2016, ഡിസംബർ 31, ശനിയാഴ്‌ച


എത്ര പുതു വർഷം കണ്ടിരിക്കുന്നു
എത്ര ആശംസകൾ കൈമാറിയിരുന്നു...
എന്നിട്ടും ഞാൻ ഞാൻ തന്നെ...നിങ്ങളോ???
ഓരോ വർഷവും പുത്തൻ ചിന്തകളും
പുത്തൻ സ്വപ്നങ്ങളും...

പുതിയ ശീലങ്ങൾ തുടങ്ങുന്നവരുടെയും ,
നിലവിലെ ദുഃശീലം നിർത്തുന്നവരുടെയും  ..
വാക്കുകളുടെ ഗീർവാണങ്ങൾക്കു
നീർകുമിളകളുടെ ആയുസ്സെന്ന്
പറയുന്നവനും കേൾക്കുന്നവനും അറിയാം..
പ്രതീക്ഷയുടെ പൂത്തിരികൾ കത്തുന്ന
ആശംസകൾ നിങ്ങൾ കേട്ട് മടുത്തിരിക്കാം..

എന്നാലും...
ഏവർക്കും...
ഐശ്വര്യത്തിന്റെയും.. നന്മയുടെയും ..
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും
പുതുവത്സരാശംസകൾ...


2016, ഡിസംബർ 30, വെള്ളിയാഴ്‌ച

കാലത്തിനു മുന്നേ നടക്കുന്നവർ ചിലർ ,
അവരെ നാം ജ്ഞാനികൾ എന്നു വിളിച്ചു....
കാലത്തിനും കുറേ പിറകേ നടന്നാലോ 
മന്ദബുദ്ധിയെന്നു വിളിച്ചു ലോകം....
കാലത്തിനൊപ്പം ഞാൻ കൂടെനടന്നപ്പോൾ 
അഹങ്കരിയെന്നു വിളിച്ചതും ഇവരൊക്കെ....






നിഴലിനോട് യുദ്ധം ചെയ്ത്
നിലാവ് കീഴടങ്ങുന്നോ ??
ഇനിയും ഒരംഗത്തിനു ബാല്യമില്ലെന്നു
കടൽ പുഴയോട് അഭ്യര്ഥിക്കുന്നുവോ ??
തിന്മയോട് മത്സരിച്ചു കിതക്കുന്ന നന്മ
ഇന്നിന്റെ  ചെയ്തികൾക്ക് മുന്നിൽ ഇന്ന്
ഹൃദയാഘാതത്താൽപിടഞ്ഞു മരിക്കുന്നു...





നിഴലിനോട് യുദ്ധം ചെയ്ത്
നിലാവ് കീഴടങ്ങുന്നുവോ ??
പുഴയോട് മത്സരിക്കാൻ കടൽ
ഭയപ്പെടുന്നുവോ ??
തിന്മക്കെതിരെ ജയം മറന്നു
നന്മ കിതപ്പോടെ തളരുന്നു ..
പിന്നെ ഹൃദയാഘാതത്തോടെ
പിന്നോട്ട് മറഞ്ഞു പിടയുന്നു..
പ്രയാസം കൊണ്ട് പൊറുതി മുട്ടി
പ്രവാസി ആവാൻ വിധിക്കപ്പെട്ടു ...
മണലാരണ്യങ്ങളിലെ പൊരിവെയിലിനെ
ജീവ ശ്വാസമാക്കി പ്രണയിച്ചു...
ഒട്ടകവും ഈന്തപ്പനകളും കൗതുകത്തിലേറെ
ആശ്വാസമുളവാക്കി...
ഇനി ഞാൻ മടങ്ങുന്നു... ഒരു പരോൾ...
മരുഭൂമിയിലെ മരുപ്പച്ച പോലെ..
ബന്ധങ്ങൾ തേടി...
അമ്മയുടെ മടിയിൽ തല ചായ്ക്കണം ...
ഭാര്യയെ ഒന്ന് വാരി പുണരണം...
നിറ വയറിൽ മുഖം ചേർത്ത് അവൾക്ക് ധൈര്യമേകണം
ഇത്തവണ നിനക്കൊപ്പം  ലേബർ റൂമിനു പുറത്തു
ഞാനുണ്ടെന്നു...മകൾക്കൊപ്പം വഴക്കടിക്കണം...
പിന്നെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചുകൂട്ടുകാർക്കായി കരുതിയ "മറ്റവനെ"
തെങ്ങിൻ തോപ്പിലിരുന്നു പങ്കു വെക്കുമ്പോൾ
പ്രവാസ ജീവിതത്തിലെ സുഖലോലുപതയെ പറ്റി
വാ തോരാതെ ബഡായി വിടണം..


വൈകി എത്തുന്ന സൗഭാഗ്യങ്ങൾ
എപ്പോഴുമെന്നും പുതുമയുടെ
പുത്തൻ നാമ്പാണ്..
കയ്യെത്തി പിടിച്ച സൗഭാഗ്യങ്ങൾ
കൈ വിടാതെ കാക്കണം എന്നെന്നും ..
നെഞ്ചോട്‌ ചേർത്ത ചൂടുള്ള അനുഭൂതികളെ
കൈക്കുപിളിൽ ചേർത്ത് ഓമനിക്കാം നമുക്ക്...


2016, ഡിസംബർ 29, വ്യാഴാഴ്‌ച


അത്യന്തം ഭക്ത്യാദരവോടെ
വൃത്തി, പരിശുദ്ധിയോടെ
അവളെ ഹൃദയത്തോട് ചേർത്ത്
പരിലാളനയോടെ വേണം പ്രാപിക്കാൻ...
അവളെ ഒരിക്കലും ഒരു ഭോഗ വസ്തുവായി
മാത്രം കാണരുത്..
അവളെ സമീപിക്കുമ്പോൾ
ക്രോധം അരുതെന്നറിയുക...
അവളുടെ സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും
ചിറകുകൾ മുളക്കേണം...
അതിനു നാം അർഹിക്കുന്ന
പരിഗണന നൽകണം...
അവളെ ഒരു സ്പർശനത്താൽ പോലും
കളങ്കപ്പെടുത്തി കൂടാ...
നോക്കിലും വാക്കിലും
ലാളിത്യം തുളുമ്പണം ...
നല്ല തലമുറക്കായിനമ്മൾ വേണം
നന്മ ചെയ്യാൻ...
 ഓരോ ദാമ്പത്യവും ദൃഢമായിരിക്കട്ടേ ....

ആ രാവിൻറെ കുളിരിൽ
നക്ഷത്രങ്ങൾ പോലും
കണ്ണ് ചിമ്മാൻ മറന്നു...
ഒരു സർപ്പ ശൗര്യത്തിൻ
വശ്യതയിൽ നീ എന്നെ
ചുറ്റി വിരിഞ്ഞ
ആദ്യ രാവിന്റെ മാധുര്യം....
മിഴികൾ ഇടതടവില്ലാതെ
കഥകൾ കൈമാറി ...
അധരം അധരത്തോടു മധുരം
പങ്കിട്ട രാവിന്റെ യാമങ്ങൾ...
നീല നിലാവിന്റെ താഴുകലേറ്റ്
മുല്ല മൊട്ട് പിടഞ്ഞു വിരിഞ്ഞു ..
പാതിരാവിൽ പൂക്കും പാരിജാത ഇതൾ-
വിരിഞ്ഞ മാത്രയിൽ ഒരു ചെറു വണ്ട്
അതിലൂറും തേൻ നുകർന്നു ...
പുലർകാല സൂര്യ കിരണം
ജാലക വാതിൽ തുറന്നു
എത്തി നോക്കുമ്പോൾ
നീ ഒരു നേർത്ത ചിരിയോടെ
ചന്ദനച്ചാർത്തുമായി ചാരെ
പുഞ്ചിരി തൂകി കാൽ വിരലാൽ
കളം വരക്കുകയായിരുന്നു....


2016, ഡിസംബർ 28, ബുധനാഴ്‌ച


വീണുടഞ്ഞ കിനാക്കൾ കൂട്ടി ചേർക്കാൻ
നടത്തും വിഫല ശ്രമങ്ങളെ...
വിറയ്ക്കുന്ന വിരലുകളുടെ മനസ്സ് വായിക്കാൻ
നിങ്ങൾക്കും കഴിയുന്നില്ലേ???...
കാത്തിരിപ്പാണവൾ....

അന്ന്...പൂപാറ്റയെ തുന്നിയ
കുഞ്ഞുടുപ്പു അണിഞ്ഞു അവൾ
കാത്തിരുന്നു...
പണി കഴിഞ്ഞു വരുന്ന
അച്ഛന്റെ കയ്യിലെ
കടലാസുപൊതിക്കായി....

പിന്നെ.. കുളിച്ചു പുത്തനുടുപ്പണിഞ്
കണ്ണിൽ കരിമഷി എഴുതി
അവൾ കാത്തിരുന്നു...
ഏട്ടനൊപ്പം സിനിമക്ക് പോകാൻ...

പിന്നെ ...കൗമാരം കണ്ണിൽ
പ്രണയം വിരിയിച്ചപ്പോൾ
അവൾ കാത്തിരുന്നു...
പ്രിയതമൻ വരും ബൈക്കിന്റെ
ശബ്ദത്തിനായി...

പിന്നെ...യൗവനം എത്തിയപ്പോൾ
വാതിൽ പാതി ചാരി കാത്തിരുന്നു ...
പൂമുഖ വഴിയിൽ പെണ്ണ് കാണാൻ വരും
ചെക്കന്റെ കാലൊച്ചക്കായി...

പിന്നെ...ഭർതൃഗൃഹത്തിൽ
വഴിക്കണ്ണുമായി കാത്തിരുന്നു...
വിയർപ്പും കള്ളും കലർന്ന
അദ്ദേഹത്തിന്റെ സുഗന്ധത്തിനായ്...

പിന്നെ...ചോറിൽ വെള്ളമൊഴിക്കാതെ-
ഉണ്ണാതെ കാത്തിരുന്നു....
പൊന്നുമോൻ സെക്കന്റ് ഷോ
കഴിഞ്ഞു വരുന്നതും കാത്തു....

ഇന്ന് ....തളർന്ന കയ്യുമായി അവൾ
വൃദ്ധസദനത്തിൽ ഇപ്പോഴും
കാത്തിരിക്കുന്നു...
കാലൻ കയറുമായി പോത്തിന്റെ പുറത്തു
വരുന്നതും നോക്കി...






2016, ഡിസംബർ 27, ചൊവ്വാഴ്ച

ഒരു മാത്ര  ഒന്ന് ഞാൻ തിരിഞ്ഞു നോക്കിക്കോട്ടെ...
ഈറനുടുത്തു നീ വരും കുളക്കടവിൽ വെച്ച്
ഒരു നുള്ളാൻ നിൻ നാണം കവർന്നതും
ഒരു ചുംബനത്താൽ നിൻ കവിളിണ ചുവന്നതും
നാണത്താൽ കൂമ്പിയ കൺപീലി പിടഞ്ഞതും
കാർകൂന്തൽ കെട്ടു ഉലഞ്ഞു അഴിഞ്ഞു വീണതും
ഒരു പോരാളിയെ പോലെ നിന്റെ കൈകൾ എന്നെ വരിഞ്ഞതും
ഒരു നേർത്ത മഞ്ഞു തുള്ളി ഇലത്തുമ്പിൽ നിന്ന്
ഉതിർന്നു വീണതും...
എല്ലാം ഒരു മൂടൽ മഞ്ഞു തെളിഞ്ഞ പോലെ വിരിയുന്നു...
സുഖമുള്ള ആദ്യ നോവിന്റെ
അനുഭൂതി മായും മുൻപ്
പുളി മാങ്ങക്കായി നീ കൊതിച്ചതും
പുളിയൻ ഉറുമ്പിനെ വെല്ലുവിളിച്ചു ഞാൻ
കണ്ണി ഇറുത്തു ഒരു കുല മാങ്ങയുമായ് വന്നതും
പിന്നെ നിൻ വയറിൽ ചെവി ചേർത്ത്
അച്ഛാ ..എന്ന വിളിക്കായ് മറുവിളി കേട്ടതും..
ലേബർ റൂമിന്റെ വരാന്തയിൽ ഉലാത്തുമ്പോൾ
വിരൽ നഖം തിന്നു വിശപ്പ് തീർത്തതും
ഒടുവിൽ ആ കരച്ചിലിൽ ഹൃദയം
നിറഞ്ഞു ചിരിക്കുമ്പോഴും
നിന്നെ കാണാനായി കണ്ണുകൾ അക്ഷമനായതും...
ഒടുവിൽ ഒരു വിജിഗീഷുവായി
ഭൂമിയിലെ മാലാഖാമാർക്കൊപ്പം
ചക്ര കട്ടിലിൽ നീ വന്നു പുഞ്ചിരിച്ചപ്പോൾ
ഞാൻ തന്ന ചുംബനമാവും നിനക്ക് കിട്ടിയതിൽ
ഏറ്റവും മികച്ച സമ്മാനം....








എന്റെ വേദന പങ്കിടാൻ
നിനക്ക് കഴിയാതിരുന്നത്
എന്റെ വേദനയാത്രയും എന്റെ
 മോശം സമയത്തായതിനാലാണ്...


ബാല്യങ്ങൾ വീണുടയും
തെരുവിൽ നിന്നും പിറവിയെടുക്കുന്ന
അരവയറിൻ  ദാരിദ്ര്യത്തിന്റെ
പിച്ച ചട്ടിയിൽ കയ്യിട്ട്
അപ്പ കഷണം തട്ടിയെടുക്കുന്ന
വെള്ള കോളറക്കാരെ
എന്ത് പേരിട്ട് വിളിക്കണം ??...


2016, ഡിസംബർ 26, തിങ്കളാഴ്‌ച

എന്റെ പ്രണയം നുകരാൻ
നീ വന്ന വേളയിൽ
എന്തിനു നീ നഞ്ചു കലക്കി
ചുണ്ടിൽ തേച്ചു ???

മഴക്കും കരച്ചിൽ വന്നു-
മനുഷ്യന്റെ സ്വാര്ഥതയിൽ...
മഴ പെയ്തില്ലെങ്കിൽ
മനുഷ്യൻ പറയും -
"മഴ ചതിച്ചു, വെള്ളമില്ല,
കൃഷി ഇല്ലാ'..
ഇത് കേട്ട് മഴ ഒന്ന് തിമർത്തു
പെയ്താലോ...മനുഷ്യൻ പറയും
"ഈ നശിച്ച മഴ ഒന്ന് തോർന്നു
കിട്ടിയിരുന്നെങ്കിൽ"...
പെയ്താലും പെയ്തില്ലെങ്കിലും
മഴ തന്നെ തെറ്റുകാരൻ ....



മനതാരിൽ മഴവില്ല് തീർത്തു
ഞാൻ നിന്നെ കാത്തുനിന്ന പടവുകളിൽ
വഴുതി വീണുടഞ്ഞ എന്റെ പ്രണയത്തിന്റെ
നൊമ്പരം കൊണ്ടാവാം
ഒരു പച്ച പുൽക്കൊടി പോലും മുളക്കാതെ
അവിടം ഇന്ന് ജീർണിച്ചു പോയത്...


2016, ഡിസംബർ 23, വെള്ളിയാഴ്‌ച


വഴി തെറ്റി വന്ന ഒരു സുന്ദര സ്വപ്നം
ഇന്നലെ നിന്ദ്രയെ സമ്പന്നമാക്കി...
ഇടതടവില്ലാതെ പെയ്തിറങ്ങുന്ന  മഴപോലെ...
സ്വപ്‌നങ്ങളുടെ കൈവിരൽ തുമ്പ് പിടിച്ചു
മോഹങ്ങളിലേക്കു ഞാൻ പിച്ച വെച്ചു ...
ഒരു മാലാഖ വന്നു നെറ്റിയിൽ അരുമയായി
തഴുകി തലോടി ചേർന്നിരുന്നു...
ഒരു ഗന്ധർവ്വൻ വന്നു ചെവിയിൽ
ഒരു താരാട്ടു മൂളി തട്ടി ഉറക്കി ..
സുന്ദര സ്വപ്നം മുറിയാതിരുന്നെങ്കിൽ,
ഇന്നീ പുലരി പിറക്കാതിരുന്നെങ്കിൽ
ഒരു മാത്ര ഞാൻ കൊതിച്ചു പോയി...

 
നിന്റെ ചാട്ടുളി കണ്ണിന്റെ കടാക്ഷം
കണി ആയതിനാലാവാം
ഇന്നെന്റെ മോഹത്തിന്റെ മുല്ലപ്പൂക്കൾ
വാടാതിരിക്കുന്നത്...
നിന്റെ മലരമ്പിന്റെ മൂർച്ചകൊണ്ടാവാം
ഇന്നെന്റെ ഇട നെഞ്ചിൽ ഒരു പിടപിടപ്പ്...
നുകരാൻ കരി വണ്ടായി ഞാൻ വരാത്തതിനാലോ
പൂവേ നീ ഇന്ന് വിരിയാതിരിക്കുന്നു....


മറന്നെന്നു കരുതി നീ മറഞ്ഞിരിക്കണ്ടാ ..
ഓർമയുടെ തീരത്തു ഒരു വാടാ മലരായി 
നീ ഇന്നും പുഞ്ചിരിക്കുന്നു...
അരികിലൊരു കുളിരിൻ അദൃശ്യത
നിന്റെ സാമിപ്പിമെന്നറിയുന്നു ഞാൻ...
അന്നൊരു പുണരലാൽ ചിരിച്ചുടഞ്ഞ -
കരിവള പെറുക്കി ഞാനൊരു കൊട്ടാരം തീർത്തു...
ഒരു ദിനം റാണിയായി നീ വരും നേരം
നിനക്ക് മയങ്ങാൻ സ്നേഹതൂവലാൽ ഒരു ശയ്യയും...



എഴുതി തീരാത്ത കാവ്യമായി
നീ ഇന്നും എന്റെ മഷിത്തണ്ടിനെ
പരീക്ഷിക്കുകയാണല്ലോ....



