ഇന്നലെ വളരെ സന്തോഷത്തോടെ ആയിരുന്നു എന്റെ മോന്റെ പഴനിയിൽ വെച്ചുള്ള ചോറൂണ് photo സഹിതം ഈ ഗ്രൂപ്പിലെ എന്റെ നല്ലവരായ സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കാൻ ആഗ്രഹിച്ചു ഞാൻ post ചെയ്തത്... കൂടെ എന്റെ പേനയിൽ നിന്നും തെറിച്ചു വീണ മഷിത്തുള്ളികൾ ചാലിച്ച ഏതാനും അക്ഷരങ്ങളുടെ അകമ്പടിയും...എൻറെ കൊച്ചു കുടുംബത്തെ കൂടി ഈ ഗ്രൂപ്പിലെ എന്റെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു എന്നെ ഇതിനു പ്രേരിപ്പിച്ചത്. ഞാൻ member ആയ മറ്റു ചില ഗ്രൂപ്പിലും ഞാൻ ഇത് post ചെയ്തിരുന്നു. ആ ഗ്രൂപ്പിൽ ഒക്കെ aprvl കിട്ടുകയും ചെയ്തു...പക്ഷെ ഇത്തവണയും "എന്റെ തൂലിക " എന്നെ നിരാശപ്പെടുത്തി.
photo ഇട്ടാൽ approval കിട്ടില്ല എന്ന അഡ്മിൻ പാനലിന്റെ തീരുമാനം ഇതിനു മുന്നേ അറിയിച്ചത് എന്റെ ഓർമയിൽ എത്തിയതിനാൽ കാരണം അതാവും എന്നോർത്ത് ഞാൻ സമാധാനിച്ചു. അതിനു ശേഷം "എന്റെ തൂലിക " യിലൂടെ സുഹൃത്തുക്കളുടെ post കള് വായിച്ചപ്പോൾ എനിക്ക് സത്യത്തിൽ ഈ ഗ്രൂപ്പിനോട് അപ്രിയം തോന്നിയെന്നത് ഞാൻ മറച്ചു പിടിക്കുന്നില്ലാ ... net-ല് നിന്നും dwnld ചെയ്ത photoയോട് കൂടിയ ചെറിയ വരികൾ അടങ്ങിയ പോസ്റ്റുകൾ യഥേഷ്ടം !!!.
ഇത് കണ്ടതും ഒരു വേള അവഗണന എന്ന feel മനസ്സിനെ നോവിച്ചു , പിന്നെ ഞാൻ സ്വയം സമാധാനിച്ചു... മുൻപ് ഇതേ പോലെ എന്നെ അവഗണിച്ചപ്പോൾ അഡ്മിൻ പാനൽ അവസാനം പറഞ്ഞ വാക്കു ഓർത്തു ഞാൻ ആശ്വസിച്ചു, technical തകരാർ ആവാം ഇതും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