സ്നേഹത്തിന്റെ അദൃശ്യമാം
സ്വർണ നൂൽ അണിഞ്ഞു
നിന്നിലേക്ക് ഞാൻ പെയ്തിറങ്ങിയ
ആദ്യ രാത്രിയുടെ അവസാന യാമവും കഴിഞ്ഞു
തളർന്നുറങ്ങിയ എന്നെ
പുലരിയുടെ പൊൻ പ്രഭ വിരിഞ്ഞ മാത്രയിൽ
ഈറൻ തോർത്തു മുടിയിൽ ചുറ്റി നീ
വിളിച്ചുണത്തിയപ്പോൾ
മിഴിയിൽ തെളിഞ്ഞ പ്രണയം
ഞാൻ തൊട്ടറിഞ്ഞ നിമിഷം
കവിളിൽ തെളിഞ്ഞ നുണക്കുഴി
എന്നെ വീണ്ടും മാടി വിളിച്ചുവോ ???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