2016, ഡിസംബർ 22, വ്യാഴാഴ്‌ച

നീ ഒരു പൗർണ്ണമിയായി
പെയ്തിറങ്ങിയില്ലായിരുന്നെങ്കിൽ
എന്റെ ജീവിതം ഇന്നും
കറുത്ത അമാവാസിയായി മാറിയേനേ ...
ജയപരാജയങ്ങൾ ആപേക്ഷികമാണ് ..
എന്നെ ജയിക്കാനായുള്ള നിന്റെ വാശി
പകൽ സന്ധ്യാ രാവുകൾ പിന്നിട്ടിട്ടും
ക്ഷണിക്കാമെന്നറിയാതെ നിഴലിനോട്
യുദ്ധം ചെയ്യുന്നു...
നാശത്തിന്റെ നാളുകൾ വിദൂരമല്ലാത്ത ദൂരത്തു
നിന്നെ നോക്കി പല്ലിളിച്ചിട്ടും .
തിരിച്ചറിയാൻ നീ വൈകുന്നതെന്തേ??..




2016, ഡിസംബർ 21, ബുധനാഴ്‌ച


വെളിച്ചം കാണാത്ത എന്റെ വിലപിടിച്ച
സൃഷ്ടികളെ പറ്റിയുള്ള ആവലാതിക്കു
പരിഹാരം കണ്ടെത്തി സഹായ ഹസ്തവുമായി
വന്ന അവൽ കയ്യിൽ ഒരു തീപ്പെട്ടി കരുതിയിരുന്നു...




തിരയും തീരവും പ്രണയത്തിന്റെ
പ്രളയം ഒളിച്ചു വെച്ച് നമ്മെ നോക്കി
ചുമ്മാ ചിരിച്ചു കളിക്കുന്നു.....

2016, ഡിസംബർ 20, ചൊവ്വാഴ്ച


പൊട്ടി വീഴുന്ന താലി ചരടുകൾ നോക്കി
"അവിഹിതം" പൊട്ടി ചിരിച്ചു...
രാവിന്റെ മറ പറ്റി വീണ്ടും രൂപങ്ങൾ
തലയിൽ മുണ്ടു ചുറ്റി അവിഹിതം
തേടി ഇറങ്ങുന്നു...
തടവറയിലും തളരാത്ത മനസ്സുമായി ചിലർ...
വെളുത്ത കുപ്പായമിട്ട ചില കറുത്ത ഹൃദയങ്ങളും
പകൽമാന്യരായ പല പാൽപുഞ്ചിരിക്കാരും
പലരറിയാതെ 'അവിഹിതം' തേടുന്നു....



നക്ഷത്രങ്ങളുടെ ലോകത്തേക്ക്
നിന്നെയും ചേർത്ത് പിടിച്ചു
ഒരു യാത്ര പോകണം...
വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ...
നീലാകാശത്തിനും അപ്പുറത്തേക്ക് ...
മാരിവിൽ  വാതിലും കടന്നു
മേഘങ്ങളാൽ തീർത്ത മെത്തയിൽ
നമുക്ക് ശാന്തി മുഹൂർത്തം കണ്ടെത്തണം...
നിഗൂഢമാം നഗ്നത ആവോളം നുകരണം..
ഇളം തെന്നൽ നിനക്ക് വിശറിയായിടും..
നാണത്താൽ താഴ്ന്ന മുഖം വിരൽ കൊണ്ട് പൊക്കി...
ആ ചുവന്നു തുടുത്ത കവിള് 
കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി
ഉറക്കെ വിളിച്ചു പറയണം...
എനിക്ക് നിന്നോട് പ്രണയമാണെന്ന്....





ശുഭ പര്യവസാനമായിരുന്നു
കൊതിച്ചത്...
മൃത പര്യവസാനമാക്കിയത്
നീ തന്നെ...




മഞ്ചാടി മണികളെ സ്നേഹിച്ച നിനക്കായ്
ഞാൻ ഹൃദയത്തിൽ  ഒരു മഞ്ചാടി കുന്ന്
കരുതി വെച്ചിട്ടുണ്ട്...



മുങ്ങി മരിക്കുന്നതിന് പേടിച്ചു
നീന്തൽ പഠിക്കാൻ മടിച്ച ഞാൻ
ഇന്ന് നിൻറെ ഓര്മകയിൽ മുങ്ങി
മരിച്ചു കൊണ്ടിരിക്കുന്നു...

2016, ഡിസംബർ 18, ഞായറാഴ്‌ച

തോൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ലാ,
എന്നിട്ടും തോൽപ്പിച്ചു കളഞ്ഞു നീ...
എങ്കിലും ഒന്ന് നീ അറിഞ്ഞില്ലല്ലോ ..
നിന്റെ ജയം എനിക്ക് കണ്ടു സന്തോഷിക്കണമെങ്കിൽ
അവിടെ ഞാൻ തോൽക്കണം എന്നത്
അനിവാര്യമാണെന്ന  സത്യം...



ഇന്നലെ ഞാൻ ആ വയൽ വരമ്പിലൂടെ
വീണ്ടും നടന്നു, ഒറ്റയ്ക്ക്.
അന്ന് നാം ഒന്നിച്ചു വിതച്ച സ്വപ്നത്തിന്റെ
വിത്തുകൾ കരിഞ്ഞുണങ്ങിയ ആ പാട വരമ്പിലൂടെ...
ആ പിശറൻ കാറ്റിനു പോലും ഇപ്പോഴും
നിന്റെ മണം തന്നെ...
അന്നത്തെ നിൻറെ ചങ്ങാതി പച്ച പുൽച്ചാടി
പതിവ് ചിരിയുമായി അവിടെ തന്നെ...
നിന്നെ ഞാൻ കളിയാക്കിയിരുന്ന ചൊറിയാൻ തവള
വീണ്ടും നിന്നെ പോലെ തന്നെ....
(മറ്റാരുടെയോ കൂടെ പോയെന്നു തോന്നുന്നു)
സുന്ദരി കൊറ്റി ഇപ്പോഴും  ഒറ്റ കാലിലെ
തപസ്സു നിർത്തിയിട്ടില്ല ട്ടോ...
നിന്നെ നോക്കി കണ്ണിറുക്കി എന്ന് പരാതിപ്പെടാറുള്ള
ഉണ്ട കണ്ണൻ പൂവാലൻ തുമ്പിയെ വഴിയിലെങ്ങും കണ്ടില്ല..
തത്തമ്മ പെണ്ണ് ഇപ്പോഴും  തളിർ വെറ്റില
ചവക്കുന്ന ദുഃശീലം നിർത്തിയിട്ടില്ല ട്ടോ...
അന്ന് നീ എന്റെ ചുണ്ടും ചുവപ്പിക്കാനായി തന്ന
ചുംബനം ഇപ്പോൾ എന്നെ പൊള്ളിക്കുന്നു...
ഇനി  നിന്റെ സുഖ ജീവിതത്തിൽ കരി നിഴൽ ആവാതെ
ഓർമകളെ തലോടി വീണ്ടും ഞാൻ ആ വഴി പോയി വരാം...




2016, ഡിസംബർ 17, ശനിയാഴ്‌ച

ഇന്ന് നീ മറ്റൊരാൾക്ക്
സ്വന്തമായ് , ഇനിയെങ്കിലും
അന്ന് വിരൽ തുമ്പിൽ പിടിച്ചു
നാം ചാറ്റൽമഴ നനഞ്ഞനാൾ
തിരികെ തരുമോ നീ എനിക്കായ് മാത്രം ...

നിനക്ക് ഒരിക്കലും എന്നെ പൂർണമായി
മനസ്സിലാക്കാൻ കഴിയാതെ പോയത്
വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവർക്ക്
അരവയർ മുറുക്കി പട്ടിണി മാറ്റുന്ന
ചെപ്പടിവിദ്യ അറിയാത്തതിനാൽ ആയിരുന്നു...




വിറയ്ക്കുന്ന വിരലാൽ ഞാൻ നിന്നെ
തലോടുമെന്നു നീ നിനച്ചിരിക്കാം.....
വിക്കുന്ന വാക്കുകളാൽ ഞാൻ നിനക്ക്
താരാട്ട് പാടുമെന്ന് നീ നിനച്ചിരിക്കാം ..
മുടന്തുന്ന കാലുകളാൽ ഞാൻ  നിനക്കൊപ്പം
നൃത്തമാടുമെന്നു നീ നിനച്ചിരിക്കാം...
വയ്യ പ്രണയമേ...എന്നിൽ നിന്നും
നിനക്കിനി തിരിച്ചു പോകാം...


2016, ഡിസംബർ 16, വെള്ളിയാഴ്‌ച


എന്റെ അമൂല്യ  സമ്പാദ്യങ്ങളുടെ കുബേര കുഞ്ചി ഉടച്ചപ്പോൾ സൗഹൃദത്തിന്റെ തുട്ടുകൾ മാത്റം എന്നെ നോക്കി പുഞ്ചിരിച്ചു ...

2016, ഡിസംബർ 15, വ്യാഴാഴ്‌ച


നൊമ്പരം മനസ്സിനെ താരാട്ടാൻ
മടിക്കുന്ന ഇന്നിന്റെ യാഥാർഥ്യം
നിനക്കും എനിക്കും ഇടയിൽ
മൗനം കൊണ്ട് മതിലുകൾ തീർത്തു....


കടലിനെ തേടിയുള്ള പുഴയുടെ യാത്രയിൽ
വറ്റി വരളുന്ന ഓളങ്ങൾരക്ത സാക്ഷി.. ...
മരണത്തെ തേടിയുള്ള ജീവിത യാത്രയിൽ
ശ്വാസം നിലക്കുന്ന ജന്മങ്ങൾഅഗ്നി സാക്ഷി  ...
ഭൂമിയെ തേടിയുള്ള മഴത്തുള്ളിയുടെ യാത്രയിൽ
പെയ്യാതെ കറുത്ത മേഘങ്ങൾ മൂക സാക്ഷി ...
പൂവിനെ തേടിയുള്ള വണ്ടിന്റെ യാത്രയിൽ
വിരിയാൻ  വൈകുന്ന വസന്തങ്ങൾനിത്യ സാക്ഷി ...
പ്രകൃതിയുടെ പ്രതിഷേധത്തിന്റെ
വിവിധ ഭാവങ്ങൾ...വിചിത്ര ഭാവങ്ങൾ...



2016, ഡിസംബർ 14, ബുധനാഴ്‌ച



വഴി വിളക്കുകൾ മങ്ങി കത്തിയ
ജീവിത യാത്രയിൽ
ദൂരം താണ്ടാനായി ഒരു ഊന്നുവടി
തേടി അലഞ്ഞപ്പോൾ
ഒരു കൈ താങ്ങായി എനിക്ക്
ബലം നൽകിയ പ്രണയമേ
നിൻറെ പ്രഭ മങ്ങാതെ തെളിയേണം
എന്റെ അവസാന നാൾ വരെ ..


തുളസി കതിരിന്റെ നൈര്മല്യവുമായി..
നിതംബ ചുംബിയാം കാർകൂന്തൽ മെടഞ്ഞു
ചുണ്ടിൽ ചുംബനം ഒളിച്ചു  വെച്ച്
 കവിളിൽ നുണകുഴി തെളിച്ചു വെച്ച്
ഒരു മാലാഖയായി ചിറകു വിരിച്ചു നീ 
 പറന്നു വന്നത് എന്റെ ഹൃദയത്തിലേക്കായിരുന്നു...




എന്റെ പൂമരം വീണ്ടും തളിർക്കുന്നു ,
പക്ഷികളുടെ നാദം പുനർജനിക്കുന്നു..
വീണ്ടും ഒരു വസന്തത്തിന്റെ കാലൊച്ച
പുലരിയുടെ കിരണങ്ങൾക്ക് പുതു ശോഭ ..
ഒരു നാൾ നീ എന്നെ തേടിവരുമെന്നു
എനിക്കറിയാമായിരുന്നു...

ചുമ്മാ.....**സ്വപ്നം കൊണ്ടൊരു തുലാഭാരം **
= = = = = = = = = = = = = = = = = = = = = = = = = =
ഉദയപുരം കൊട്ടാരത്തിലെ രാജാവിന്റെ മകൻ ഇരട്ട കുട്ടികളുടെ അച്ഛനായ അഭിമന്യു, അച്ചുവേട്ടന്റെ വീട്ടിലേക്കു യാത്ര പോകാൻ പുറപ്പാട് നടത്തി. വഴിയോര കാഴ്ചകൾ കണ്ടു നോക്കെത്താ ദൂരത്തു കണ്ണും നട്ട് കാതോട് കാതോരം ചേരും കിന്നാരത്തുമ്പികളോട് കിന്നാരം ചൊല്ലി ചൊല്ലി വഴി അറിയാതെ അങ്ങാടിയിൽ എത്തി അന്വേഷണം. ഗാന്ധി നഗർ 2nd സ്ട്രീറ്റിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, മറുപടി കിട്ടി. ഇനി അഞ്ചരക്കുള വണ്ടി കഴിഞ്ഞാൽ No.20 മദ്രാസ് മെയിൽ വരണം. കാത്തിരിപ്പ് ഓർമച്ചെപ്പിൽ എന്നും നന്മകൾ ആണ്. ഈ തണുത്ത വെളുപ്പാൻ കാലത്തു മാനത്തെ വെള്ളിത്തേരിൽ മാനത്തെ കൊട്ടാരം തേടിയുള്ള യാത്രയുടെ സ്വപ്നം.
ഇടനാഴിയിൽ ഒരു കാലൊച്ച കേട്ട് ഞെട്ടി ഉണന്ന ഞാൻ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ വെളിച്ചം.
ഇനി സ്വപ്നങ്ങൾക്ക് മടക്കം...നന്ദി വീണ്ടും വരിക.




2016, ഡിസംബർ 13, ചൊവ്വാഴ്ച


ജീവിതത്തിന്റെ സുന്ദരമായ
സ്വപ്ന സാക്ഷാത്കാരത്തിന്റെ
കൊച്ചു കൊച്ചു സ്വർഗീയ
അനുഭൂതികൾ പങ്കുവയ്ക്കാൻ
നിന്നെ എനിക്കായ് സൃഷ്‌ടിച്ച
സർവേശ്വരന് മുന്നിൽ എന്നും
തല താഴ്ത്തി നിൽക്കുന്നതിൽ
ഞാൻ അഭിമാനം കൊള്ളുന്നു ...



ഇനിയും പുണരാൻ വയ്യ നിന്നെ വിരഹമേ
എൻ പ്രാണനാഥയെ തിരികെ തരൂ ...
ഒരു നേർത്ത ചിണുങ്ങലിൻ മാധുര്യം നുകരാൻ
പല മാത്ര ഞാൻ കാത്തിരിപ്പൂ ..
ഇനി എൻറെ ചുണ്ടിൽ ഒരു പ്രേമ ഗാനമായി
ഒഴുകു നീയെൻ പ്രണയമേ...

മധുരിക്കുന്ന നോവ് അവൾക്ക് സമ്മാനിച്ച
ആദ്യ രാത്രിയുടെ പിറ്റേന്ന് ഇടം കണ്ണാൽ
എന്നെ നോക്കി ചിരിച്ചു അടുക്കള പ്രാപിച്ച
അവളെ  പിൻതുടർന്ന എൻറെ കണ്ണുകൾക്ക് മുന്നിൽ
ഒരു ദേവതാ ബിംബമായി അവൾ  പുഞ്ചിരിച്ചു നിന്നു...

2016, ഡിസംബർ 12, തിങ്കളാഴ്‌ച



വിളയും തോറും വളയുന്ന വിളകളും
വളരും തോറും വരളുന്ന  ചിന്തകളും
പതിയെ പത്തി വിരിച്ച പകല്കിനാവും
പുലരാൻ മടിക്കും രാവിന്റെ യാമവും
പിന്നെ വികലമാം ചിന്തകൾ വിളയുന്ന
മനസ്സുമായി ഈ ഞാനും....




യവനികക്കു പിന്നിൽ രൂപങ്ങൾ
ചായം പൂശി നിന്നു ...
ഇനിയും ആടി തീരാത്ത വേഷം കെട്ടി
ഒരു മണി നാദം കാത്തു നിൽക്കുന്ന നിഴലുകൾ..
വിധി പലപ്പോഴും ഒരു രംഗബോധമില്ലാത്ത
കോമാളിയെ പോലെ പല്ലിളിച്ചു ...
ഇനി എത്ര  ഞാൻ കാത്തിരിക്കണം
ഈ ചായം തേച്ച മുഖം കഴുകി മിനുക്കാൻ ???


2016, ഡിസംബർ 11, ഞായറാഴ്‌ച

ഈ തണുത്ത പുലരിയിലും ഒടുങ്ങാത്ത
ഒരു നനുത്ത സ്വപ്നമായി നീ ഇന്ന്
എൻറെ ഓർമകളിൽ ജീവിക്കുന്നു....




ബാലിശമായ  പിടിവാശിയാൽ
ആടി ഉലഞ്ഞ സ്വപ്നങ്ങളേ
നിങ്ങൾ എനിക്കായ് ഇനി 
മറ്റൊരു താജ്മഹൽ തീർക്കും...




2016, ഡിസംബർ 10, ശനിയാഴ്‌ച


വിലയിടാൻ വയ്യ നിൻ പ്രണയത്തെ 
എങ്കിലും വിലയറിയുന്നു ഞാൻ
നീയില്ലാത്ത വേളയിൽ ...
വരവേൽക്കാൻ വിരൽ തുമ്പിൽ
ഞാൻ എന്നും  കാത്തുവെക്കാം
ഒരു നുള്ളു ചന്ദനം നിനക്കായി മാത്രം ...




