2015, ഡിസംബർ 31, വ്യാഴാഴ്‌ച


പുലരിയിലെ കിരണങ്ങൾക്ക്
പുതുമയുടെ പൊൻ പ്രഭ...
പുളകിതയായ ഭൂമിയെ
പുണരും സൂര്യൻ
പുത്തൻ സ്വപ്നം കാണും ഭൂമിയെ
പുതിയൊരു തീരത്തേക്ക് നയിക്കുമ്പോൾ
പുതുവർഷത്തിൻ ശംഖൊലി മുഴങ്ങുന്നു....

ഏവർക്കും സ്നേഹത്തിന്റെയും നന്മയുടെയും
പുതുവത്സരാശംസകൾ ....


2015, ഡിസംബർ 30, ബുധനാഴ്‌ച

കാലത്തിനു മുന്നേ നടക്കുന്നവർ ചിലർ ,
അവരെ നാം ജ്ഞാനികൾ എന്നു വിളിച്ചു....
കാലത്തിനും കുറേ പിറകേ നടന്നാലോ
മന്ദബുദ്ധിയെന്നു വിളിച്ചു ലോകം....
കാലത്തിനൊപ്പം ഞാൻ കൂടെനടന്നപ്പോൾ
അഹങ്കരിയെന്നു വിളിച്ചതും ഇവരൊക്കെ....


 

2015, ഡിസംബർ 26, ശനിയാഴ്‌ച


താടി നീണ്ട ചിന്തകൾക്കൊടുവിൽ
വിശ്വാസത്തിന്റെ മൂക്കുത്തി അണിഞ്ഞ്
കടന്നു വരുന്ന ആൾ ദൈവങ്ങളേ
കടമെടുത്ത ഈ ജന്മം മുഴുമിപ്പിക്കാനായി
അരവയർ മുറുക്കിയുടുക്കാൻ
വരമരുളാനായ് അരിമണിയുണ്ടോ
നിന്റെ മടി സഞ്ചിയിൽ ???

2015, ഡിസംബർ 24, വ്യാഴാഴ്‌ച


പരാജയത്തിന്റെ വേദന
അറിയാൻ മടിക്കുന്ന
ഇന്നിന്റെ സ്വാർത്ഥതയിൽ
ഉദയം കൊള്ളുന്ന ചിന്തകളെ
പ്രോത്സാഹിപ്പിക്കുന്ന
കരാള ഹസ്തങ്ങൾക്ക്
മറുപടി പറയേണ്ട വദനങ്ങൾ
ഇന്ന് മൗനം ഭജിക്കുമ്പോൾ -
പിറക്കുന്നത്‌ കാപട്യത്തിന്റെ
ഭീജങ്ങളാണെന്ന തിരിച്ചറിവ്
പലപ്പോഴും മനുഷ്യന്
നഷ്ട്ടപെടുന്നുവോ???



2015, ഡിസംബർ 23, ബുധനാഴ്‌ച


ദിനം തോറും പുലരിയിൽ
തെളിഞ്ഞു കാണണം ഈ 
മൃദു സ്മിതം...
രൂപമില്ലാ നിഴലുകൾ
പേകൂത്താടുന്ന ജീവിത യാദാർത്യതിൽ
നീയെന്ന സ്നേഹമേ ആശ്വാസമായുള്ളൂ ..
ചെറു കൈതാങ്ങിനായി പരതുന്ന
എന്നെ തോൾ ചേര്ത് നീ നയിക്കില്ലേ
എന്നും മുന്നോട്ട്....

2015, ഡിസംബർ 17, വ്യാഴാഴ്‌ച


മറ്റുള്ളവർ കാണാത്ത
നോവുന്ന മനവുമായി
നീണ്ട വരാന്തയിൽ
കണ്ണെത്താ ദിക്കിൽ ദ്രിഷ്ട്ടി...
പറഞ്ഞു ഫലിപ്പിക്കാൻ
പത്തുമാസത്തെ ചുമട്ടു കൂലിയില്ല
പേറ്റ് നോവെന്ന അളവ് കോലില്ലാ ..
എങ്കിലും കുഞ്ഞേ...
കലർപ്പില്ലാ സ്നേഹത്തിൻ
ഉറവ വറ്റാതൊരു കടലുണ്ട്
ഈ നെഞ്ചിൽ....



