2014 ഏപ്രിൽ 24, വ്യാഴാഴ്‌ച

ഒരു വേനൽ മഴയായി
ഇന്നലെ നീ എന്നിൽ
പെയ്യാൻ കൊതിച്ചപ്പോൾ
അതിന് നീര്കുമിളയുടെ
നിമിഷമാം ആയുസ്സെന്നു
ഞാൻ അറിയാൻ വൈകി...

സന്ധ്യയുടെ ചുവന്നു
തുടുത്ത മുഖം കൊതിച്ചു
സൂര്യൻ ആഴിയിൽ
മുഖം താഴ്ത്തിയിട്ടും
കാർമേഘം വന്നു
എൻ സഖിയെ
മൂടിയോ?

ഇനിയും കാത്തിരിക്കാൻ
ബാല്യം ബാക്കി
വെക്കുന്നു ഞാൻ ...
നീ വരും വഴിയിൽ
കണ്ണും നട്ട് ....

2014 ഏപ്രിൽ 23, ബുധനാഴ്‌ച

ഇന്നത്തെ വേനൽ ചൂടിന്
ഒരു നാരങ്ങാ മിട്ടായിയുടെ
മധുരം ....

സ്നേഹത്തിന്റെ തേൻ കുടങ്ങളെ
തലോടിയ കൈ വെള്ളയിൽ
ഇനിയും വറ്റാത്ത
സ്നേഹ തീർത്ഥം ......

കാതിൽ അമർന്നൊരാ
സുഖമുള്ള നോവ്‌
ഇനിയും അറിയാനായി
കൊതിക്കുന്നു
എൻ അന്തരങ്ങമെന്നും ...

ഇവിടെ ,
ഒരു മുത്തശി കഥയിലെ
വില്ലനാം വല്ല്യച്ചൻ
അവതരിചില്ലയിരുന്നെങ്കിൽ......

2014 ഏപ്രിൽ 19, ശനിയാഴ്‌ച

ഇനി ഈ വഴിത്താരയിൽ
എൻ പദചലനതിനായ്
കാതോർക്കെണ്ടാതില്ല നീ ....
ഈ പാതി വഴിയിൽ
ഞാൻ തളർന്നു വീണു ...
ഒരു കൈ താങ്ങിനായി
ഞാൻ നീട്ടിയ വിരൽ
തുംപ് പോലും
എത്തിപിടിക്കനായ്
നീ മടിച്ചു ....
ഇവിടെ ഇനിയില്ല
ഒന്നിച്ചൊരു യാത്രയെന്നരിയുന്നു
ഞാൻ ....

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

കണ്ടു കഴിഞ്ഞ സ്വപ്നങ്ങളേ
നിങ്ങളെൻനഷ്ടങ്ങൾ....
കാണുന്ന സ്വപ്നങ്ങളേ
നിങ്ങളെൻ സഹയാത്രികർ ...
കാണാനിരിക്കുന്ന സ്വപ്നങ്ങളേ
നിങ്ങളെൻ പ്രതീക്ഷകൾ ....

കാലത്തിന്റെ കുത്തൊഴുക്കിലും
കൊടുംകാറ്റിലും അണയാതെ
ഞാൻ കാത്തുവെച്ച
സ്നെഹദീപതിന്റെ തിരി
ഇന്നൊരു മന്ദമാരുതൻ വന്ന്‌
അണക്കാൻ ശ്രമിക്കുന്നുവോ?

ഇല്ലൊരു ശക്തിക്കും
കെടുത്താൻ എൻ വിളക്കിനെ
എൻ ഇരു കൈകളും
ഞാൻ അതിനായ്
മാറ്റിവെക്കും.....


2014 ഏപ്രിൽ 17, വ്യാഴാഴ്‌ച


ഇനി എൻ വഴിയിൽ
വസന്തം വരാനില്ല ....
കുയിലുകൾ പാടാനില്ല  ....
സന്ധ്യയുടെ ചുവന്ന
മുഖമില്ല ....
ഈ വിജനമാം വഴിയോരത്ത്
ദിശ തെറ്റിയ ആത്മാവായി
ഇനിയും താണ്ടാനുള്ള
ദൂരം നോക്കി ...
ഇവിടെ ഞാൻ പകച്ചു
നില്ക്കുന്നു....