നല്ലെഴുത്തിലേക്ക് ഒരു കാൽവെപ്പിനായി
അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ ആദ്യ ശ്രമം..
= = = = = = = = = = = = = = = = = = = = = = = = = = =

അവഗണനയുടെ മതിലിന് മുകളിലൂടെ
അംഗീകാരത്തിന്റെ വിശാലമായ മാനം
കൊതിയോടെ ഞാൻ നോക്കി നിന്നു...
എൻറെ സ്വപ്നങ്ങളുടെ ചിറകുകൾക്ക്
തൂവൽ മുളച്ചത് പോലെ തോന്നി...
ആ നീലാകാശം മുഴുവൻ പാറി നടക്കാൻകൊതിച്ചു,
പക്ഷെ ബന്ധങ്ങളുടെ ചില ബന്ധനം
എൻറെ ചിറകുകൾ കരിച്ചു കളയുകയാണോ ??....




2016, ഡിസംബർ 9, വെള്ളിയാഴ്‌ച


സ്വപ്‌നങ്ങൾ കടിഞ്ഞാണില്ലാത്ത
കുതിരയായി കുതിക്കുന്നു...
വഴിയിൽ എപ്പോഴോ തടസ്സമായി
നിന്റെ ഓർമ്മകൾ വന്നിരുന്നെങ്കിലും
ഒരു ചാട്ടവാർ അടി നൽകി ഞാൻ രക്ഷനേടി ..
ഇനി എൻറെ അശ്വമേധം കാണാൻ
ഒരു ദു:ശകുനമായി നീ വരല്ലേ ഓർമ്മകളേ ...
നൊമ്പരങ്ങളേ.. ...എന്നോട് ക്ഷമിക്കുക, ഞാൻ നിങ്ങളെ എന്റെ മനസ്സിൽ നിന്നും പടിയടച്ചു പിണ്ഡം വെക്കുന്നു....






വേണം വെള്ളം ഒരിത്തിരി
തൊണ്ട നനക്കാനായി.....
ഗ്ലാസ്സിന്റെ മൂട്ടിലെ
വെള്ളം കണ്ടു കാക്കയുടെ
കണ്ണു തിളങ്ങി.....
പൂർവികൻ  ഒരാൾ പണ്ട് കല്ല്‌
പെറുക്കി നിറച്ചത്
മറക്കാതെ തന്നെ കാക്ക
തൊട്ടടുത്ത കൂൾ ബാറിലെ
കുപ്പ മാന്തി സ്ട്രോയുമായി
പറന്നു വന്നു.....
ആ വഴി പോയ സ്പയ്ക്
മുടിക്കാരൻ ചോദിച്ചു ....
"കാക്കേ നീയും ന്യൂ ജനറേഷൻ ആയോ??"






ആസുരതയുടെ വന്യത
രൗദ്ര താണ്ഡവമാടുന്ന
ഇന്നത്തെ കാപട്യ ലോകത്തു
സത്യമായി തെളിയും  ദീപമായി
എന്നും വിശ്വസിക്കാൻ
എൻ 'അമ്മ മാത്രം....




വന്നണയാൻ വൈകുന്നതെന്തേ പൊൻ  വസന്തമേ
നിന്റെ വരവും കാത്തു വിരിയാൻ ഞാൻ വെമ്പി നിൽപ്പൂ...
ഒരു മഞ്ഞു തുള്ളി പോലെ വന്ന് എന്നിൽ കുളിര് തൂകും പ്രണയമേ
നിന്റെ പുള്ളി തൂവലാൽ നീ മെല്ലെ പാറി വന്നു..
ഇനി എന്റെ ഹൃദയത്തിന്റെ ചില്ലയിൽ ഒരു കൂടുകൂട്ടി
ഒരു നേർത്ത കുറുകലോടെ അണയൂ നീ എന്നിൽ...


വികാര വിക്ഷോഭങ്ങൾക്കൊടുവിൽ
അന്തർമുഖ ചിന്തകളുടെ ദന്തഗോപുരത്തിനു
മുകളിൽ നിന്നും എന്റെ സ്വർഗം വീണുടഞ്ഞു...
മനസ്സ് ഒരു മലിനമാം പുഴയായി ഒഴുകുന്നു...
മടിത്തട്ടിൽ ഞാൻ നിനക്കായ് കാത്ത സിന്ദൂര ചെപ്പ്
വാനിൽ ചിതറിയ സന്ധ്യയുടെ മുഖം ചുവന്നു...
ഇന്ന് തുഴ നഷ്ടപ്പെട്ട എന്റെ തോണി
ദിശ അറിയാതെ വേണിയുടെ മാറിൽ അലയുന്നു...

2016, ഡിസംബർ 8, വ്യാഴാഴ്‌ച


വരണമാല്യം തീർത്തു ഞാൻ കാത്തിരുന്നിട്ടും
കതിർ മണ്ഡപം കയറാൻ നീ വന്നില്ല...
അന്ന് നീ മറ്റൊരാൾക്ക് സ്വന്തമായപ്പോൾ
എനിക്ക് സ്വന്തമായത് നമ്മൾ ഒന്നിച്ചു നെയ്ത-
സ്വപ്നങ്ങളും നനുത്ത ഓർമകളും മാത്രം...

ഒരു കുഞ്ഞു പൂവിന്റെ മൃദുലമാം ഇതളോ
ചെറു മഞ്ഞു തുള്ളിയുടെ കുളിരോ
കണികൊന്ന  വിരിയും നിൻ ചിരിയിൽ
തെളിയും നുണകുഴിയിൽ ഇനിയും തലോടാൻ
വരും ജന്മവും പിറക്കേണം  നീ
എനിക്ക് ഇണയായ് സഖീ...

2016, ഡിസംബർ 7, ബുധനാഴ്‌ച


ജീർണിച്ച പൂക്കൾ പോലെ
മനസ്സ് അവഗണനയുടെ
ചിതൽ പിടിചു ...
അക്ഷരങ്ങൾ ഇന്ന് എന്നോട്
പിണക്കത്തിലാണെന്നു തോനുന്നു...
ശൂന്യതയിൽ നിന്നും പെറുക്കിയെടുക്കാൻ
മുത്തുകൾ തേടി മനസ്സ്
നെട്ടോട്ടം ഓടിയിട്ടും
കിതക്കുന്നു നെഞ്ചിൽ
തെളിയാൻ മടിച്ചു വീണ്ടും
അലസമായ മനസ്സിൽ
ചെകുത്താൻ കോട്ടകൾ
പണിയുന്നു...



2016, ഡിസംബർ 5, തിങ്കളാഴ്‌ച

എന്തിന് നീ എൻ പടി വാതിൽ
തുറന്ന് എത്തി വീണ്ടും പ്രണയമേ
നിന്റെ അസ്ഥി പെറുക്കി ഞാനന്ന്
വിരഹത്തിൻ ഓളങ്ങളിൽ നിഭഞ്ജനം
ചെയ്തതത് മറന്നോ നീ...
ഇനി എൻറെ മേൽക്കൂര താങ്ങും
മാറാല പോലെ നീയും...
ഉൾകരുത്തിൻ ചൂലിനാൽ ഞാൻ
തുടച്ചു നീക്കട്ടെ ഞാൻ നിൻറെ ഓർമ്മകൾ ...



ഓരോ നല്ല തീരുമാനങ്ങൾക്ക് പിന്നിലും
അനുഭവ സമ്പത്തെന്ന അതീന്ദ്രിയ ശക്തിയുടെ
കരുത്തു, നിഴൽ പോലെ കൂട്ട് ഉണ്ടാകും ...

ഓർമയുടെ തേരിലേറി വീണ്ടും യാത്ര തന്നെ...
ചിന്തകൾക്ക് വന്ധ്യത ബാധിക്കാത്തതിനാൽ
ഇഷ്ട സ്വപ്നങ്ങളുടെ ഭ്രൂണം പിറവി കൊള്ളുന്നു...
മനസ്സിൽ സന്തോഷത്തിന്റെ മാരിവിൽ വിരിയിച്ച
ഭൂത കാലമേ...  ഇനിയും ഞാൻ നിന്റെ മടിത്തട്ടിൽ മയങ്ങിടട്ടെ...






2016, ഡിസംബർ 4, ഞായറാഴ്‌ച



അവളുടെ സൗന്ദര്യം മുഴുവൻ
തിളങ്ങുന്ന കണ്ണുകളിൽ ആയിരുന്നു...
ആ കണ്ണുകൾ ആയിരുന്നു
എന്നോട് കഥ പറഞ്ഞിരുന്നത് ..
ആ കണ്ണുകൾ മനോഹരമാക്കാൻ
കരിമഷി ഞാൻ കരളിൽ കരുതി...
ഒടുവിൽ ആ നശിച്ച പകൽ അവൾ
നടന്നു അകലുമ്പോൾ
ആ കണ്ണുകൾ കലങ്ങുമെന്നു
കരുതിയ ഞാനാണ് വിഡ്ഢി...



2016, നവംബർ 30, ബുധനാഴ്‌ച



സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്കുള്ള
ദൂരം വളരെ വലുതായിരുന്നു...
യാഥാർഥ്യത്തിൽ  നിന്നും ജീവിതത്തിലേക്കുള്ള
പാത  വളരെ ഇടുങ്ങിയതും..
ജീവിതവും സ്വപ്നങ്ങളും തമ്മിൽ എന്നും
അടുത്ത ബന്ധം പുലർത്തി,
ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന ജീവിതം
എന്നും സ്വപ്നങ്ങളിൽ നിന്നും ഒളിച്ചോടി ...






 

2016, നവംബർ 29, ചൊവ്വാഴ്ച



മുപ്പത് വെള്ളി കാശിനു ഒറ്റുകാരനായ ആൾ
ഇന്ന് ഒരു പക്ഷെ ഒരു സ്കോച് വിസ്കിക്ക്
മുൻപിൽ അടിയറവ് പറഞ്ഞേനെ...
കാലം കാത്തു വെക്കുന്ന വൈകൃതങ്ങൾ
മനുഷ്യൻ തീർത്ത ആചാരങ്ങൾ..
ഒരു നിമിഷമെങ്കിലും ഓർക്കണം നാം
നമ്മിലെ നമ്മളിൽ ഒളിഞ്ഞിരിക്കും ആത്മാവിനെ....
പ്രിയമുള്ളത് എന്തോ കവർന്നെടുത്ത
നിന്റെ കണ്ണിലെ തിളക്കം കാണാനായിരുന്നു
അന്ന് ഞാൻ പലതും കണ്ടില്ലെന്നു നടിച്ചത്  ...
എന്റെ വീഴ്ചയിലും ഞാൻ ശ്രമിച്ചത്
നിനക്കൊരു ചവിട്ടു പടിയായ് നിൽക്കാനായിരുന്നു...
ഉയരങ്ങൾ കീഴടക്കി നീ പറന്നകന്നപ്പോൾ
വീഴ്ചയുടെ ആഗാതത്തിൽ ഇന്ന് ഞാൻ നിന്റെ
ഉയർച്ചയിൽ അഭിമാനം കൊള്ളുന്നു...


ഇല്ലായ്മയുടെ സമ്പന്നതയിലും
വയ്യായ്മയുടെ തിരക്കിലും
ഞാനെന്ന ശൂന്യതയെ സ്നേഹിച്ച
എന്റെ പ്രണയിനിക്ക് പകരം തരാൻ
ഇനി എന്റെ ഇട നെഞ്ചിൽ ഒരു പാട്ട്
ഞാൻ കരുതി വെക്കാം...
നാം ഒന്നാവുന്ന രാവിൽ പുലരും വരെ
നിന്റെ ചെവിയിൽ മൂളാൻ...







അന്നൊരു പകൽ മായും നേരം
സന്ധ്യയുടെ നെഞ്ചിൽ തലചായ്ച്ചു
ഒരു കൈകുഞ്ഞു പോലെ വിരൽ തലോടാൻ
പാൽകുടം തേടി കണ്ണെത്തിപിടിച്ച നാൾ
നീ മറന്നോ സഖീ അതോ മറന്നെന്നു നടിച്ചോ ??

ഒരു മിന്നാമിനുങ്ങിൽ വെളിച്ചം പോൽ
എന്നിൽ പ്രണയം നീ വളർത്തി...
ആ നുറുങ്ങു വെട്ടം ഊതി വളർത്താൻ
ഞാൻ ശ്രമിക്കാത്തതിനാലോ അതോ
നീ അത് മനസ്സിലാക്കാഞ്ഞതിലോ
ഒരു മിന്നാമിനുങ്ങു പറന്നകലും പോലെ
നീ ദൂരേക്ക് മറഞ്ഞത് ???

2016, നവംബർ 28, തിങ്കളാഴ്‌ച


സ്നേഹത്തിന്റെ അദൃശ്യമാം
സ്വർണ നൂൽ അണിഞ്ഞു
നിന്നിലേക്ക്‌ ഞാൻ പെയ്തിറങ്ങിയ
ആദ്യ രാത്രിയുടെ അവസാന യാമവും കഴിഞ്ഞു
തളർന്നുറങ്ങിയ എന്നെ
പുലരിയുടെ പൊൻ പ്രഭ വിരിഞ്ഞ മാത്രയിൽ 
ഈറൻ തോർത്തു മുടിയിൽ ചുറ്റി നീ
വിളിച്ചുണത്തിയപ്പോൾ
മിഴിയിൽ  തെളിഞ്ഞ പ്രണയം
ഞാൻ തൊട്ടറിഞ്ഞ നിമിഷം
കവിളിൽ തെളിഞ്ഞ നുണക്കുഴി
എന്നെ വീണ്ടും മാടി വിളിച്ചുവോ ???



കൂടി ചേരാൻ മടിച്ച മിഴികളേ ...
നിങ്ങൾ എനിക്ക് ഇന്നലെ നഷ്ടമാക്കിയത്
സുന്ദര സ്വപ്നങ്ങളാം എന്റെ കളികൂട്ടുകാരെയാണ് ...



ഹൃദയത്തിന്റെ നൊമ്പരം മറയ്ക്കാൻ 
അധരം ചിരിയുടെ മുഖം മൂടി അണിഞ്ഞു...
കനൽ ആയിരുന്നു കണ്ണിലെങ്കിലും
കനവാണെന്നു കരുതി വെറുതെ...
ഇളം മുളം തണ്ടിൽ തട്ടിയ കാറ്റിന്റെ തേങ്ങൽ
ഒരു പ്രണയ ഗീതത്തിനു ഈണം പകരുന്നു...
ഇത് തിരിച്ചറിവില്ലാത്ത മിഥ്യാ ലോകം..
ഇവിടെ ഇനിയും മൊട്ടുകൾ വിരിയാതെ പൊഴിഞ്ഞിടും...


മൗനം സ്വരമാണെന്നു പറഞ്ഞു 
താടി വളർത്തി തോൾസഞ്ചി
തൂക്കിയ ആളിന്റെ വാചാലതക്ക്
മുന്നിൽ ഒരു നോക്കുകുത്തി പോലെ
ഞാൻ നിന്നു ...നിശ്ചലനായ് ...



2016, നവംബർ 25, വെള്ളിയാഴ്‌ച


ഹൃദയത്തിൽ ഒരു കൊലുസ്സിന്റെ
കൊഞ്ചൽ വസന്തം തീർക്കുന്നു...
ഇനിയും പെയ്തു തീരാത്ത മഴയിൽ
നനഞ്ഞു തുടിക്കാൻ മനം കൊതിച്ചു...
ഒരു കൃഷ്ണ തുളസി നുള്ളി നിന്റെ
മുടിയിൽ ചാർത്തിയ ആ പുലരിയിൽ
ഒളികണ്ണിട്ടു എത്തിനോക്കിയ
സൂര്യ കിരണങ്ങളുടെ കവിൾ ചുവന്നിരുന്നു..




 
ഓർമകൾക്ക് ജരാനര ബാധിച്ചിരിക്കുന്നു...
അകാല വാർധക്യം പിടികൂടിയ യൗവനത്തിലും
നമ്മുടെ ബാല്യം ഉറങ്ങിക്കിടക്കുന്നു ...
കൈക്കുടന്നയിൽ നീ കോരിയെടുക്കാൻ ശ്രമിച്ച
അമ്പിളി നിലാവ് പൊഴിക്കാതെ മിഴിച്ചു നിന്നു ..
ഒരു മഴതുള്ളി പോലെ നീയെന്റെ കൈക്കുമ്പിളിൽ നിന്നും
ഊർന്നു ഒലിച്ചകന്നു ....
നീ ദേശാടനകിളിയായിരുന്നു എന്നറിയാൻ ഞാൻ വൈകി,
എൻറെ ഹൃദയത്തിൻ ശിഖരത്തിൽ
കൂടു കെട്ടാതെ നീ മറ്റൊരു ശിഖരം തേടി അകന്നു...

അസ്തമയ സൂര്യനായ് ഞാൻ വന്നു നിൻ
ചൊടിയിൽ ചുംബിച്ചതിനാലാണോ സന്ധ്യേ
നിൻ കവിള് ചുവന്നു തുടുത്തിരിക്കുന്നത്???

2016, നവംബർ 24, വ്യാഴാഴ്‌ച

പ്രണയത്തിന്റെ ലഹരിയിൽ
ഞാൻ പതിച്ചു നൽകിയ
എൻറെ ഹൃദയവും കരളും,
അകന്നു പോയ അവളെ
പിൻതുടർന്ന എൻറെ കണ്ണുകൾക്ക് 
ചവറ്റു കുട്ടയിൽ നിന്നും കണ്ടു കിട്ടി...

ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന
ഈ കാപട്യ ലോകത്തു
മോഹങ്ങൾ നൂലില്ലാ പട്ടം പോലെ
പാറി പറക്കുന്നു...



വഴി തെറ്റി വന്ന ഒരു സുന്ദര സ്വപ്നം
ഇന്നലെ എൻറെ ഉറക്കം കെടുത്തി....


പറയാൻ വൈകിയത് കൊണ്ടാണോ
നീയെന്നെ അറിയില്ലെന്ന് നടിച്ചത് ??

സ്വപ്നങ്ങൾക്കും യാഥാർഥ്യങ്ങൾക്കുംഇടയിലെ
നൂൽപ്പാലത്തിലൂടെയുള്ള  സവാരിയാണ് ഇന്ന്
ജീവിതത്തെ സുന്ദരമാക്കുന്നത്...


