കടലിനെ തേടിയുള്ള പുഴയുടെ യാത്രയിൽ
വറ്റി വരളുന്ന ഓളങ്ങൾരക്ത സാക്ഷി.. ...
മരണത്തെ തേടിയുള്ള ജീവിത യാത്രയിൽ
ശ്വാസം നിലക്കുന്ന ജന്മങ്ങൾഅഗ്നി സാക്ഷി ...
ഭൂമിയെ തേടിയുള്ള മഴത്തുള്ളിയുടെ യാത്രയിൽ
പെയ്യാതെ കറുത്ത മേഘങ്ങൾ മൂക സാക്ഷി ...
പൂവിനെ തേടിയുള്ള വണ്ടിന്റെ യാത്രയിൽ
വിരിയാൻ വൈകുന്ന വസന്തങ്ങൾനിത്യ സാക്ഷി ...
പ്രകൃതിയുടെ പ്രതിഷേധത്തിന്റെ
വിവിധ ഭാവങ്ങൾ...വിചിത്ര ഭാവങ്ങൾ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