2015 ജൂലൈ 31, വെള്ളിയാഴ്‌ച


ആകാശത്തിലെ മേഘങ്ങൾക്ക് ഇടയിലേക്ക് അദ്ദേഹത്തിന്റെ ആത്മാവ് പുക ചുരുളുകൽക്കൊപ്പം അകന്നു നീങ്ങി....താഴെ ഭൂമിയുടെ മാറിൽ വീണുണങ്ങിയ കണ്ണീർ തുള്ളികൽക്കൊപ്പം കുറേ ഓർമകൾ മാത്റം ബാക്കി....ഇനി വിണ്ണിൽ തിളങ്ങുന്ന ഒരു പുതിയ നക്ഷത്രത്തെ നോക്കി നെടുവീർപ്പിടാം ...ഈറനണിഞ്ഞ കണ്ണുകളോടെ....

ഇതളിനെ നോവിക്കാതെ
ഒരു മഞ്ഞു തുള്ളി പോൽ
എന്നും ഞാൻ നിന്നോട്
ചേർന്നിരുന്നോട്ടെ ....

2015 ജൂലൈ 24, വെള്ളിയാഴ്‌ച

ചിതലരിച്ചു  എന്റെ പ്രണയമെങ്കിലും 
ഓർമകളെ കാർന്നു തിന്നുവാൻ സാധിച്ചില്ലാ...
അന്നാ മഴയിൽ നനഞ്ഞ നമ്മുടെ രൂപത്തെ
മായ്ക്കുവാൻ മനസ്സിലെ മാരിവിൽ മടിച്ച രാവുകൾ...
വിറയാർന്ന നിൻ അധരത്തിൽ നനവാർന്ന എൻ ചൊടി
മധു നുകര്ന്നോരാ മഴയുടെ ഓർമ്മകൾ
തോരാതെ പെയ്യുന്നു എൻ നെഞ്ചിലിന്നും ....

2015 ജൂലൈ 21, ചൊവ്വാഴ്ച

സുഖമുളൊരു നോവായി ഇന്നും
നീയെൻ അകതാരിൽ...
കടമായി തന്ന കിനാക്കളെല്ലാം 
ഒരു നേർത്ത മഞ്ഞു തുള്ളിപോൽ
അലിയാൻ വെമ്പി നിൽക്കുന്നുവോ....
പിന്നിട്ട വഴിയിൾ കൈവെള്ളയിൽ നിന്നും
തൊർന്നൊരാ സ്നേഹത്തിൻ തുള്ളിയെ
തിരഞ്ഞു ഞാൻ ഇനി അലയട്ടെ....


ഇന്നു മഴയുടെ നൂലിഴകൾക്ക്
പതിവുപോലെ എന്നിൽ
കുളിരേകാൻ സാധിക്കാത്ത പോലെ...
ചുട്ടു പഴുത്ത ഓർമകളിൽ
മഴത്തുള്ളികൾ പെയ്തു വീണിട്ടും
അണയാൻ വയ്യെന്നായ പോലെ...
കാലമേ നീ ഇന്നു നീ എന്റെ
ഓർമയുടെ മണിമാളികയിൽ
കണ്ണീരായി പൊഴിയുന്നുവോ???

2015 ജൂലൈ 18, ശനിയാഴ്‌ച


മരണമാണ് നമ്മുടെ ജീവിത ലക്‌ഷ്യം ...
ആ ലക്ഷ്യത്തിലേക്കുള്ള മാർഗങ്ങൾ
പലതെന്നു മാത്രം....

തിരിച്ചു കിട്ടാത്ത ഇന്നലെയുടെ
മധുരം കിനിയുന്ന ഓർമ്മകൾ ....

വിരസമായ പകൽ ...
മിഴി നനവൂറുന്ന ഓർമ്മകൾ...
തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ എന്നറിയാം
എന്കിലും ഹൃദയതിലിട്ടു തലോടി പോയ്‌ ഞാൻ വെറുതെ....

2015 ജൂലൈ 17, വെള്ളിയാഴ്‌ച


രാമ കഥ പാടാൻ ഒരുങ്ങൂ മനമേ ..
രാമ കഥ മാത്രമേ മോക്ഷ്മേകൂ ...
രാമ കഥ ചൊല്ലുന്ന കിളിയെ
തിരക്കി ഞാൻ നിരാശയോടെ
വീട്ടിൽ തിരിചെത്തവെ
കേട്ടോരാ കിളിനാദം അമ്മയുടെതെന്നു
തിരിച്ചറിഞ്ഞു ഞാൻ ....

2015 ജൂലൈ 9, വ്യാഴാഴ്‌ച

മുരടിച്ച ഇന്നലേകൾതാണ്ടി...
വിരസമായ ഇന്നിനെ സഹിച്ച് ..
സുന്ദരമായ നാളെകൾ മാത്റം സ്വപ്നത്തിൽ... 

2015 ജൂലൈ 8, ബുധനാഴ്‌ച

മാനം തെളിഞ്ഞു ചിരിക്കുമ്പോഴേക്കും
അവളുടെ മാനം ഇന്നലെയുടെ ഇരുളിന്റെ
കരങ്ങളാൽ കവരപ്പെട്ടിരുന്നു....
ഭൂമിയുടെ വേദന കണ്ടില്ലെന്നു നടിച്ച
മനുഷ്യ കരങ്ങളിൽ ഹിംസയുടെ
മൂർച്ചയുള്ള കരവാൾ തിളങ്ങി....
അരുത് മാനവാ ..നിൻ മൂർച്ചയാം
കോടാലിയാൽ ഇനി എൻ തായ് വേര്
അറുക്കരുതെന്ന മരത്തിന്റെ യാചന
കേൾക്കാൻ ആ കാതുകൾമടിച്ചു .....


2015 ജൂലൈ 6, തിങ്കളാഴ്‌ച


വ്രത ശുദ്ധിയുടെ നല്ല നാളുകൾക്കൊടുവിൽ
ആ പുണ്യ ദിനം വന്നെത്തി....
എല്ലാവര്ക്കും
ഈദ് ആശംസകൾ....

2015 ജൂലൈ 5, ഞായറാഴ്‌ച

പുഴയുടെ തീരത്തെ തളിരിളം
കാറ്റ് വന്നു കുസൃതിയിൽ
നിൻ മുടിയിഴയിൽ
വികൃതിയായ്  തലോടുമ്പോൾ
തെളിനീരിൽ തെളിഞ്ഞ നിന്റെ
നിഴലിനെ ചുംബിച്ച നീർക്കുമിള
ഇന്ന് ആയുസ്സെതത്തെ
മിഴികളടച്ചുവോ ???
വേണിയുടെ മാറിനെ പകുത്ത്
തുഴയെറിഞ്ഞ
കാപട്യത്തിൻ തോണിക്കാരൻ
നാലു ദിക്കിലും വല വീശുമ്പോൾ
നിഷ്കളങ്കതയുടെ മുഖങ്ങൾക്ക്‌
തേങ്ങൽ മാത്റം ബാക്കി ....

2015 ജൂലൈ 4, ശനിയാഴ്‌ച

ഒരു പ്രണയ വസന്തം തീർക്കൂ
എൻ ജീവിത ആരാമത്തിൽ...
ഒരു വർണ ശലഭമായി നിറയു
എൻ ആത്മാവിൽ ....
ഇനി വയ്യ ഒരു നിമിഷവും
നിന്നെ കൂടാതെ...
നിന്നിലെ നീയാണ്
ഇന്നെന്റെ സ്വർഗം ....