ഗുരുദക്ഷിണയായി എന്നോടും
പെരുവിരൽ ചോദിചോളു ...
ഹൃദയവും കരളും മറ്റൊരാൾ
പതിച്ചു വാങ്ങി പോയി...













ഓർമയുടെ ഗർഭപാത്രത്തിലെ
പിറക്കാതെ പോയ ബീജമാണ്
എന്റെ ആദ്യ പ്രണയം...
ഒരു ചെറു ചലനത്തിനായി
ഞാൻ കാതോർത്തിരുന്നെങ്കിലും
ഒരു നീർക്കുമിള പോലെ
പൊലിഞ്ഞുപോയ്‌ പ്രണയം...






2016, നവംബർ 23, ബുധനാഴ്‌ച

ചായം ചേർക്കാത്ത പുഞ്ചിരി
ചൊടിയിൽ വിരിയിച്ചു
കാച്ചിയ എണ്ണയുടെ പരിമളം
കാർകൂന്തലിൽ ഒളിച്ചു
ഒരു കട്ടൻ കാപ്പിയുമായി
എന്നെ വിളിച്ചുണർത്താൻ
വരുന്ന നിന്നെ ഞാൻ വെറുതെ
സ്വപ്നത്തിൽ കണ്ടു പോയി...
ക്ഷമിക്കുക നീ...
ഞാനാണിതിൽ തെറ്റുകാരൻ...

ചിന്തകൾക്ക് മാറാല പിടിച്ചിരിക്കുന്നു ,
വാക്കുകൾ മുറിവേൽപ്പിച്ച മനസ്സിനും
കാഴ്ച മങ്ങിയ മിഴികൾക്കും,
ആഢ്യത്തത്തിന്റെ ആഭിജാത്യം
ദന്തഗോപുരം തീർത്തു ..
കാപട്യത്തിന്റെ കാഹള ധ്വനി
കാൽപ്പനികതയുടെ കമലദളത്തിനും
വൈരൂപ്യം തീർക്കുന്ന ഇന്നിന്റെ
നീച ചെയ്തിക്ക്  ബലിയാടാവാൻ
ഇനി എത്ര ജന്മങ്ങൾ ഇവിടെ ബാക്കി??







2016, നവംബർ 22, ചൊവ്വാഴ്ച


നിന്റെ ഓർമ്മതൻ ചാരത്തിൽ നിന്നും
എനിക്ക് ഉയിർത്തെഴുന്നേൽക്കണം
ഒരു ഫിനിക്സ് പക്ഷിയായി....
അന്നൊരു ചാറ്റൽ മഴയിൽ അകന്ന
നിന്റെ കാൽപാടുകൾ ഇനി എന്റെ
മനസ്സ് പിൻതുടരില്ല ...
ഒരു ചെറു പ്രതീക്ഷയുടെ ഒളിവെട്ടം
തെളിയുന്ന കണ്ണെത്താ ദൂരത്തു
എത്തിപ്പിടിക്കണം ഇന്നെനിക്കു
ഇനി എന്റെ വഴിത്താരയിൽ ഒരു
എതിർപോക്കായി നീ വരരുത്
നീയെന്ന വഞ്ചനയെ മറക്കുന്ന
എനിക്ക് മുൻപിൽ...

2016, നവംബർ 21, തിങ്കളാഴ്‌ച


മൗനത്തിന്റെ താഴാൻ പൂട്ടിയിട്ട
നിന്റെ ഹൃദയത്തെ
സ്നേഹത്തിന്റെ തൂവൽ സ്പർശത്താൽ
തഴുകി ഞാൻ തുറന്നപ്പോൾ
മിഴിയിൽ കതിരിട്ട നാണം നുകരാൻ
ഒരു ശലഭമായ് ഞാൻ നിൻറെ അരികിൽ..
ഇനി എന്നും നിന്നെ ഞാൻ  എന്റെ
ഹൃദയത്തോട് ചേർത്ത് വെക്കും..



ഒരു മന്ദാര പുഞ്ചിരി നീ
അധരത്തിൽ കാത്തത്
ഒരു വണ്ടായി വന്നു
എനിക്ക് നുകരാണോ??
ആ സിന്ദൂര ചെപ്പിൽ നീ
ഒരു നുള്ളു കുംകുമം കാത്തത്
സിന്ദൂരരേഖയിൽ എനിക്ക് ചാർത്താനോ??
മിഴിയിൽ നീ കാത്ത മൊഴിയിൽ
എന്നും ഞാൻ കേൾക്കാൻ കൊതിച്ച
ഇഷ്ടം എന്ന മധുരമാം ഗീതാമോ??




നിഴലിനോട് യുദ്ധം ചെയുതു ഞാൻ...
പക്ഷെ ബിംബം ചലിക്കാതെ
നിഴൽ ചലിച്ചു...
ബിംബം ചതിക്കാതെ നിഴൽ ചതിച്ചു...
ഒടുവിൽ ബിംബം നിലംപറ്റിയപ്പോൾ
നിഴൽ മറ്റൊരു ബിംബം തേടി അകന്നു...

2016, നവംബർ 20, ഞായറാഴ്‌ച


ഞാൻ തേടി അലഞ്ഞ കരിയില
ഇതാ ഇവിടെ കണ്ടെത്തി...
എന്തിനെന്നോ... ഈ കരിയില
കരിച്ചു എനിക്കെന്റെ
ഓർമകൾക്ക് വളമേകണം ...
ഈ കരിയിലയിലൂടെ വേണം
എൻറെ നഷ്ട സ്വപ്നങ്ങളെ
ഇനി തൊട്ടുണർത്താൻ...

മഞ്ചാടി മണി പെറുക്കി കൂട്ടി
എണ്ണി വെച്ച നാളുകൾ..
അണ്ണാരകണ്ണനോട് മാമ്പഴം
കടം ചോദിച്ച നാളുകൾ...
കണ്ണാടി നോക്കി നീ
കൊഞ്ഞനം കുത്തിയപ്പോൾ
കാതിൽ കിഴുക്കാൻ ഓടിയെത്തിയ നാൾ...
കുന്നിമണി ചെപ്പിന് കലഹിച്ചു
എന്റെ കൈത്തണ്ടയിൾ 
നീ കടിച്ച നാൾ...
ഓർമയുടെ മധുരം നുണയാൻ ഇന്ന്
ഞാൻ ഏകാന്തതയുടെ തേരിലേറട്ടെ ...




ചില്ലു ജാലകം തകർത്തു
എന്റെ മെത്ത പങ്കിടാൻ
സൂര്യ കിരണങ്ങൾ മത്സരിക്കുമ്പോൾ
നിൻറെ മുഖത്തെ ദേഷ്യ ഭാവം
എന്നോടുള്ള സ്നേഹ പുഷ്പ്പമായി
വിരിയുന്നത് ഞാൻ അറിഞ്ഞു..
ഇനി എനിക്ക്  പുതപ്പിനടിയിൽ
സ്നേഹം പങ്കുവയ്ക്കാൻ
നീയല്ലാതെ മറ്റൊന്നുമില്ല...
ദൂരെ പോകൂ സൂര്യ കിരണങ്ങളേ ...
ഞാൻ എൻറെ സഖിയുടെ
ഓർമകളെ തലോടി ഉണർത്തട്ടെ...



വർണ്ണ പകിട്ടാർന്ന ആ മധുമാസ രാവിൽ
ഒരു പാരിജാതമായി നീ വിരിയുന്നത് കാണാൻ
എൻറെ സ്വപ്നത്തിൻ ജാലക വാതിൽ
ഞാൻ തുറന്നുവെച്ചു ..
അകലെ അമ്പിളി പൂനിലാവിന്റെ
പുതപ്പ് അണിഞ്ഞിരുന്നു ...
നനുത്ത കാറ്റിൻറെ രുചി അധരത്തിൽ തൊട്ടപ്പോൾ
ഹൃദയം തരളിതമായത് നിന്നെ കുറിച്ചുള്ള
ഓർമയുടെ മധുരത്താൽ മാത്രം...
ഇന്ന് നിശാഗന്ധിയുടെ മാസ്മര ഗീതം
നീ എനിക്കായ് സമ്മാനിച്ച സംഗീതമാണോ??


2016, നവംബർ 19, ശനിയാഴ്‌ച


നിനക്ക് എന്റെ ചിരിയിൽ മാത്രമേ
സന്തോഷം നേടാൻ കഴിഞ്ഞുള്ളൂ ...
എന്റെ കണ്ണ് ഈറനണിഞ്ഞപ്പോൾ
നീ കണ്ടില്ലെന്നു നടിച്ചു...
എന്റെ ചുണ്ടിലെ പുഞ്ചിരിക്ക് പിന്നിലെ
വിതുമ്പൽ കാണാൻ നിനക്ക് കണ്ണില്ലാതെ പോയി
എന്റെ ലോകം നിന്നിൽ ഒതുങ്ങിയെങ്കിലും
നിന്റെ ലോകത്തെ ഒരുപാട് പേരിൽ
ഒരാൾ മാത്രയായിരുന്നു ഞാൻ
എന്ന് മനസ്സിലാക്കാൻ വൈകിയ
ഞാനാണ് വിഡ്ഢി....
 കാലം എത്ര കഴിഞ്ഞാലും, പൂക്കൾ എത്ര കൊഴിഞ്ഞാലും മനസ്സിൽ കൊളുത്തിട്ടു വെച്ച കൊലുസിന്റെ കൊഞ്ചൽ മറവിക്കു കീഴ്പ്പെടില്ല....നാമുള്ള കാലം വരെ ..

നിനക്ക് തരാൻ ഇനി എന്റെ കയ്യിൽ
ഒരു മണിവീണ പോലും ബാക്കിയില്ല...
ഇനി എന്റെ തൂലികയിൽ നിന്നും പൊഴിയുന്ന
അക്ഷര മുത്ത് നീ പെറുക്കി എടുത്ത്
അടുക്കി വെക്കുക..
ഒരു നാൾ ഞാനില്ലാത്ത ഈ ലോകത്തിനു മുന്നിൽ
നീ തുറന്നു കൊടുക്കുക...
എന്റെ നൊമ്പരവും സ്വപ്ങ്ങളും...





2016, നവംബർ 18, വെള്ളിയാഴ്‌ച


ഇഷ്ടങ്ങളുടെ നഷ്ടം വേദനയാണ്
ഒരു നീർകുമിളയുടെ ആയുസ്സാവും
സ്വപ്ങ്ങളും മോഹങ്ങളും ചിതയിലെരിഞ്ഞു ..
കാണാക്കിനാവിനെ കാത്തുമുഷിഞ്ഞു
കാലം യവനികക്കു പിന്നിൽ മറഞ്ഞു...
ഒരു വസന്തം ഇനിയും ഈ വഴി വരുമെന്ന്
ഓർത്തു ആ മുകുളം നിത്യം കാത്തിരുന്നു...






എൻറെ മോഹങ്ങളുടെ സൂര്യൻ
ഇന്നും കിഴക്ക് ഉദിച്ചു ...
പക്ഷെ അതിലേക്കു പറന്ന് അടുത്ത
എന്റെ സ്വപ്നങ്ങളാം ഈയാം പാറ്റകളുടെ
ചിറകുകൾ കരിഞ്ഞു വീണു...
ഇനി വെളിച്ചമില്ലാത്ത പകലുകൾ...
ഇരുളിൽ തപ്പി ഞാൻ വീഴാതിരിക്കാനായ്
നിൻറെ ഓർമകളെ ഞാൻ മുറുകെ പിടിച്ചോട്ടെ....










ഏഴു തിരിയിട്ട വിളക്കിലും ശോഭിച്ചു
ഇരു മിഴി കത്തിയ നിൻ മുഖം
ഉമ്മർ കോലായിൽ ഉതിരുന്ന നാമജപം
പൂംകുയിൽ നാദമായി കാതിലെത്തി
ഏതു കല്ലിൽ കൊത്തിയെന്നറിയില്ല
അന്ന്  നിൻ രൂപമെൻ മനസ്സിൽ....
ഇനി എന്റെ ഓല മേഞ്ഞ കൂരക്കടിയിൽ
റാണിയായി നീ എന്ന്   വന്നു ചേരും  ???



നിനക്കും എനിക്കും ഇടയിൽ
മൗനത്തിന്റെ മതിൽ ഉണ്ടായിരുന്നു...
ഞാൻ കേൾക്കാൻ കൊതിച്ചതും
നീ പറയാൻ മടിച്ചതും
ആ മതിലിൽ തട്ടി നിന്നുപോയി...
ഒരു ചേമ്പില തണ്ടിൻ കുടയിൽ
മഴത്തുള്ളി വീണു  ചിതറിയ നാൾ നിന്റെ
കുപ്പി വള പൊട്ടി ചിരിച്ചിരുന്നു,..
വയൽ വരമ്പത്തെ മുക്കുറ്റി പെണ്ണന്ന്‌
വലതു കയ്യാലെ മുഖം മറച്ചു...
ഇന്നാ പാടവരമ്പിലെ പിശറൻ കാറ്റിനും
ഒരു വിരഹ സ്വനം...
നീ കാത്തു വെച്ച മൗനത്തിൻ മതിൽ
തകർക്കാൻ എന്റെ മനുഷ്യത്വം
ശ്രമിക്കാത്തതാണ് ഇന്നെന്റെ പരാജയം.

== സുധി ഇരുവള്ളൂർ ==




2016, നവംബർ 17, വ്യാഴാഴ്‌ച


ഒരു മിന്നാമിനുങ്ങിന്റെതേരിലേറി
വാകപ്പൂമരങ്ങൾക്കിടയിലൂടെ
മഞ്ഞിൻ താഴ്വരയെ വകഞ്ഞുമാറ്റി
നിന്റെ നിഴൽ തേടി ഞാൻ വരാം ....


പ്രണയമായി വന്ന് ഇന്നെന്റെ
മനസ്സിൽ തിളങ്ങും താരമേ...
നനുത്ത മഞ്ഞിൻ പുതപ്പണിഞ്ഞ
എന്റെ മോഹങ്ങൾക്ക് നീ ചിറകേകി...
തണുത്ത രാവിൽ തനിച്ചാക്കി
നീ അകലാതെ വെളുക്കുവോളം
ചിരി തൂകി കൂട്ടുവേണം
ഒരു മാരിവില്ലിൻ ഊഞ്ഞാലിലേറിനീ
മാനത്തു നിന്നും നീ ചാരെ വായോ...
താഴത്തു വെക്കാതെ ഞാൻ കാക്കും
നിന്നെ ഞാനെൻ കൈക്കുമ്പിളിൽ
പ്രകൃതിയുടെ വികൃതികൾ വിചിത്രമായ് തീർന്ന
ഇന്നിന്റെ യാഥാർഥ്യത്തിൽ അകലെ ഒരു മരു പച്ച
തേടി നീ അകന്നിട്ടും, ഒരു വേഴാമ്പൽ പോലെ
ഞാൻ ഇന്നും നിൻ സ്നേഹമഴയെ കാത്തിരുപ്പു ....
അകലെ ഒരു തിരി എരിയും വെട്ടത്തിൽ
നിൻ അധരം ചുവന്നപ്പോൾ,
ഇവിടെ എരിയും പകലിന്റെ വെയിലിലും തളരാതെ
നിൻ ഓർമകളെ തഴുകി തലോടി ഞാൻ കാത്തിരിപ്പൂ ...





സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത് പെട്ടന്നായിരുന്നു...
ഒരു വേനൽ മഴയിൽ കിളിർത്താത്തതായിരുന്നില്ല
നമുക്കിടയിലെ പ്രണയം...
നിന്റെ പുഞ്ചിരിയാൽ നീ അതിനെ നട്ടു നനച്ചിരുന്നു,
ഒരു കാറ്റിലും കെടാത്ത വിളക്കായി ഞാൻ എന്റെ
കൈക്കുപിളാൽ അതിനെ കാത്തു വെച്ചു ...
പഞ്ചേന്ദ്രിയം തോൽക്കും ആറാമിന്ദ്രിയമായ്
പ്രണയം നമുക്കൊരു ജീവ വായുവായ് ...
ഹിമാകണം മേൽക്കൂരയിട്ട സ്വപ്ന കൂട്ടിൽ
ഒരു നേർത്ത കുറുകലോടെ നീ എന്നിൽ അമരുമ്പോൾ
ഈ സ്നേഹ സന്ധ്യയുടെ നിർവൃതിയിൽ ഞാൻ ലയിക്കും...
ജീവ രാഗ താളത്തിൻ സ്വർഗീയ നിമിഷത്തിൽ
ഇരു ഹൃദയവും ഒന്നാവും ഇനിയുള്ള നാളത്രയും ...



2016, നവംബർ 16, ബുധനാഴ്‌ച


ഒരു ശാലീനമാം പുലരിയിൽ
ചെറു മഞ്ഞു  തുള്ളി വന്നു നിൻ
നെറുകയിൽ തൊട്ടപ്പോൾ
അറിയാതെ കൂമ്പിയ നിൻ
മിഴി രണ്ടിലും വിരിഞ്ഞ
പ്രണയത്തിൻ മധുരം
കവരാൻ കൊതിച്ചു ഞാൻ ...
ഒരു മാത്ര നിൻ ചാരെ അണയാൻ,
അതി ദൃഢം നിന്നെ പുണരാൻ...
അറിയാതെ കൊതിച്ച എൻ ഹൃദയമേ
ഇനി നിൻ സ്വപ്ന സാക്ഷാത്കാരത്തിനായി
തപസ്സിരിക്കാം... നമ്ര ശിരസ്കനായ് ...





2016, നവംബർ 15, ചൊവ്വാഴ്ച

മണ്ണിനു വേണ്ടിയും പെണ്ണിന് വേണ്ടിയും
തമ്മിൽ തല്ലിയിരുന്ന മനുഷ്യൻ ഇന്ന്
നൂറിന് വേണ്ടിയും അന്പതിനു വേണ്ടിയും
ആക്കി മാറ്റി തമ്മിൽ തല്ല് ...

