്പിച്ചു വൈകുന്നേരം ഇറങ്ങും വരെ വിളിയൊന്നും വന്നില്ല.
പിറ്റേ ദിവസം രാവിലെ വന്ന ഉടനെ HR Dept.ന് സമീപം ചുറ്റിപറ്റി നടന്നു. പിന്നെ സെക്രട്ടറി വന്നപ്പോൾ അവർ പറഞ്ഞു " നീ പൊളിച്ചടുക്കിയല്ലോടാ, MD ക്ക് ഇപ്പൊ നിന്നെ പറ്റി ഇപ്പൊ വല്യ മതിപ്പാ"..
"സർവ്വേശ്വരാ നീ കാത്തു" ഞാൻ മനസ്സിൽ പറഞ്ഞു.

2017, നവംബർ 17, വെള്ളിയാഴ്‌ച

സ്വാമിയേ .....ശരണമയ്യപ്പാ ....
കഴുത്തിൽ മാലയും മുദ്രയും അണിഞ്ഞു കഴിഞ്ഞു. ഇനി വ്രതശുദ്ധിയുടെ നാളുകൾ. മനസ്സിൽ ശരണംവിളിയുടെ ഭക്തിസാന്ദ്രമാകും ശാന്തത. അറിഞ്ഞും അറിയാതെയും ചെയ്ത പാപഭാരം ഇറക്കണം. മോക്ഷവും മുക്തിയും തേടിയുള്ള യാത്ര ജീവിതവഴിയെ പോലെ കല്ലും മുള്ളും നിറഞ്ഞത് തന്നെ. പാപഭാരത്തിൻ ചുമടിന്റെ പ്രതീകമാം ഇരുമുടികെട്ട് തലയിലേന്തി ഇരുളടഞ്ഞ വഴികൾ താണ്ടി മലകയറി ശരണാഘോഷത്താൽ മുഖരിതമായ ആ സന്നിധിയിൽ എത്തി ഭഗവാനെ ഒരു നോക്ക് കണ്ട് നിർവൃതിയടഞ്ഞു മോക്ഷം നേടണം. അവിടെ ഭഗവാനും ഭക്തനും ഒന്നായി തത്വമസി സഫലമായി, നിറഞ്ഞ മനസ്സുമായി മലയിറങ്ങുമ്പോൾ ഇനിയും ആ ദിവ്യ സന്നിധിയിൽ വന്നണയാൻ വരവും അരുളു ശ്രീ ധർമശാസ്താവേ....

2017, നവംബർ 10, വെള്ളിയാഴ്‌ച


വിശക്കുന്ന വയറുകൾക്ക് മതിയാവോളം
ഭക്ഷണം കൊടുക്കണം ...
വെയിലേറ്റു വാടിയ തലകൾക്ക് മീതെ
തണലാവണം ...
തളർന്നു വീഴും ശരീരങ്ങൾക്ക്
താങ്ങാവണം ...
അടിപതറുന്ന മനസ്സുകൾക്ക്
ശക്തി നൽകണം ...
മേൽ പ്രകാരമൊക്കെ
പ്രവർത്തിക്കണമെന്നുണ്ട് പലർക്കും,
പക്ഷെ ...........................

2017, നവംബർ 9, വ്യാഴാഴ്‌ച


ഒന്നും മറച്ചു വെക്കാനില്ലാതെ
പുതപ്പ് വിഷമിച്ചപ്പോൾ
കണ്ണുനീർ കുടിച്ചു
തലയണയുടെ വയറു വീർത്തു ...
പൂവൻ കൂകാൻ മറന്നതിനാലാണോ
പുലരി എത്താൻ വൈകുന്നത് ??
ആദ്യമായി കൊതുകിനെ ഇഷ്ടപ്പെട്ടു
ആ മൂളിപ്പാട്ട് ഇല്ലായിരുന്നെങ്കിൽ
ഈ രാത്രി ഞാൻ ഒറ്റപ്പെട്ടേനെ ..



2017, നവംബർ 8, ബുധനാഴ്‌ച

ഇന്നലെ അമ്പിളി പാൽപുഞ്ചിരി പൊഴിച്ച രാവിൽ ...
മേഘങ്ങളെ പൂട്ടിയ പുഷ്പകവിമാനമേറി
ഞാനൊരു ഗന്ധർവനായി നിന്നരികെ വന്നു ...
അർദ്ധമയക്കത്തിൻ ലാസ്യത്തിലും നീ
ചെഞ്ചുണ്ടിൽ പുഞ്ചിരിയൊളിച്ചതെന്തേ ??
ഒരു നെടുവീർപ്പുപോലും ഞാൻ ഉതിർക്കാതിരുന്നത്
നിന്റെ സുന്ദര സ്വപ്നം പാതിയിൽ മുറിയാതിരിക്കാനായി ...
ഇനി നിന്റെ മയക്കങ്ങളിൽ സന്തോഷത്തിന്റെ
വെഞ്ചാമരം വീശി ഞാൻ കൂട്ടിരിക്കാം ...

2017, നവംബർ 6, തിങ്കളാഴ്‌ച


ആ കണ്ണുകളിൽ നീ എന്ത്
വശീകരണം ഒളിച്ചു വെച്ചു  ??
ആ ചുണ്ടുകൽ വിറകൊള്ളുന്നുവോ
ഒരു ചുംബന ദാഹത്തോടെ ??
മനസ്സിൽ നിന്നും മായാത്ത
മധുര മോഹമായി അകലെ നീ ...
അരികിലണഞ്ഞെങ്കിൽ ആ കണ്ണിലെ
കൃഷ്ണമണിയിൽ തെളിയും-
എന്റെ രൂപം ഞാൻ നോക്കി നിൽക്കും ....
ഒരു നേർത്ത കുറുകലോടെ നീയെൻ
മാറിലണയും നിമിഷം വരെ...

2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച


അക്ഷരമുത്തുകൾ പെറുക്കികൂട്ടി
ഞാനൊരു മാല തീർത്തു വെച്ചിട്ടുണ്ട് ...
ഒരുനാൾ നീയെൻ ചാരെയണയുമ്പോൾ
നിനക്ക് മാത്രമായ് സമ്മാനിക്കുവാൻ ..
ആ മുത്തുകൾക്കിടയിൽ ഞാനൊരു 
ഹൃദയം ഒളിച്ചു വെച്ചതുണ്ട് ..
ആരും കാണാതെ നിനക്കെടുത്തു
നിത്യം ഒമാനിക്കാനായ് ...

2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച


അമ്മമ്മ, അച്ഛമ്മ .... സ്നേഹനിധികളായ രണ്ടു പദവികൾ.
എനിക്ക് മോൻ പിറന്നതിനു ശേഷമാണ് ഞാൻ ഈ പദവിയുടെ പ്രസക്തിയും ആഴവും മനസ്സിലാക്കുന്നത്.
അന്ന് പതിനാറു വർഷം മുൻപ് ചേച്ചിയുടെ പ്രസവത്തോടെ അമ്മക്ക് പ്രമോഷൻ കിട്ടി. അമ്മയിൽ നിന്നും അമ്മമ്മയിലേക്കു പദവി മാറ്റം. ഞാൻ മാമനായും മാറി. അന്ന് മുതൽ ഇന്ന് വരെ എന്റെ മരുമോനും പിന്നീട് ജനിച്ച മരുമോൾക്കും അമ്മമ്മ എന്നാൽ ജീവനാണ്.
ഇപ്പോൾ ഞാൻ അച്ഛനായി മാറിയപ്പോൾ അമ്മ വീണ്ടും മറ്റൊരു പദവിയിലേക്ക് സ്ഥാനക്കയറ്റം നേടി. അമ്മയും അമ്മമ്മയും ആയ ആ സ്നേഹം ഇപ്പോൾ അച്ഛമ്മയും ആയി.
ഇന്ന് എന്റെ മോനും പ്രിയപ്പെട്ട ആൾ അവന്റെ അച്ചമ്മയാണ്.ചിലപ്പോഴൊക്കെ എനിക്കും അവൾക്കും മീതെ. ആ കൈകളിൽ അവൻ സുരക്ഷിതനാണെന്ന് അവൻ മനസ്സിലാക്കിയിരിക്കണം. (ഞങ്ങളുടെ കൈകൾ സുരക്ഷിതമല്ല എന്നല്ല ട്ടോ).
ഈ അടുപ്പം കാണുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവുമാണ്.
ഇന്നലെ ചുമ്മാ ഞാനൊന്ന് ചിന്തിച്ചു നോക്കി, എന്താണ് ഈ മൂന്നുപേരുടെയും (രണ്ടു മരുമക്കളും മോനും) ഇഷ്ടം സമ്പാദിക്കാൻ അമ്മയുടെ കൈയ്യിലെ ടെക്‌നിക് ??... കണ്ടെത്തിയപ്പോൾ ഞാൻ ആശ്ചര്യപെട്ടുപോയി. രാവിലെ എഴുന്നേൽക്കുമ്പോഴേക്ക് കണിയായി മുന്നിൽ... ചായകുടിപ്പിക്കുന്നത് മടിയിലിരുത്തികൊണ്ട്, എണ്ണ തേപ്പിച്ചുള്ള കുളിയിലും പാട്ടും കളിയും, മാമുണ്ണുന്നത് കാക്കയും പൂച്ചയുമൊക്കെ ആയിട്ട്... ഉച്ചമയക്കത്തിൽ താരാട്ട്, വൈകുന്നേരത്തെ പന്ത് കളി, സൈക്കിളിൽ കയറുമ്പോൾ പിടിവിടാതെ കൈ, വികൃതി കാണിച്ചാലും ചിരിക്കുന്ന മുഖത്തോടെയുള്ള സ്നേഹശാസന, അതിനിടക്ക് പുലിയാവണം കുരങ്ങാനാവണം, ...അങ്ങനെയങ്ങനെ രാത്രി ഉറങ്ങുന്നത് വരെ അവർ സമപ്രായക്കാരാവുന്നു... ഒരു പക്ഷെ (അല്ല തീർച്ച) ഒരു അമ്മക്ക് സാധിക്കില്ല ഇത്രയും.
അമ്മേ ഇത് നിങ്ങൾ അമ്മമ്മമാർക്കും അച്ചമ്മമാർക്കും മാത്രം സാധിക്കുന്ന അസാധ്യമാകും കഴിവ് ...  സ്നേഹ വാത്സല്യങ്ങളോടെയുള്ള ഈ പരിചരണം തന്നെ അവർക്കിടയിലുള്ള ആത്മബന്ധത്തിന്റെ രഹസ്യം.
എല്ലാ അമ്മമ്മമാർക്കും അച്ചമ്മമാർക്കും ഒരു ബിഗ്സല്യൂട്ട് ...

2017, ഒക്‌ടോബർ 28, ശനിയാഴ്‌ച


ഈ പ്രപഞ്ചം നമ്മൾ മനുഷ്യരെ പോലെ പുഴുവിനും പുൽച്ചാടിക്കും തുമ്പക്കും തുമ്പിക്കും പാമ്പിനും സിംഹത്തിനും എന്തിന് ഉറുമ്പിന് പോലും തുല്യമായി അവകാശപ്പെട്ടതാണ്‌.അതായത് സകല ചരാചരങ്ങളും ഭൂമിയുടെ അവകാശികൾ തന്നെ. പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായി ആഹാരത്തിന്റെ ചാക്രിയചക്രം കറങ്ങുന്നുണ്ടെങ്കിലും നമ്മൾ മനുഷ്യർ മാത്രം എന്തുകൊണ്ട് ഭൂമിയിൽ സ്വാർത്ഥരായി തീർന്നു ??
മനുഷ്യന് മറ്റു ജീവികളേക്കാൾ വിവേകം കൂടുതലാണ്. അതിലൂടെ അവൻ/ അവൾ വിജ്ഞാനം സ്വായത്തമാക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ വിജ്ഞാനം കൂടിയതിനാലല്ലേ മനുഷ്യൻ സ്വാർത്ഥനായി മാറിയത് ??. അറിവുപയോഗിച്ചു മനുഷ്യൻ ഉപകരണങ്ങൾ നിർമാണം തുടങ്ങി. അവ ഉപയോഗിച്ച് ഭൂമിയുടെ മറ്റു അവകാശികളെ അവൻ വേട്ടയാടാൻ തുടങ്ങി. ഭക്ഷണത്തിനു വേണ്ടി തുടങ്ങി പിന്നെ പിന്നെ അത് വിനോദമായും മാറി.പിന്നെ അവന്റെ കണ്ണുകൾ അന്യന്റെ വസ്തുക്കളിൽ പതിക്കാൻ തുടങ്ങി. ആകർഷണം തോന്നുന്നതെന്തും സ്വന്തമാക്കാൻ മനുഷ്യർ വ്യഗ്രത കൊണ്ടു. മണ്ണും പെണ്ണും പൊന്നും അതിൽ ഉൾപ്പെട്ടു .അതിനായി അവൻ എന്തും ചെയ്യാനുള്ള മനസ്സാന്നിധ്യം കൈമുതലാക്കി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നായിരുന്നു ആദ്യമെങ്കിലും ഇപ്പോൾ കൗശലക്കാരൻ അവനെയും കടത്തി വെട്ടി...
കട്ടും പിടിച്ചുവാങ്ങിയും മനുഷ്യൻ ഈ സ്വന്തമാക്കുന്നതൊക്കെ എന്തിനുവേണ്ടി ?? ആറടി മണ്ണിൽ അവസാനിക്കുന്ന ഈ ജീവിതയാത്രയിൽ നേടിയതെല്ലാം നിലനിൽക്കുമോ?? ഉണ്ട് ഒന്ന് നിലനിൽക്കും, ജീവിച്ചിരിക്കുമ്പോൾ സമ്പാദിക്കുന്ന സൽപ്പേര്... പക്ഷെ അതിന് യോഗ്യത നമുക്കുണ്ടോ എന്നൊന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു .

2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച


നമ്മുടെ മൊഴികൾ മൗനമായിരുന്നു
മിഴികൾ വാചാലമായപ്പോൾ
അധരം സ്വായത്തമാക്കിയ നിന്റെ മൗനത്തെ
പ്രണയത്തിൻ അതീന്ദ്രിയമാം 
സ്നേഹത്തിൻ തൂവലാൽ
തഴുകി ഞാൻ തുറക്കട്ടെ ?


2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

നിന്റെ അധരത്തിൻ മധുരം ഞാൻ
പാനം ചെയ്യാനണഞ്ഞപ്പോൾ
ഇരുകൈ നീട്ടി നീയെന്നെ
എതിരേറ്റ ആ നാളിൽ
മിഴി കൂമ്പി നീ നമ്രമുഖിയായി
കാൽവിരൽകൊണ്ടു കളമെഴുതുമ്പോൾ
മാടിവിളിച്ച നിൻ മാറിടമാർദ്ദവം ....
ശ്വാസം ശ്വാസത്തെ
കീഴ്‌പ്പെടുത്താനുള്ള തിരക്കിലും
വിയർപ്പുതുള്ളികൽക്കിടയിലൂടെ
നീ നഖചിത്രമെഴുതുമ്പോൾ
സിന്ദൂരം പടർന്ന എന്റെ നെറ്റി...
ഒരു പുതുമഴയായി ഞാൻ നിന്നിൽ
പെയ്തിറങ്ങുമ്പോൾ
പുതുമണ്ണായി നീ പുളകിതയായി ...


 

2017, ഒക്‌ടോബർ 21, ശനിയാഴ്‌ച

ഒരിക്കലെങ്കിലും ഞാൻ നിന്നെ
ഒരു ചെറു പുഞ്ചിരിയാൽ കീഴടക്കും ...
അന്നെന്റെ അധരം മൊഴിയും സ്വകാര്യം
നിന്റെ കാതുകളിൽ പ്രണയമഴയായ് പെയ്തിറങ്ങും
അതിൽ നിന്നുതിരും മധുരം നുകർന്ന് നീ
അതിഗാഢമെന്നെ പുണരുന്ന മാത്രയിൽ
എന്റെ സ്വപ്നസാക്ഷാത്കാരത്തിൻ
നിർവൃതിയിൽ ഞാനെന്റെ ഇമകൾ ചേർത്തടക്കും ...

2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച


ബന്ധുക്കളാരെങ്കിലും വെട്ടിയ
ഒരു മുഴുനീള വാഴയിലയിൽ
നിവർന്നു കിടക്കണമെനിക്ക് ..
അരികിൽ നെഞ്ചത്തടിച്ചു
കരയുന്ന പ്രിയരുടെ അകമ്പടി വേണം ..
വിശപ്പും ദാഹവുമാകറ്റാൻ
വായ്ക്കരിയും നീരും തരണം ...
തെക്കേ പറമ്പിൽ മാവ് കണ്ടെന്നു വരില്ല-
ഗ്യാസാണ് പോലും ഇപ്പോഴത്തെ ട്രെൻഡ് ...
ചിതയൊരുക്കി ശേഷക്രിയ ചെയ്യുമ്പോൾ
ഇണതോർത്തിൻ അറ്റം മുറിക്കുമ്പോൾ
അവന്റെ കൈ വിറക്കുന്നെങ്കിൽ
ഒരു താങ്ങു നൽകണം ...
അവൻ കുട്ടിയല്ലേ ....

2017, ഒക്‌ടോബർ 15, ഞായറാഴ്‌ച


മിഴിക്കോണിൽ മിന്നും നീർമുത്തു
തൂലികയിൽ നിറച്ചു നിന്റെ-
ഓർമകളെ വർണിക്കും തോറും
ഹൃദയം മറ്റൊരു ലോകത്തേക്ക്
തരളിതമായി ഒഴുകുന്നു ....