2015, ഡിസംബർ 16, ബുധനാഴ്‌ച


നാണത്താൽ തുടുതുവോ പൂവേ
നിൻ കവിളിൽ, അതോ കാമുകാൻ
മുത്തിയോ ??
അധരത്തിൻ മധുരം നുകരാൻ
ഒരു ശലഭമായ് പറന്നെത്താൻ
മനം തുടിച്ചു...
ഇന്ന് നിന്നിൽ ഒട്ടി നില്ക്കും
മഞ്ഞു തുള്ളിയെങ്കിലും ആകാനായി
വരും ജന്മമെങ്കിലും കഴിഞ്ഞെകിൽ....

ഇള വെയിൽ മങ്ങും തീരത്ത്
സന്ധ്യയുടെ മുഖം ചുവക്കുമ്പോൾ
പക്ഷികൾ ചേക്കേറാനായി
കൂട് കൊതിക്കുമ്പോൾ ...
അകലെ ഒരു കൂരക്കു കീഴിൽ
അരണ്ട മണ്ണെണ്ണ വിളക്കിൻ-
വെളിച്ചത്തിൽ
എനിക്ക് സ്നേഹിക്കനായ്
നിന്നെ വേണം ..നിന്നെ മാത്റം ....

2015, ഡിസംബർ 10, വ്യാഴാഴ്‌ച


വിശക്കുന്ന വയറിനു
വീണുകിട്ടിയ അപ്പ കഷണം
തട്ടിയെടുക്കുന്ന കാപട്ട്യത്തിന്റെ
കൈ കൾക്ക് ഇന്ന് കാരിരുമ്പിന്റെ കരുത്ത് ..
ആട്ടിൻ തോലണിഞ്ഞ ചെന്നായ്കളെ
തിരിച്ചറിയാൻ വൈകുന്ന
ജരാ നരകൾ ബാധിച്ച യൗവനം
അരുതെന്ന് ഉറക്കെ കരയുന്ന
മാതൃതത്തെ നാലു ചുവരുകൾക്കുള്ളിൽ
തളക്കുമ്പോഴും അവന്റെ ചുണ്ടിൽ
ആ മാറ് ചുരന്നു നുണഞ്ഞ
അമൃതിന്റെ മധുരം 
മായാതിരിപ്പുണ്ടെന്നറിയുന്നില്ലേ??? ...






2015, ഡിസംബർ 9, ബുധനാഴ്‌ച


വാതിൽ പടിക്ക് പിന്നിൽ അന്ന് തിളങ്ങി 
കണ്ട കണ്ണുകൾ പിന്നെ കലങ്ങിയതെന്തേ??
ചിരി തൂകിയ ചൊടികൽ വിതുംപിയതെന്തേ ..
എന്റെ ഹൃദയത്തിൻ ശ്രീ കോവിലേക്ക്
വലതുകാൽ വെക്കാനായി ഒരുങ്ങവേ നിൻ
കൊലുസിന്റെ കൊഞ്ചൽ തേങ്ങലായ് മാറിയോ?
ഒരു ചെറു നിശ്വാസത്തിൻ മൃദു സ്പന്ദനമായ്‌
ഇനി ഒരു നാളിൽ നീ എന്നിൽ അണയില്ലേ ??

2015, ഡിസംബർ 7, തിങ്കളാഴ്‌ച

എത്റ കണ്ടിട്ടും കണ്ടില്ലെന്നു
നടിച്ചിരുന്നു ഞാൻ ചിലതൊക്കെ...
എത്റ കേട്ടിട്ടും കേട്ടില്ലെന്നു
നിനച്ചു ഞാൻ പലതും...
പടുത്തുയർത്തിയ സ്വപ്നകൊട്ടാരത്തിൻ
അടിത്തറ ഇളകുന്നത്
സ്വപ്നത്തിലല്ലെന്ന് ഞാൻ അറിയുന്നു ...
കണ്കോണിൽ കാത്ത പ്രതീക്ഷയുടെ
ദീപ നാളം കാറ്റിൽഉലയുന്നു...
നേർത്ത പുകച്ചുരുൾ ചേർത്ത
യാദാർത്ഥ്യം പല്ലിളിക്കുന്നു...
പാതി മയക്കത്തിൽ ദിനം പ്രതി
ഞെട്ടി ഉണരുന്ന എന്റെ കൈയെത്തും ദൂരെ
തൊണ്ട നനക്കാനായി പോലും
ഒരു തുള്ളി വെള്ളമില്ലതാകുന്നു
എൻ മണ്ണ്കുടത്തിൽ ...