## എത്ര വിചിത്രമീ ജീവിതം ##

2016, നവംബർ 4, വെള്ളിയാഴ്‌ച


ചിന്തകൾക്ക് വാർദ്ധക്യം ബാധിക്കാത്ത
ഓർമകൾക്ക് യൗവനം നിലനിൽക്കുന്ന
നേരിനൊപ്പം നെഞ്ച് വിരിച്ചു
ചതി കുഴികൾ തരണം ചെയ്തു ഞാൻ...
അകന്നു പോയ കാൽപാടുകൾ തേടാൻ
ഇന്നെനിക്കു നേരമില്ലാ ...
പറഞ്ഞു പിരിഞ്ഞ വാക്കുകൾ
മറക്കുവാനും സാധ്യമല്ല....
ഇനിയും നിന്റെ പകൽ കിനാവുകളിൽ
ഒരു നനുത്ത ഓർമയായി ജീവിക്കുന്നതാണ്
ഇന്നെന്റെ സന്തോഷം...

2016, നവംബർ 3, വ്യാഴാഴ്‌ച


ഇഷ്ടപ്പെട്ടവരെ കുറിച്ച് നല്ലതു മാത്രം
കേൾക്കാൻ ഇഷ്ടപെടുന്ന കാതുകളെ  അവഗണിച്ചു
അപരിചിതരുടെ പരദൂഷണ നാവ് തേടി പോകുന്ന
 സായം സന്ധ്യയുടെ നെറുകയിൽ സംരക്ഷണത്തിൻ
സൂര്യനായി ഉദിക്കാൻ കഴിഞ്ഞെങ്കിൽ.....

ഇഷ്ടമല്ലാതെ വന്നു ചേരുന്ന
ദുരന്തമുഹൂർത്തങ്ങളെ നമ്മൾ
വിധി എന്ന് വിളിച്ചു അവഹേളിച്ചു ....
അറിഞ്ഞും അറിയാതെയും
വന്നു ചേരുന്ന ശുഭ കാര്യങ്ങളെ
സൗഭാഗ്യം എന്നും വിളിച്ചു പുകഴ്ത്തുന്നു......

അഞ്ജനം മിഴികളെ സുന്ദരമാക്കാൻ...
പുഞ്ചിരി മുഖത്തെ ശോഭിതമാക്കാനും,
മോഹങ്ങളാണ് മിഴികളെ എന്നും
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിക്കുന്നത്...
മിഴിയുടെ മൊഴി അറിഞ്ഞു മനസ്സും ശരീരവും
ഹൃദയത്തിൻ സ്നേഹ തൂവലാൽ കവിത രചിക്കുമ്പോൾ
ഇനി ഞാനെൻ സ്നേഹം നഷ്ടപ്പെടുത്താതെ
സൂക്ഷിച്ചു  വെക്കാം ...നിനക്കായി മാത്രം ..
 














പുഞ്ചിരി തെളിയും മുഖംകണ്ട് 
കണ്ണാടി നോക്കിഅഹകരിച്ചാൽ
നന്മ വിളയേണ്ട മനസ്സിലെന്നും പിന്നെ
തിന്മയുടെ മുളകൾ തല പൊക്കി നില്ക്കും....


2016, നവംബർ 2, ബുധനാഴ്‌ച


ഇനി ഞാൻ പറയട്ടെ...
എന്റെ മൗനത്തിന് വിരാമമിട്ട് ...
ഒരു നീർമുത്തു ഞാൻ
കാത്തുവെച്ചു നിനക്കായി..
വരും നാളിൽ നിനക്കായി സമർപ്പിക്കാൻ...
തോൽവിയിലും മങ്ങാത്ത  നിൻറെ
ഓർമ്മകൾ മാത്രമാണ്
ഇന്നെന്റെ വിജയം...

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച


ഒന്നിച്ചു കൂടെ നിക്കാമെന്ന് പറഞ്ഞ
ചങ്കുകളും,കുട്ടി ചങ്കുകളും, ചങ്കിന്റെ ചങ്കും
നൈസ് ആയി ഒറ്റപെടുത്തിയപ്പോൾ
മൊത്തത്തിൽ ഒരു ഇത്......Ooooooooom...
### love u frndzzzzzzzzzzz....

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച


കുന്നോളം കൊതിച്ചത്
കുന്നിക്കുരു എങ്കിലും
കിട്ടാനായിരുന്നു....
ഇനി കാലമേ നീ എന്റെ
ജന്മം എടുത്തോളൂ...
പക്ഷെ എന്റെ ഓർമകളെ
എനിക്കായ് തരണം...
എനിക്കു മാത്രമായ് ....

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച


അറിയാൻ വൈകിയത് പറയാതെ പോയതിനാലല്ല ...
മൊഴി പറയാതിരുന്നപ്പോഴും മിഴി പറഞിരുന്നു ...
പലവട്ടം കാതോർത്തിരുന്നു നിരാശനായെങ്കിലും
കണ്ണിൽ ഒരു കടലോളം സ്നേഹ തിര കണ്ടു ഞാൻ....
കരയെ പുണരാനായി തിര വന്നില്ലെങ്കിലും
ചെറു സ്വപ്നത്തിൻ കൊതുമ്പുവള്ളം ഞാനതിൽ ഇറക്കി...


2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

എന്റെ പകലുകൾക്കും ഇന്ന് കറുത്ത നിറമാണ് ..
വഴി തെറ്റി വന്ന കാറ്റിനും ,
കുളിരേകാൻ മടിക്കുന്ന തണുപ്പിനും
എന്റെ സ്വപ്നങ്ങൾക്ക് നിറം നൽകാനാവുന്നില്ല ...
മരിക്കാതെ മരിച്ച  എന്റെ ജീവിത കാഴ്ചയുടെ
ചുടലയിൽ വീണ്ടും എള്ള് ചെടി മുളച്ചു പൊന്തുന്നു....

2016, ഒക്‌ടോബർ 22, ശനിയാഴ്‌ച


അറിയാൻ ശ്രമിക്കും തോറും
അകന്നുപോകും പ്രണയമേ...
നിൻറെ എരിയും ചിതയിൽ നിന്നും
ഒരു കനൽക്കട്ട ഞാൻ എടുത്തോട്ടെ???


വരും വരായികകളെ കുറിച്ചുള്ള
ആതിക്കൊടുവിൽ വന്നു ചേർന്ന
സൗഭാഗ്യങ്ങളെ പ്രണയിക്കുമ്പോൾ
ജീവിതം സുന്ദരമായ പോലെ...


2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച


ഒരു ഹൃദയ മർമ്മരത്തിൻ ദൂരെ
ഞാൻ കാത്തിരുന്ന നാളത്രയും
കണ്ടില്ലെന്നു നടിച്ചു നീ
കട കണ്ണാൽ അമ്പെയ്തു ...
ഒടുവിൽ ഒരു വൃശ്ചിക രാത്രിയിൽ
മഞ്ഞു തുള്ളികൾ ഇലത്തുമ്പിൽ മുത്തുമ്പോൾ
എന്റെ പുതപ്പിനുള്ളിൽ ഇന്ന് നീയും.....
ഇനി ഒരു കുടകീഴിൽ തുടരാം ജീവിത യാത്ര ....

2016, ഒക്‌ടോബർ 15, ശനിയാഴ്‌ച


ഒരു കനൽ ഞാൻ എന്നും നെഞ്ചിലൊളിപ്പിച്ചു,
അതിനെ മധുര കരിമ്പാക്കി മാറ്റിയത് നിന്നെ മിടുക്ക് ..
ഒരു മുഖം ഞാൻ പിന്നെയും മായ്ക്കാതെ കാത്തുവെച്ചു,
ആ സ്ഥാനത്ത്‌ ഞാൻപോലുമറിയാതെ നീ വന്നതും മിടുക്ക് ...
ഇനി സ്വപ്നം നാം ഒന്നായി കണ്ടിടും ...
ഇനി സ്വർഗം നമുക്കായി തുറന്നിടും....

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കണ്ണൂരുകാർക്കൊന്നും
കണ്ണീർ കാണാനുള്ള
കണ്ണില്ലാതായോ ???

കണ്ണുകൾ വേണം
കണ്ണൂരുകാർക്ക് .....
കണ്ണീര് കാണുന്ന
കണ്ണുകൾ....

2016, ഒക്‌ടോബർ 8, ശനിയാഴ്‌ച


ഹരിശ്രീ കുറിച്ച് തന്ന ആദ്യ ഗുരുനാഥൻ ഓർമയായി...
നാവിൽ പൊൻമുദ്രയാൽ...അരിയിൽ കൈവിരൽ ചേർത്ത്...
അന്ന് എനിക്കായി അങ്ങ് പകർന്ന അറിവിന്റെ ആദ്യാക്ഷരം
ഇന്ന് ഒന്നിലധികം വയറിന്റെ വിശപ്പകറ്റുന്നു...
അന്ധകാരം നിറഞ്ഞ ജീവിതത്തിൽ എന്നും
വെളിച്ചമേകി തുണയായി ...
ഗുരുവേ.. ഒരിക്കൽ കൂടെ അങ്ങയുടെ തൃപാദങ്ങളിൽ
തൊട്ടു ഞാൻ വന്ദിക്കട്ടെ...
ഇനിയും സരസ്വതി വിളയാടേണം
വിരൽത്തുമ്പിലും നാവിലും ....

വിജയദശമി ആശംസകൾ ...


2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച


അറിവിന്റെ ഉയരങ്ങൾ കീഴടക്കാൻ
ഞാൻ എന്നും ശ്രമിക്കാറുണ്ട് ...
അറിവ് തേടിയുള്ള യാത്ര എന്നും
എനിക്ക് ആവേശം തന്നെ....
അറിവിലേക്ക് അടുക്കും തോറും
അറിയാൻ കഴിഞ്ഞത് ഇതുവരെ നേടിയ
അറിവൊന്നും ഒരു അറിവല്ല എന്നാണ്...



2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച


കണ്ണൻറെ ചുണ്ടിലെ കള്ള ചിരിയിൽ
കണ്ടൊരാ കുസൃതി നൊക്കി നിന്നുപോയ് ...
പീലി ആടുന്ന മുടികുത്തിലും
വനമാല ചാർത്തിയ മാറിലും
മാരിവിൽ ഒളിമിന്നും കണ്ണിലും
മയങ്ങി രാധതൻ മനം കുളിർത്തു....

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച



വില കൊടുത്തു വാങ്ങാൻ പറ്റാത്ത വിലപ്പെട്ട ഒന്നാണ് സംസ്കാരം, അത് പൈതൃകമായി വരുന്നതാണ്. ഒരു നല്ല സംസ്കാരം ഉള്ളവന് മാത്രമേ മറ്റുള്ളവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും അംഗീകരിക്കാനും, ബഹുമാനിക്കാനും പറ്റുള്ളൂ... ഈ പോസ്റ്റ് ഇട്ട ചെറ്റ ഷാഹുൽ ഹമീദ് അറിയുന്നില്ല അവൻ ചെയ്തിരിക്കുന്നത് എത്രത്തോളം മഹാ പാപം ആണെന്ന്...അതിനുള്ള ശിക്ഷ അവന് തീർച്ചയായും കിട്ടിയിരിക്കും...വരമ്പത്തു വെച്ച് തന്നെ...സാക്ഷാൽ  ഭഗവൻ കൊടുത്തോളും...



വഴിവിളക്കുകൾ മങ്ങുന്ന സന്ധ്യയുടെ
ചെഞ്ചുണ്ടിലെപ്പോഴോ മുത്തി നുകർന്ന
എന്റെ കണ്ണീർ സ്വപ്നങ്ങൾക്ക് ഇനി
ആറടി മണ്ണിൽ അന്ത്യ വിശ്രമം...
പുണരാൻ വൈകുന്ന നേരമത്രയും
തലോടലിനായുള്ള കാത്തിരിപ്പിന്റെ
നൊമ്പര തീരത്തിൽ കയ്യെത്താതെ ഞാൻ...
ഞാൻ കാത്തുവെച്ച ഓർമയുടെ വളപ്പൊട്ടിൽ
ഇപ്പോഴും നിന്റെ രക്ത കറ മായാതിരുന്നിടും ...
ഒരു നേരമെങ്കിലും നിന്റെ അലസമാം ചിന്തയിൽ
ഞാനെന്ന വഴിപോക്കൻ കടന്നു വന്നിരുന്നെങ്കിൽ...

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച


പൂവിന്റെ സ്വപ്നങ്ങളും പൂവണിയുന്ന
തിരുവോണ നാളിനെ വരവേൽക്കാം....
 ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകൾ ....

2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച


പ്രതികരണ ശേഷിയുള്ള നല്ല വാക്കുകൾ... ഇതിനു കിട്ടുന്ന ഓരോ LIKE ഉം വർത്തമാന കാലത്തിലെ നീച ചെയ്തികൾക്ക് എതിരെ ഉള്ള വെല്ലുവിളിയാകട്ടെ...

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കുളിരായി പെത്തിറങ്ങിയിരുന്ന സന്ധ്യയുടെ
മുഖ കാന്തി ഇന്നെവിടെ മറഞ്ഞു?
ജീവിത തുരുത്തിൽ ഓർമ്മകൾ നഷ്ടപ്പെടാതെ
ഞാൻ വിളറി വെളുക്കുന്നു...
അകലെ മരുപ്പച്ച ഉണ്ടെന്ന അശരീരി തേടി
ചുട്ടു പൊള്ളുന്ന മണലിൽനഗ്ന പാദനായി അലയുന്നു
വിധിയോട് പൊരുതാൻ ആയുധമെന്തെന്നു തേടവേ
മറവിയെന്നൊരു മന്ദ്രമുണ്ടെന്നു കാത്തിലാരോ ചൊല്ലി...

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച


മാനം നോക്കി കിടക്കാൻ അന്ന് എനിക്ക് ഇഷ്ടമായിരുന്നു...
ഇന്ന് മാനം നോക്കി കിടന്നാൽ മാനം പോകുന്ന അവസ്ഥയാ ...
സദാചാര കുപ്പായമിട്ട പൊയ്‌മുഖ കോലങ്ങളെ പിടിച്ചേ തീരൂ ...



2016, സെപ്റ്റംബർ 3, ശനിയാഴ്‌ച


നേരിന്റെ മുഖത്ത് നീ അന്ന് കാർക്കിച്ചു തുപ്പി
പിൻവിളി കേൾക്കാതെ നീ നടന്നു..
നിന്റെ കാൽകീഴിൽ ലോകം അവസാനിക്കുന്നില്ലെന്ന
യാഥാർഥ്യം  ഉൾക്കൊള്ളാൻ നീ മടിച്ചു...
അറിവിന്റെ നിറകുടമെന്നു നിന്നെ കരുതിയ
ഞാൻ തന്നെ ഇവിടെയും വിഡ്ഢിയായി..
പേമാരിയിലും വിയർക്കുന്ന ഓർമ്മകൾ...
ഇന്ന് കരയെ തലോടാൻ തിരയുടെ ഓളങ്ങൾ ഇല്ലാ ...
നിഴലിനെ നിശ്ചലമാക്കി മറയുന്ന രൂപങ്ങൾ...
ഇനി ഞാൻ ഉറങ്ങട്ടെ ... നിന്റെ ഓർമകളെ കടമെടുത്തു് ...

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ആത്മഹത്യ വളരെ മുൻപ് നടന്നു....എന്റെ ആത്മാവ്  മുൻപ് തന്നെ ഹത്യക്ക ഇരയായി...ഇപ്പൊ ചലിക്കുന്ന ഈ ഭൗതിക ശരീരം കൂടി നിശ്ചലമായാൽ എന്റെ പ്രണയം സഫലമാകും....ഇന്ന് വരെ ഇരുണ്ട് കാണുന്ന മാനം അന്ന് തെളിഞ്ഞു പുഞ്ചിരിക്കും...ആ പുഞ്ചിരിയിൽ ഒരു നിഴൽ മാത്രം ഉറക്കം വരാതെ ....ഇല്ല ആ പ്രതീക്ഷയും ഇപ്പോൾ ഇല്ലാ...മാനത്തു ഞാൻ നക്ഷത്രമായി തിളങ്ങുന്നത് കാണാനുള്ള സമയം ആ നിഴലിന് ഉണ്ടാവില്ലാ ....


ഒരിക്കൽ ഞാൻ എന്നെക്കാൾ എന്റെ ജീവിതത്തെ .പ്രണയിച്ചു... സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരം പണിതിരുന്നു...പിന്നെ അതിന്റെ ചാരം നിഭഞ്ജനം ചെയ്യാൻ ഓർമകളാൽ ഒരു കുടം തീർത്തു കണ്ണീർ ചേർത്ത് മൂടി കെട്ടി...

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ചലനമറ്റു പോകാതെ കാക്കേണം
എനിക്കിന്നെന്റെ യൗവനം..
മാംസ ദാഹിയാം മർത്യന്റെ കണ്ണുകൾ
മൂടികെട്ടണം എനിക്കിന്ന്...
മാതൃത്വം പകരാൻ പിറക്കും കുഞ്ഞിനെ
തെരുവിൽ ഉപേക്ഷിക്ക വയ്യെന്നറിയുക..
കാലമേ നിന്റെ മക്കൾക്ക് നീ
അമ്മ പെങ്ങളന്മാരോട് തിരിച്ചറിവ് നൽകുക ...

