വഴി തെറ്റി വന്ന ഒരു സുന്ദര സ്വപ്നം
ഇന്നലെ നിന്ദ്രയെ സമ്പന്നമാക്കി...
ഇടതടവില്ലാതെ പെയ്തിറങ്ങുന്ന മഴപോലെ...
സ്വപ്‌നങ്ങളുടെ കൈവിരൽ തുമ്പ് പിടിച്ചു
മോഹങ്ങളിലേക്കു ഞാൻ പിച്ച വെച്ചു ...
ഒരു മാലാഖ വന്നു നെറ്റിയിൽ അരുമയായി
തഴുകി തലോടി ചേർന്നിരുന്നു...
ഒരു ഗന്ധർവ്വൻ വന്നു ചെവിയിൽ
ഒരു താരാട്ടു മൂളി തട്ടി ഉറക്കി ..
സുന്ദര സ്വപ്നം മുറിയാതിരുന്നെങ്കിൽ,
ഇന്നീ പുലരി പിറക്കാതിരുന്നെങ്കിൽ
ഒരു മാത്ര ഞാൻ കൊതിച്ചു പോയി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