ആയുസ്സെത്താതെ മരിച്ച സ്വപ്നങ്ങളുടെ ആത്മാക്കൾ
ഇന്നെന്റെ ഹൃദയ വാതിലിന് പുറത്തലഞ്ഞു നടപ്പുണ്ട് ...
നിലാവുള്ള രാത്രികളിൽ ഉറക്കം കെടുത്തുന്നുണ്ട് ..
നിനക്കാത്ത നേരത്തു നൊമ്പരപ്പെടുത്താറുണ്ട് ...
ജീർണിച്ചഴുകിയ മുഹൂർത്തങ്ങളെ ഓർമപ്പെടുത്താറുണ്ട് ...
ഇനി എനിക്കവയെ വെള്ളി പ്രതിമയിൽ
ആവാഹനക്രിയ നടത്തി മോക്ഷം സാധ്യമാക്കണം ...
---സുധി ഇരുവള്ളൂർ ---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