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച


ഒരു രാജ്യം മുഴുവൻ ഒരാളുടെ നിസ്സഹായാവസ്ഥക്ക് സാക്ഷി ആയി... അദ്ദേഹത്തിന്റെ ആവശ്യം മറ്റുള്ളവർക്ക് അനാവശ്യമായതാകാം കാരണം... സ്വാർത്ഥതയുടെ വികൃത മുഖത്തിന് ഇന്ന് മരിച്ചു ജീവിക്കുന്ന ദൃക്‌സാക്ഷികളായി അയാളും മകളും...സോഷ്യൽ മീഡിയ ഏറ്റെടുത്തു ഒരു രാജ്യത്തിന്റെ തന്നെ വികാരമായി ഇതിനെചൊല്ലി  പ്രതികരിച്ചു...നാളെ നമ്മളിൽ ഒരാൾക്ക് ഈ ഒരു ഗതികേട് ഉണ്ടാവരുത് എന്ന് ഞാൻ ഉൾപ്പെടെ എല്ലാവരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... ഇനി ഒന്ന്  ചോദിച്ചോട്ടെ...ഈ ഒരു സംഭവം ഏറ്റവും ആദ്യം ശ്രദ്ദിച്ച വ്യക്തിയായ ഈ ഫോട്ടോസ് എടുത്ത ഫോട്ടോഗ്രാഫർ ഒരു നല്ല വ്യക്തിത്വത്തിന് ഉടമ ആയിരുന്നെങ്കിൽ അയാൾക്ക് അദ്ദേഹത്തെ സഹായിക്കാൻ പറ്റില്ലായിരുന്നോ ???... പകരം അയാൾ ഒരു നിസ്സഹായന്റെ കണ്ണീരിനെ ഒപ്പിയെടുത്താത്തത് അയാളുടെ ക്യാമറ കൊണ്ട് വിവിധ ആംഗിളിൽ ക്ളിക്ക് ചെയ്തു കൊണ്ടായിരുന്നു... മനുഷ്യന്റെ ഇന്നത്തെ സ്വാർത്ഥത ലോകത്തിനു മുന്നിൽ കാണിക്കാൻ അയാളുടെ ചെയ്തിയെ എന്ത് പേരിട്ടു വിളിക്കും?? സ്വാർത്ഥത എന്നോ അതിലും വലിയ എന്തെങ്കിലുമോ?? ഈ സ്വാർത്ഥതയെ അംഗീകരിക്കണോ അതോ...??

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച


നേരിന്റെ പകലുകൾ എരിഞ്ഞടങ്ങിയിരിക്കുന്നു...
രാവിന്റെ വികൃതികൾ ഇരുട്ടിനെ മൂടുപടമായി അണിഞ്ഞു..
പേമാരിയിലും തളരാതെ കാപട്യത്തിന്റെ കരാള ഹസ്തങ്ങൾ...
ദൂരെ കാലൻ കോഴി കൂവി തളരുന്നു..
ഉദിക്കണമല്ലോ എന്നോർത്ത് വൈകി വരുന്ന വിഷാദ തിങ്കൾ...
ഒരു ദിനം പുലരിയും കിളികളും നിശബ്ദമാകും...
അന്ന് ഇരുളിന്റെ ജാര സന്തതികൾ ഭൂമി വാഴും...

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച


ബന്ധങ്ങൾ ഹൃദയത്തിൽ വെക്കണം
എന്നായിരുന്നു അവൾ പറയാറ്...
ഇന്ന് എനിക്ക് ബന്ധങ്ങൾ ഇല്ലാതായി..
കാരണം..അന്ന് അവൾ തനിച്ചാക്കി
പോയപ്പോൾ ബന്ധങ്ങൾ സൂക്ഷിക്കാനുള്ള
എന്റെ ഹൃദയം തകർത്തായിരുന്നു പോയത് ...




ബന്ധങ്ങൾ ഹൃദയത്തിൽ വെക്കണം
എന്നായിരുന്നു അവൾ പറയാറ്...
ഇന്ന് എനിക്ക് ബന്ധങ്ങൾ ഇല്ലാതായി..
കാരണം..അന്ന് അവൾ തനിച്ചാക്കി
പോയപ്പോൾ ബന്ധങ്ങൾ സൂക്ഷിക്കാനുള്ള
എന്റെ ഹൃദയം തകർത്തായിരുന്നു പോയത് ...



ഭഗവാൻ കൃഷ്ണന്റെ മേലുള്ള
ചിലരുടെ കുത്തക മിഥ്യാ ധാരണ
ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു...
മറ്റു ചിലർ പതിവില്ലാത്ത ഭക്തിയോടെ
കൃഷ്ണ നാമം ചൊല്ലുന്നു...
എല്ലാം കണ്ടിട്ടും  ഭഗവാൻറെ ചുണ്ടിൽ
സമാധാനത്തിന്റെ പുഞ്ചിരി മാത്റം ...
ആഘോഷങ്ങൾ ആര് നടത്തിയാലും
അത് നന്മക്കുള്ളതാവട്ടെ...
കണ്ണാ സർവ്വതും നീ കാത്തോളണമേ....

ഏവർക്കും വർഗീയ ചിന്ത കലരാത്ത ...
മത്സര ബോധമില്ലാത്ത...
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ...

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച


നീ കടമായി തന്ന സുന്ദര സ്വപ്‌നങ്ങൾ
ഇന്ന് എൻറെ ഹൃദയത്തെ പണയത്തിലാക്കി...
സ്നേഹം എത്തിപ്പിടിക്കാൻ മടിച്ച ഹൃദയം
ഇന്ന് നിന്റെ സ്നേഹത്തിനായി ഉഴലുന്നു...
നിലാവ് ഉറങ്ങുന്ന തണുത്ത രാത്രികൾ
വിരാമമില്ലാത്തെ പിറക്കുന്ന പോലെ...
മാനത്തെ സിന്ദൂര രേഖയിൽ ചാർത്താനായി
ഒരു നുള്ളു കുംകുമം ഒരുക്കി പ്രകൃതി കാത്തിരുന്നു ..
സന്ധ്യയുടെ ചുണ്ടിൽ മുത്തി ചുവപ്പിക്കാൻ
ഇനി ഒരു ഉദയം കാത്തു സൂര്യൻ ഇന്ന്
അസ്തമയത്തിനു കീഴടങ്ങുന്നു....

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഇരുട്ടിനെ തേടി ഞാൻ അലഞ്ഞിടും തോറും
നിലാവായി നീ എന്നെ പിൻതുടരുന്നു ...
നിന്റെ ഓർമ്മകൾ നിഴലായി എന്നോടൊപ്പം...
ഞാൻ തേടിയ കൽപ്പടവുകളിൽ ...
ഞാൻ പിന്നിടുന്ന വയൽവരമ്പുകളിൽ ...
പാതി ചാരിയ ജാലക വാതിലിലൂടെ
നീ എന്നെ ഒളിഞ്ഞു നോക്കുമ്പോൾ-
ഭിത്തിയിൽ തെളിഞ്ഞ രൂപത്തിന്
എന്റെ സാദൃശ്യം നഷ്ടമായപോലെ...



 

ഒരു നാൾ നിന്റെ ഓർമ്മകളാം
ചിപ്പിക്കുള്ളിൽ നിന്നും
നീ കാത്തു വെച്ച
ഞാനാം മുത്ത് പുറത്തു വരും ...
അന്ന് നീ ചിലപ്പോൾ അതിനെ
തഴുകി തലോടാൻ മറന്നിരിക്കും...
ജീവിതമാം കടൽ തട്ടിൽ നിന്നും
ആർത്തിരിപ്പും തിരമാല വഴി
നീ അറിയാതെ ആ മുത്ത്
മറ്റൊരു കൈകളിൽ ഇന്ന്
വിൽപ്പന ചരക്കായി മാറിയോ.....

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

കനലായി എരിയുന്ന മനസ്സിലെ
തീ അണയ്ക്കാൻ മിഴിയിൽ നിറയും
നീർമണിമുത്തിനാവാതെ വരുന്നു...
പ്രകൃതിയുടെ വികൃതിയിൽ നീ
മറന്നിരിക്കും അന്നെന്റെ നെഞ്ചിൽ
തല ചായിച്ച നിമിഷങ്ങൾ...

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മനസ്സും ശരീരവും ഈറനണിഞ്ഞ പുലരിയിൽ
ഒറ്റ തോർത്തുടുത്തു  കാൽമുട്ടിൽ ഇരുന്ന്
പിതൃ തർപ്പണത്തിന് മൂന്ന് ഉരുള വെച്ച്
പൂവും നീരും കൊടുത്തു ഞാൻ നമിച്ചു നിന്നു ....
മേലേക്ക് നോക്കി നനഞ്ഞ കൈ കൊട്ടി വിളിച്ചപ്പോൾ
പറന്നു വന്ന കാക്ക എന്നെ നോക്കി പുഞ്ചിരിച്ച പോലെ ...
എന്റെ എക്കാലത്തെയും വലിയ നഷ്ട്ടം...
എന്റെ നേട്ടങ്ങളും  കോട്ടങ്ങളും  നേരിട്ടുകാണാൻ
ഇന്ന് എന്നോടൊപ്പം ഇല്ലെന്ന യാഥാർഥ്യം
മിഴികളെ മങ്ങലേൽപ്പിക്കുന്നു....
### LoVe U aChaAa...

2016, ജൂലൈ 27, ബുധനാഴ്‌ച

ഇനിയും നിങ്ങളുടെ ദാമ്പത്യത്തിൽ സ്നേഹത്തിന്റെയും നന്മയുടെയും പൂക്കൾ വിരിയട്ടെ....എല്ലാ വിധ ഭാവുകങ്ങളും....
വെളിച്ചമില്ലാത്ത ലോകത്തേക്ക്
എനിക്കും പോകണം ഒരു യാത്ര...
ഇരുളിൽ തപ്പി തടഞ്ഞു വീഴുമ്പോൾ
നിഴൽ പോലും ഒപ്പം ഉണ്ടാവരുത് ....
എഴുതി തീരാത്ത ചിത്രങ്ങളും
കാഴ്ച മങ്ങിയ സ്വപ്നങ്ങളും
എൻറെ ചിതയിൽ എരിഞ്ഞടങ്ങണം ...
അകലെ  ഒരു നേർത്ത വെളിച്ചം
എന്ന പ്രതീക്ഷ ഇല്ലാതെ...
എന്റെ സ്വപ്നങ്ങൾക്ക് എന്നും
നീർകുമിളകളുടെ ആയുസ്സായിരുന്നല്ലോ...
എങ്കിലും പരാതി ഇല്ലാതെ മുന്നേറാൻ
എന്റെ ആദർശങ്ങളെ ഒരു ഊന്നുവടിയായി
ഞാൻ ഉപയോഗിച്ചോട്ടെ....

2016, ജൂലൈ 26, ചൊവ്വാഴ്ച


ഒരു കുഞ്ഞു പൂവിന്റെ മൃദുലമാം ഇതളോ
ചെറു മഞ്ഞു കണികയുടെ കുളിരോ ..
കണികൊന്ന പൂത്ത പോൽ ഈ ചിരികാണുവാൻ
എന്നും ഞാൻ നിന്നെ ചേർത്ത് വെക്കും...


മാതൃത്വമാണ് ഏറ്റവും വലിയ സത്യം...
അച്ഛന്റെ കൈകളിൽ സുരക്ഷിതത്വവും
കൂടപ്പിറപ്പിനാൽ കിട്ടിയത്  സ്നേഹവും
പ്രിയതമ തരും നിമിഷങ്ങൾ പ്രണയവും ...
ഇനി ഒരു കുരുന്നിന്‌ തണലാവേണം എനിക്ക്...

2016, ജൂലൈ 25, തിങ്കളാഴ്‌ച

പകലിന്റെ വിരസതക്ക് വിരാമമായിരുന്നു
നിന്നെ കുറിച്ചുള്ള ഓർമ്മകൾ...
രാത്രിയുടെ യാമങ്ങളിൽ ഉറങ്ങാത്ത കണ്ണുകളിലും
സ്വപ്നത്തിന്റെ ചിറകിലേറി നീ വന്നിരുന്നു...
പുലരിയുടെ കിരണങ്ങൾ ഭൂമിയുടെ നെറ്റിയിൽ
മുത്തം ചാർത്തുമ്പോൾ അകക്കണ്ണിൽ നീ മാത്രം ..
ജയപരാജയങ്ങൾ മത്സരിച്ച ജീവിത യാഥാർഥ്യത്തിൽ
ഭീഷ്മാചാര്യർ ആയി ഞാൻ ശരശയ്യ പ്രാപിച്ചു...

2016, ജൂലൈ 20, ബുധനാഴ്‌ച

പടിയിറങ്ങുമെന്നു പേടിച്ച
വസന്തം തിരികെ വരുന്നു...
പടിവാതിൽ തുറന്നിട്ടതാകയാൽ
മടികൂടാതെ കടന്നു വരാം...
ഇനി ഹൃദയത്തിന്  മുറ്റത്തെ
കുടമുല്ല പൂവിൽ പൂന്തേനുറഞ്ഞിടും ..
അവിടെ ഒരു തേൻ വണ്ടായി ഞാൻ
നിന്റെ മധു നുകരാനായി നിൻ ചാരെ...

2016, ജൂലൈ 19, ചൊവ്വാഴ്ച


എന്റെ തൂലികക്ക് എന്നും നിറമേകിയ മഷിയാണ്
നിന്നെ കുറിച്ചുള്ള ഓർമകൾ ..
മോഹിപ്പിച്ചു നീ എന്റെ മുന്നിലൂടെ നടന്ന കാലം...
സ്നേഹത്താൽ നീ എന്നെ പൊതിഞ്ഞ കാലം...
പിന്നെ വിരഹത്തിൻ തീച്ചൂളയിലേക്ക്
നീ എന്നെ വലിച്ചെറിഞ്ഞു പിരിഞ്ഞകന്ന നിമിഷം...
ഇന്ന് നിന്റെ ഓർമയിൽ എന്റെ മുഖം ഇല്ലായിരിക്കാം...
എന്നിട്ടും എന്റെ തൂലിക നിത്യം ചലിക്കുന്നു...
അതിലെ നിന്റെ ഓർമ്മയാം മഷി വറ്റാതെ....

2016, ജൂലൈ 18, തിങ്കളാഴ്‌ച

തണൽ ആയിരുന്നു അന്ന് ഞാൻ പലർക്കും,
പിന്നീട് അവർ തന്നെ വാക്കുകളുടെ
മൂർച്ചയേറിയ വാളാൽ എന്റെ കടക്കൽ വെട്ടി...
നൊന്തിരുന്നു എനിക്ക് ഒരുപാട് ...
കണ്ണീർ കണ്ടു ചിരിച്ചവരും ഒരുപാട്...
സ്വാന്തനമായി... കണ്ണീരൊപ്പാൻ
വന്ന കൈകളിൽ സ്നേഹത്തിന്റെ
അമ്മിഞ്ഞപ്പാൽ മണം ഇന്നും ഉണ്ടായിരുന്നു....


2016, ജൂലൈ 15, വെള്ളിയാഴ്‌ച


രാവിലെ എഴുന്നേറ്റു കണ്ണു തിരുമ്മി കൈകൾ ഉയർത്തി നടുനിവർത്തിയപ്പോഴാണ് ഉമ്മറത് ശീപോതിക്ക് ഒരുക്കിയത് കണ്ടത്, അപ്പോഴാണ് ഇന്ന് രാമായണ മാസാരംഭം ആണെന്ന് ഓർത്തത് ...നമുക്ക് ഇന്ന് ഓർക്കാൻ യൂറോ കപ്പും കോപ്പ അമേരിക്കയും ഐ എസ് ഭീകരരും ഒക്കെ ആണെങ്കിലും അമ്മമാർക്ക് ഇന്നും കലിയനും കലിച്ചിയും രാമായണവും ശീപോതിയും ഒക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോൽ എന്തിനെന്നറിഞ്ഞില്ല കണ്തടത്തിൽ ഒരു നീർതുള്ളി തിളങ്ങി..... ഇനി വീട്ടിൽ രാമായണ വരികൾ മുഴങ്ങുകയായി....ലവ് യൂ  അമ്മാ....
അച്ഛന്റെ ചുംബനം....


2016, ജൂലൈ 14, വ്യാഴാഴ്‌ച


കൊള്ളരുതായ്മയിൽ വല്ല്യോൻ ആകുന്നതിലും നല്ലത്
നല്ലകാര്യ്ത്തിൽ ചെറിയോൺ ആകുന്നതല്ലേ????

2016, ജൂലൈ 11, തിങ്കളാഴ്‌ച


ദൃഢ കാൽവെപ്പോടെ ഞാൻ അടുത്തപ്പോൾ
മിഴിയിൽ നാണത്താൽ നീ നമ്ര മുഖിയായി ...
നിൻ അധരം വിറപൂണ്ടത് ചെറു കാറ്റിനാലോ അതോ
 അകതാരിൽ പിറ കൊണ്ട മോഹത്താലോ ??
പരൽ മീൻ കണ്ണുകൾ എന്നെ കൊത്തി വലിച്ചപ്പോൾ
നിൻ സിന്ദൂരമെൻ നെഞ്ചിൽ പടർന്നിരുന്നു...
സിന്ദൂര രേഖയിൽ ഞാൻ തന്ന ചുംബനം
സന്തോഷത്തോടെ നീ ഏറ്റുവാങ്ങി....

2016, ജൂലൈ 8, വെള്ളിയാഴ്‌ച

2016, ജൂലൈ 2, ശനിയാഴ്‌ച


മണ്ണെണ്ണ വിളക്കിൻറെ
വെട്ടം അരണ്ടിരുന്നെങ്കിലും
നിന്റെ കണ്ണിൽ കണ്ട സ്നേഹ ദീപം
എന്റെ ജീവിത പാതയെ ശരിയായി -
നയിക്കാൻ ധാരാളമായിരുന്നു....
മഴ ചോർന്നൊലിക്കുന്ന 
മേൽക്കൂരയ്ക്ക് താഴെ ഒരു മനസ്സായി...
ഒരു ഹൃദയതാളമായി
നാം ഇരുവരും ഒന്നായി കണ്ട സ്വപ്നങ്ങൾ...
കാലമേ ...നിന്റെ കാൽച്ചുവട്ടിൽ
നീ കാത്തുവെച്ച ഈ നിമിഷത്തിനു നന്ദി...