2015, നവംബർ 28, ശനിയാഴ്‌ച

കാറൊഴിഞ്ഞ മാനത്ത് ഇന്ന്
അമ്പിളി നിറ പുഞ്ചിരിയോടെ
നിലാവ് പോഴിചെങ്കിൽ...
വസന്തം വിരുന്നിനെത്ത
ഹൃദയത്തിൻ പൂന്തോപ്പിൽ
പൂവോന്നു വിരിഞ്ഞു ചിരിചെങ്കിൽ...
വേനൽ മഴയെ പ്രണയിച്ച
വരണ്ട മണ്ണിൻ മാറിൽ
മഴതുള്ളി ഒന്നു പതിഞ്ഞെങ്കിൽ....

2015, നവംബർ 25, ബുധനാഴ്‌ച

ശങ്ഖു പോൽ അഴകാം നിൻ
കഴുത്തിലണിയിക്കാൻ
ഞാൻ തീർത് വെച്ച ആ
ആലിലത്താലി ഇന്ന്  എന്നെ-
 നോക്കി മഞ്ഞ പല്ല്
 കാണിച്ചു ചിരിക്കുന്നു...
ഓർമകളുടെ വസന്ത കാലത്തെ
പൂന്തോപ്പിൽ ഇന്നും
വിരിഞ്ഞു നിൽക്കുന്ന
പൂവാണ് നീ...
തഴുകി തലോടാൻ വയ്യാതെ
തണുത്ത് മുരടിച്ച
വിറങ്ങലിച്ച കൈയുമായി
ഞാനും...

2015, നവംബർ 24, ചൊവ്വാഴ്ച

ഈറനണിഞ്ഞ പുലരിയിൽ
നിൻ സിന്ദൂര രേഖയിൽ
അന്ന് ഞാൻ ചുണ്ട് ചേർത്ത്
മാറോട് ചേർത്തപ്പോൾ
നിൻ നെറ്റിയിൽ തങ്ങിയ
ആ വെള്ള തുള്ളിയെ
ഞാൻ ഏറ്റു വാങ്ങിയ
സുന്ദര നിമിഷത്തിൽ
ഉദയ സൂര്യനും നാണത്താൽ
മിഴി പൂട്ടിയോ ..??

2015, നവംബർ 16, തിങ്കളാഴ്‌ച


സ്വപ്നങ്ങളുടെ ഇതളുകൾ
കൊഴിഞ്ഞപ്പോൾ ഞാനാം
പൂവിൽ ഇന്ന് ബാക്കി
ഓര്മയുടെ ഒടിഞ്ഞ തണ്ട് മാത്രം ...
നീയാം ശലഭം മറ്റൊരു
പൂവിനെ തേടി പറന്നപ്പോൾ
എന്നിലെ മധു മുഴുവൻ ഞാൻ
നിനക്ക് കാഴ്ച വെച്ചിരുന്നു...

2015, നവംബർ 14, ശനിയാഴ്‌ച


അകലെ ഒരു മാരിവില്ലു പോലെ
നീ ചിരി തൂവുന്നുണ്ടാവാം ..
തിര മായ്ച്ച കാൽപാടുകൾ ഇന്നും മായാതെ
ഞാൻ കാക്കുന്നേൻ ഉള്ളിലെന്നാലും
ഇനി ഒരു മടക്കം നിനക്കില്ല
എന്നിലേക്കെന്നു ഞാനറിയുന്നു
എന്നാലും ....

2015, നവംബർ 13, വെള്ളിയാഴ്‌ച

കാഴ്ചകൾ മങ്ങുന്ന ഈ
സായം സന്ദ്യിൽ എങ്ങോ
പൊയ് കോലം കെട്ടി ആടാൻ
വിധിക്കപെട്ടവർ നമ്മൾ...
കാലത്തിൻ യാത്രയിൽ
തൂവൽ നഷ്ടപെട്ട ചിറകുമായി
നിസ്സഹായതയോടെ മാനം നോക്കി....
മേലെ ചിരിക്കും താരകളേ
നിങ്ങൾ ഓർക്കുന്നോ ...
താഴെ സ്നേഹമഴ  കാത്തു കഴിയുന്ന
ഈ വേഴാമ്പൽ കുഞ്ഞുങ്ങളെ....

