ഇന്നത്തെ പുലരി എന്റെ കൊച്ചു പൂമ്പാറ്റയുടെ
ചിറകിൽ മൂന്നാം പിറന്നാളിൽ കോടിപുടവ ഞൊറിഞ്ഞുടുത്തു ....
ചിരിയിൽ കുതിർന്ന ആ കൊഞ്ചൽ അകലെ നിന്നും
മനതാരിൽ കണ്ടു ഞാൻ ആനന്ദിക്കുന്നു ..
അരികെ വരണമെന്നുണ്ട്, വാരിപുണർന്നൊരു
മുത്തം നെറ്റിയിൽ തരണമെന്നും ..
ക്ഷമിക്കൂ ..പ്രിയ പുത്രീ..
വരും നാലാം ജന്മദിനത്തിൽ ഈ കടം കൂടി പപ്പ തീർത്തുതരാം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