ഒരെഴുത്തു ഗ്രൂപ് 'ഇന്നത്തെ ഓണവും മലയാളിയും ' എന്ന വിഷയത്തിൽ നടത്തിയ കവിത രചനാ മത്സരത്തിൽ ഞാനും ഒന്ന് പങ്കെടുത്തു നോക്കി...ഇന്നായിരുന്നു ഫലപ്രഖ്യാപനം... ഫലമറിഞ്ഞപ്പോൾ ഒന്നാം സമ്മാനമായ കസവു മുണ്ട് പോയിട്ട് ഒരു തോർത്ത് മുണ്ടു പോലുമില്ലാട്ടോ ....ഹ ഹാ ഹാ ...
************************************************************
ഓണമുണ്ട് പോലും മലയാളിക്കിന്ന് !!!
ഓണപൂവിറുക്കാൻ എനിക്കിന്ന് നേരമില്ല
ഒരു ബംഗാളിയെ കൂലികൊടുത്തിറക്കണം....
അന്നെന്റെ ബാല്യത്തിൽ തുമ്പപ്പൂവിറുത്തപ്പോൾ
കയ്യിൽ കടിച്ച കട്ടുറുമ്പ് തന്ന നോവ് ഇന്ന് മധുരിക്കുന്നു.
കാണം വിറ്റും ഓണമുണ്ണണമെങ്കിൽ
അന്യസംസ്ഥാനത്തു വിളവെടുത്തേ പറ്റൂ..
മണ്ണിന്റെ മണം ഇന്നെന്റെ മൂക്കിന് ചൊറിച്ചിലായ്..
ഓണക്കോടിയായി മുട്ട് പിന്നിയ ജീൻസ് തിരഞ്ഞുവലയുമ്പോള്
കസവുകര മുണ്ടെന്നെ നോക്കി പല്ലിളിച്ചു ..
ഊഞ്ഞാലിടാനായി മാങ്കൊമ്പ് തിരിഞ്ഞു ഞാനെത്തിയത്
മാളിന്റെ ഉള്ളിലെ തണുപ്പിലെ സ്ക്രീനിനു മുന്നിലും ..
തുമ്പിതുള്ളാനുള്ള തുമ്പികളെല്ലാം
കണ്ണീർ പരമ്പര കണ്ടു കരയുകയാണ് ..
വാട്സപ്പിനും ഫേസ്ബുക്കിനും സെൽഫിക്കായി
ചൈനയുടെ പൂക്കളം കിട്ടുമെന്നറിഞ്ഞിപ്പോൾ ..
മാവേലിമന്നനെ വരവേൽക്കാൻ തിരക്കിന് മുന്നേ-
ക്യു നിൽക്കണം...ഓണം പൊന്നോണം മലയാളിക്കെന്നും...
---സുധി ഇരുവള്ളൂർ ---

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