2015, നവംബർ 11, ബുധനാഴ്‌ച


തിര വന്നു കാതിൽ മോഴിഞ്ഞോരാ കിന്നാരം
കരയുടെ കവിളിനെ ചുവപ്പിച്ച സന്ധ്യയിൽ
അലസമായി തഴുകിയ പിശറൻ കാറ്റിൽ നിൻ
മുടിയിഴ ഒതുക്കാൻ പാടുപെട്ട എൻ കൈകൾ ...
വാചാലമാം നിൻ മൌനത്തിൻ ഒടുവിൽ
വാക്കുകൾ മുത്ത്‌ കൊഴിക്കുന്നതും നോക്കി ഞാൻ..
നിരാശനായി മടങ്ങുംപോഴും നിൻ പിൻവിളി -
കതോർത്തിരുന്നത് നീയറിഞ്ഞിരുന്നോ അതോ...??

2015, നവംബർ 6, വെള്ളിയാഴ്‌ച


പെയ്തിറങ്ങും തുള്ളിയെ
കൈ കുമ്പിളിൽ വെച്ച്
തഴുകാൻ കൊതിച്ച നാൾ...
പെയ്തിട്ടും പെയ്തിട്ടും
ഇനിയും നീ പെയ്തിറങ്ങേണം
എൻ ഹൃദയത്തിൽ എന്നും...
കൈ കുമ്പിളിൽ നിന്നും
തോരാതെ ഞാൻ കാക്കാം
നിന്നെ നെഞ്ചോട്‌ ചേർത്ത്...

2015, നവംബർ 5, വ്യാഴാഴ്‌ച


അറിയാതെ പിടയുമെൻ അന്തരാത്മാവിൽ
ഒരു നുള്ള് എള്ളിൻ തരി നുള്ളിയിട്ട്
മാമ്പൂ തളിർ തല്ലി തകർതപൊൽ
മോഹത്തിൻ തിരി നീ അണച്ചു ...
മഴയിൽ കുതിരാത്ത.. വെയിലിൽ വാടാത്ത
എന്റെ സ്വപ്നങ്ങളേ... നിന്റെ പിണ്ഡം
ഞാനിന്നു അടക്കം ചെയ്യാതെ
ഒരു മണ്‍കുടത്തിൽ കാത്തു വെക്കും..
ഒരു നാൾ എന്റെ ചിത എരിയുമ്പോൾ
അതിൽ നിന്ന് ഒരു പിടി ചാരം
ചേർത്ത് നിനക്ക് ഒഴുക്കനായ് ....
അടങ്ങാത്ത ആവേശമായി...
മടങ്ങാത്ത ഓർമകളിൽ
ഇടറുന്ന നെഞ്ചിനുള്ളിൽ
തളിരിടും വസന്തമായി
തരളിതമാം ഹൃദയത്തിൽ
കുളിരായി നീ ഇന്നും.....

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച


തലനാരിഴക്ക് എന്നിൽ
നിന്നും നീ അകന്നു...
നിന്നെ പ്രാപിക്കാൻ
മനസ്സിൽ ഞാൻ തയ്യാറെടുത്തിരുന്നു ...
ഇന്ന് നിന്നെ അകലെ കാണുമ്പോൾ
ആശ്വാസത്തിന്റെ ചെറിയൊരു
നിശ്വാസം എന്നിൽ ബാക്കി...
നന്ദി കാലമേ നീ എന്നിൽ നിന്നും
ആ കുരുക്കിട്ട കയർ ദൂരെ എറിഞ്ഞതിന്...

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച


മങ്ങിയ കാഴ്ചകളുടെ ലോകം...
പെയ്യാൻ മറന്ന ഇടവപാതി
മൂടൽ തീർത്ത ആകാശത്ത്
തെളിയാൻ മടിച്ച മഴവില്ല് ..
വയൽ വരമ്പിൽ പാടാൻ
മറന്ന ചീവീടുകൾ...
സന്ധ്യാ ദീപത്തിൻ മിഴിയിൽ
പോലും നിരാശയുടെ മങ്ങൽ ...
ഇനി ഈ വിജനമാം പൊയ്കയിൽ
ഞാൻ എന്റെ കളി വഞ്ചി
ദിക്കറിയാതെ തനിച്ചു തുഴയട്ടെ....