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച


ഇന്നത്തെ പുലരിയിലെ സൂര്യ കിരണം എന്റെ  മുഖത്ത് നിറഞ്ഞ സന്തോഷമായി തെളിഞ്ഞു ... കലാലയ ജീവിതത്തിന് ശേഷം എന്റെ ഇത്തിരി അക്ഷരക്കൂട്ടുകൾക്ക് ആദ്യമായി കിട്ടിയ സമ്മാനം മുഖപുസ്തക കൂട്ടായ്മയായ "തുഞ്ചനും കുഞ്ചനും" എന്ന ഗ്രൂപ് നടത്തിയ കവിതാ രചനയിൽ ഒന്നാം സ്ഥാനം ... അതും ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനും എന്റെ നാട്ടുകാരനും സുഹൃത്തും വഴികാട്ടിയുമായ Advt.നിന്നും കൈപ്പറ്റിയപ്പോൾ ഇരട്ടി മധുരമായി... നിറഞ്ഞ സന്തോഷത്തിലും തെല്ല് അസൂയ ഉണ്ട് ട്ടോ വക്കീലേ ..ഗ്ളാമറിന്റെ കാര്യത്തിൽ നിങ്ങള് ഈ വയസ്സാം കാലത്തും എന്നെ കടത്തി വെട്ടുന്നു ... വല്ല ഫോട്ടോ ഷൂട്ട് മത്സരവുമായിരുന്നെങ്കിൽ ഇങ്ങള് തകർത്തേനേ ന്റെ വക്കീലേ...... ഒത്തിരി നന്ദി എല്ലാവര്ക്കും ...നിറഞ്ഞ സന്തോഷം

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച


കടൽ ശാന്തമായിരുന്നു,
മനസ്സ് പ്രക്ഷുബ്ധവും....
കടലിനോട് ഞാൻ ചോദിച്ചു
എന്തേ ഏകാന്തനായിട്ടും
ഇത്ര ശാന്തത ??
കടൽ പുഞ്ചിരിച്ചു,
മറ്റുള്ളവരെ സഹായിച്ചു
ഒറ്റപ്പെട്ടാലും
ചിരിക്കാൻ പഠിക്കണമത്രേ ...
ഇടയ്ക്കു വലിയ തിരമാല പോലെ
വിഷമം വരുമ്പോളും
ശാന്തനാവണമത്രേ ...
കടലേ നീയുമെന്നെ 
തോൽപ്പിച്ചു കളഞ്ഞല്ലോ  ...

2017, ഒക്‌ടോബർ 10, ചൊവ്വാഴ്ച

നഷ്ടപ്പെടാൻ മാത്രമായി നാം
തമ്മിലറിഞ്ഞപ്പോൾ ഞാനറിഞ്ഞില്ല
നഷ്ടപ്പെടുമ്പോൾ ഇത്ര വേദനിക്കുമെന്ന് ...
എൻറെ ഓരോ വരികളുടെയും താഴെ
ഞാൻ ചാർത്തും കയ്യൊപ്പ്
നിന്നെ ഓർത്തുള്ള കണ്ണീരിൽ
ചലിച്ചതാവുന്നു ...

2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച


നിനക്കറിയാമോ ???
ഹൃദയത്തിന്റെ താളിൽ
മാനം കാണിക്കാതെ
ഞാൻ ഒളിച്ചുവെച്ച
സ്വപ്നത്തിന്റെ
മയില്പീലിത്തുണ്ടുകൾ
ഇനിയും വിരിയാൻ
ബാക്കി കിടപ്പുണ്ട് ....

2017, സെപ്റ്റംബർ 23, ശനിയാഴ്‌ച


കാണാമറയാതിരുന്നു നീയെന്നെ
സാകൂതം നോക്കി നിൽക്കുന്നതിലും
എനിക്കെന്നും ഏറെ ഇഷ്ടം
അരികിൽ നീവന്ന് വഴക്കിടുന്നത് തന്നെ ..
ചെമ്പരത്തി കണ്ണുമായ്
കൂരമ്പിന്റെ നോട്ടത്തോടെ
ആ മൂക്കൊന്നുകൂടി ചുവന്നു കാണാനായ്
കാത്തിരിക്കുന്നു ഞാനിന്നേകനായ് ...


2017, സെപ്റ്റംബർ 17, ഞായറാഴ്‌ച


കെട്ടിയാടാൻ ഇനിയും വേഷങ്ങൾ ബാക്കി
കാലം രംഗബോധമില്ലാത്ത കോമാളിയാവുന്നു ...
അരയിൽ കെട്ടിയ കുരുക്കിന്റെ-
മറുതല ആരുടെ കൈകളിലാണെന്നറിയില്ല 
ചുടുചോറ് വാരി ഉള്ളം കൈ പൊള്ളിയിട്ടും
ചാടി കളിയ്ക്കാൻ വിധിക്കപ്പെട്ടവർ നമ്മൾ...
ദൂരമിനിയുമേറെ താണ്ടാനുണ്ടെങ്കിലും
തോളിലെ മാറാപ്പിന്റെ ഭാരം തളർത്തുന്നു ...
ഇനി വയ്യ, ഞാനെന്റെ പ്രയാണം ഇവിടെ നിർത്തുന്നു ...
നിങ്ങൾ തുടരുക ...ലക്ഷ്യത്തിലേക്കുള്ള യാത്ര ..

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

ഒരെഴുത്തു ഗ്രൂപ് 'ഇന്നത്തെ ഓണവും മലയാളിയും ' എന്ന വിഷയത്തിൽ നടത്തിയ കവിത രചനാ മത്സരത്തിൽ ഞാനും  ഒന്ന് പങ്കെടുത്തു നോക്കി...ഇന്നായിരുന്നു ഫലപ്രഖ്യാപനം... ഫലമറിഞ്ഞപ്പോൾ ഒന്നാം സമ്മാനമായ കസവു മുണ്ട് പോയിട്ട് ഒരു തോർത്ത് മുണ്ടു പോലുമില്ലാട്ടോ ....ഹ ഹാ ഹാ ...
************************************************************

ഓണമുണ്ട് പോലും മലയാളിക്കിന്ന് !!!
ഓണപൂവിറുക്കാൻ എനിക്കിന്ന് നേരമില്ല
ഒരു ബംഗാളിയെ കൂലികൊടുത്തിറക്കണം....
അന്നെന്റെ ബാല്യത്തിൽ തുമ്പപ്പൂവിറുത്തപ്പോൾ
കയ്യിൽ കടിച്ച കട്ടുറുമ്പ് തന്ന നോവ് ഇന്ന് മധുരിക്കുന്നു.
കാണം വിറ്റും ഓണമുണ്ണണമെങ്കിൽ
അന്യസംസ്ഥാനത്തു വിളവെടുത്തേ പറ്റൂ..
മണ്ണിന്റെ മണം ഇന്നെന്റെ മൂക്കിന് ചൊറിച്ചിലായ്..
ഓണക്കോടിയായി മുട്ട് പിന്നിയ ജീൻസ് തിരഞ്ഞുവലയുമ്പോള്
കസവുകര മുണ്ടെന്നെ നോക്കി പല്ലിളിച്ചു ..
ഊഞ്ഞാലിടാനായി മാങ്കൊമ്പ്‌ തിരിഞ്ഞു ഞാനെത്തിയത്
മാളിന്റെ ഉള്ളിലെ തണുപ്പിലെ സ്ക്രീനിനു മുന്നിലും ..
തുമ്പിതുള്ളാനുള്ള തുമ്പികളെല്ലാം
കണ്ണീർ പരമ്പര കണ്ടു കരയുകയാണ് ..
വാട്സപ്പിനും ഫേസ്ബുക്കിനും സെൽഫിക്കായി 
ചൈനയുടെ പൂക്കളം കിട്ടുമെന്നറിഞ്ഞിപ്പോൾ ..
മാവേലിമന്നനെ വരവേൽക്കാൻ തിരക്കിന് മുന്നേ-
ക്യു നിൽക്കണം...ഓണം പൊന്നോണം മലയാളിക്കെന്നും...

---സുധി ഇരുവള്ളൂർ ---



2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച


നൂറു തിരികൾ തെളിയുന്ന നിന്റെ മിഴിയിൽ 
നൂറു ജന്മദിനങ്ങളുടെ തിളക്കമെനിക്കിനിയും
അടുത്തുനിന്നും കണ്ടറിയണം ...
പ്രണയപൂർവം നിന്റെ സന്തോഷങ്ങളിൽ
ഒരു കൈത്താങ്ങായി കൂടെഞാനെന്നും ....

സ്നേഹപൂർവ്വം ജന്മദിനാശംസകൾ...



നമുക്കിടയിലെ മൗനം ഇന്ന്
വളർന്നു ആകാശത്തോളം
വലുതായിരിക്കുന്നു ...
എന്നിട്ടും ഞാൻ കാത്തിരിക്കുന്നു,
ആ മാനത്തു ഇരുണ്ടുകൂടിയ
തെറ്റിദ്ധാരണയുടെ കാർമേഘം
ഒരു നാൾ മഴയായി പെയ്യും
ദിനവും കാത്തു ...

2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച


തേടി അലയും കാട്ടിനുള്ളിലെ
എത്തിപ്പിടിക്കാൻ കൊതിക്കും
കാട്ടുപൂവിന്റെ ഇതൾവിടർത്തി
ആരും നുകരാതേനിൽ മധുരം
ചൊടിയിലേറ്റു വാങ്ങി
ഒരു മഞ്ഞിൻ തുള്ളിപോലെ
പൂവിനുള്ളിൽ ഒരു നേർത്ത
നനവ് തീർത്തു നിന്റെ ആഴങ്ങളിൽ
ഇനി ഞാൻ മയങ്ങട്ടെ...




നിന്റെ കാൽപ്പാടുകൾ അകലങ്ങൾ തേടിയപ്പോൾ
കരയാൻ മറന്ന എന്റെ കണ്ണുകൾ ഒഴുകി
പുഞ്ചിരി മറന്ന ചുണ്ടുകൾ വിതുമ്പി ..
എന്നിലെ എന്നിലെ എന്നെ നീ കൊലപ്പെടുത്തി ..
ഇനി നിന്റെ കാൽപ്പാടിൽ ഞെരിഞ്ഞ മണ്തരിയായി
ഞാൻ നിന്റെ കുതിപ്പ്  കണ്ടിരിക്കാം ...
ഇനിയും നീ കുടിച്ചു തീർക്കും ചോരത്തുള്ളികളിൽ
പിടഞ്ഞുതീരും യുവത്വത്തിന്റെ പ്രതിനിധിയായി ...

ആശിച്ചതെല്ലാം നേടിയിരുന്നെങ്കിൽ
ഒരുപക്ഷേ ഞാനും അഹങ്കാരി ആയേനെ...

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

എരിഞ്ഞടങ്ങുന്ന സന്ധ്യയെ ചുംബിച്ചുലക്കണം ...
അവളുടെ ചുവന്ന അധരത്തിന്റെ വർണം
എന്റെ ചുണ്ടിൽ പടർത്തിടേണം ...
കടലിന്റെ ആഴത്തിലേക്ക്
അവൾ മുങ്ങിത്താഴും മുൻപേ
ആ സിന്ദൂര രേഖയിൽ വിരൽ ചേർക്കണം ...
പകലിന്റെ പകൽക്കിനാവ് എത്ര സുന്ദരം ....

2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച


നഷ്ടസ്വപ്നങ്ങളും ഓർമകളും
ഇണചേർന്നപ്പോൾ
വിരഹത്തിന്റെ നൊമ്പരം 
ഹൃദയത്തിലെങ്ങോ പിറന്നു  ...

2017, ഓഗസ്റ്റ് 30, ബുധനാഴ്‌ച


നിന്റെ മിഴിയുടെ ആഴങ്ങളിൽ
മുങ്ങാൻകുഴിയിട്ട് അടിത്തട്ടിലൂറും
പ്രണയത്തിൻ മുത്തും പവിഴവും
പെറുക്കിയെടുത്ത്‌ ഒരു മാളിക തീർക്കണം ...
പ്രണയിക്കാനും പ്രണയിക്കപ്പെടാനും
മാത്രമായ് ....

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച


വരികൾക്കിടയിലൂടെ വായിച്ചു ഞാൻ
നിന്റെ മൗനാനുരാഗത്തെ അറിയും തോറും
മറവിയുടെ മഷിത്തണ്ടുമായ് വന്നു നീ
മായ്ക്കാൻ ശ്രമിക്കുന്നതെന്തേ ???
ഇന്ന് നാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ ..
അരികെയെങ്കിലും ഒരിക്കലും തമ്മിൽ കാണാത്തവർ ...
വയ്യ മൗനമേ ...
നിന്നെ ജയിക്കാനുള്ള ബ്രഹ്മാസ്ത്രം
ഇനിയെന്റെ ആവനാഴിയിൽ ബാക്കിയില്ല ...

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ഒരു പൂ വിളിയുടെ ഓർമ്മകൾ 
മനസ്സിൽ നല്ല നാളുകളുടെ 
നഷ്ട ബോധം ഉണർത്തുന്നു....
അന്ന് തുമ്പ പൂ നുള്ളിയപ്പോൾ 
കൈയിൽ കട്ടുറുമ്പ് കടിച്ച നോവ്‌ 
ഇന്ന് മധുരമുള്ള ഓർമയായ്‌ ....

പൂവിളികൾ നിലച്ചെങ്കിലും 
ഓർമ്മകൾ ഉണർന്നു ..
അത്തപൂക്കളം ഇന്നൊരുങ്ങി 
ഇനി അത്തം പത്തോണം ....
തോൽക്കും തോറും വാശിയായിരുന്നു
ഒരു ജയമെങ്കിലും ആഘോഷിക്കാൻ..
ജയിച്ചു തുടങ്ങിയപ്പോൾ ആവേശമായി
ഇനിയും ആളുകളെ തോൽപ്പിക്കാൻ ..
എന്നാൽ ഒരു തോൽവിയുടെ വേദന മറക്കാൻ
ആയിരം ജയങ്ങൾക്ക് കഴിയില്ലെന്ന്
ആദ്യമായി മനസ്സിലാക്കിത്തന്നത്
നീ സമ്മാനിച്ച തോൽവിയെന്നതിൽ
എനിക്കൊട്ടും സംശയമില്ലാ ..

2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച


എന്റെ വാക്കോ നോക്കോ
നിന്നെ വേദനിപ്പിച്ചെങ്കിൽ
മനസ്സുകൊണ്ടല്ലെന്നോർത്തു പൊറുക്കുക..
നിന്റെ പ്രണയത്തിനായി
ഒരു വേഴാമ്പലായി തപസ്സിരുന്നിട്ടും
ഒരു ചെറു മഴയായി എന്നിൽ
പെയ്തിറങ്ങാൻ നീ അറക്കുന്നു ...
ഇനിയും ഞാൻ കാത്തിരിക്കും ...
ഒരു നാൾ നീയെന്നിൽ വിശ്വസിക്കും വരെ....

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച



ആകുല വ്യാകുലതയുടെയും കഷ്ട നഷ്ടങ്ങളുടെയും
തുടർകഥയാവുന്ന ഉദയാസ്തമയങ്ങളിൽ
ഇനി എന്ത് വേണമെന്ന് പകച്ചുനിന്ന
എരിവെയിലിന്റെ ചൂടിലും, ഇടിവെട്ടും മഴയിലും
എന്നെ ഞാനാക്കിയ മാതൃത്വമേ ...നിന്റെ തണലിൽ-
കഴിയും നിമിഷങ്ങളല്ലോ എന്നും സുരക്ഷിതം ..
പുനർജന്മത്തിൽ വിശ്വാസമില്ലാഞ്ഞും
കൊതിച്ചുപോകുന്നു ഞാൻ,
വരും ജന്മങ്ങളിലും ആ മാതൃത്വത്തിൻ
അമൃത് നുകരാൻ കഴിഞ്ഞെങ്കിലെന്ന് ...


2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച


എണ്ണിചുട്ട അപ്പമായി
കിട്ടുന്ന വരുമാനം കൊണ്ട്
വിളിക്കാതെ വിരുന്നെത്തുന്ന
പ്രശ്നങ്ങളുടെ വിശപ്പുമാറ്റി
തൃപ്തിപ്പെടുത്തുമ്പോൾ പലപ്പോഴും
ആതിഥേയർ പട്ടിണിയാവുന്നു ...

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച


അന്നെന്റെ സന്ധ്യ ചുവന്നു തുടുത്ത കവിളുമായി
എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു ...
എന്റെ പരിഭവ കാർമേഘങ്ങളെ ഒരു മൃദുസ്മിതത്താൽ
കഴുകി കളഞ്ഞെന്നിൽ പ്രണയം നിറച്ചിരുന്നു ..
ഒരു കൊതുമ്പുവള്ളത്തിലന്നു നമ്മൾ ചേർന്നണഞ്ഞ
സായാഹ്നം ഇന്നും മധുരിക്കും ഓർമ മാത്രം ..
ഇന്നെന്റെ സന്ധ്യ എന്നെ കാണാതെ എന്നെ തിരയാതെ
ഇരുട്ടിന്റെ കരങ്ങളിൽ ആനന്ദം കണ്ടെത്തുന്നു ...
എന്റെ അസ്തമയം കാണാൻ നീ കൊതിക്കുന്നുണ്ടാവും ..
ഇനി ഞാൻ അസ്തമിക്കാം ...പുതിയൊരു ഉദയം കൊണ്ട്
എന്റെ സന്ധ്യയെ ഇനിയും പുണരാൻ കഴിയുമെങ്കിൽ ...

2017, ജൂലൈ 31, തിങ്കളാഴ്‌ച


ഒരു പട്ടുനൂൽ മെത്തപോൽ
മൃദുവാം നിൻ മാറിൽ
തലചായ്ച്ചു ഞാൻ മയങ്ങവേ
മാനത്തെ വെള്ളി മേഘത്തിൻ
പാൽക്കുടങ്ങൾചുരത്തിയ
അമൃതിന്റെ മധുരം ഞാൻ നുണയവേ
നിന്റെ അരക്കെട്ടിലെ ആലില
ഇക്കിളിയാൽ പുളകിതയായി ...
വിരിയാൻ വെമ്പിയ
ചെമ്പനീർ മൊട്ടിലൂറും തേൻതുള്ളി
ചെറു വണ്ടായി ഞാൻ നുകരവേ
നിന്റെ അധരത്തിൽ നിന്നുതിർന്ന
സിൽക്കരമെന്റെ സിരയിൽ കരുത്തായി ..
എന്റെ പ്രണയം നിന്നിലേക്ക്‌
ഒരു പുതുമഴയായി പെയ്തിറങ്ങവേ
പാതികൂമ്പിയ നിന്റെ കണ്ണിലെ
നാണം ഞാൻ സ്വന്തമാക്കട്ടെ ...

