2016 മേയ് 29, ഞായറാഴ്ച
2016 മേയ് 28, ശനിയാഴ്‌ച
2016 മേയ് 24, ചൊവ്വാഴ്ച
ഇണക്കവും പിണക്കവും നിറഞ്ഞ രണ്ടു വർഷങ്ങൾ...
അവളുടെ മിഴിയിലും.. മൊഴിയിലും..
എന്തിന്, അവളുടെ പിണക്കത്തിന് പോലും
സ്നേഹ സ്പർശം ...
ഒപ്പം കുറുമ്പ് കാട്ടി ഞങ്ങളെ സന്തോഷിപ്പിക്കാൻ
ദൈവത്തിന്റെ വരദാനവും...
സർവേശ്വരാ ..അങ്ങ് ഇത്റയും കാലം എന്നെ പരീക്ഷിച്ചത്
ഇത് പോലെ സുന്ദരമായ ജീവിതം സമ്മാനമായി തരനാണെന്ന്
അറിയുമ്പോൾ ആനന്ദം കൊണ്ട് ഹൃദയം നിറയുന്നു...
ഒരു വേള കൂടി ഞാൻ ഭാഗവാനേ... നിന്റെ മുന്നിൽ
ഞാൻ തലകുനിചോട്ടെ....
LoVe U aChU....N ..LoVe nAnDhUuuu...
2016 മേയ് 21, ശനിയാഴ്‌ച
കീറിയ പാവാട തുന്നി ചേർക്കാൻ ശ്രമിച്ചപ്പോഴും ...
പൊട്ടിയ കളിപന്ത് കൂട്ടിചേർക്കാൻ കൊതിച്ചപ്പോഴും ...
മണ്ണപ്പം ചുട്ട കണ്ണചിരട്ട ചൊർന്നപ്പൊഴും
വളപ്പോട്ടിൻ വർണ്ണങ്ങളിൽ മുറിവേറ്റപ്പോഴും
മനസ്സ് നൂലില്ലാ പട്ടമായി ലക്ഷ്യബോധമില്ലാതെ
പറന്നകലുകയായിരുന്നു...
ഇത് എന്റെ അസ്തമയ കാഴ്ചകൾ...ഇനി മഴവില്ലിൻ ഏഴുനിറം
എന്റെ മനസ്സിന്റെ മാനത്ത് വിരിയില്ലെന്നറിയുന്നു ഞാൻ....
2016 മേയ് 18, ബുധനാഴ്‌ച
2016 മേയ് 11, ബുധനാഴ്‌ച
തണൽ നൽകാനുള്ള മരങ്ങൾ കീറി മുറിക്കപെടുന്നു ...
പക്ഷികൾ ചില്ലകൾ തേടി ചിറക് കുഴയുന്നു...
ദാഹം കൊണ്ട് തൊണ്ട വരണ്ട മണ്ണ്
മഴക്കായി പ്രാർത്ഥിക്കുന്നു ....
പിറക്കാതെ പോകുന്ന നീർകുമിളകൾക്ക്
ഇന്ന് മരണത്തെ ഭയക്കെണ്ടതില്ലാ ...
വയൽ നികത്തി അംബര ചുംബികളാം
സ്വപ്ന സൗധങ്ങൾ ഉയരുന്നു....
മഴുവിന് മൂർച്ച കൂട്ടുന്ന മനുഷ്യൻ
തണൽ തേടി അലയുന്നു....
സൂര്യൻ തന്റെ പ്രതിഷെദം ഭൂമിക്കുമേൽ
പോള്ളിക്കുമ്പോൾ കത്തുന്ന പകൽ പിറക്കുന്നു..
അറിയുന്നോ മാനവാ ..
ഇതിന്റെ കാരണക്കാരൻ നീ തന്നെയെന്നു ...
2016 മേയ് 10, ചൊവ്വാഴ്ച
2016 മേയ് 6, വെള്ളിയാഴ്‌ച
ആ മൃതദേഹം കൊത്തിവലിക്കാൻ
ഇന്ന് കഴുകൻ കണ്ണുകൾ അങ്ങോട്ട് തിരിയുന്നു ...
മരണത്തിനു കാരണക്കാരൻ ഇന്ന്
ചിലർക്കെങ്കിലും ചവിട്ടു പടിയവുന്നുവോ ??
ചേതനയറ്റ മാലാഖ ഇപ്പോൾ മേലെനിന്നും
പുച്ചിച്ചു ചിരിക്കുന്നുണ്ടാവും...
ഉറ്റവരുടെ കണ്ണീർ വറ്റും മുൻപേ
കാപട്യത്തിൻ കാവൽക്കാർ യാത്റ തിരിച്ചു കഴിഞ്ഞു
ഇനി ഒന്നേ പ്രാര്ത്ഥന ഉള്ളു....
ഇനി മറ്റൊരു ജന്മം ഇതുപോലെ പിറക്കതിരിക്കട്ടെ ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)