2014 ഏപ്രിൽ 8, ചൊവ്വാഴ്ച

കടമെടുത്ത കിനാക്കളെ
നിങ്ങള്ക്ക് ഇന്നെന്റെ
ഹൃദയത്തിൻ ആറടി മണ്ണിൽ
ബലി തർപ്പണം ....

മോഹങ്ങളേ ...നിങ്ങൾ
ചാപിള്ളയാം ഭ്രൂണങ്ങൾ ....
ഈ ഭൂമിയിൽ പിറവി
നിഷേദിച്ചതിൽ ആനന്ദം
കൊള്ളുക നിങ്ങളിനി......

സഹനത്തിന്റെ  ബാലപാഠം
ഹൃദിസ്ഥമാക്കി തന്ന
അമ്മക്ക് തിരിച്ചു നൽകാൻ
ഒരു ചെറു പുഞ്ചിരി എൻ
ചുണ്ടിൽ ഞാൻ ബാക്കി
വെക്കുന്നു....

ഇനിയും പിറവിയുന്ടെങ്കിൽ ....
ഒരു നേരമെന്കിലം
നിന്റെ മൃദുലമാം മാറിൽ
 തല ചായ്ക്കാൻ
കഴിഞ്ഞുവെങ്കിൽ.....

ഇനി മടങ്ങുന്നു ഞാൻ ..
പിന്നിട്ട വഴികളിലെ
ഓർമകളെ തലോടി ....
എന്നിട്ടും ഞാൻ അറിയാതെ
മനസ്സൊരു പിൻവിളിക്ക്
കാതോര്ക്കുന്നുവോ???




2014 ഏപ്രിൽ 4, വെള്ളിയാഴ്‌ച


കണ്ണീരിനാൽ കലങ്ങാത്ത
കണ്മഷി ഒലിക്കാത്ത
കണ്ണുകൾ തേടി അലഞ്ഞിട്ടും
കണ്ടതില്ല ഞാൻ മിഴി ഒന്നുമേ കലങ്ങാതെ  ...

നിൻ മിഴിയെങ്കിലും കലങ്ങില്ലെന്നു
നിനച്ചിട്ടും എന്തേ നീയെന്നെ
നിരാശനാക്കി വീണ്ടും???

മക്കള്ക് പിന്നാലെ ഓടി നീ
പോകുമ്പോൾ തളരരുതെ  സഖീ
നിൻ പാദപകുജം ....

ചലനമറ്റ് ഒരു ദിനം
ഞാൻ ദേഹിയായി തീരും നാളിലും 
കലങ്ങാതിരിക്കട്ടെ  നിൻ സുന്ദര മിഴികൾ ...
 


2014 ഏപ്രിൽ 3, വ്യാഴാഴ്‌ച



മനോഹരമായ മിഴികൾ മുഖത്തിന്റെ  അഴകാണ് ,
മനസ്സിൻറെ കണ്ണാടിയും...
ആ മിഴികളിൽ ഒരു മണിമുത്ത് മിന്നുമ്പോൾ ...
പിടയുന്ന ഹൃദയങ്ങളെ കോര്തിനക്കാൻ
ഒരു ശ്രമം ....

2014 ഏപ്രിൽ 1, ചൊവ്വാഴ്ച



നിന്റെ മൗനത്തിൽ
എന്റെ ഹൃദയ താളം നിലയ്ക്കുന്നു ...

പെയ്തു തീരാത്ത
മഴയെ കൊതിച്ച
കുഞ്ഞു കൈക്കുബിളിൽ വീണ
ഒരു തുളളി മഴ മുത്ത്‌
വിരലുകൾക്കിടയിലൂടെ
ചോർന്നു പോകുന്നതിന്റെ
നിരാശ.....

പൂവിന്റെ കവിളിൽ തഴുകിയ
കാറ്റിനു ഇന്ന്
വേദനയുടെ നെഞ്ഞിടിപ്പ്‌ ....

മാമുണ്ണാൻ ഇനി അമ്ബിളിയില്ല .....
മാറോടനയാൻ പൈകിളിയും....

ഇനിയും വസന്തം
വരുമീ വഴിയിലെന്നോര്തിന്നും
വാടാതെ  തളരാതെ
കാത്തിരിക്കാം ....