2017, ജൂലൈ 30, ഞായറാഴ്‌ച


തന്റെ ഭർത്താവിന് കാഴ്ച്ചയില്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം കണ്ണ് മൂടിക്കെട്ടി ഭർത്താവിനെ സ്നേഹിച്ചു പരിപാലിച്ചു കൗരവപുത്രർക്ക് ജന്മം നൽകിയ ഗാന്ധാരിയെയാണോ, തന്റെ ഭർത്താവിന്റെ കഴിവിൽ വിശ്വാസമില്ലാതെ ശ്രേഷ്ഠരാം പുത്രന്മാർക്കു വേണ്ടി ഒന്നിലധികം പരപുരുഷന്മാരെ  മനസ്സാ പ്രാപിച്ചു  പാണ്ഡവ പുത്രർക്ക് ജന്മം നൽകിയ  കുന്ദീദേവിയെ ആണോ ഉത്തമ സ്ത്രീയെന്ന് വിശേഷിപ്പിക്കാവുന്നത് ?? ഇതാണ്  ഇന്നത്തെ എന്റെ സംശയം...

2017, ജൂലൈ 28, വെള്ളിയാഴ്‌ച


ഒരോ പുലരിയും പിറക്കുന്നത് ഓരോ ശുഭ പ്രതീക്ഷകളാലാണ് ... സൂര്യൻ കത്തിജ്വലിച്ചോ മഴ പെയ്തു തിമർത്തോ സന്ധ്യയും കടന്ന് രാവ് കറുത്ത് എരിഞ്ഞടങ്ങുമ്പോൾ ഓരോ ദിനവും പതിവുപോലെ നിരാശയാൽ  കൺപീലികൾ ഇണചേരുന്നു ... നാളത്തെ പുലരി എന്ന ശുഭപ്രതീക്ഷയുടെ  ബീജം മനസ്സിൽ വളർത്തിക്കൊണ്ട് ....

2017, ജൂലൈ 26, ബുധനാഴ്‌ച


നിന്റെ മുടിയിഴകൾ
കോതി ഒതുക്കാനായിരുന്നു
എനിക്കേറെ ഇഷ്ടം ...
കാരണം അവ എന്നെപോലെ
അനുസരണയില്ലാത്തവർ
ആയതിനാലാവാം ...
പിന്നെ നിന്റെ നീലമിഴികളിലെ
ആഴം നോക്കിയിരിക്കാനും ..
ഒരുവേള ആ ഇമകൾ പിടയുമ്പോൾ
തുടിക്കുന്ന ആ പീലികളിൽ
മൃദുവായൊന്നു ചുംബിക്കാനെന്റെ
ചൊടി കൊതിക്കുന്നു ...

2017, ജൂലൈ 25, ചൊവ്വാഴ്ച

സ്വപ്നങ്ങളുടെ പട്ടത്തിന്
നൂലില്ലായിരുന്നു ....
ജീവിതത്തിന്റെ പട്ടത്തിന്റെ
നൂല് പിടിക്കാൻഒരുപാട് കരങ്ങളും ...
പറന്നുയരാൻ മനസ്സ് കൊതിക്കുന്നുണ്ട് ..
ബന്ധങ്ങളുടെ നൂൽബന്ധം പിടിമുറുക്കുന്നു ..
പൊട്ടിച്ചെറിയാൻ വയ്യ
ബന്ധനമെങ്കിലും ആ നൂല്
ബന്ധത്തിന്റേതല്ലേ ...



ഇലകൊഴിഞ്ഞുണങ്ങിയ
എന്റെ ഹൃദയത്തിൻ ചില്ലയിൽ
നീ കൂടുകെട്ടിയതിൽ പിന്നെ
പ്രതീക്ഷയുടെ പുതുനാമ്പുകൾ
തളിർത്തു പൊന്തുന്നു ...


2017, ജൂലൈ 21, വെള്ളിയാഴ്‌ച


മഴത്തുള്ളികൊണ്ട് നിനക്കൊരു
മൂക്കുത്തി പണിതു തരാം ...
കണ്ണീർതുള്ളിയാൽ നീ
ഒഴുക്കി കളയില്ലെങ്കിൽ ....

2017, ജൂലൈ 20, വ്യാഴാഴ്‌ച


നിന്റെ മൗനത്തിനും പിണക്കത്തിനും
പഴക്കം കൂടുംതോറും കാട്ടുപഴങ്ങളിൽ നിന്നും
വാറ്റി എടുത്ത വീഞ്ഞ് പോലെ
എന്റെ പ്രണയത്തിന് ലഹരി കൂടി വരുന്നു ...
അത് നുകരാൻ നീ വരില്ലെന്നറിഞ്ഞിട്ടും
ഹൃദയത്തിന്റെ നടുമുറ്റത്തൊരു കുഴികുത്തി
ഞാൻ ഭദ്രമായി മൂടിവെക്കുന്നു,
ഒരു നാൾ നീ വരുമെന്നോർത്തു ....

---സുധി ഇരുവള്ളൂർ ---

2017, ജൂലൈ 14, വെള്ളിയാഴ്‌ച


ആയുസ്സെത്താതെ മരിച്ച സ്വപ്നങ്ങളുടെ ആത്മാക്കൾ
ഇന്നെന്റെ ഹൃദയ വാതിലിന് പുറത്തലഞ്ഞു നടപ്പുണ്ട് ...
നിലാവുള്ള രാത്രികളിൽ ഉറക്കം കെടുത്തുന്നുണ്ട് ..
നിനക്കാത്ത നേരത്തു നൊമ്പരപ്പെടുത്താറുണ്ട് ...
ജീർണിച്ചഴുകിയ മുഹൂർത്തങ്ങളെ ഓർമപ്പെടുത്താറുണ്ട് ...
ഇനി എനിക്കവയെ വെള്ളി പ്രതിമയിൽ
ആവാഹനക്രിയ നടത്തി മോക്ഷം സാധ്യമാക്കണം ...

---സുധി ഇരുവള്ളൂർ ---

2017, ജൂലൈ 11, ചൊവ്വാഴ്ച


നിന്റെ മൗനത്തെ ഇനി ഞാൻ
പോസ്റ്റോർട്ടം ചെയ്യുന്നില്ലാ ...
തീരുമാനം കടുത്തതെങ്കിലും
അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ
എന്റെ ഭാഗം കേൾക്കാനുള്ള മനസ്സ്
നിന്റെ കോടതി പരിഗണിച്ചില്ലാ ...
ഇനി ഓർമകളുടെ ഇരുമ്പഴിക്കുള്ളിൽ
ഞാൻ തനിച്ചിരുന്നു നെടുവീർപ്പിടട്ടെ...
ഒരു നാൾ എന്റെ ഓർമ്മകൾ
നിന്റെ ഹൃദയത്തിന് വാതിലിൽ
പരോളിലെത്തുമ്പോൾ ഒരു ചിരി
എനിക്കായി മാറ്റി വെക്കുമോ നീ...

---സുധി ഇരുവള്ളൂർ ---


2017, ജൂലൈ 10, തിങ്കളാഴ്‌ച


ഒരു ചെറു നിശ്വാസത്തിൻ ദൂരെ നിന്റെ
മൃദു കുറുകലിനായി കാതോർത്തിരുന്നിട്ടും
എന്തേ ആ ദിവ്യ കണ്ഠം നിശബ്ദം ??
എന്റെ ഉള്ളിലെ ഞാനാം മൊട്ടിനെ
നിന്നിലെ പ്രണയ വസന്തം പകരാതെ
വിരിയും മുന്നേ നീ നുള്ളിയെടുത്തു ..
ഇനി ഒരു വിളിപ്പാടകലെ നിന്റെ വിളികാത്തു
ഞാനെന്റെ ഹൃദയത്തെ തളച്ചിടുന്നു ...
 

2017, ജൂലൈ 9, ഞായറാഴ്‌ച


മാനം ഇരുണ്ടിരുന്നു ,മനസ്സ് വെളുത്തും ..
മാരിവിൽ പ്രതീക്ഷയുടെ ഏഴു വർണങ്ങൾ വിരിച്ചു ..
മാനത്തിനും മനസ്സിനും ഇടയിൽ അകലം കുറഞ്ഞിരുന്നു ..
ഇരുണ്ട മാനം നോക്കി വേഴാമ്പലായി മനം തുടിച്ചു ..
സ്നേഹം ഇനി മഴയായി പെയ്തിറങ്ങണം ..
ആ മഴതുള്ളികൾ നീയാം ഭൂമിയിലെ വരണ്ട മണ്ണിൽ
ആഴങ്ങളിൽ ഒരു പുതു നനവായി ഒലിച്ചിറങ്ങണം ..
അതേറ്റുവാങ്ങി നിന്റെ മനസ്സ് ആനന്ദനിർവൃതി പുൽകണം ...

2017, ജൂലൈ 8, ശനിയാഴ്‌ച


മാനത്തെ കാർമേഘം മഴയായി പെയ്തു നീങ്ങി ..
ഇനി മനസ്സിലെ കാർമേഘം മായ്ക്കാൻ
കണ്ണുനീർ പൊഴിഞ്ഞിരുന്നെങ്കിൽ ...
വിങ്ങി പെയ്യാൻ നിൽക്കും മൂടുപടമായി
നിന്റെ മൗനം എന്നെ മുറിവേൽപ്പിക്കുന്നു ..
പല്ലിളിക്കും കുഞ്ഞോർമ്മകളിൽ
കൊഞ്ഞനം കുത്തുന്ന ഇത്തിരി നിമിഷങ്ങൾ ..
ഒരു മെഴുകുതിരി പോലെ ഞാൻ ഉരുകി തീർന്നിടാം,
നീയാം കാറ്റ് എന്നെ ഊതി കെടുത്തില്ലെങ്കിൽ ...

---സുധി ഇരുവള്ളൂർ --


2017, ജൂലൈ 3, തിങ്കളാഴ്‌ച


വിശപ്പെന്ന ചെകുത്താനെ തോൽപ്പിക്കാൻ
വിയർപ്പിന്റെ പരിമളം ഇഷ്ടപ്പെട്ടു തുടങ്ങി ...
ഇരുളിനെ തോൽപ്പിച്ചു വെളിച്ചം വീശി ..
അരവയറിന്റെ ചുളിവ് തേഞ്ഞു മാഞ്ഞു...
പിന്നെ ഇടയ്ക്കിടയ്ക്ക് ആമാശയം ചോദ്യം തുടങ്ങി ..
ഇന്ന് സ്വയം വിയർക്കാതെ അന്യസംസ്ഥാന
വിയർപ്പിനെ മുതലെടുക്കാൻ പഠിച്ചു ..
ഇപ്പൊ വയറും കീശയും വീർത്തു വലുതായി ..
നാലാളുകളോട് ഗമയിൽ പറയാവുന്ന ദീനമെല്ലാമെത്തി ...
ഇന്ന് വീണ്ടും വിയർപ്പിനെ സ്നേഹിച്ചു...
വെയിലിനു മുന്നേ ഓട്ടം തുടങ്ങി...
അന്ന് കിതക്കാൻ മടിച്ച ശരീരം ഇന്ന് കിതച്ചു തളരുന്നു ...

---സുധി ഇരുവള്ളൂർ---

2017, ജൂൺ 30, വെള്ളിയാഴ്‌ച


ഇത് നിനക്ക് ചാർത്താനായി 
ഞാൻ കരുതി വെക്കും പ്രസാദം ..
നിന്റെ നെറ്റിയിലെ മുടിയിഴ പകുത്തു
ഞാനെന്റെ വിരലാൽ ചാർത്താനായി
എന്നുമെന്റെ ഹൃദയത്തിൽ
കാത്തുവെച്ച വരപ്രസാദം ..



2017, ജൂൺ 28, ബുധനാഴ്‌ച


വെള്ളി മേഘത്തിൽ നിന്നും ഞെട്ടറ്റു വീഴും
മഴതുള്ളി പോലെ കുളിരേകുന്നു ഈ പ്രണയം ..
അകലങ്ങളും മൗനവും ഉയർത്തുന്ന വെല്ലുവിളി
എന്റെ പ്രണയത്തിന് വീണ്ടും മാറ്റ് കൂട്ടുന്ന പോലെ...
നിന്റെ തെറ്റിദ്ധാരണയുടെ മണിച്ചിത്രത്താഴ് ഭേദിച്ച്
മൃദുലമാം നിന്റെ ഉള്ളം കൈ എന്റെ കൈക്കുമ്പിളിൽ ചേർത്ത്
ആ കണ്ണുകളിൽ നോക്കി എനിക്ക് ഉറക്കെ പറയണം..ഇഷ്ടമാണെന്ന് ...

---സുധി ഇരുവള്ളൂർ ---

2017, ജൂൺ 26, തിങ്കളാഴ്‌ച


നിന്നെ എഴുതാൻ ഞാൻ വാക്കുകൾ തേടില്ല ..
നിന്നെ വരയ്ക്കാൻ ഞാൻ ഛായങ്ങൾ തേടില്ലാ ..
കാരണം ആരും രചിക്കാത്ത കാവ്യമായി..
ആരും വരക്കാത്ത ചിത്രമായി ..
നീ എന്നുമെന്റെ ഹൃദയത്തിൽ ശയിക്കുന്നു ...

___സുധി ഇരുവള്ളൂർ ---



2017, ജൂൺ 23, വെള്ളിയാഴ്‌ച

കരയാതെ കരഞ്ഞ കണ്ണുകളും..
മൊഴിയാതെ മൊഴിഞ്ഞ വാക്കുകളും ...
സന്ധ്യയുടെ നെറ്റിയിൽ
സിന്ദൂരം ചാർത്താൻ കൊതിച്ച
സൂര്യന്റെ കണ്ണിലിന്നു
നിരാശ മാത്രം ..

2017, ജൂൺ 22, വ്യാഴാഴ്‌ച

എന്റെ കുന്നോളം സ്നേഹം  കണ്ടില്ലെന്നു നടിച്ചു നീ
നിന്റെ കുന്നികുരുവാം വാശിയെ മുലയൂട്ടി വളർത്തുന്നു ...


2017, ജൂൺ 19, തിങ്കളാഴ്‌ച


കയ്യെത്തും ദൂരത്തു
ഒരു കുഞ്ഞു പൂവായി
നീ വിരിഞ്ഞു നിന്നിട്ടും
പിച്ചി പറിച്ചെടുക്കാതെ
അരികെ നിന്നും
നിന്റെ സൗന്ദര്യം
 നോക്കി ആസ്വദിക്കാനാണ്
ഇന്നെനിക്കു ഏറെ ഇഷ്ടം ...

2017, ജൂൺ 18, ഞായറാഴ്‌ച


എന്റെ അറിവ് പൂർണമല്ലെന്നറിയാം ..
അറിവിന്റെ പൂർണത അസാധ്യമെന്നുമറിയാം ..
അസാധ്യതയുടെ സാധ്യതയെ അറിയാൻ ശ്രമിച്ചപ്പോൾ
അറിവിലേക്കുള്ള വഴിയാണ് വായനയെന്നറിയാൻ കഴിഞ്ഞു ..
ചിത്രങ്ങളും ചലച്ചിത്രങ്ങളും അരങ്ങുവാഴുന്ന ഇന്ന്
അറിവിലേക്കുള്ള വായനയുടെ പ്രാധാന്യം
അറിയില്ലെന്ന് നടിക്കരുത്..
വായിച്ചു വളരൂ ..വളരും തോറും വായിക്കൂ ...
അറിവിന്റെ വാതായനം നമുക്കായ് തുറന്നിടും...


## ഇന്ന് വായനാദിനം ##
---സുധി ഇരുവള്ളൂർ ---


2017, ജൂൺ 12, തിങ്കളാഴ്‌ച

യുവത്വത്തെ തിമിരം ബാധിക്കുന്നു ..
കണ്ണിലല്ലെന്നു മാത്രം.
വസന്തത്തിൽ ഇലകൾ കൊഴിയുന്നു ..
പ്രകൃതിയിൽ അല്ലെന്നു മാത്രം.
വർഷകാലത്തിൽ ഉറവകൾ വറ്റുന്നു ...
കിണറിൽ അല്ലെന്ന് മാത്രം...
ഹേ മനുഷ്യ മനസ്സേ...
നീയെന്താണ് ഇങ്ങനെ ???

2017, ജൂൺ 7, ബുധനാഴ്‌ച


ഈ മഴയിൽ നിനക്കൊപ്പം കൂട്ടിരിക്കണം ...
പെയ്യുന്ന തുള്ളികളെ കൈക്കുമ്പിളിൽ എടുത്തു
നിന്റെ മുഖത്തേക്ക് തളിക്കണം ..
കോപത്താൽ എന്നെ അടിക്കാൻ നീ വരുമ്പോൾ
നിനക്ക് പിടിതരാതെ ഓടണം ..
പിന്നെ നിന്നെ ചേർത്ത് പിടിച്ചു
നനഞ്ഞ നിന്റെ മുടിതോർത്തി അതിൽ-
ഒരു തുളസിക്കതിർ ഇറുത്തു വെക്കണം..
പിന്നെ കുറുമ്പ് കാണിക്കും നിന്റെ കൈവിരലിൻ
നഖം കടിച്ചു മുറിക്കണം ...


2017, ജൂൺ 6, ചൊവ്വാഴ്ച


ഞാൻ ഓർമയാവുന്നതിനു തൊട്ടുമുന്നെയെങ്കിലും
നിന്റെ ഒരു ചുംബനം എന്റെ നെറ്റിയിലേറ്റു വാങ്ങണം ..
ഇരുളിൽ അഭയം പ്രാപിച്ച സന്ധ്യേ ..
പകലാം എന്നെ നീ ഭയക്കുന്നതെന്തിന് ??
അന്ന് നിന്റെ പൊതിച്ചോറിൽ നിന്നും
പകുത്തു തന്ന ചോറുരുള ഇന്നും പോകാതെ
 ഉണങ്ങിയിരിപ്പുണ്ട് എന്റെ ചുണ്ടില് ..
അറിയുന്നു ഞാൻ അന്ന് പാതി കടിച്ചു നീ
എന്റെ ചുണ്ടിൽ പകർന്ന
നാരങ്ങാ മിഠായിയുടെ മധുരം ഇന്നും...





