അഞ്ജനം മിഴികളെ സുന്ദരമാക്കാൻ...
പുഞ്ചിരി മുഖത്തെ ശോഭിതമാക്കാനും,
മോഹങ്ങളാണ് മിഴികളെ എന്നും
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിക്കുന്നത്...
മിഴിയുടെ മൊഴി അറിഞ്ഞു മനസ്സും ശരീരവും
ഹൃദയത്തിൻ സ്നേഹ തൂവലാൽ കവിത രചിക്കുമ്പോൾ
ഇനി ഞാനെൻ സ്നേഹം നഷ്ടപ്പെടുത്താതെ
സൂക്ഷിച്ചു വെക്കാം ...നിനക്കായി മാത്രം ..
പുഞ്ചിരി തെളിയും മുഖംകണ്ട്
കണ്ണാടി നോക്കിഅഹകരിച്ചാൽ
നന്മ വിളയേണ്ട മനസ്സിലെന്നും പിന്നെ
തിന്മയുടെ മുളകൾ തല പൊക്കി നില്ക്കും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