രാവിലെ എഴുന്നേറ്റു കണ്ണു തിരുമ്മി കൈകൾ ഉയർത്തി നടുനിവർത്തിയപ്പോഴാണ് ഉമ്മറത് ശീപോതിക്ക് ഒരുക്കിയത് കണ്ടത്, അപ്പോഴാണ് ഇന്ന് രാമായണ മാസാരംഭം ആണെന്ന് ഓർത്തത് ...നമുക്ക് ഇന്ന് ഓർക്കാൻ യൂറോ കപ്പും കോപ്പ അമേരിക്കയും ഐ എസ് ഭീകരരും ഒക്കെ ആണെങ്കിലും അമ്മമാർക്ക് ഇന്നും കലിയനും കലിച്ചിയും രാമായണവും ശീപോതിയും ഒക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോൽ എന്തിനെന്നറിഞ്ഞില്ല കണ്തടത്തിൽ ഒരു നീർതുള്ളി തിളങ്ങി..... ഇനി വീട്ടിൽ രാമായണ വരികൾ മുഴങ്ങുകയായി....ലവ് യൂ അമ്മാ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