അല്ലെങ്കിലും എനിക്ക് അറിയാമായിരുന്നു...
നിന്റെ പിണക്കത്തിനും പരിഭവത്തിനും
നീർക്കുമിളയുടെ ആയുസ്സ് മാത്രമെന്ന്...
കാരണം നമ്മൾ സൃഷ്ടിക്കപ്പെട്ടത്
സ്നേഹത്തിന്റെ അതീന്ദ്രിയ നൂലിനാൽ
പരസ്പരം ബന്ധിക്കപ്പെട്ടുകൊണ്ടാണ് ...

2017, ജൂൺ 2, വെള്ളിയാഴ്‌ച


ഇന്ന് നീ കൊട്ടിയടച്ച വാതിലിനു മുന്നിൽ
ഒരു യാചകനെപ്പോലെ ഞാൻ നിന്നിട്ടും
ഒരു തിരിഞ്ഞു ചിന്തക്ക് ഇടനൽകാതെ നീ
അകന്നു നീ അകലെ മറയുന്നുവോ ??
ഇനി നീയൊന്നു പറയണം എന്നോട്
എന്ത് തെറ്റ് ഞാൻ ചെയ്തു നിന്നോട് ??
ഇനിയും ഞാൻ ഇവിടെ ഈ വാതിലിനു മുന്നിലുണ്ട്
യാചകനായല്ലാ ..നിന്റെ രക്ഷകനായി...
തുറക്കില്ലെന്നറിഞ്ഞിട്ടും നിനക്ക് കാവലായി ...



ഇന്ന് നീ കൊട്ടിയടച്ച വാതിലിനു മുന്നിൽ
ഒരു യാചകനെപ്പോലെ ഞാൻ നിന്നിട്ടും
ഒരു തിരിഞ്ഞു ചിന്തക്ക് ഇടനൽകാതെ നീ
അകന്നു നീ അകലെ മറയുന്നുവോ ??
ഇനി നീയൊന്നു പറയണം എന്നോട്
എന്ത് തെറ്റ് ഞാൻ ചെയ്തു നിന്നോട് ??
ഇനിയും ഞാൻ ഇവിടെ ഈ വാതിലിനു മുന്നിലുണ്ട്
യാചകനായല്ലാ ..നിന്റെ രക്ഷകനായി...
തുറക്കില്ലെന്നറിഞ്ഞിട്ടും നിനക്ക് കാവലായി ...


2017, ജൂൺ 1, വ്യാഴാഴ്‌ച


അറിവിന്റെ അമൂല്യമാം നിധി തേടി
ആദ്യമായി പള്ളിക്കൂട പടി ചവിട്ടി കയറും
പുതിയ കുഞ്ഞു ഹൃദയങ്ങൾക്കും  ..
അറിവിന്റെ പൂർണത തേടി
പള്ളിക്കൂട മുറ്റത്തു വീണ്ടും ഒന്നിക്കുന്ന
എല്ലാ വിദ്യാർത്ഥി വിദ്ധാർത്ഥിനികൾക്കും
വിജയാശംസകൾ ... എല്ലാ ഭാവുകങ്ങളും...

നിന്റെ മിഴിയിലെ മിന്നാമിന്നിയെ
കണ്ണിമ വെട്ടാതെ കാണണം നിത്യം...
നിൻറെ മുടിയിലെ തുളസിക്കതിരിൻ നൈർമല്യം
മണത്തു ആസ്വദിക്കണം ഇനി നിത്യം ..
നിന്റെ നെഞ്ചിലെ മഞ്ചാടി മണിയുടെ തുടിപ്പ്
തൊട്ടറിയണം ഇനി നിത്യം ..
നിന്നെ എന്നോട് ചേർത്ത് നിർത്തി
പ്രണയം ചൊരിയണം ഇനി നിത്യം ...


ഒരു ചെറു മഴ നനയണം നിനക്കൊപ്പം...
ചാറ്റൽ മഴയേറ്റ നിന്റെ മുടിയിഴയില് തലോടണം ..
നെറ്റിയിലൂടെ ഊർന്നിറങ്ങും മഴത്തുള്ളിയെ-
എനിക്കെന്റെ ചുണ്ടിലേറ്റു വാങ്ങണം ..
കുളിരുകോരും തണുപ്പിലും ചൂടുപകരും
നിന്റെ മാറിൽ ഒട്ടി നിന്നൊരു
വാഴയിലയാല് കുട തീർക്കണം നമുക്ക്...
 ---സുധി ഇരുവള്ളൂർ ---


ariyathe naavil ninnum pozhinja kroora vaakkil
manam nonthu nee aruthathu cheithu ...
oru vela ente hridayam nilachu...
ninte nirmala manassine ariyathe polum njaan
aruthatha reethiyil kandillennariyuka nee...
ini ente mounam ninnodulla souhridathinte
aazham koottum...ennum nalla souhridam nilanilkkatte....

2017, മേയ് 30, ചൊവ്വാഴ്ച


ഒരു കനവാൽ നിന്നിലലിയാൻ ഞാൻ കൊതിക്കവേ
ഒരു മുകിലായ് ഞാൻ നിന്നിൽ പെയ്യാൻ കൊതിക്കവേ
ചെറു അഴകായ് ഞാൻ നിന്നെ പുണരാൻ കൊതിക്കവേ
അകലാതെ കാക്കുമോ നീയെന്നുമെന്നെ നിന്റെ-
ഹൃദയത്തോട് ചേർത്തെന്നും മൂടി വെക്കുമോ ???

വസന്ത രാവുകൾ വീണ്ടും
പടിവാതിൽ കടന്നു വരുന്നപോലെ...
പിന്നിട്ട പാതയിൽ കൈവിട്ട സ്നേഹം
വീണ്ടും പുനർജ്ജനിക്കുന്നോ ??
ഇനി ആ വിരൽത്തുമ്പിൽ ഒന്ന് തൊട്ടു നോക്കണം ..
ഇത് സത്യമോ മിഥ്യയോ എന്നറിയാൻ ...
ആയിരം തിരികൾ ഒന്നിച്ചു കത്തണം
ഇനി നിന്റെ മിഴികളില് ,
അതിൽനിന്നൊരു തിരിയാൻ
എന്റെ ജീവിതമാം കരിവിളക്കിന്
ഇനി നീ വെളിച്ചമേകണം ...

2017, മേയ് 28, ഞായറാഴ്‌ച


പറയാതെ വന്നെത്തിയ പ്രണയ വസന്തമേ...
നിന്റെ പരിമളം എന്റെ ശ്വാസമാകവേ
പിരിയാൻ വയ്യാതെ ഞാൻ നിന്നിലലിയവെ
ഒരു വേള നീയെന്നെ തനിച്ചാക്കി അകലെ മാഞ്ഞു...
ഇനി എന്റെ  പ്രണയം  ഞാൻ എന്നിൽ കുഴിച്ചു മൂടട്ടേ ....

2017, മേയ് 27, ശനിയാഴ്‌ച


കലങ്ങി തെളിഞ്ഞ രാപ്പകലുകൾക്കൊടുവിൽ
പ്രണയ പരവശനായി ഞാൻ നിന്നെ പ്രാപിക്കവേ
ഇളം കാറ്റിന്റെ വികൃതിൽ ഉടയാട നഷ്ടമായി
നീ ഒരു വെണ്ണ ശില്പമായി നീ നിൽക്കവേ ഇമകൾ  കൂമ്പിയ മിഴിയുമായി നീ എന്റെ
മാറിലെ രോമരാജിയിൽ തലചായ്ച്ചു ..
നിന്റെ അധരത്തിലൂറും മധു ഞാൻ നുകർന്നപ്പോൾ
എന്റെ നെഞ്ചിലേറ്റ നിന്റെ നഖക്ഷതം
മായാതിരിക്കാൻ ഞാൻ എന്നും കൊതിച്ചു ..

2017, മേയ് 25, വ്യാഴാഴ്‌ച


പുഞ്ചിരിയിലും പരിഭവങ്ങളിലും പ്രണയം ഒളിച്ചു
നീ എനിക്കൊപ്പം ഇത് മൂന്നാം വർഷം ..
ശ്വാസ നിശ്വാസമായി നീ കൂടെ
ഇല്ലായിരുന്നെങ്കിൽ എന്റെ ഇരുളടഞ്ഞ
രാപ്പകലുകൾ തുടർക്കഥ ആയേനേ ..
ഇനി നീ തെളിക്കും സ്നേഹനാളം അണയാതെ
ഞാനെന്റെ കൈക്കുമ്പിളിൽ കാത്തുകൊള്ളാം ..
ആ നുറുങ്ങു വെട്ടത്തെ ഹൃദയത്തിലേറ്റി
തുടരാം നമുക്കീ ജീവിത യാത്ര ..
എന്നും നമുക്കൊപ്പം നമ്മുടെ ജീവന്റെ ജീവനും...

സർവ്വേശ്വരാ എന്റെ കരങ്ങൾക്ക് ശക്തി തരണേ
എന്നും ഇവരെ സംരക്ഷിക്കാനും സ്നേഹിക്കാനും ...




2017, മേയ് 22, തിങ്കളാഴ്‌ച

എവിടെയോ മറന്നു വെച്ച അക്ഷരക്കൂട്ടുകൾ
തിരഞ്ഞു ഞാൻ ഇന്ന്ലയുന്നു  ..
ചിന്തകൾക്ക് ജരാനര ബാധിച്ചപോലെ..
ഭാവനാശൂന്യമാം വാക്കുകൾ വെറുതെ
അടുക്കിവെക്കാൻ തോന്നുന്നില്ല ...
ഒരു ഹ്രസ്വ വിശ്രമത്തിനുള്ള അപേക്ഷപോലെ 
ഇന്നെന്റെ തൂലിക എന്നെ ദീനമായി നോക്കുന്നു ഇനി ഞാനെന്റെ തൂലിക അടച്ചു വെക്കട്ടെ ...

2017, മേയ് 15, തിങ്കളാഴ്‌ച


ഇനി എനിക്കൊന്ന് മയങ്ങണം ...
ഇന്നിന്റെ കാപട്യം അറിയാതെ ..
ഞാനെന്റെ കല്ലറ പ്രാപിക്കും മുൻപേ
ചുറ്റും ആയിരം തുമ്പ നട്ടു പിടിപ്പിച്ചു ..
നീണ്ടു നിവർന്നു കിടക്കും മയക്കത്തിലും
ഇളം കണ്ഠത്തിൽനിന്നുതിരും പൂവിളിയോടെ
തുമ്പപൂ ഇരിക്കുന്ന കുസൃതികളെ കാണണമായിരുന്നു ..
പിന്നെ ഞാനറിഞ്ഞു ഇന്നത്തെ കുഞ്ഞിളം കൈകൾ
തുമ്പപ്പൂ ഇറുക്കാനെത്തില്ലെന്ന് ..
പിന്നെ ഞാനിന്റെ തുമ്പപ്പൂവിന്റെ സംരക്ഷണം
കട്ടുറുമ്പിനെ ഏൽപ്പിച്ചു ..
തുമ്പപ്പൂവിന്റെ സൗന്ദര്യം കവരാനെത്തും
കാപട്യത്തിൻ ബലിഷ്ഠമാം കൈകളിൽ
ചെറുതായെങ്കിലും ഒന്ന് കുത്തി നോവിക്കാനായ്...
ഇനി ഞാൻ മയങ്ങട്ടെ...എന്റെ സ്വപ്നങ്ങളെ ഉപേക്ഷിച്ചു ...

2017, മേയ് 12, വെള്ളിയാഴ്‌ച


ഒരു നാൾ നീയെന്ന എന്റെ മുല്ലയും പൂത്തുലയും
അതിലൂറും തേൻ നുകരാൻ ഒരു വണ്ടായി ഞാൻ
അരികെ വരും ..
പിടഞ്ഞു കൂമ്പും നിൻ മിഴിയഴകിനെ
ഒരു ചെറുമുത്തം നൽകി ഞാൻ ഉണർത്തിടും
പരിമളം വിതറും നിൻ പുഞ്ചിരി ഒപ്പിയെടുത്തു
എനിക്കെന്റെ പ്രാണവായുവായി മാറ്റണം
നിന്റെ മൃദുശ്വാസം എനിക്ക് സ്വന്തമാക്കി
നമ്മുടെ വിയർപ്പ് തുള്ളികൾ ഒന്നാവണം ...
പുതുമഴയെ വരവേൽക്കും പുതുമണ്ണായി നീ
പുളകിതയായി എന്നെ പുണരണം ...


2017, മേയ് 10, ബുധനാഴ്‌ച


ഇനി നമുക്കിടയിൽ ഒരു വേലിക്കെട്ടിന്റെ
അകമ്പടി ആവശ്യമില്ലാ ..
എത്ര എഴുതിയിട്ടും തീരാത്ത ചിത്രമായി
എന്നും നീയെന്നിൽ വിസ്മയം തീർത്തു ..
കഥ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത
കണ്ണുകൾ കലങ്ങാതിരിക്കാൻ ഞാൻ ശ്രമിച്ചു ..
അനുസരണയില്ലാതെ വികൃതികൾ കാണിച്ചു-
പാറിപറക്കും മുടിയിഴകള് അടക്കാനും ...
അധരം അധരത്തിന്റെ മധുരം അറിഞ്ഞ
അനുരാഗ നിമിഷം വന്നണഞ്ഞു...
ഇനി പതുക്കെ നീ കെട്ടിയ മൗനത്തിൻ വേലി
പതിയെ ഞാൻ പൊളിച്ചു മാറ്റട്ടേ സഖീ ...

2017, മേയ് 9, ചൊവ്വാഴ്ച


ഒരു ചിത ഒരുക്കണം , ചന്ദനം കൊണ്ടായിക്കോട്ടെ...
എന്റെ നഷ്ട സ്വപ്നങ്ങളേയും  നനുത്ത ഓർമ്മകളെയും
അതിൽ എനിക്ക് അടക്കം ചെയ്യണം ...
ഈറൻ തോർത്ത് ഉടുത്തു നനഞ്ഞ കൈകൊട്ടാനുള്ള
ഉണ്ണിപിറന്നിട്ടുണ്ടെന്നറിഞ്ഞു , പക്ഷെ ...
ചിതാഭസ്മം പുണ്യജലത്തിൽ ഒഴുക്കി നദിയെ -
കളങ്കപ്പെടുത്താൻ ഞാനിഷ്ടപ്പെടുന്നില്ല ..
എന്നെങ്കിലും എവിടെയെങ്കിലും വെച്ച്
ഒരു പ്രേതമായി നിന്നെ കാണുകയാണെങ്കിൽ
അന്ന് ആ ചിതാഭസ്മം നിനക്ക് അവസാന സമ്മാനമായി തരും
അത് നീ കലക്കികുടിച്ചു നിന്റെ രക്തത്തിൽ ലയിപ്പിക്കണം
ഒന്നും നിന്റെ കുട്ടിയുടെ അച്ഛൻ അറിയാതിരിക്കാൻ ...

2017, മേയ് 8, തിങ്കളാഴ്‌ച


ഇന്നത്തെ പുലരി എന്റെ കൊച്ചു പൂമ്പാറ്റയുടെ
ചിറകിൽ മൂന്നാം പിറന്നാളിൽ കോടിപുടവ ഞൊറിഞ്ഞുടുത്തു ....
ചിരിയിൽ കുതിർന്ന ആ കൊഞ്ചൽ  അകലെ നിന്നും
മനതാരിൽ കണ്ടു ഞാൻ ആനന്ദിക്കുന്നു ..
അരികെ വരണമെന്നുണ്ട്, വാരിപുണർന്നൊരു
മുത്തം നെറ്റിയിൽ തരണമെന്നും ..
ക്ഷമിക്കൂ ..പ്രിയ പുത്രീ..
വരും നാലാം ജന്മദിനത്തിൽ ഈ കടം കൂടി പപ്പ തീർത്തുതരാം ...



ദൈവത്തിന്റെ പരീക്ഷണശാല
ആണെന്ന് തോനുന്നു എന്റെ ജീവിതം ...
എന്നാലും ആ നൂൽപ്പാലത്തിലൂടെ
നടക്കുമ്പോഴും അദൃശ്യമായ എന്തോ
കൂടെയുണ്ടെന്നത് ഉറപ്പ് ..
അതിനെ ഞാൻ എന്നെ പരീക്ഷിക്കുന്ന
ആളിന്റെ പേരിട്ടു വിളിക്കാൻ തീരുമാനിച്ചു ...
ഒരിക്കൽ കറുത്ത കോട്ടിട്ടും, പിന്നെ -
വെളുത്ത കോട്ടിട്ട് സ്തെതസ്കോപ് തൂക്കിയും
പരീക്ഷിച്ചയാൾ തന്നെ രക്ഷകനായി വരുന്നു ..
സർവ്വേശ്വരാ ഇനിയും എന്നെ പരീക്ഷിക്കും തോറും
രക്ഷകനാവാനും നീ തന്നെ വേണം ....
 

2017, മേയ് 6, ശനിയാഴ്‌ച


നിന്റെ നക്ഷത്ര കണ്ണുകളിലായിരുന്നു
എന്റെ ഹൃദയം കുരുക്കിയത് ..
പ്രണയമന്ത്രത്താൽ എന്റെ മനസ്സ്
നിന്റെ ചാരെ അണഞ്ഞപ്പോൾ
ഒരു മാരിവില് പോലെ നീ പുഞ്ചിരിച്ചു...
ഒരു നേർത്ത തെന്നൽ വന്നോതിയ സ്വകാര്യം
ഒരു പ്രണയമഴയായി പെയ്തിറങ്ങി...
ഇനി നിന്റെ രാവും പകലും സ്വർഗീയാനുഭൂതി
നൽകി സുന്ദരമാക്കാൻ എന്നും ഞാൻ നിനക്കൊപ്പം ...

