നിഴലും നിലാവും പിണങ്ങി നിന്നു ..
ചിറകൊടിഞ്ഞ സ്വപനങ്ങളെ
ഭാണ്ഡത്തിൽ കെട്ടി തലയിലേറ്റി
ഞാൻ നടന്നു നീങ്ങി...
സ്വപ്നങ്ങൾക്കൊത്തിരി ഭാരമെന്നു
ആദ്യമായി അറിഞ്ഞത് ഇപ്പോഴാണ് ..
മുട്ടിവിളിക്കാനുള്ള വാതിലുകളെലാം
കൊട്ടിയടച്ചു ചിരിച്ചവർ ...
ചിന്തകളുടെ താടിരോമങ്ങൾ നീളാൻ തുടങ്ങി...
ഓർമകളുടെ മാറാപ്പ് മുഷിഞ്ഞു മണക്കുന്നു ..
തേഞ്ഞു തീർന്ന മെതിയടി ഉറക്കെ ചിരിക്കുന്നു ..
അന്ധകാരം കണ്ണുകളിൽ ചിലന്തിവല തീർക്കുമ്പോൾ
ഇനി ഒരു തീരം തേടാൻ ബാല്യമില്ലെന്നു ഞാനറിയുന്നു ...
----സുധി ഇരുവള്ളൂർ ----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