മനസ്സും ശരീരവും തണുത്തുറഞ്ഞിരുന്നു...
അകലെ മരക്കൊമ്പിൽ കൂമന്റെ മൂളൽ..
നിലാവ് വഴി തെറ്റി മാറിയോ അതോ
ചതിയുടെ കരാള ഹസ്തം നിഴലിനെ വിഴുങ്ങിയോ??
ഇരുളിൽ കാപട്യത്തിന്റെ രൂപങ്ങൾക്ക്
ഇണ ചേരാൻ തിടുക്കം കൂട്ടുമ്പോൾ ...
ഭൂമിയുടെ മാറ്  പിളർക്കാൻ
വീണ്ടും വീണ്ടും കാപട്യത്തിൻ
ജാര സന്തതികൾ പിറവി കൊള്ളുന്നു...


മനസ്സും ശരീരവും തണുത്തുറഞ്ഞിരുന്നു...
അകലെ മരക്കൊമ്പിൽ കൂമന്റെ മൂളൽ..
നിലാവ് വഴി തെറ്റി മാറിയോ അതോ
ചതിയുടെ കരാള ഹസ്തം നിഴലിനെ വിഴുങ്ങിയോ??
ഇരുളിൽ കാപട്യത്തിന്റെ രൂപങ്ങൾക്ക്
ഇണ ചേരാൻ തിടുക്കം കൂട്ടുമ്പോൾ ...
ഭൂമിയുടെ മാറ്  പിളർക്കാൻ
വീണ്ടും വീണ്ടും കാപട്യത്തിൻ
ജാര സന്തതികൾ പിറവി കൊള്ളുന്നു...

2016, ജൂൺ 27, തിങ്കളാഴ്‌ച


തിരക്കഥക്ക്‌ വിപരീതമായി
മുണ്ടക്കൽ തറവാട്ടിൽ
ഇന്ന് ശേഖരൻ ഇല്ലാ...
മംഗലശ്ശേരി തറവാട്ടിൽ
നീലകണ്ഠനും  വിഷണ്ണനാണ് ...
ശേഖരന് പകരം നിൽക്കാൻ
മുണ്ടക്കൽ തറവാട്ടിൽ
ഇനി ഒരു ആണ്തരി
പിറക്കില്ലെന്നറിയാം...


തോറ്റു തോറ്റു മടുത്തു ഒടുവിൽ
അദ്ദേഹം കാര്യം തീരുമാനിച്ചു  ...
തോൽവികൾ ഏറ്റു വാങ്ങാൻ
ഇനി ഒരു കളിജീവിതം രാജ്യത്തിനായി
ബാക്കി വെക്കുന്നില്ലെന്ന് ..
നിങ്ങളുടെ തോൽവികൾ
ആഘോഷമാക്കാറുണ്ടെങ്കിലും
ഈ ആത്മഹത്യയിൽ ഖേദമുണ്ട്...

2016, ജൂൺ 25, ശനിയാഴ്‌ച

മോദിയുടെ ഭരണത്തേക്കാളും
മോഡി കുറഞ്ഞ ജീവിതമാണ്
പലർക്കും അസഹിഷ്ണുത
വരുത്തുന്നത് ....

2016, ജൂൺ 22, ബുധനാഴ്‌ച

2016, ജൂൺ 20, തിങ്കളാഴ്‌ച


തെളിനീർ പോലെ സുതാര്യവും സുന്ദരവും
ആയിരുന്നു എന്റെ സ്നേഹം....
അതിലെ കുഞ്ഞോഓളങ്ങൾ കുളിർ തൂകിയിരുന്നു...
അതിലെ പരൽ മീനിന്റെ തുടിപ്പ്
അവളുടെ കടക്കണ്ണിൽ കാണാമായിരുന്നു...
ഒരു നേർത്ത ഹൃദയ മർമരം പോലെ
അലയിളക്കി സ്നേഹമൊഴുകി ...
ഒടുവിലൊരുനാൾ കടലെന്ന ലക്ഷ്യമെതാതെ
പാതിവഴിയിൽ ഇന്ന് വറ്റി വരണ്ടു....

2016, ജൂൺ 15, ബുധനാഴ്‌ച


മോഹങ്ങളുടെ കൊടുമുടിയിൽ  നിന്നും 
നിരാശയുടെ  ചതുപ്പിലേക്കുള്ള 
ദൂരത്തിന്  ദൈർഘ്യം വളരെ ചെറുതായിരുന്നു...
അതിൽ നിന്നും ഒരു മോചനത്തിനായി 
ഒരു കൈ താങ്ങ് തേടിയ കണ്ണുകളുടെ 
പീലികൾ നിരാശയാൽ തമ്മിൽ പുണർന്നു ...
ഒരു ചവിട്ടു പടിക്കായി കാലുകൾ പരതുംതോറും 
ചതുപ്പിന്റെ ആഴങ്ങൾ എന്നെ വിഴുങ്ങികൊണ്ടിരിക്കുന്നു...

2016, ജൂൺ 9, വ്യാഴാഴ്‌ച


മണ്ണിൽ ആയിരുന്നില്ല നീ മതിൽ കെട്ടിയത്..
മനസ്സിൽ ആയിരുന്നു.
മുള്ളിനാൽആയിരുന്നില്ല നീ അതിരുകൾ തീർത്തത് ...
വാക്കിന്റെ മൂർച്ചയാൽ ആയിരുന്നു.
പഴുതൊന്നും ചേർക്കാതെ കൊട്ടിയടച്ച ആ
മതിലോരം ഞാൻ നിന്നു ...തകർന്ന ഹൃദയവുമായി...


2016, ജൂൺ 7, ചൊവ്വാഴ്ച


ഈ തണുത്ത പുലരിയിൽ ഓർമ്മകൾ
സഞ്ചാരിയുടെ വേഷമണിയുന്നു ...
ഓടി കിതക്കുന്ന നനുത്ത ഓർമകൾക്ക് ഒടുവിൽ
തണുത്ത് വിറങ്ങലിച്ച സ്വപ്‌നങ്ങൾ...
ഭൂമി മഴയെ ഏറ്റുവാങ്ങി തലോടുമ്പോൾ
ഭൂമിക്ക് മുകളിൽ ഏകാന്തതയെ പ്രണയിച്ചു ഞാൻ..
വിരഹത്തിൻ തിമിരം ഏറ്റുവാങ്ങിയ അകക്കണ്ണിൽ
പ്രതീക്ഷയുടെ പുതുവെളിച്ചം
ഇനി തെളിയില്ലെന്നറിയുന്നു ഞാൻ ....

2016, ജൂൺ 2, വ്യാഴാഴ്‌ച


വാളിനേക്കാൾ മൂർച്ച ആയിരുന്നു
പലപ്പോഴും നിൻറെ  വാക്കുകൾക്ക് ...
മുറിവേറ്റ ഹൃദയവുമായി നാളുകൾ നീങ്ങിയെങ്ങിലും
സുഖമുള്ള നോവായി ഞാൻ അതിനെ ലാളിച്ചു..
ഒരു വേനൽ മഴയിൽ എന്നിൽ നിന്നും ഒഴുകി അകലുമ്പോൾ
നോന്തിരുന്നോ സഖീ നിൻ നെഞ്ചകം  ???

2016, ജൂൺ 1, ബുധനാഴ്‌ച


നിന്റെ വാക്കുകൾ സത്യമായി തീരട്ടെ ...
നാക്ക് പൊന്നാവട്ടെ...വരാനിരിക്കുന്ന
നല്ല നാളെകളിലും ഭാവുകമേകാൻ ഒപ്പം
നീയും വേണം ഞാനുള്ള നാൾ വരെ...

2016, മേയ് 28, ശനിയാഴ്‌ച


നിന്റെ ചൊടി മൗനം മൊഴിഞ്ഞപ്പോൾ
തരിവള എന്നോട് ഒരു കാവ്യമോതി...
അറിയാതെ ചിരിച്ചോരാ വളയുടെ കിലുക്കത്തിൽ
അറിയാതെ ഞാൻ പിന്നിലെക്കൊന്നു തിരിഞ്ഞു നോക്കി...
അവിടെ ഒരു പുഞ്ചിരിയായി കൈയ്യെത്തും ദൂരെ നീ
ഇമ ചിമ്മാതെ എന്നെ നോക്കി നിൽപ്പൂ ...

2016, മേയ് 24, ചൊവ്വാഴ്ച


ഇണക്കവും പിണക്കവും നിറഞ്ഞ രണ്ടു വർഷങ്ങൾ...
അവളുടെ മിഴിയിലും.. മൊഴിയിലും..
എന്തിന്, അവളുടെ പിണക്കത്തിന് പോലും
സ്നേഹ സ്പർശം ...
ഒപ്പം കുറുമ്പ് കാട്ടി ഞങ്ങളെ സന്തോഷിപ്പിക്കാൻ
ദൈവത്തിന്റെ വരദാനവും...  
സർവേശ്വരാ ..അങ്ങ് ഇത്റയും കാലം എന്നെ പരീക്ഷിച്ചത്
ഇത് പോലെ സുന്ദരമായ ജീവിതം സമ്മാനമായി തരനാണെന്ന്
അറിയുമ്പോൾ ആനന്ദം കൊണ്ട് ഹൃദയം നിറയുന്നു...
ഒരു വേള കൂടി ഞാൻ ഭാഗവാനേ... നിന്റെ മുന്നിൽ
ഞാൻ തലകുനിചോട്ടെ....
LoVe U aChU....N ..LoVe nAnDhUuuu...

2016, മേയ് 21, ശനിയാഴ്‌ച


കീറിയ പാവാട തുന്നി ചേർക്കാൻ ശ്രമിച്ചപ്പോഴും ...
പൊട്ടിയ കളിപന്ത് കൂട്ടിചേർക്കാൻ കൊതിച്ചപ്പോഴും  ...
മണ്ണപ്പം ചുട്ട കണ്ണചിരട്ട ചൊർന്നപ്പൊഴും
വളപ്പോട്ടിൻ വർണ്ണങ്ങളിൽ മുറിവേറ്റപ്പോഴും 
മനസ്സ് നൂലില്ലാ പട്ടമായി ലക്ഷ്യബോധമില്ലാതെ
പറന്നകലുകയായിരുന്നു...
ഇത് എന്റെ അസ്തമയ കാഴ്ചകൾ...ഇനി മഴവില്ലിൻ ഏഴുനിറം
എന്റെ മനസ്സിന്റെ മാനത്ത് വിരിയില്ലെന്നറിയുന്നു ഞാൻ....

2016, മേയ് 18, ബുധനാഴ്‌ച


ഹൃദയത്തിൽ എന്നോ പൊതിഞ്ഞു  വെച്ച
നാരങ്ങാ മിട്ടായി ഇന്നലെ വീണ്ടും ഞാൻ പൊതി അഴിച്ചു...
മധുരം അല്പം കുറഞ്ഞെന്നു തോനുന്നു...
എങ്കിലും ഞാനത് നക്കി നുണഞ്ഞു...
ഇനി ആ പൊതി ഞാൻ അടക്കാതെ സൂക്ഷിക്കാം
ഇനി നിത്യം നുണയണം ആ ഓർമതൻ മധുവിനെ...

2016, മേയ് 11, ബുധനാഴ്‌ച


തണൽ നൽകാനുള്ള മരങ്ങൾ കീറി മുറിക്കപെടുന്നു ...
പക്ഷികൾ ചില്ലകൾ തേടി ചിറക് കുഴയുന്നു...
ദാഹം കൊണ്ട് തൊണ്ട വരണ്ട മണ്ണ്
മഴക്കായി പ്രാർത്ഥിക്കുന്നു ....
പിറക്കാതെ പോകുന്ന നീർകുമിളകൾക്ക്
ഇന്ന് മരണത്തെ ഭയക്കെണ്ടതില്ലാ ...
വയൽ നികത്തി അംബര ചുംബികളാം
സ്വപ്ന സൗധങ്ങൾ ഉയരുന്നു....
മഴുവിന് മൂർച്ച കൂട്ടുന്ന മനുഷ്യൻ
തണൽ തേടി അലയുന്നു....
സൂര്യൻ തന്റെ പ്രതിഷെദം ഭൂമിക്കുമേൽ
പോള്ളിക്കുമ്പോൾ കത്തുന്ന പകൽ പിറക്കുന്നു..
അറിയുന്നോ മാനവാ ..
ഇതിന്റെ കാരണക്കാരൻ നീ തന്നെയെന്നു ...

2016, മേയ് 10, ചൊവ്വാഴ്ച


വേഴാമ്പൽ ആയിരുന്നു അവൾ ..
ഒരു മഴ മുകിൽ ആവാൻ ഞാൻ മറന്നു...
സംഗീതമായി വന്നപ്പോൾ
തംബുരു ആവാൻ ഞാൻ മടിച്ചു...
പൂവായി വിടർന്നപ്പോൾ
പൂമ്പാറ്റ ആയില്ല ഞാൻ...
അകലുന്ന കൊലുസിന്റെ ശബ്ദം
നിലച്ചപ്പോൾ ഒരു വേള
ഞാൻ വെറും ശൂന്യനായി....

2016, മേയ് 6, വെള്ളിയാഴ്‌ച


എനിക്ക് അവൾ എന്നും
വിലക്കപ്പെട്ട കനി ആയിരുന്നു...
അവൾക്ക് മുന്നിൽ
ഞാൻ തുറന്ന പുസ്തകവും...
ഒടുവിൽ അവൾ അതിൽ എഴുതിയ വരികൾ
മഷി ചേർത്ത തൂലികയിൽ ആയിരുന്നില്ലാ...
അത് കൂർത്ത കാരമുള്ളാൽ ആയിരുന്നു....

ഒരു കൈ താങ്ങിനായി
ചുറ്റും പരതിയിട്ടും
നിഴൽ പോലും എന്നിൽ നിന്നും
മുഖം തിരിച്ചകലുന്നു...

ആ മൃതദേഹം കൊത്തിവലിക്കാൻ
ഇന്ന് കഴുകൻ കണ്ണുകൾ അങ്ങോട്ട്‌ തിരിയുന്നു ...
മരണത്തിനു കാരണക്കാരൻ ഇന്ന്
ചിലർക്കെങ്കിലും ചവിട്ടു പടിയവുന്നുവോ ??
ചേതനയറ്റ മാലാഖ ഇപ്പോൾ മേലെനിന്നും
പുച്ചിച്ചു ചിരിക്കുന്നുണ്ടാവും...
ഉറ്റവരുടെ കണ്ണീർ വറ്റും മുൻപേ
കാപട്യത്തിൻ കാവൽക്കാർ യാത്റ തിരിച്ചു കഴിഞ്ഞു
ഇനി ഒന്നേ പ്രാര്ത്ഥന ഉള്ളു....
ഇനി മറ്റൊരു ജന്മം ഇതുപോലെ പിറക്കതിരിക്കട്ടെ ....

2016, ഏപ്രിൽ 27, ബുധനാഴ്‌ച


പാട വരമ്പിലൂടെ ഓടാനും
പാവാട തുമ്പിൽ പൂക്കളിറൂക്കാനും
പാതയോരത്ത് കണ്ണാരം പൊത്താനും
പാതി മയക്കതിൻ എന്റെ പേര് വിളിക്കാനും
എന്നോടൊപ്പം നീയുള്ള നാൾ
ഒരിക്കൽ കൂടി പുനർജനിചെങ്കിൽ
എന്ന് കൊതിച്ചു പോയി ഞാൻ ....

2016, ഏപ്രിൽ 26, ചൊവ്വാഴ്ച


കാവ്യമയിരുന്നു അവൾ,
പക്ഷെ എഴുതാൻ ഞാൻ മറന്നു...
ഗീതമായിരുന്നു അവൾ,
പക്ഷെ പാടാൻ ഞാൻ മറന്നു...
പൂവായി അവൾ വിരിഞ്ഞിരുന്നെങ്കിലും
പൂന്തേൻ നുകരാൻ ഞാൻ മറന്നു...
മറവിയുടെ പിറവിയിൽ ഉദയംകൊണ്ട
ഓർമകളെ മറക്കാൻ മാത്രം ഞാൻ മറന്നു...

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച


മൗനമായിരുന്നു അവളുടെ പടവാൾ
അതിന്റെ മൂർച്ചയിൽ എന്റെ
ഹൃദയം മുറിഞ്ഞത് പലവട്ടമാണ്...
പുഞ്ചിരിയായിരുന്നു അവളുടെ സ്നേഹം
അതിന്റെ സുന്ദരതയിൽ എന്റെ
ഹൃദയം കവർന്നത് പലവട്ടമാണ്...
കണ്ണീരായിരുന്നു  അവളുടെ ചതി
അതിന്റെ ആഘാതത്തിൽ എന്റെ
ഹൃദയം തകർന്നത് ഇന്നും ഞാനറിയുന്നു...

2016, ഏപ്രിൽ 23, ശനിയാഴ്‌ച


എന്റെ നഷ്ട്ടങ്ങൾ എല്ലാം
എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു...
നേട്ടങ്ങൾ ആകസ്മികവും...
സ്നേഹത്തൽ മൂടപെട്ട ബാല്യം...
കൗതുകം കൊണ്ട കൗമാരം ...
ഒടുവിൽ നഷ്ടങ്ങളുടെ മാറാപ്പായി
മാറിയ ഈ ശൂന്യമാം യൗവ്വനവും ...
ഇനി ഓർമകളെ തഴുകി തലോടി
അനന്ത വിദൂരമാം ശിഷ്ട ജീവിതം
തള്ളി നീക്കാം ...വിശ്രമമില്ലാതെ ....

2016, ഏപ്രിൽ 19, ചൊവ്വാഴ്ച


ചിരിക്കാൻ എനിക്ക് കാരണങ്ങൾ
തേടി അലയേണ്ടി വന്നു...
കരയാൻ കാരണങ്ങൾ എന്നെ
തേടി വന്നുകൊണ്ടിരുന്നു...
ഈറൻ ഒഴിഞ്ഞ കണ്ണ് കാണാൻ എന്റെ
കണ്ണാടിയും കൊതിച്ചിരിക്കും
ചിരിക്കും അധരതിനായി കൊതിച്ച
പ്രതിബിംബം നിരാശയോടെ മിഴി തുടച്ചു....
ഇനി എന്റെ വീണ ഞാൻ മൂടി വെക്കട്ടെ...
മൗനത്താൽ പാടാനായി ഇനി വയ്യെന്നറിയുക ....