2017, മേയ് 5, വെള്ളിയാഴ്‌ച


ആരും കാണാതെ നിൻറെ ചെന്തളിർ ചുണ്ട്
ചുംബിച്ചുടച്ചു എന്ന് ഞാൻ അഹങ്കരിച്ചപ്പോൾ
മൂവാണ്ടൻ മാവിന്റെ കൊമ്പിൽ ഒളിച്ചിരുന്ന് കണ്ട
പൂവാലൻ അണ്ണാറക്കണ്ണൻ കളിയാക്കി ചിരിച്ചപ്പോൾ
നമ്രമുഖിയായി നീ നാണിച്ചു നിന്നു ..

2017, മേയ് 4, വ്യാഴാഴ്‌ച


ഞാൻ നിന്നെ തൊട്ടറിഞ്ഞ-
ആ മഴയിലല്ലേ സഖീ
നിന്റെ നെറ്റിയിലെ ചന്ദനകുറി-
എന്റെ നെറ്റിയിൽ പടർന്നതും
നിന്റെ മൂക്കിൻ തുമ്പിലെ മഴതുള്ളി-
എന്റെ മൂക്ക് ഒപ്പിയെടുത്തതും
നിന്റെ നിശ്വാസം ഞാനേറ്റു വാങ്ങി..
നിന്റെ ചുണ്ടിലെ തേൻ നുകർന്ന്-
എന്റെ ചുണ്ട് വിശപ്പകറ്റിയതും ...


2017, മേയ് 3, ബുധനാഴ്‌ച


പ്രിയമുള്ളവരെ പിരിഞ്ഞു
മണലുകളെ പ്രണയിക്കുന്നു ..
ഓർമകളെ താലോലിക്കുമ്പോൾ
തഴുകി വരും കാറ്റിന് കായാംപൂ മണം ..
ചെറുമയക്കത്തിൽ തെളിയും
കുഞ്ഞു നുണക്കുഴി ഇന്നും അകതാരിൽ ...
ഇനി ഒന്ന് നിന്നെ പുണരാൻ നാളെണ്ണി
കൈകൾ വിറ കൊള്ളുന്നു...





ആനന്ദം കണ്ടെത്തുകയായിരുന്നു
പ്രധാന ഉദ്ദേശ്യം ..
എറിഞ്ഞു തീരുന്ന സിഗരറ്റ് കിട്ടാൻ
മുതിരണമെന്നറിഞ്ഞു കടലാസുതുണ്ടു ചുരുട്ടി ആദ്യം ..
കുപ്പിയിലെ ചുവന്ന ദ്രാവകത്തിൻറെ
രുചിയറിയണമെന്നായി പിന്നെ...
പല രൂപത്തിലും പല ലേബലുകളിലുമുള്ള
ഒഴിഞ്ഞ കുപ്പികൾ ഇന്ന് മുറിയുടെ മൂലയിൽ കുന്നുകൂടി...
നീലപുക തുപ്പും ഇലചുരുളിൽ മനസ്സുടക്കിയപ്പോൾ
ചിന്തയും ഭാവനയും ഉണരാൻ തുടങ്ങി...
ഭാവനകൾക്ക് വീണ്ടും വിലകൂടി തുടങ്ങിയപ്പോൾ
പലതിനും അടിമപ്പെടാൻ മനസ്സ് തയ്യാറായി...
ഇന്നെന്റെ തലമുടി നീണ്ടു ചുരുണ്ടു,
കണ്ണിന്റെ പഴയ തിളക്കം മാഞ്ഞു പോലും ..
ചെമ്പരത്തി പൂ പറിച്ചു വെറുതെ ചെവിയിൽ വെച്ചപ്പോൾ
കാണുന്നവർ എന്നെ നോക്കി ചുമ്മാ വിളിച്ചു .."ഭ്രാന്താ..."




2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച


എനിക്ക് മുൻപേ നടന്നവരെ ഞാൻ പിൻതുടർന്നു
അവർ വെട്ടിത്തെളിച്ച പാതയിലൂടെ അനായാസം ..
ആശ്വാസത്തിന്റെ നിശ്വാസമല്ലാതെ
ആയാസത്തിന്റെ കിതപ്പില്ലാതെ ഞാൻ നടന്നു.
ആകുലതയുടെ ഭീതിയോ അകാരണമാം ഭയമോ
എന്നെ തൊട്ടു തീണ്ടിയില്ലാ ..
വിശ്വാസത്തിന്റെ കൈക്കൂപ്പിളിൽ ഏറി
ധൃതരാഷ്ട്രരെ പോലെ ഞാൻ മുന്നേറാൻ കാരണം
എന്റെ മുൻഗാമികൾ തെളിച്ച മാർഗം
നന്മയുടേതായതിനാലായിരുന്നു ..
ഇനി എനിക്കും തെളിക്കേണം എന്റെ പിൻഗാമികൾക്കായി
നന്മയും സ്നേഹവും സന്തോഷവും നിറഞ്ഞ,
വർഗീയതയുടെ ചതിക്കുഴികൾ ഇല്ലാത്ത
ഒരു ഒറ്റയടി പാതയെങ്കിലും ...

2017, ഏപ്രിൽ 25, ചൊവ്വാഴ്ച


ഹിമമണിഞ്ഞ എന്റെ സ്വപ്നങ്ങളത്രയും
നിറമണിയിച്ചത് നീ മാത്രം ...
മലർ വിരിയും കിനാവിന്റെ സൗരഭ്യം
നീ പകർന്ന സ്നേഹം മാത്രം...
അറിയുന്നു സഖീ ...നീയാണ് എന്നിലെ എന്നെ
ഞാനാക്കുന്നതെന്ന യാഥാർഥ്യം ...
പിടിച്ചു കെട്ടാൻപറ്റാതെ
ഓർമ്മകൾ അശ്വമേധം തുടരുന്നു ..
പിന്നിട്ട പാതയിൽ പുഞ്ചിരിച്ച മുഖങ്ങൾ..
തളർച്ചയിൽ താങ്ങായ കരങ്ങൾ...
ജീവൻ തുടിക്കും കിനാവുകളിൽ നിന്നും
ഓടിയൊളിച്ച കൊലുസിന്റെ കൊഞ്ചൽ..
വാടിയ പൂക്കളും പൊട്ടിയ വളതുട്ടും നിറഞ്ഞ
സമ്പന്നതയുടെ കുബേര കുഞ്ചി ..
കിതച്ചു കയറിയ പടവുകളിലെ കൂർത്ത മുള്ളിനാൽ
ചോര പൊടിഞ്ഞ കാൽപാടുകൾ ..
ഇനി എനിക്ക് ചവിട്ടിയരച്ച മണ്തരിയോടും
മാപ്പു പറഞ്ഞു നടന്നകലണം ...


2017, ഏപ്രിൽ 20, വ്യാഴാഴ്‌ച


നിലാവ് പോലും ഉറക്കമാണെന്നു തോനുന്നു ..
ഗാഢനിദ്രയെ പുൽകിയ നിലാവിന്റെ മാറിലൂടെ
ഒരു മാർജാരനെ പോലെ ഞാനെന്റെ സ്വപ്നങ്ങളുടെ-
ചാരിത്ര്യം ഓർമകളുടെ കാൽകീഴിൽ അടിയറ വെച്ചു ...
അകലെ കിഴക്കേ ചക്രവാളം ചുവന്നൊലിച്ചു...
സുഖകരമായ നോവ് നൽകിയ നിർവൃതി
ആലസ്യത്തിനു വഴിമാറിയ നേരം
ഒളികണ്ണിട്ടു നോക്കിയ പൊൻകിരണങ്ങൾ
നാണത്താൽ നഖചിത്രമെഴുതി ..
ഇത് കണ്ടു തരളിതയായ ഇളം തെന്നൽ വന്നു
ജാലക വാതിൽ മെല്ലെ അടച്ചിട്ടു ...
മോഹത്തിന്റെ പുതപ്പിനുള്ളിൽ വിങ്ങുന്ന ഹൃദയവുമായി
 പുതു മഴയെ സ്വീകരിച്ച പുതുമണ്ണ് പോലെ...
സ്വപ്നം അധരത്തിൽ ഒരു മൃദുസ്മിതം ഒളിച്ചുവെച്ചു ...

2017, ഏപ്രിൽ 19, ബുധനാഴ്‌ച

എത്തിപിടിക്കലല്ല, വിട്ടുകൊടുക്കലാണ്
പ്രണയ വിജയമെന്ന് പറഞ്ഞവർ ഇന്നെവിടെ ??
എത്തിപിടിക്കാതെ എന്നിലേക്ക്‌ എത്തിച്ചേർന്ന
എന്റേതെന്നു ഞാൻ തെറ്റിദ്ധരിച്ചു അഹങ്കരിച്ച
എന്റെ സ്വപ്നങ്ങളുടെ ചിറകുകൾക്ക് തൂവൽ തുന്നിയ
എന്റെ പ്രണയിനിയെ ഞാൻ വിട്ടുകൊടുത്തപ്പോൾ
എന്റെ പ്രണയം വിജയിച്ചുവോ പ്രണയ പണ്ഡിതരേ ???

2017, ഏപ്രിൽ 18, ചൊവ്വാഴ്ച


ഭയം ആയിരുന്നു അവളുടെ ആയുധം,
അവളെ ഓർത്തുള്ള എന്റെ ഭയം ...
അവൾക്കൊന്നും വരരുതെന്ന എന്റെ ആധി-
അവൾ സമർത്ഥമായി ഉപയോഗിച്ചപ്പോൾ
എനിക്ക് നഷ്ടം അവളെ മാത്രമായിരുന്നില്ല...
എനിക്ക് എന്നെ തന്നെ നഷ്ടമായി...
അകലെ അവൾ തേടിപിടിച്ച ആ പുതുവെളിച്ചം
അവൾക്കു മുന്നിൽ അണയാതിരുന്നെങ്കിൽ എന്ന്
എന്നിട്ടും ഞാൻ കൊതിച്ചു പോയതെന്തേ ?? ....








മംഗല്യമാല തീർത്തത് മനസ്സിലാണ്
നിന്റെ മാറിൽ ചാർത്തിയത് സ്വപ്നത്തിലും ..
കടം കൊണ്ട കിനാക്കൾ കൊണ്ട് ഞാൻ തീർത്ത
പല്ലക്കിൽ നീ രാജകുമാരിയായി വന്നെത്തി...
ഒരു മാടപ്രാവിനെപോലെ കുറുകിയ നീ
എന്റെ കരവലയത്തിൽ സുരക്ഷിതയാണെന്നറിയുക...
ഇനി നിന്റെ അധരം നുകരാൻ കൊതിച്ച ഞാൻ
നിന്റെ മൗനം സമ്മതമായി കരുതുന്നു ....

നിന്റെ സീമന്തരേഖയിൽ
സിന്ദൂരം ചാർത്താൻ നീ
മറന്ന് തുടങ്ങി...
ജീവനുള്ള മൃതദേഹമായി
നീയെന്നെ കാണാനും ...
ഇനി ഒരു വെയിൽ
വീഴും പകലിൽ
അന്ന് അഗ്നിസാക്ഷിയായി
ഞാൻ കെട്ടിയ താലിയും
നീ എന്റെ മുഖത്തു
വലിച്ചെറിഞ്ഞേക്കാം ...
പക്ഷെ പതറില്ല ഞാൻ..
കാരണം നീയെന്ന പുണ്യം
എന്നിലണയും മുൻപേ
എന്റെ മനസ്സും ഹൃദയവും
തീയിൽ കുരുത്തിരുന്നു ...
 

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച


മണലാരണ്യത്തിൽ വീണ്ടും കാലൂന്നിയപ്പോൾ
ഒത്തിരി നഷ്ടങ്ങളുടെ വേദന ബാക്കി...
പ്രിയപ്പെട്ടവരെ പിരിയുന്ന നൊമ്പരം...
പ്രിയതമയും പ്രിയ മക്കളും മാതാപിതാക്കളും
പിന്നെ എന്തിനും കൂട്ടായ കൂട്ടുകാരും...
കാണാൻ കൊതിച്ചു കണ്ടെത്തിയ ചന്ദ്രികയും...
ഇനി ഈ ഓർമയുടെ മരുപ്പച്ചയിൽ ഞാൻ
ഈ മണലാരണ്യത്തിൽ അലയട്ടെ....

ഞങ്ങൾക്ക് സർവേശ്വരൻ തന്ന വിഷുക്കണിക്ക് ഇപ്പോൾ രണ്ടാം വയസ്സ്... ഈ പുഞ്ചിരി വരദാനമായി തന്നതിന് എന്നും കടപ്പെട്ടിരിക്കും ഭഗവാനേ നിന്നോട്...

ആരവങ്ങളില്ലാത്ത ആഘോഷ വേളയിൽ രണ്ടാം വയസ്സിന്റെ നിറപുഞ്ചിരിയുമായി ഞങ്ങടെ നന്ദു......

2017, ഏപ്രിൽ 11, ചൊവ്വാഴ്ച


വികാര വിക്ഷോഭങ്ങൾക്കൊടുവിൽ
വിവേകം വികാരത്തെ കീഴടക്കിയ മാത്രയിൽ
എന്നിലെ ഞാൻ ഉണർന്നു തുടങ്ങി...
കാപട്യം നിറഞ്ഞ ഈ ലോകത്തു
ആത്മാർത്ഥതയുള്ള ഹൃദയം എനിക്ക് സമ്മാനിച്ച
കാരാഗൃഹം ഇനി മറ്റൊരാൾക്ക് കിട്ടാതിരിക്കാൻ
ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നു ...
പിന്നിട്ട വഴിയിൽ കൈവിട്ടതെല്ലാം
പ്രിയ സ്വപ്നങ്ങളായിരുന്നു ...
ഇന്ന് അവയെ ഞാൻ ഓർമചെപ്പിൽ
സൂക്ഷിച്ചുവെച്ചു, ഇടയ്ക്കു തുറന്നു
എണ്ണിനോക്കുമ്പോൾ... അതിശയം തന്നെ
 അതിലൊരു മണിമുത്തുപോലും മറവിയുടെ
ചവറ്റുകുട്ടയിൽ അഭയം തേടിയില്ലാ ...


2017, ഏപ്രിൽ 4, ചൊവ്വാഴ്ച


ചീഞ്ഞഴുകി ജീർണിച്ചിരിക്കുന്നു 
എന്റെ മനസ്സും ചിന്തകളും...
നിനച്ച കനവുകള് കൊഴിഞ് വീഴുന്നു ..
പതിച്ചു നൽകാൻ കരളില്ല ബാക്കിയായ്‌ ..
മധുരമൂറും വാക്കു കേട്ട കാലം മറന്ന കാതുകൾ ...
ഇടറിയ കാൽചുവടും വരണ്ടുണങ്ങിയ മണ്ണും
നീരൊഴുക്കിനെ കൊതിയോടെ കാത്തിരിക്കും പുഴയും ..
പ്രകൃതിയുടെ വികൃതികൾ തകൃതിയായ് മുന്നോട്ട് ..

ഒരു നാളിൽ എന്റെ കൈവെള്ളക്കിടയിലൂടെ
ചോർന്നു പോയ ഒരു ചെറു മഴത്തുള്ളിയായി നീ ..
ഇന്ന് എന്റെ ഓർമയിൽ  ഒരു പേമാരിയായി
നീ പെയ്തൊഴിയാതെ എന്നെ നനക്കുന്നു ...
ഈ വിരഹത്തിൻ ചൂടിലും ഒരു നനുത്ത കുളിരായി
നീ അന്ന് തന്ന മൃദു ചുംബനം മാത്രം ...
ഒരു വേള നീ അന്ന് തിരിഞ്ഞെന്നെ നോക്കുമെന്ന്
വെറുതെ നിനച്ച ഞാനല്ലേ വിഡ്ഢി...

ഇന്നെനിക്കു ഒരു സൗഹൃദ ഹൃദയം വീണു കിട്ടി....എനിക്കുറപ്പുണ്ട് എന്നെ പോലെ നന്മ ഒളിച്ചുവെച്ച ഒരു മനസ്സിന്റെ ഉടമയാണ് ഈ മിത്രമെന്ന് .... ഇനി എന്റെ സൗഹൃദ പൂവാടിയിൽ ഒരു വാടാത്ത പൂവായി പരിമളം പടർത്തു പ്രിയ സുഹൃത്തേ ...


2017, ഏപ്രിൽ 3, തിങ്കളാഴ്‌ച


പൊട്ടിച്ചിതറുന്ന താലി ചരട് കണ്ടിട്ടും
കണ്ണീർചാലുകൾ പുഴകൾ തീർത്തിട്ടും
ഒന്നും അറിയാത്ത പോലെ അവിഹിതം ചിരിച്ചു ...
ഇരുളിന്റെ മറപറ്റി പിൻവാതിലിൽ  മുട്ടിയും
അന്യന്റ 'മുതലിനെ'സ്വന്തമാക്കിയും
അവിഹിതത്തിൻ വികൃതികൾ കളി തുടരുന്നു ...
അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന മഹത് വാക്യത്തെ
നിന്നെ പോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കാം
എന്ന വാക്യത്തെ തെറ്റി വ്യാഖ്യാനിച്ചു
അവിഹിതം തടിതപ്പുന്നു പോലും...
പ്രണയമെന്ന ദിവ്യ വികാരത്തിന്റെ മുഖമൂടിയണിഞ്ഞു
അവിഹിതം ഇന്നും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു ..

---സുധി ഇരുവള്ളൂർ ---

2017, മാർച്ച് 28, ചൊവ്വാഴ്ച

അന്ന് നിൻ പൊതിച്ചോറിൽനിന്ന്
നീ തന്ന ചോറുരുളയുടെ എരിവും
എന്റെ ചൊടിയിൽ പറ്റിപ്പിടിച്ച
ഒരു മണിവറ്റ് നിൻ അധരത്താൽ
നീ കവർന്നെടുത്തോരാ മാധുര്യവും
എൻ അകതാരിലിന്നും  പ്രണയത്തിൻ
കുളിരേകി തെളിയുന്നു പ്രിയ സഖീ ...

