ചിതലരിച്ചു ദ്രവിച്ചു തുടങ്ങിയിരിക്കുന്നു
എന്റെ രാവുകളും പകലുകളും ..
തുരുമ്പിച്ച വിജാഗിരിയാൽ കൂട്ടിച്ചേർത്ത
കുറേ ഓർമ്മകൾ മായാതെ തൂങ്ങികിടപ്പുണ്ട് ...
മാറാല കെട്ടിയ മേൽക്കൂരപോലെ
ബാധ്യ്തയുടെ ഊരാക്കുടുക്ക് ചിരിക്കുന്നു...
തലമറന്ന് എണ്ണ തേക്കാതിരുന്നിട്ടും
തല നിറയെ കടങ്ങളുടെ ഭാണ്ഡഭാരം ..
കാലുകൾക്കിടയില് മണ്ണ് ഇളകിമറിയുമ്പോൾ
കച്ചിത്തുരുമ്പ് തേടിയ കണ്ണുകൾ തെറ്റുകാരോ ???
---സുധി ഇരുവള്ളൂർ ---

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