2016, ഏപ്രിൽ 16, ശനിയാഴ്‌ച


ദൈവം അനുഗ്രഹം ചോരിഞ്ഞതിന്റെ ഒന്നാം പിറന്നാൾ.....
ഒരു വിഷു കൈനീട്ടമായി ഞങ്ങളെ അനുഗ്രഹിച്ച സർവേശ്വരാ
എന്നും കാത്തു കൊള്ളേണമേ ....
## LOVE U NANDHU ##

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച


കണ്ണുകൾ കഥ പറയാൻ
കൊതിച്ച നാൾ....
എന്റെ മൂക്കിൻ തുമ്പിലെ
വിയർപ്പിൻ കണിക
നിന്റെ മൂക്കിൻ പടർന്ന നാൾ...
ആ ശംഖു തോൽക്കും കഴുത്തിൽ
ചാർത്താൻ താലി ചരടു ഞാൻ
കാത്തുവെച്ചു ...

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

അവളെ നേടാനായി മത്സ്യതിൻ
മിഴിയിൽ ഒരാൾ അമ്പെയ്തതും ...
വീണുകിട്ടിയ സമ്മാനം
വീതിച്ചെടുക്കാൻ അമ്മ വിധിച്ചതും...
അവൾക്കായി കല്യാണസൗഗന്ധികം
തേടി ഒരാൾ  അലഞ്ഞതും...
തിരിഞ്ഞു നോക്കരുതെന്ന വാക്ക്
അവളുടെ വിലാപത്തിൽ 
നാലുപേർ ചെവിക്കൊള്ളാതിരുന്നതും
അവളോടുള്ള സ്നേഹതിലുപരി
വിധികർതവിന്റെ തീരുമാനമായിരിക്കാം ...

2016, മാർച്ച് 21, തിങ്കളാഴ്‌ച


ഉറങ്ങാൻ എനിക്ക് അന്ന് ഇഷ്ടമായിരുന്നു
കാരണം എന്റെ സ്വപ്നങ്ങളിൽ നിറയെ
അവൾ ആയിരുന്നു...
ഉറങ്ങാൻ എനിക്കിന്നും ഇഷ്ട്ടം തന്നെ
കാരണം എനിക്ക് ഇന്ന് സ്വപ്‌നങ്ങൾ ഇല്ലാ ...
ഏകാന്തതയിലെ അവളുടെ ഓർമ്മകൾക്ക്
ഉറക്കത്തിലെങ്കിലും എന്നെ വേട്ടയാടാൻ
കഴിയില്ലല്ലോ.....

2016, മാർച്ച് 19, ശനിയാഴ്‌ച

ഉയരങ്ങൾ എല്ലാവർക്കും
എന്നും ആവേശമാണ് ...
എന്നാൽ ഉയരങ്ങളെ മടുത്ത്
താഴെ ഭൂമിയിൽ തന്നെ കാത്തിരിക്കും
മണ്ണിനെ പുൽകാൻ
മഴ തുള്ളികൾക്ക് എന്നും തിടുക്കം തന്നെ.....
ചിരിക്കുന്ന അധരങ്ങളാൽ
കരയുന്ന കണ്ണിനെ മറക്കാൻ
പാടുപെടുന്ന രൂപങ്ങളേ
നിങ്ങൾക്കുമില്ലേ നാളെയുടെ
മധുരിക്കുന്ന സ്വപ്നങ്ങൾ ??..

2016, മാർച്ച് 14, തിങ്കളാഴ്‌ച


സ്നേഹത്തിന്റെ ദംഷ്ട്രയിൽ നിന്നും
വീണ്ടും വീണ്ടും ചുടു ചോരത്തുള്ളികൾ
ഉറ്റി വീഴുന്നു....
ഇന്ന് അവൻ ഇന്നലേയിലെ ഞാൻ തന്നെ...
നഷ്ട്ടങ്ങൾ നേട്ടങ്ങളിലെക്കുള്ള
വഴിതിരിവെന്നുള്ള തിരിച്ചറിവ്
ഉൾക്കൊള്ളുക നീ...
അകക്കണ്ണിൽ നന്മയുടെ വെളിച്ചം
അണയാതെ സൂക്ഷിക്കുക നീ...

2016, മാർച്ച് 7, തിങ്കളാഴ്‌ച




യാമങ്ങൾ യാത്ര തുടരുകയായിരുന്നു...
ഇമകളെ തഴുകാൻ ഉറക്കം മറന്നപ്പോൾ
ഓർമയുടെ വസന്തം പിറവികൊണ്ടു..
വിരിയാൻ കൊതിച്ചു ഒരു കൊച്ചു
മുകുളമായി നീ നിന്ന നാൾ....
ഒരു പനിനീർ പൂ പോലെ പരിമളമേകി
എന്നിൽ വിരിഞ്ഞ നിൻ യൗവനം...
ഒടുവിൽ ഒരു നേർത്ത മഞ്ഞുപോൽ
എന്നിൽ നിന്നും കൊഴിഞ്ഞ നീ...
പുലർ കാല പൂവൻ കൂകിവിളിച്ചപ്പോൾ
കണ്ണീർ കുതിർന്ന തലയിണ
എന്നെ നോക്കി പുഞ്ചിരിച്ചു...
ഇന്ന് എന്റെ സ്വകാര്യത അറിയുന്ന
കൂട്ടുകാരനായി എന്നും എന്നോടൊപ്പം
ആ തലയിണ മാത്രം....

2016, മാർച്ച് 1, ചൊവ്വാഴ്ച


കാലൊച്ച കാതോർതിട്ടും
കരിവള കിലുക്കം കാത്തിരുന്നിട്ടും...
പകൽ കിനാവിൻ തേരിൽ പോലും
സഖീ...നീ ഇന്ന് വരാത്തതെന്തേ ??
ഇന്ന് നിരാശയുടെ ലോകത്തെ തമ്പുരാൻ ഞാൻ..
വർണങ്ങളുടെ ലോകത്തെ റാണി നീയും 
മായാത്ത ഓർമകളേ ...നിങ്ങളുടെ മധുരം
ആവോളം നുകരട്ടേ ഞാൻ മെല്ലെ മെല്ലെ ...

2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച


പിടിച്ചു കയറാൻ
കച്ചി തുരുമ്പെങ്കിലും
തിരയുന്ന നാളിൽ
ചവിട്ടി മെതിക്കപെട്ട
മണൽ തരികളോടും മാപ്പ്
ചോദിക്കും നാം ...



2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

ഉണ്ണുന്ന പാത്രത്തിൽ നിന്നും
പെറ്റമ്മയുടെ നരച്ച മുടിയിഴ
കിട്ടിയപ്പോൾ അവൻ ആ പാത്രം
ഭക്ഷണമടക്കം മുറ്റത്തേക്ക്
വലിച്ചെറിഞ്ഞു...
പെണ്ണു കാണാൻ പോകുമ്പോൾ
നീണ്ട മുടിയുള്ള ഭാര്യ
അവനു നിർബന്ദമായി ...
ഇന്ന് അവൻ അവളുടെ മുടിയിഴയിൽ
മുഖം അമർത്തി അവളുടെ മുടിയെ
പുകഴ്ത്തികൊണ്ടിരിക്കുമ്പോഴും
അമ്മയുടെ മുഖത്ത് പരിഭവമില്ലായിരുന്നു  ..
ആ കണ്ണുകൾ നിറഞത് സന്തോഷം
കൊണ്ടായിരുന്നു....



2016, ഫെബ്രുവരി 14, ഞായറാഴ്‌ച


ഇനി ആ തൂലിക ചലിക്കില്ല എന്നറിയുമ്പോൾ...
ഇനി ആ തൂലികയിൽ നിന്നും അക്ഷര കൂട്ടങ്ങളുടെ
അനർഗള നിർഗള പ്രവാഹം ഒഴുകില്ലെന്നറിയുമ്പോൾ...
ഒരു മാത്ര ഞാൻ എൻ മഷി പേന നിശ്ചലം വെക്കട്ടെ...
അക്ഷരങ്ങളുടെ കൂട്ടുകാരനാം അറിവിന്റെ ഗുരോ...
അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു...

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച


നല്ല ചിന്തകളുടെ വസന്തമായിരുന്നു
നമ്മൾ ഒന്നിച്ച നിമിഷങ്ങലത്രയും...
നല്ല സ്വപ്നങ്ങളുടെ വിളനിലമായിരുന്നു
നമ്മുടെ മിഴികൾ നാം തമ്മിൽ കാണുമ്പോൾ...
നല്ല കാഴ്ചകളുടെ തുടർക്കഥയായിരുന്നു
നമ്മൾ പങ്കിട്ട കിനവിലത്രയും....

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

ഒഴുക്കിനെതിരെ നീന്താൻ ആയിരുന്നു
എനിക്കിഷ്ട്ടം...
പൊരുത്തമില്ലാത്ത ജാതക ദോഷതാലാകാം
ഒലിചകന്നു നീ ഒഴുക്കിനൊപ്പം...
പിടിച്ചു തൂങ്ങാനായി ഞാനയച്ച പിടിവള്ളിയെ
കണ്ടിട്ടും നീ ഒന്ന് കണ്ണടച്ചു ...
നിറപ്പകിട്ടാർന്ന വിദേശ കപ്പലിൽ നീഇന്ന് നിൽക്കേ
ഒഴുക്കിനെതിരെ ഞാനിന്നും തുഴയുന്നു ....
തളരാത്ത കയ്യുമായ് ...



2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച


അകൽച്ചയുടെ ദൂരം വളരെ അടുത്ത് ആയിരുന്നു...
മൗനങ്ങൽക്കു തീ പിടിച്ചിരുന്നു...
മൗനത്തിന്റെ ദീർഘമാം വാച്ചലതക്ക് വിരാമമിടാൻ
പതിവ് പോലെ മനസ്സ് മത്സരിക്കാൻ മറന്നിരിക്കുന്നു..
ആൾക്കൂട്ടത്തിൽ തനിച്ചായ സ്വപ്നങ്ങൾക്ക്
സഹായമായ കൈത്താങ്ങ്‌ നഷ്ടപെടുന്നു....
നിലാവിനോട് യുദ്ധം ചെയ്ത് നിഴൽ ജയിക്കുന്നുവോ??
തിര ഒഴിഞ്ഞ തീരം കൊതിച്ച്‌കൈ വിരലിൽ മഷി തേക്കുന്നവർ ..
പൂവിളികൾ നിലച്ച...പൂതുമ്പികൽ ഒഴിഞ്ഞ പൂക്കാലം ...
സ്നേഹത്തിന്റെ അങ്കത്തട്ടിൽ എന്നെ കീഴടക്കാൻ
നീ ശ്രമിച്ചപ്പോൾ മത്സരിക്കാൻ ഞാൻ മറന്നതെന്തേ????

2016, ഫെബ്രുവരി 6, ശനിയാഴ്‌ച


തണുപ്പിന്റെ പുതപ്പിനെ
വകഞ്ഞു മാറ്റി പുലർകാല
സ്വപ്‌നങ്ങൾ നേർത്ത ആലസ്യത്താൽ
മിഴികളെ തഴുകവേ
പാതി പിടഞ്ഞ ഇടം കണ്ണിൻ
തുടിപ്പിൽ ഓർമ്മകൾ
നേർത്ത നോവായി പെയ്യുന്നുവോ??

2016, ജനുവരി 30, ശനിയാഴ്‌ച


പ്രണയം പറയാൻ മറന്ന കണ്ണുകളിൽ
പടരുന്ന നിരാശയുടെ നീർത്തുള്ളികൾക്ക്‌
പകരം വെക്കാൻ പലപ്പോഴും
അല്പായുസ്സാം പ്രതീക്ഷകൾക്ക്
കഴിയാതെ വരുന്ന നിമിഷങ്ങൾ...

2016, ജനുവരി 28, വ്യാഴാഴ്‌ച

അഗ്നി കുണ്ഡ്ത്തിൻ മുകളിലെ
നൂൽ പാലത്തിലൂടെ ഞാൻ നടന്നു...
കൊമ്പൻ സ്റാവുകൾക്കിടയിലൂടെ
കൊതുമ്പു തോണിയിലും ....
ഒടുവിൽ  ഞാൻ കെട്ടിപടുത്ത
സ്നേഹ കൊട്ടാരത്തിൽ ഇന്ന്
ആഹ്ളാദത്തിൻ അലയൊളി മാത്റം ....

2016, ജനുവരി 21, വ്യാഴാഴ്‌ച

2016, ജനുവരി 20, ബുധനാഴ്‌ച


കതിർ കൊതിച്ച് പതിർ കൊയ്ത
ജീവിത യാദാർത്യമേ
ഒരു കതിർ മണ്ഡപം ഒരുക്കി ഞാൻ
വരവേൽക്കാൻ കൊതിച്ച സ്വപ്നത്തിൻ
ചിതയിലെ കനൽ ഇനിയും അണഞ്ഞതില്ല ....

2016, ജനുവരി 18, തിങ്കളാഴ്‌ച


ഇന്ന് എന്റെ ചിറകിലെ ബലിഷ്ഠമാം തൂവൽ
ഒരു പക്ഷിയുടെ രൂപം കൈക്കൊണ്ട്
ഉയരങ്ങൾ കീഴടക്കാൻ പറന്നു തുടങ്ങുന്നു...
ഒരു പിൻവിളിക്കായി നീ കാതോര്തിരുന്നത്
ഞാൻ അറിഞ്ഞിരുന്നു എങ്കിലും
ബന്ധങ്ങൾ ബന്ധനങ്ങൾ ആവരുതെന്നു
ഞാൻ ശഠിച്ചു....
ശൂന്യമാണ് നമ്മുടെ മാനമെന്നു
കരുതുന്നവരുണ്ടെങ്കിലും
ആ ശൂന്യതയിൽ നിന്നും നീ
ചിന്തി ചികയേണം അറിവിന്റെ  മുത്തുകൾ...

2016, ജനുവരി 9, ശനിയാഴ്‌ച


ചവിട്ടി കയറിയ പടവുകൾ
നിറയെ കനലുകളായിരുന്നു ..
തുണയായി ഒപ്പം സൗഹൃദത്തിൻ
കൈ താങ്ങ് മാത്രം...
ഇനി ഈ മുഖത്ത്  ഞാൻ ഒരു ചിരി
നിത്യം കരുതി വെക്കാം ..
എനിക്ക് തുണയായ
നിങ്ങൾക്ക്  മാത്രമായ് ...

2016, ജനുവരി 8, വെള്ളിയാഴ്‌ച


സഹായം നടിക്കുന്ന കരാള ഹസ്തങ്ങളേ ...
നിങ്ങളുടെ ചിരിക്കു പിറകിലെ വഞ്ചന
കാണാൻ ഞാൻ മറന്നതെന്തേ???
ആട്ടിൻ തോലണിഞ്ഞ
ചെന്നായ്കളെ തിരിച്ചറിയാനായ്
വെറ്റില തുമ്പിൽ തേക്കാൻ
മഷികുപ്പി പോലും
ബാക്കി വെച്ചില്ലല്ലോ നിങ്ങൾ ???

2016, ജനുവരി 7, വ്യാഴാഴ്‌ച


ഈറൻ കൻപീലിയുമയി
എൻ മാറിൽ തല ചായ്ച്ചു നീ
ഗദ്ഗത പെട്ടപ്പോൾ
ആശ്വാസത്തിൻ മറുവാക്ക്
ഞാൻ ഓതിയത്
നീ കേട്ടിരുന്നെങ്കിൽ
ഇന്ന് ഞാനീ എകാന്തതക്ക്‌
ബലിയാട് ആവില്ലായിരുന്നു ...

2016, ജനുവരി 6, ബുധനാഴ്‌ച


തീ ജ്വാല പോലെ പൊള്ളും യാദാർത്യത്തിൻ
ചുരുളുകൾ നിവർത്താൻ കൂട്ടാക്കാതെ
കാപട്യത്തിന്റെ നിഗൂഡമാം ഗർത്തങ്ങളിലേക്ക്
സത്യത്തെ ഉന്തി ഇടാൻ വെമ്പും മനസ്സിന്
ചിതയൊരുക്കൻ തയ്യാറുള്ള കരങ്ങൾ തേടി
കണ്ണുകൾ കഴക്കുമ്പോൽ  അറിയുന്നു 
ഇന്നത്തെ ഭ്രാന്തമാം ചെയ്തികൾക്ക്
ഇനി ഒരു വിരാമമില്ലെന്ന് ....

2016, ജനുവരി 5, ചൊവ്വാഴ്ച


അന്ന്  എകാന്തതയിൽ ചിരിക്കാൻ ഞാൻ മറന്നു,
എന്റെ നിഴൽ എന്നെ നോക്കി ചിരിച്ചു...
ഓർമ്മകൾ കുത്തിനോവിക്കുമ്പോൾ കരയാൻ ഞാൻ മടിച്ചു,
എന്റെ നിഴൽ എന്നെ നോക്കി ചിരിച്ചു...
തിര മായ്ച്ച നിൻ കാൽപ്പാട് തേടി കരയിൽ ഞാൻ അലഞ്ഞു,
എന്റെ നിഴൽ എന്നെ നോക്കി ചിരിച്ചു...
ജീവിത പുലരിയിൽ പുതിയ കിരണങ്ങൾ ഒളിവീശി ഇന്ന്,
എന്റെ നിഴൽ എന്നെ നോക്കി ചിരിക്കാൻ മടിച്ചു ....
ഒടുവിൽ ഒരു നട്ടുച്ച വെയിലിൽ ഞാൻ ചുറ്റും നോക്കിയപ്പോൾ
നിഴലേ....നീയും എന്നെ തനിചാക്കി അല്ലേ ????