---സുധി ഇരുവള്ളൂർ ---
ആസുരതയുടെ വന്യത
രൗദ്ര താണ്ഡവമാടുന്ന
ഇന്നിന്റെ കാപട്യലോകത്തു
നിഴൽകൂത്താടാൻ വിധിക്കപ്പെട്ട
വെറും പാഴ്ജന്മങ്ങള് മാത്രം നമ്മൾ ...
പൊയ്ക്കാൾ കോലങ്ങൾ
രംഗബോധമില്ലാത്ത കോമാളിയായി
അരങ്ങുവാഴുന്ന യവനികയില്ല ലോകത്തു
സ്വാർത്ഥതയില്ലാ ഹൃദയം ഇന്നെനിക്ക്
ശവമഞ്ചൽ തീർത്തുതന്നു ..

---സുധി ഇരുവള്ളൂർ ---

2017, മാർച്ച് 24, വെള്ളിയാഴ്‌ച


സന്ധ്യയുടെ ചുവന്നു തുടുത്ത കവിള് അരികെ നിന്ന്
കണ്ടു സായൂജ്യമണയാൻ കുന്ന് കയറിയിട്ടും
എന്തേ  എന്നിൽ തെളിയാൻ മടിച്ചു നീ
ഒളികണ്ണാലെ എന്നെ നോക്കിയോ ??
ചിതലരിച്ചു ദ്രവിച്ചു തുടങ്ങിയിരിക്കുന്നു 
എന്റെ രാവുകളും പകലുകളും ..
തുരുമ്പിച്ച വിജാഗിരിയാൽ കൂട്ടിച്ചേർത്ത
കുറേ ഓർമ്മകൾ മായാതെ തൂങ്ങികിടപ്പുണ്ട് ...
മാറാല കെട്ടിയ മേൽക്കൂരപോലെ
ബാധ്യ്തയുടെ ഊരാക്കുടുക്ക് ചിരിക്കുന്നു...
തലമറന്ന് എണ്ണ തേക്കാതിരുന്നിട്ടും
തല നിറയെ കടങ്ങളുടെ ഭാണ്ഡഭാരം ..
കാലുകൾക്കിടയില്  മണ്ണ് ഇളകിമറിയുമ്പോൾ
കച്ചിത്തുരുമ്പ്‌ തേടിയ കണ്ണുകൾ തെറ്റുകാരോ ???

---സുധി ഇരുവള്ളൂർ ---

2017, മാർച്ച് 23, വ്യാഴാഴ്‌ച


പരീക്ഷണങ്ങൾക്ക് അവസാനമില്ലാ ...
താണ്ടിയ വീഥിയിൽ തീർന്നെന്നു കരുതിയ
കല്ലും മുള്ളും കനൽകട്ടയും വീണ്ടും ...
പതറാതെ മുന്നേറാൻ പ്രത്യാശയെന്ന
ഊന്നുവടിയിൽ ഇനിയും ഞാൻപിടിമുറുക്കട്ടെ...
തോൽക്കാൻ ആവില്ലെനിക്ക്..വീഴാനും ..
അകലെ എനിക്കായ് ഒരു പുതുപ്രകാശമുണ്ടെന്നു
അകതാരിൽ എന്നോ ഞാൻ കുറിച്ചിട്ടുപോയ്‌...

---സുധി ഇരുവള്ളൂർ ---

2017, മാർച്ച് 21, ചൊവ്വാഴ്ച


ചിന്തയുടെ വൈകൃതത്താൽ
ഞാൻ വിരൂപനാക്കപ്പെട്ടു...
ചിന്തിച്ചു ചിന്തിച്ചു ജട കെട്ടിയ
മുടിച്ചുരുളിൽ നിന്നും പുക വമിക്കുന്നു...
തെന്റേതായ മുടന്തൻ ന്യായത്തിനായി
ചിന്തിച്ചു ഞാൻ കുന്നുകൾ കയറുന്നു ...
ചിന്തകൾ കൂടിയപ്പോൾ
ചിന്തയെ കുറിച്ചായി ചിന്ത ...
ചിന്തയിൽ നിന്നും മുക്തിനേടാൻ
എന്തുചെയ്യുമെന്ന്
ചിന്തിച്ചു നടപ്പാണ് ഞാനിന്ന് ..

---സുധി ഇരുവള്ളൂർ ---

2017, മാർച്ച് 17, വെള്ളിയാഴ്‌ച


ഒരു കൊലുസിന്റെ കൊഞ്ചൽ ഹൃദയത്തിൽ
ഇന്നും മായാതെ കിടപ്പുണ്ട്...
നിന്റെ കാൽപാടുകൾ മായ്ക്കാൻ ശ്രമിച്ച
മഴയുടെ ഓളങ്ങളുടെ വികൃതിയും
പട്ടു പാവാട നനയാതിരിക്കാൻ പൊക്കി
നീ പിടിച്ചപ്പോൾ കലിയിളകിയ പിശറൻ കാറ്റിൽ
നിന്റെ മുടിയിഴ പാറി വന്നെൻ കവിളിലെ തലോടിയ 
പകലിന്റെ ഓർമയുടെ മധുരം നുണയാൻ എന്ത് രസം ...
പിന്നിയ ഓർമ്മകൾ തുന്നിചേർത്ത് ഞാൻ പണിത
ഓർമചെപ്പിൽ കാത്തുവെച്ച മുത്തിനും പവിഴത്തിനും
ഇനി മനസ്സിന്റെ ചിപ്പിക്കുള്ളിൽപേടികൂടാതെ മയങ്ങാം ...

---സുധി ഇരുവള്ളൂർ ---


സമയത്തിന്റെ വില ഇന്നെന്റെ ഇളമുറക്കാരിൽ നിന്നും ഞാനറിഞ്ഞു ....ഒന്ന് ഒന്നര മാസം ഇന്ന് അവർ വിളിക്കും നാളെ അവർ ശരിയായ്ക്കും എന്ന് കരുതി കാത്തിരുന്നിട്ട് അവർ വിളിച്ച ദിവസം അരമണിക്കൂർ ഞാൻ വൈകി പോയതിൽ 'ഒപ്പം നിൽക്കുമെന്ന് ' ഉറപ്പു പറഞ്ഞവർക്ക് എന്നോട് ആറു മാസമായി വെറുപ്പ്.... ഇതറിയാതെ വീണ്ടും അവരെ വിശ്വസിച്ച ഞാനല്ലേ യഥാർത്ഥ വിഡ്ഢി ...???

കാമാന്ധമായിരുന്നില്ല എന്റെ കണ്ണുകൾ
എന്നാലും സൗന്ദര്യം കാണാൻ കൊതിച്ചിരുന്നു ..
കാരിരുമ്പിൻ കരുത്തുറ്റ കരങ്ങളുമായി
മടിക്കുത്തഴിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..
വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചവരോട്
മാപ്പ് പറയാൻ മടിയില്ലാത്ത മനസ്സുണ്ട് ..
കാണാൻ കൊതിച്ച പകൽക്കിനാവിനെ ഞാൻ
പാതിയിൽ നിർത്തി പിന്തിരിഞ്ഞു നടക്കുന്നു...
ഇനി ഒരു നിറയൗവനം കണ്ടാസ്വദിക്കാൻ
എന്റെ കണ്ണിന്റെ തിമിരം മായ്ക്കാൻ നിനക്കാവുമോ ???

===സുധി ഇരുവള്ളൂർ ===


 

2017, മാർച്ച് 15, ബുധനാഴ്‌ച


ഇന്നലത്തെ മഴയിൽ എന്റെ
കുഞ്ഞു മോഹങ്ങൾ വീണുടഞ്ഞു...
ആത്മചൈതന്യത്താൽ തീർത്ത ബന്ധം
കൈവിടാതെ കാക്കേണം ഇനിയെനിക്ക് ...
നിനക്ക് ഞാൻ അന്യനെന്നു
ഓർക്കാത്ത ഞാൻ എന്തൊരു വിഡ്ഢി ..
ഉടയാകുടത്തിലെ തുളുമ്പാ പാലും
വിടരും അല്ലിയിലെ നറുപൂന്തേനും
കണിയായ് കൊതിച്ച ഞാൻ തന്നെ മണ്ടൻ ..
ഇനി ഞാനെന്റെ മോഹത്തെ നിരാശയുടെ
ആറടി മണ്ണിൽ അടക്കം ചെയ്യട്ടെ...

---സുധി ഇരുവള്ളൂർ ---











ചോദ്യം അപരാധമെങ്കിൽ പൊറുക്കുക ..
നിന്നിലൊരു മാത്ര മോഹിച്ചെന്നത് സത്യം
മോഹം പൂത്തുലഞ്ഞ ഇന്നത്തെ ചാറ്റൽ മഴ
വീണ്ടും മോഹകുളിർ പകർന്നപ്പോൾ
അറിയാതെ ഞാൻ അപരാധിയായി...
എന്റെ സൗഹൃദ കരവലയമറുത്തു നീ പോവേണ്ട...
ഞാനെന്റെ മോഹത്തെ നിരാശയുടെ
ആറടി മണ്ണിൽ അടക്കം ചെയ്യാം ...

എന്നിൽ നിന്ന് നീ അകലുന്നതിലും ഭേദം
എന്റെ മോഹത്തിന്റെ ചിതക്ക്
ഞാൻ കനൽകൂട്ടുന്നതാണ് ...
 ചിതാഭസ്മം എന്റെ ഹൃദയക്കടലിൽ
നിഭഞ്ജനം ചെയ്തേക്കാം ...
എന്റെ മോഹത്തെ പൊറുക്കുക നീ..

2017, മാർച്ച് 13, തിങ്കളാഴ്‌ച


ഒരു വാക്കു പറയാതെ നിന്നിൽ നിന്നകലേക്ക്
പോകുവതെങ്ങനെ ഞാൻ സഖീ...
നീയെന്നെ പൂർണമായി മനസ്സിലാക്കിയില്ലെന്നു
മനസിലാക്കുന്നു ഞാൻ നിൻറെ ഈ ചിന്തയിൽ..
മുട്ടയും കൊതുകുമെന്നെ ആക്രമിച്ച ഒരു വാരം
നിൻറെ ഓർമയായിരുന്നു എൻറെ ഔഷധം ...
നീ ഒരു വെളുത്ത മാലാഖയായ് വന്നെൻ
ചുണ്ടിനെ ചുംബിച്ചുടച്ചതായി തോന്നിയ മാത്ര
ഞാൻ അസുഖത്തെ അതിജീവിച്ചത്
നിന്റെ സ്നേഹത്തിൻ മായാജാലം തന്നെ...
എന്നിട്ടും എന്നെ നീ തിരിച്ചറിഞ്ഞില്ലെന്നു
കേട്ടതാണ് ഇന്നെൻറെ തീവ്ര നൊമ്പരം...
അറിയുക സഖീ ഞാനകലെയല്ലെന്നു ...
നിന്റെ ശ്വാസത്തിൻ ചൂടെന്നും എന്റെ
ചൊടിയിൽ വാങ്ങാൻ ഞാനരികിലുണ്ട്..


പേ ഇളകിയ ചങ്ങലക്കൂട്ടുകളും
വാതം പിടിച്ച കുറുന്തോട്ടിയും
തൂവൽ നഷ്ട്ടപെട്ട ചിറകുകളും
കാഴ്ച മങ്ങിയ എന്റെ കണ്ണുകൾക്ക്
കൂട്ടായി നിന്നിരുന്നു ...
അകലെ വിരിയും മാരിവില്ലിൽ
ഊഞ്ഞാലാടാൻ ഞാൻ കൊതിച്ചില്ല ..
വെള്ള കുതിരകളെ പൂട്ടിയ മേഘതേരിൽ
ഉലകം ചുറ്റാനും ഞാൻ കൊതിച്ചില്ല
കുയിലിന്റെ പാട്ട്  കേൾക്കണമായിരുന്നു ...
തുമ്പിയുടെ കൊഞ്ചലും ശലഭത്തിൻ വർണ്ണവും
എനിക്ക് കണ്ടാസ്വദിക്കണമായിരുന്നു ...
മുളം തണ്ടിനെ കാറ്റ് തലോടുമ്പോൾ ഉതിരും
നിശ്വാസം എന്റെ ചെവികളിൽ ഇമ്പം പകർന്നിരുന്നു ..
ഇന്ന് എന്റെ സ്വപ്നത്തിൻ ചീട്ടുകൊട്ടാരം
ഒരു ചെറു ഊതേറ്റാൽ തറപറ്റുമെന്നറിഞ്ഞിട്ടും
ഞാനെൻറെ സ്വപ്നത്തെ നെഞ്ചോടു ചേർക്കട്ടെ...

---സുധി ഇരുവള്ളൂർ ---




 

2017, മാർച്ച് 10, വെള്ളിയാഴ്‌ച


പൂതി പെരുകുന്നു പെണ്ണേ
നിന്റെ പൂവുടൽ ഒന്നിന്നു
കണി കാണുവാൻ..
പേ ഇളകിയെന്നു തോനുന്നു
ഇന്നെന്റെ മനസ്സിന്
നിൻ ആലില വയറിന്റെ ലാവണ്യത്താൽ ..
കൈകൾ ചുറ്റിപിടിക്കാൻ പാകമാം
അരക്കെട്ടിലെ അരഞ്ഞാണത്തോട്
ഒരു സ്വകാര്യം പറയണം ..
ഏലസ്സിലോതി നീ ഒളിച്ച ജപങ്ങൾ
സ്വായത്വമാക്കൻ ഞാൻ ചുണ്ടു ചേർക്കാം ..
ഒരു നെയ്യുറുമ്പിൻ വികൃതിപോലെ നീ
കൈ വിരൽ കൊണ്ടൊരു ചിത്രമെഴുതൂ
എന്റെ മുടിയിഴയിലൂടെ ...

---സുധി ഇരുവള്ളൂർ ---
 

2017, മാർച്ച് 7, ചൊവ്വാഴ്ച


നിഴലും നിലാവും പിണങ്ങി നിന്നു ..
ചിറകൊടിഞ്ഞ സ്വപനങ്ങളെ
ഭാണ്ഡത്തിൽ കെട്ടി  തലയിലേറ്റി
ഞാൻ നടന്നു നീങ്ങി...
സ്വപ്നങ്ങൾക്കൊത്തിരി ഭാരമെന്നു
ആദ്യമായി അറിഞ്ഞത് ഇപ്പോഴാണ് ..
മുട്ടിവിളിക്കാനുള്ള വാതിലുകളെലാം
കൊട്ടിയടച്ചു ചിരിച്ചവർ ...
ചിന്തകളുടെ താടിരോമങ്ങൾ നീളാൻ തുടങ്ങി...
ഓർമകളുടെ മാറാപ്പ് മുഷിഞ്ഞു മണക്കുന്നു ..
തേഞ്ഞു തീർന്ന മെതിയടി ഉറക്കെ ചിരിക്കുന്നു ..
അന്ധകാരം കണ്ണുകളിൽ ചിലന്തിവല തീർക്കുമ്പോൾ
ഇനി ഒരു  തീരം തേടാൻ ബാല്യമില്ലെന്നു ഞാനറിയുന്നു ...

----സുധി ഇരുവള്ളൂർ ----





2017, മാർച്ച് 1, ബുധനാഴ്‌ച


ഇന്നലെയിലെ സ്വപ്നത്തിൽ നീ ചാരെ വന്നു
ഒരു മന്ദസ്മിതത്തോടെ വന്നെൻ മുടിയിൽ തലോടി...
ഒരു ചിത്രശലഭത്തിൻ നിഷ്കളങ്കത ഞാൻ തൊട്ടറിഞ്ഞു ..
ആ മൃദുസ്പർശം ഞാനെൻ നെഞ്ചിൽ അറിഞ്ഞു ..
എന്റെ നെഞ്ചിലെ രോമരാച്ചികളെ
നിന്റെ വിരലുകൾ ശ്രുതി മീട്ടവേ ആ മടിത്തട്ടിൽ
മുഖം ചേർത്ത് ഞാനെന്റെ ദാഹം കുടിച്ചു തീർത്തോട്ടെ ??
മധുവൂറും നിൻ അല്ലി വിടർത്തി മതിയാവോളം ഞാൻ നുകർന്നു...
ഒരു പരവേശത്തിന് ആലസ്യത്തിൽ മയങ്ങി
നിൻ മെയ്യു വളഞ്ഞുലഞ്ഞപ്പോൾ
തെളിഞ്ഞൊരാ മാറിലെ ചന്ദ്രബിംബം എന്നെ മാടി വിളിച്ചു ...
ചുണ്ടു ചുണ്ടിനെ കീഴടക്കി താഴേക്ക് പടനയിച്ചപ്പോൾ
ചെറുത്തു നില്ക്കാൻ കഴിയാതെ പാൽകുടങ്ങൽ തട്ടി ഉടഞ്ഞു ...
വിയർപ്പു വിയർപ്പിനെ എതിരിട്ട മാത്രയിൽ
നീരുറവ പൊടിഞ്ഞ  ആ നീർച്ചാല്
പോരിനൊരുങ്ങി കഴിഞ്ഞെന്നു പറഞ്ഞു ...
ഇനി ഒരു ഗദായുദ്ധതിനവസാനം
തളരുന്നതാരെന്നു കാണേണം നീയോ ഞാനോ ??

ഭൂമിയുടെ തൊണ്ട വരണ്ട് ഉണങ്ങി
ഒരു തുള്ളി വെള്ളമെങ്കിലും
ചുണ്ടു നനക്കാൻ കിട്ടിയിരുന്നെങ്കിൽ...
വിണ്ടു കീറിയ ചർമത്തിൽ പുരട്ടാൻ
ഒരു ചെറു തൈലം തേടി ഭൂമി അലഞ്ഞു...
അമ്മയുടെ വേദന തൊട്ടറിഞ്ഞു
ഭൂമിയുടെ മക്കൾ പ്രതികരിച്ചു ..
ഇലകൾ പൊഴിച്ച് ചെടി ചൊടിച്ചു ..
ഒഴുകൾ നിർത്തി പുഴ പിണങ്ങി..
കളനാദം നിലച്ചു  കിളി ഒളിച്ചു...
ഇതെല്ലാം കണ്ടിട്ടും മനുഷ്യൻ ചിരിച്ചു,
കോളകൾ വാങ്ങി കുടിച്ചു രസിച്ചു...

---സുധി ഇരുവള്ളൂർ ---

അമ്പിളി തെളിഞ്ഞ മാനം പോലെ
ശോഭിതമായ നിന്റെ മുഖ കാന്തി കണിയായി ...
നിൻ പങ്കജനേത്രമെൻ അന്തരംഗത്തെ
ഉണർത്തിയ പുലരി കുളിരേകി ഉണർന്നു...
കുടമുല്ലപൂവിൻ മധുരമാം പരിമളമായി
അരികിലണയും നീയെന്ന സൗഭാഗ്യം ..
വിരിയും പൂവിൻ ഇതൾവിടരും പോലെ
നിൻ അധരത്തിൽ വിരിയുന്നു പുഞ്ചിരി ..
ഈറനണിഞ്ഞു നീ വരുമ്പോൾ ചന്ദനകുറിയുടെ-
മുകളിലായി സിന്ദൂരരേഖയിൽ ഞാൻ ചാർത്താം കുംകുമം
ആ ചുരുൾമുടിയിൽ തിരുകാൻ  ഞാൻ
ഇന്നൊരു തുളസിക്കതിർ ഇറുത്തു വെച്ചു ...

---സുധി ഇരുവള്ളൂർ ---


ഹ... ഹ ....ഹാ...

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച


സദാചാരം എന്ന ദുരാചാരത്തിന്റെ കാവൽക്കാർ എന്ന് സ്വയം നിയമിതരാവുന്ന മാന്യ ദേഹങ്ങളുടെ മുഖം മൂടി വലിച്ചു കീറിയാൽ കാണുന്ന കാപട്യത്തെ വെളിച്ചത്തു കൊണ്ടുവരേണ്ടത് ഈ ഒരു കാലഘട്ടത്തിൽ അനിവാര്യമാണ്. സദാചാര ദൗത്യത്തിന്റെ മറവിൽ സ്വാര്ഥതയെ സ്വായത്തമാക്കുന്ന കാപട്യത്തെ ഉന്മൂലനം ചെയ്യുക എന്ന കർത്തവ്യം അത്യന്താപേക്ഷിതമായിരിക്കയാണ്. ഞാനെന്ന അഹംഭാവത്തിന്റെ മൂർത്തീഭാവങ്ങളായ ഇവർ സദാചാരത്തിന്റെ തണലിൽ സ്വൈര്യ വിഹാരം നടത്തുന്നത് ഇന്നത്തെ പൈശാചികതക്ക് വീണ്ടും ആഴമേകുന്നു . സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന നമ്മുടെ നാടിന് ഈ സദാചാരഭടൻമാരുടെ സേവനം ആവശ്യമോ എന്നത് ഒരു ചോദ്യചിഹ്നമായി ഉയർന്നു നിൽക്കുന്നു ...ഈ പ്രവണതയുടെ വിരാമത്തിനായി ആശ്രാന്തപരിശ്രമം നടത്താൻ കൈകോർക്കാൻ സമയമായെന്ന സത്യം നാം ഉൾക്കൊണ്ടേ മതിയാകൂ...

2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ഇന്ന് എന്റെ ഹൃദയം മുറിഞ്ഞൊഴുകിയ
ചോരതുള്ളികൾ നിലംപതിച്ചപ്പോൾ
അതിൽ തെളിഞ്ഞ രൂപം നിന്റേതായിരുന്നു ...
നീ എനിക്ക് സ്വന്തമാവും നിമിഷമോർത്
വിങ്ങുന്ന ഹൃദയം പൊട്ടുന്ന പോലെ...
സ്നേഹത്തിന് മരുഭൂമിയിൽ ഞാൻ തേടും
മരുപ്പച്ചയാണ് എനിക്കിന്ന് നിന്റെ സ്നേഹം
ഒരു മാത്ര നിന്നിലലിയാൻ ഞാൻ കൊതിച്ചത്
എന്റെ വെറും ചാപല്യമല്ലെന്നറിയുക,
നിന്നോടുള്ള എന്റെ കളവില്ല സ്നേഹത്തിൻ
അളവില്ലാ പരിലാളനം ഒന്ന് മാത്രം ...


2017, ഫെബ്രുവരി 26, ഞായറാഴ്‌ച


മറവി എനിക്കൊരു വരദാനമായി തന്ന
സര്വേശ്വരനോട് എന്നും കടപ്പാട് മാത്രം...
ഓർമയുടെ നൊമ്പരം ശാപമായി നിലനിർത്തിയെങ്കിലും
ആ ശാപത്തിൻ മധുരം ഞാനാവോളം നുകര്ന്നു..
ചവിട്ടി കയറിയ പടവുകളിൽ എന്നും
മൂർച്ചയേറിയ മുള്ളുകളായിരുന്നു ...
ഉണങ്ങി കരിഞ്ഞ മുറിപ്പാടുകൾ
ഇന്ന് മധുരമുള്ള ഓർമകളാവുന്നു ..
ഇനി എന്റെ മറവിയെന്ന വരദാനം തിരിച്ചെടുത്താലും..
നോവുന്ന ഓർമകളെ പ്രണയിക്കാൻ 
ഞാൻ ഇന്ന് പഠിച്ചിരിക്കുന്നു.

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച


ആ പൊടിമീശയാൽ അലങ്കരിച്ച
നിൻ അധരത്തിൻ മധുരം നുകരേണം ...
ഒരു വേള നിൻ ശ്വാസം കടമായി തരണം-
പകരമൊരു കിതപ്പിലെ വിയർപ്പുതുള്ളി
നിനക്കായ് തരും ഞാൻ ...
ഒരു തൂവലാൽ തഴുകി നിന്നെ
ഇക്കിളി പെടുത്തുമ്പോൾ
ഇമ പാതി കൂമ്പി നീ എന്നെ പുണരേണം ..
ഒരു മൃദു ആലസ്യത്താൽ നീ കുറുകേണം-
അതു കേട്ടെന്റെ അന്തരംഗം ഉണരേണം ..
ഒരു മഞ്ഞുതുള്ളിയായി എന്നിലെ ഞാൻ
നിന്നിൽ പെയ്യുമ്പോൾ ഒരു നഖക്ഷതം
നീ എനിക്ക് സമ്മാനമായി തരില്ലേ ???

2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച


നിന്റെ ഓർമകൾക്ക് വന്ധ്യത
വന്നത് ഞാൻ അറിയുന്നു..
എന്റെ സ്വപ്നങ്ങളുടെ ബീജത്തിന്
ഇനി പിറവി ഇല്ലാതായിരിക്കുന്നു....
നമുക്കിടയിൽ മൗനത്തിന്റെ
മൂടുപടം നീ അണിഞ്ഞിരുന്നു...
നിന്റെ കരിമഷി കലങ്ങാതിരിക്കാൻ
ഞാൻ എന്റെ ചുണ്ടിൽ ചായം പുരട്ടി..
ഇഷ്ടമെനിക്കെന്നും നഷ്ട്ടം തന്നെ
നീ തന്ന ഓർമ്മകൾ ശിഷ്ടവും ...

---സുധി ഇരുവള്ളൂർ ---


2017, ഫെബ്രുവരി 21, ചൊവ്വാഴ്ച

ഇല്ലാ ..എന്നെ കാണ്മാനില്ലാ ..
എന്നെ തിരഞ്ഞു ഞാൻ നാലുദിക്കും
വെപ്രാളത്തിൽ ഓടിനടന്നു ..
ഞാൻ എന്നോട് ചോദിച്ചു ഞാനെവിടെ ??
ഞാൻ എന്റെ നിഴലിനോട് ചോദിച്ചു ഞാനെവിടെ..
ഇത് കേട്ട നിഴൽ ചിരിച്ചുകൊണ്ട് പറഞ്ഞു ..
ഒരു ദുരിതത്തിന്റെ അന്ധകാരം  പൊതിഞ്ഞപ്പോൾ
നിഴലും എന്നെ വിട്ടകന്നു പോലും...
ഞാൻ എന്നെ തിരച്ചിൽ നിർത്തി..
ഇനി ഞാൻ എന്നെ തിരയുന്നില്ല
കാരണം ഞാൻ മനസ്സിലാക്കിയിരിക്കുന്നു,
എനിക്ക് ഇന്ന് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു .

---സുധി ഇരുവള്ളൂർ---

പ്രണയം എന്ന വിഷയത്തിന് കടലിന്റെ ആഴവും പരപ്പുമുണ്ട് ..അതിൽ കോടാനുകോടി ജീവജാലങ്ങളുടെ ശ്വാസമുണ്ട്...ആകാശത്തോളം വിശാലതയുണ്ട്... എത്ര സഞ്ചരിച്ചാലും അറ്റമെത്താത്ത പാതയാണത്... തമ്മിൽ കൈവിരൽ കോർക്കലോ നഗ്നത പങ്കിടാലോ പ്രണയമല്ല...വെറും ചേഷ്ടകൾ മാത്രം... അവാച്യമായ നിർവൃതിയുടെ അനന്തത പോലെ പ്രണയം എന്നും നമുക്കിടയിൽ ഒഴുകി നടക്കും.... അമരത്വത്തോടെ...







ഹൃദയത്തിന്റെ ചില്ലയിൽ ഇന്ന്
ഒരു കൊച്ചു കിളിക്കൂട് പണിതു...
അതിൽ ഒരു കൊച്ചു കുഞ്ഞിക്കിളിയായി ഞാൻ
ഇനി എനിക്ക് എന്റെ കൂട്ടുകാർക്കായി
 മൂളണം ഒരു ചെറു പാട്ടെങ്കിലും ...
എന്റെ അമ്മക്കിളി അന്നെന്റെ
ചെവിയിൽ മൂളി പഠിപ്പിച്ച പാട്ടുകൾ...
കൂട്ട് കൂടാനും പങ്കുവെക്കാനും
ഇനി നമുക്കീ കൊച്ചു കിളിക്കൂട്ടിൽ
ഒത്തു ചേരാം കൂട്ടരേ...



മനസ്സേ...നിനക്കിന്ന് എന്ത് പറ്റി ???
പ്രിയമുള്ളവരോട് നീയിന്ന് വഴക്കടിച്ചില്ലാ ...
ആരാലും ഇന്ന് നീ തെറി കേട്ടതില്ലാ ...
ദുരിതദർശനം നിന്റെ മിഴികളിന്നേറ്റുവാങ്ങിയില്ല...
കലഹസ്വരം നിന്റെ കാതുകൾ കേട്ട് വെറുത്തില്ല...
അകന്നു പോയ രാപ്പാടിയുടെ തേങ്ങലോർത്തതില്ല...
ആശ വിരിയും പകൽക്കിനാക്കൽ പടികടന്നുപോയില്ലാ ...
അകന്നു പോയ അവളുടെ  കാൽപ്പാടുകൾ ഇന്ന് നീ പിന്തുടർന്നില്ലാ ..
എന്നിട്ടുമെന്തേ മനസ്സേ നീ എന്നിൽ നിന്നും
നൂലില്ലാ പട്ടമായി പിടിതരാതെ ഇന്ന് ദൂരേക്ക് പറന്നകലുന്നു ...

കണ്ണിനു കുളിരായി ഇന്നലെ
സ്വപ്നസാക്ഷാത്കാരത്തിന്റെ
ഒരു അവാച്മാം നിർവൃതി...
ഞാൻ ആരാധിക്കുന്ന എന്റെ വിഗ്രഹം
ഒരു ദേവിയുടെ രൂപംപൂണ്ട്
എൻ മുന്നിൽ പ്രത്യക്ഷയായി...
ഒരു വേള ഞാനാ തേജസ്സിൻ മുന്നിൽ
ഇമയനങ്ങാതെ സ്തബ്ദ്ധനായി...
ഒരു പുഷ്പകവിമാനമെനിക്കായ്‌ വന്നെങ്കിൽ
ഇന്നലെ ഞാനൊരു രാവണനായേനെ...
ഇനി നിന്റെ വരപ്രസാദത്തിനായി
നാൾ ദിനം നിന്നെ ഞാൻ പൂജിച്ചു നിൽക്കും
നീ എന്നിൽ പ്രസാദിക്കും നിമിഷത്തിനായ്
നിൻ നാമം മന്ദ്രമായ് ഉരുവിടും ...

2017, ഫെബ്രുവരി 19, ഞായറാഴ്‌ച


'ന്ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന പഴഞ്ചൻ ചിന്തകൾ ഇന്ന് കാലയവനിക്കുള്ളിൽ മറഞ്ഞിരിക്കുന്നു. തുല്യതക്ക് വേണ്ടിയുള്ള പോരാട്ടക്കളരിയിൽ തികഞ്ഞ മെയ്‌വഴക്കത്തോടെ അവൾ അരയും തലയും മുറുക്കി ഇറങ്ങി കഴിഞ്ഞു...കലയിലും കൊലയിലും അവൾ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു ...അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള അവളുടെ യാത്ര  രാജ്യത്തിന്റെ പ്രഥമപൗര എന്ന തട്ടും പിന്നിട്ട് ശബരിമലയിൽ പ്രവേശനം വരെ എത്തി നിൽക്കുന്നു...ഉമ്മറ വാതിലിന്റെ പിന്നിൽ നിന്നും വന്നിരുന്ന പതിഞ്ഞ ശബ്ദമല്ല ഇന്ന് അവളുടേത്‌, ഇന്ന് ഓരോ സ്ത്രീയും ഓരോ സിംഹിണിയാണ് ..
തുല്യതക്കു വേണ്ടി ഇത്രയൊക്കെ പ്രയത്‌നിക്കുന്ന സ്ത്രീ പക്ഷെ എന്തിനു മുൻഗണനാ സംവരണത്തിന് വേണ്ടി സംസാരിക്കുന്നു...തുല്യതക്കു വേണ്ടി വാതോരാതെ സംസാരിച്ചു ബസ്സിൽ കയറുന്ന അവൾ വനിതാ സംവരണ സീറ്റിനായി  തിരയുന്നു... നിയമത്തിലും നീതിയിലും അവൾക്കു കിട്ടുന്ന മുൻഗണന അവളിൽ പലരും ഇന്ന് ദുർവിനിയോഗം  ചെയ്യുന്നത് വഴി പല പുരുഷാരവവും വഞ്ചിക്കപെട്ടതായും അറിയപ്പെടുന്നു ...
ഏതായാലും സ്ത്രീ എന്നും ബഹുമാനിക്കപ്പെടേണ്ടവൾ തന്നെ ...കാരണം അവൾ അമ്മയാണ് ..സഹോദരിയാണ് ...ഓരോ പുരുഷന്റെയും വാമഭാഗമാണ് ....


2017, ഫെബ്രുവരി 15, ബുധനാഴ്‌ച


ജന്മങ്ങൾ പലതായി നീയെന്നെ മോഹിപ്പിക്കുന്നു...
മുൻ ജന്മത്തിൽ ചുവന്നുതുടുത്തു പുഞ്ചിരിച്ച
ഒരു ചെമ്പരത്തിയായ് നീ.. ഒരു കൊട്ടാരം രാജ്ഞിയായ് ...
അന്ന് ഞാൻ പാണ്ടിദേശത്തെ നിന്നെ മോഹിച്ച, ഒരു ആട്ടിടയൻ...
നിന്റെ നോട്ടം പോലും കയ്യെത്താ ദൂരതെന്നറിഞ്ഞിട്ടും
ഹൃദയത്തിൽ നിന്നെ പ്രണയിച്ച വെറും പ്രണയാർത്ഥി...
ഈ ജന്മത്തിൽ വീണ്ടും ഞാൻ നിന്റെ പ്രണയത്തെ ദാഹിച്ചു
നിന്റെ കാൽപ്പാദങ്ങൾ വീണ മണൽ തേടുന്നു..
ഇനി എത്ര ജന്മം ഞാൻ കാത്തിരിക്കേണം നിന്നെ എനിക്കായ് നീ
സമർപ്പിക്കും ആ പുണ്യ ദിനം വന്നുചേരാൻ ???



2017, ഫെബ്രുവരി 14, ചൊവ്വാഴ്ച


ആശംസാ പ്രവാഹങ്ങൾ കണ്ടും കെട്ടും
എന്റെ പ്രണയം പല്ലിളിച്ചു് അട്ടഹസിച്ചു....
ഒരു നാൾ ഞാൻ അവൾക്കായി ഒരു ചെമ്പനീർ
തേടി അലഞ്ഞത് ഓർമയിൽ തെളിഞ്ഞു...
ഇതൾ കൊഴിയാത്ത ചെമ്പനീർ കിട്ടാതെ
എന്റെ ഹൃദയമറുത്തു ഞാൻ സമ്മാനിച്ചപ്പോൾ
അവളുപറഞ്ഞു ഈ ചെമ്പരത്തി പൂ ആർക്കുവേണം
ഇയാൾതന്നെ എടുത്തു ചെവിയിൽ വെച്ചൊന്ന് ....

2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച


ഇന്നത്തെ പുലരിയിലെ സൂര്യകിരണത്തിന്റെ -
കണ്ണിലും ഒരു പ്രണയത്തിൻ തിളക്കം...
ഭൂമി ഒരു നവവധുവായി കാത്തിരുന്നോ സൂര്യനെ...
ഒളികണ്ണിൽ നാണം പൂത്തത് കണ്ട് കിളികൾ കളിയാക്കിയോ ??
ദൂരങ്ങൾ താണ്ടി കാമുകിയെ തേടി ഓടിവരും
കാമുകൻ പരവശയായ പ്രണയിനിക്കായി
സമ്മാനിച്ചു ..ഒരു മൃദു ചുംബനം...
ചെമ്പനീർ പൂവ് തോൽക്കും ചുണ്ടിന്റെ ദളങ്ങൾ
മെല്ലെ വിടർത്തികൊണ്ട് ...







ഒരു പ്രണയം ഹൃദയത്തിലൊളിക്കാത്തവരായി ആരുണ്ട് ??
ആരും കാണാതെ ഒരു മൃദുസ്പർശമായി ഇടക്കത്തിനെ തലോടാത്തവർ ??..
മനസ്സിന്റെ താളിൽ വിരിയാൻ കാത്തു വെച്ച മയിൽ‌പീലി പോലെ..
ചിലപ്പോഴൊക്കെ ഒരു നെയ്യുറുമ്പിൻ കടിയുടെ നോവ് തരും...
പിന്നെ ചെറു നെല്ലിക്കയുടെ കയ്പ്പേറിയ മധുരവും ...

പ്രണയിനിക്ക് സമ്മാനം നൽകാൻ ഒരു പ്രണയദിനമെന്തിന് ??
ഞാൻ എന്റെ പ്രണയിനിക്കായ്‌ ഒരു പ്രണയ യുഗം തന്നെ മാറ്റിവെച്ചു ...
പ്രണയ സമ്മാനമായി കൊച്ചു പിണക്കങ്ങളും ഇണക്കവും പരിഭവങ്ങളും...
പിന്നെ രണ്ടുപേരുമൊത്തു ഒരു അമൂല്യ സമ്മാനമായി ഒരു വികൃതി കുടുക്കയും... അന്നും ഇന്നും എന്നും എന്റെ പ്രണയം മധുരം മാത്രം ...
വെറും മധുരമില്ല , സ്നേഹത്തിൽ ആറ്റിക്കുറുക്കിയ അതിമധുരം ....

vLnTnS dAy ആശംസകൾ ....




കോട്ട വാതിലുകൾ തല്ലി തകർക്കേണ്ടി വന്നേക്കാം...,കാരണം-
അതിന്റെ ചുമരുകൾ അന്ധവിശ്വാസത്താൽ കെട്ടിപ്പടുത്തതാണ് ...
ഞാൻ ഭീമനാകുമ്പോൾ നീ അർജ്ജുനനാവണം ..
നമുക്കിടയിൽ ഒരു യുധിഷ്ഠിരൻ ഇവിടെ  വേണ്ട...
ഘടോൽഘജവേഗതയിൽ തിന്മയെ ഒതുക്കേണം
നന്മയുടെ കൊടിനാട്ടി അതിൽ ആഞ്ജനേയ രൂപം പതിക്കേണം ...
സത്യവും ധർമവും നമുക്കൊപ്പം ആവുമ്പോൾ
സാരഥിയായി വാസുദേവനുണ്ടാവും തീർച്ച...
വിജയം മാത്രമാണ് ലക്ഷ്യമെന്നറിയുക ..
ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിച്ചിടും...




2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച


ഇന്ന് നീ ഒരു സംഗീതം പോലെ
എന്നെ നിന്നിലേക്ക്‌ ആകർഷിക്കുന്നു...
നിന്റെ ദുഃഖങ്ങൾ പങ്കുവെക്കാൻ
എനിക്ക് കഴിയുമെന്ന് അറിയുക...
നിന്റെ സ്വപ്നങ്ങൾക്ക് ഞാൻ ഇനി
ചിറക് മുളപ്പിക്കും..
ഒളിമറവില്ലാത്ത ഒരു നല്ല സൗഹൃദം
നമുക്കെന്നും നിലനിർത്തണം ...
ആർക്കും അസൂയതോന്നും രീതിയിൽ...


എരിഞ്ഞടങ്ങിയ പകലിന് പിന്നാലെ
വന്നെത്തിയ സായംസന്ധ്യയുടെ
മുഖം ചുവന്നു തുടുത്തിരുന്നു.
ആർത്തിരമ്പുന്ന തിരമാലകളെ
വകഞ്ഞുമാറ്റി സൂര്യൻ കടലിന്റെ
ആഴങ്ങളിലേക്ക് മുഖം ചായ്ച്ചു.
കണ്ടുതീർന്ന കിനാവുകൾ സുന്ദരം
ഇനി കാണാനുള്ളവ അതിസുന്ദരമെന്ന
പ്രതീക്ഷയിൽ നീങ്ങുന്ന ജന്മങ്ങള് ...
സ്വപ്‌നങ്ങൾ ഒരു നിശാപുഷ്പം പോലെ
വിരിയാൻ വെമ്പി നിൽക്കവെ
ഓർമയുടെ തോണി പങ്കായം നഷ്ടപ്പെട്ട്
ദിശയറിയാതെ അലയുന്നു...
ഇത് ജീവിതം, ഇവിടെ സന്തോഷവും ദുഃഖവും
സ്വപ്നങ്ങളും കിനാക്കളും
പ്രതീക്ഷകളും ഓർമകളും സമന്വയിക്കുന്നു ...
ജീവിതം ജീവിച്ചു തന്നെ തീർക്കണം...

2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച


നിനക്കുമില്ലേ ഉള്ളിൽ മോഹം ?...
എന്റെ കൈയ്യിൽ കൈ കോർത്ത്
എന്റെ ചുമലിൽ തലചായ്‌ച്
മഞ്ഞുവീണ പാടവരമ്പിലൂടെ
പുൽക്കൊടികളെ വേദനിപ്പിക്കാതെ
എനിക്കൊപ്പം നടക്കുവാൻ ???

ഇനിയെങ്കിലും നീ നിന്റെ ഹൃദയം തുറന്ന്
സ്വയം പരിശോധിക്കൂ ...അവിടെ എന്റെ സ്ഥാനം
നിനക്കപ്പോൾ മനസ്സിലാകും..
കണ്ടില്ലെന്നു നടിക്കാനാവാത്തത്ര അരികെ
നിന്റെ മാറിൽ വിങ്ങും കാന്തിക്ക് ചാരെ
ഒരു മർജ്ജാരനെ പോലെ നീയെന്നെ ഒളിച്ചുവെച്ചു...
മറ്റാർക്കും കാണാൻ കഴിയാത്ത രീതിയിൽ
പട്ടുചേല കൊണ്ട് നീയെന്നെ മൂടിവെച്ചു...
ഇനി ഒരു സമ്മത മൂളലിൻ മർമ്മരം കേൾക്കാൻ
കാതോർത്തു ഞാൻ എന്നും കാത്തിരിക്കും...
 

2017, ഫെബ്രുവരി 7, ചൊവ്വാഴ്ച


നീയെന്നിൽ മോഹമായി വളരുന്നു,
അകതാരിൽ ഒടുങ്ങാത്ത ആവേശമായി...
നിന്നെ അറിഞ്ഞ മാത്രയിൽ നീയെനിക്കായ്‌
പിറന്നവളെന്നു കരുതിയ ഞാനാണോ വിഡ്ഢി ??
ഒന്ന് നീ അറിയുക നിന്റെ ഒരു മൗനസമ്മതത്തിനായി
ദാഹിച്ചു മോഹിച്ചു നിൽക്കുന്ന എന്നെ
കണ്ടില്ലെന്നു നടിക്കാൻ നീയെന്ന-
പ്രണയിനിക്ക് കഴിയില്ല തീർച്ച...
ഇഷ്ടങ്ങളുടെ ഒത്തു ചേരൽ സർവേശ്വരൻ
കുറിച്ചിട്ടപോലെ നടക്കും..
ഈ ഭൂമിയാം സ്വർഗത്തിൽ...
ഇനിയും മരിക്കാത്ത പ്രതീക്ഷയോടെ
നിനക്കായ് ഞാനെന്നും കാത്തിരിക്കും ...
നീ ഇന്നെന്റെ ഭ്രാന്താണ്...
ഭ്രാന്തമാം ആവേശമാണ്...

പ്രണയത്തിന്റെ കുളിരിൽ
നിന്റെ അധരങ്ങൾ വിറകൊണ്ടിരുന്നു...
മിഴികൾ പിടഞ്ഞുണർന്ന മാൻപേടയായി-
നീ എന്നിലേക്ക്‌ പകർന്നത്
ചുടു നിശ്വാസമായിരുന്നു ...
ഇമകൾ പോർക്കോഴികളെ പോലെ
തമ്മിൽ കൊത്താൻ തുടങ്ങി..
അടങ്ങാത്ത ദാഹത്തിനു മുന്നിൽ
ദേഹം ശിരസ്സു നമിച്ചു...
എന്നിലെ എന്നിലേക്ക്‌ നീ അണഞ്ഞ
ആ തണുപ്പുള്ള രാവിൽ
നിന്നിൽ പെയ്തിറങ്ങിയ
എന്റെ സ്വപ്നങ്ങളാണ്
ഇന്നെന്റെ ജീവന്റെ ജീവൻ...






പ്രണയം വിരിഞ്ഞത് കണ്ണിലോ-
 കരളിലോ അറിയില്ല ...
നിൻ മൊഴി കേട്ടുണരുന്ന പുലരികൾ-
ധന്യം തന്നെ എന്നും...
നോക്കെത്താ ദൂരത്തെങ്കിലും ഞാൻ നിന്റെ
ശ്വാസത്തിൻ അരികെയെന്നറിയുക
കയ്യെത്തി പിടിക്കാൻ കൊതിച്ചു
 ഞാൻ കൈ നീട്ടി നിൽക്കാം...
വന്നണയുക എന്റെ നെഞ്ചിൻ ചൂട് പറ്റാൻ സഖീ..
നിന്നെ ചേർത്തു നിൻ മുടിയിഴകൾ തലോടി
അരുമയിൽ ആ കാതിൽ ഒരു സ്വകാര്യം...
എന്റെ രോമാവൃതമാം മാറിലൂടെ 
വിരലോടിക്കുന്ന നിന്റെ അധരം നുകരണം..
പിന്നെ നാമിരുവരും മാത്രമായ ഒരു ലോകത്തേക്ക്
സ്വപ്നത്തേരിൽ നിന്നെ കൊണ്ട് പോകണം...

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച


അന്നൊരു നാള് ഞാനാ ചോറ്റു പാത്രം 
കാലിയാക്കിയിരുന്നെങ്കിൽ 
ഇന്നെന്റെ മകന് കാണിച്ചു കൊടുക്കാൻ 
അമ്പിളിമാമൻ മാനത്തു ഉണ്ടാവുമായിരുന്നില്ലാ ...
എന്റെ 'അമ്മ അന്ന് അതിനെ 
എനിക്ക് പിടിച്ചു തന്നേനേ...


2017, ഫെബ്രുവരി 5, ഞായറാഴ്‌ച





എന്റെ യാത്രകളിൽ  മിക്കതിലും
ഞാൻ ഒറ്റപ്പെട്ടവനായിരുന്നു...
വളരെ യാദൃശ്ചികമായി ഇത്തവണ
എന്നെ യാത്രയാക്കാൻ വിണ്ണിൻ നിന്നും
ഒരു മാലാഖയായി നീ എനിക്കൊപ്പം വന്ന്ചേർന്നു ..
ഒരു പുള്ളിക്കുയിലിൽ മധുരിക്കും നാദമായ് ..
ഒരു കുട്ടികുറുമ്പിയാം മാൻപേടയുടെ വികൃതിയായ്
എന്റെ സന്തോഷങ്ങളും പരിഭവങ്ങളും
ഇന്ന് പങ്കുവയ്ക്കാൻ ഒരു കൈത്താങ് ..
ഇനി എന്റെ സ്വപ്നത്തിൻ സ്വർഗീയ നിമിഷത്തിൽ
ഒരു മണവാട്ടിയായി നീയെന്റെ മണിയറയിൽ
തമ്മിൽ പരസ്പരം പുണർന്നു സ്നേഹം പങ്കിടാൻ
വലതുകാൽ വെക്കും നിമിഷത്തിനായി
മഴകാക്കും വേഴാമ്പൽ പോലെ ഞാൻ
പ്രതീക്ഷയോടെ കാത്തിരിക്കാം...
നിരാശപെടുത്തില്ലെന്ന വിശ്വാസത്തോടെ...

2017, ഫെബ്രുവരി 3, വെള്ളിയാഴ്‌ച


കണ്ണീരുപ്പിന്റെ രുചിയായിരുന്നു
എന്റെ സ്വപ്നങ്ങൾക്ക്..
മോഹങ്ങളുടെ പട്ടത്തിന്റെ നൂല്
എന്നോ പൊട്ടിയിരുന്നു..
പ്രളയം പോലെ വന്നെത്തിയ പ്രണയത്തിൽ
സർവ്വതും ഒലിച്ചു പോയപ്പോൾ
ഒരു കച്ചിതുരുമ്പായി കുറച്ചു-
ഓർമ്മകൾ മാത്രം ബാക്കി....

മുട്ടി വിളിച്ച വാതിലുകള്
കൊട്ടി അടച്ചപ്പോഴും
പ്രതീക്ഷയുടെ മിന്നാമിന്നി വെട്ടത്തിൽ
തളരാത്ത ചുവടുമായി ഞാൻ മുന്നേറി...
വെയിലിനും വാട്ടാൻ കഴിയാത്തത്ര
എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തിയിരുന്നു...
ഒരു ചെറു സമ്മാനമല്ല ലക്ഷ്യമെന്നറിയാം..
മതഭേദമന്യേ കയറിയിറങ്ങിയ ദേവാലയങൾ
കൈമലർത്തിയ രാപ്പകലുകൾ...
ഒടുവിൽ ഞാൻ ചിന്തിച്ചു, എന്തിനീ നെട്ടോട്ടം ?..
എന്റെ ശരീരത്തിലും ഉണ്ടല്ലോ രണ്ടെണ്ണം,
അതിലൊന്ന്  നൽകാം..ഒരു കൊച്ചു സമ്മാനമായ് ...





താഴെ വീഴും നാളെണ്ണി നിൽക്കും
പഴുത്തില ഞാൻ
എന്റെ ശരീരത്തിൻ നിറഭേദം
നോക്കി നീ ചിരിക്കേണ്ട തളിരേ ...
അന്ന് ഒരു ദിനം ഇന്നത്തെ നിന്നെ പോലെ
ചിരിച്ചവനായിരുന്നു ഞാനും ,
ഇനി വരും നാളിൽ ഇന്നത്തെ ഞാനാവും നീ ...
അന്ന് നിന്നെ നോക്കി ചിരിക്കാൻ
മറ്റൊരു തളിരിനെ കാലം കാത്തു വെക്കും...

കടക്കണ്ണിൻ കാടാക്ഷം കാത്തു
ഞാൻ നിന്ന വരാന്തയിൽ -
ചിരിച്ചുടഞ്ഞ കുപ്പിവള കിലുക്കം
ഒരിക്കൽ കൂടി കേൾക്കാൻ കൊതിയായി ഇന്ന്,
തടിയൻ പ്ളാവിലെ കാക്കക്കൂട്ടിൽ
മുട്ടയിട്ടു പറക്കുന്ന കള്ളി കുയിലിന്റെ
പാട്ടിനെ പിന്തുടരണം ..
അരയാലില കീറി കണ്ണനെ നോക്കിയ
ആൽമര തറയിൽ തലചായ്ക്കണം...
കാൽമുട്ട് ചുവപ്പിച്ച ചരലുള്ള
മൈതാനമധ്യത്തിൽ കമിഴ്ന്നു വീഴണം...
പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തെഴുതിയ
പച്ചില തണ്ടൊന്നു മുറിച്ചെടുത്താ-
ചുവരിലൊരിക്കലൂടെ നമ്മുടെ പേരുകൾ
തുപ്പലിൽ ചാലിച്ച് എഴുതി ചേർക്കണം..


















2017, ജനുവരി 31, ചൊവ്വാഴ്ച


ഇന്നലെ വളരെ സന്തോഷത്തോടെ ആയിരുന്നു എന്റെ മോന്റെ പഴനിയിൽ വെച്ചുള്ള ചോറൂണ് photo സഹിതം ഈ ഗ്രൂപ്പിലെ എന്റെ നല്ലവരായ സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കാൻ ആഗ്രഹിച്ചു ഞാൻ post ചെയ്തത്... കൂടെ എന്റെ പേനയിൽ നിന്നും തെറിച്ചു വീണ മഷിത്തുള്ളികൾ ചാലിച്ച ഏതാനും അക്ഷരങ്ങളുടെ അകമ്പടിയും...എൻറെ കൊച്ചു കുടുംബത്തെ കൂടി ഈ ഗ്രൂപ്പിലെ എന്റെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു എന്നെ ഇതിനു പ്രേരിപ്പിച്ചത്. ഞാൻ member ആയ മറ്റു ചില ഗ്രൂപ്പിലും ഞാൻ ഇത് post ചെയ്തിരുന്നു. ആ ഗ്രൂപ്പിൽ ഒക്കെ aprvl കിട്ടുകയും ചെയ്തു...പക്ഷെ ഇത്തവണയും "എന്റെ തൂലിക " എന്നെ നിരാശപ്പെടുത്തി.
photo ഇട്ടാൽ approval കിട്ടില്ല എന്ന അഡ്മിൻ പാനലിന്റെ തീരുമാനം ഇതിനു മുന്നേ അറിയിച്ചത് എന്റെ ഓർമയിൽ എത്തിയതിനാൽ കാരണം അതാവും എന്നോർത്ത് ഞാൻ സമാധാനിച്ചു. അതിനു ശേഷം "എന്റെ തൂലിക " യിലൂടെ സുഹൃത്തുക്കളുടെ post കള് വായിച്ചപ്പോൾ എനിക്ക് സത്യത്തിൽ ഈ ഗ്രൂപ്പിനോട് അപ്രിയം തോന്നിയെന്നത് ഞാൻ മറച്ചു പിടിക്കുന്നില്ലാ ... net-ല് നിന്നും dwnld ചെയ്ത photoയോട്  കൂടിയ ചെറിയ വരികൾ അടങ്ങിയ പോസ്റ്റുകൾ യഥേഷ്ടം !!!.
ഇത് കണ്ടതും ഒരു വേള അവഗണന എന്ന feel മനസ്സിനെ നോവിച്ചു , പിന്നെ ഞാൻ സ്വയം സമാധാനിച്ചു... മുൻപ് ഇതേ പോലെ എന്നെ അവഗണിച്ചപ്പോൾ അഡ്മിൻ പാനൽ അവസാനം പറഞ്ഞ വാക്കു ഓർത്തു ഞാൻ ആശ്വസിച്ചു, technical തകരാർ ആവാം ഇതും...