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച


ആരും ആർക്കും പകരമാകാത്ത
ഈ ഭുമിയിൽ തളിരിടും ഇല പോലും
ശിഖരത്തിന് സ്വന്തമല്ലന്നറിയുന്നു  ...
സന്ധ്യക്ക്‌ പകരമാകാൻ രാവിനും
നിലാവിന് പകരമാകാൻ വെയിലിനും
വെളിച്ചത്തിന് പകരമാകാൻ ഇരുട്ടിനും
കുളിരിനു പകരമാകാൻ ചൂടിനും
പറ്റാത്തതല്ലോ ഈ പ്രകൃതിയെ
സുന്ദരമാക്കുന്നത്.....

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച


സ്വപ്നങ്ങളുടെ ചിറക്
കരിഞ്ഞു വീഴുന്നു...
നിന്റെ മൗനം കനത്തു
പെയ്യനായി നിൽക്കുമ്പൊൽ
മിഴിയിൽ തിളങ്ങിയ മുത്തിന്റെ
ചലനം പുറംകൈയ്യാൽ ഒപ്പവെ
ആയുസ്സെതത്തെ പൊലിഞ്ഞ
എന്റെ നിറമൂറിയ ചിന്തകളേ ...
നിങ്ങളുടെ ചിതയിൽ തിളങ്ങുന്ന
ആ പുക വമിക്കും കനൽ കൊള്ളിയിൽ
എന്റെ ഓർമകളാം ഉറുമ്പുകൾ
വെന്ത് പുകയുന്നു....

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച


അഴകാം കണ്ണിൽ കണ്ടു
നാം നമ്മളെ പരസ്പരം...
മഴ തുള്ളികൾ പുഞ്ചിരിച്ച
പുലരിയുടെ ബീജമായി
സ്നേഹം പിറവിയെടുത്ത
സുന്ദര മുഹൂർതങ്ങൽക്ക്
ഇനി പിണ്ടം വെക്കാൻ വയ്യാ ....

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച


തളിരിട്ട മോഹങ്ങളാം
തരിവളകളുടെ ചിരിയിൽ
ഒളിച്ചു വെച്ച സ്വപ്നത്തിൻ
വെളിച്ചം തെളിയവേ ...
കഥ പറയുന്ന കണ്ണിൽ
കരിമഷി പടർന്നത് കൈതലത്താൽ
തുടച്ചു മാറ്റുമ്പോഴും
നിനവറിയാതെ നിൻ
തരിവള ചിരിച്ചതെന്തിന് ...??


വികൃതമായ പകലിന്റെ
തുടർച്ച മാത്രമാകുന്ന
രാവിന്റെ യാമങ്ങൾ ...
വിരസതയുടെ ഇളം കാറ്റിൽ പോലും
വിരഹത്തിന്റെ വേദന തൊട്ടറിയാം..
പാതിരാ കോഴിയുടെ കൂകൾ കേട്ട്
കാലനെ കാത്തിരിക്കുന്ന ജന്മങ്ങൾ...
പുലർ കാല സൂര്യൻ ഉദിചുയരുമ്പൊഴെക്കും
എന്റെ തലയണ നനഞ്ഞു കുതിർന്നിരുന്നു ...



2015, സെപ്റ്റംബർ 5, ശനിയാഴ്‌ച


ചേല കട്ട കള്ളനെന്നു പേരുകേൾപ്പിച്ചത്
സ്‌ത്രീകൾതൻ ഭാവ ശുദ്ധി വർദ്ധിപ്പിക്കുവാനായി...
കാളിയ മർദനം അഹങ്കാരം ശമിപ്പിചീടുവാനും ...
കുരുക്ഷേത്ര ഭൂമിയിൽ ഗീത ഉപദേശിച്ചത്
കർമ പഥത്തിൽ ശ്രദ്ധ വേണമെന്ന് ഓർമപ്പെടുത്താനും.....
കണ്ണാ നീയാണ് ശരി ... ഈ ലോകത്തിനു വെളിച്ചമേകാൻ
നിൻ തുണ വേണമെന്നും....


2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച


സന്ധ്യയിൽ ലയിക്കാൻ
ഞാൻ കൊതിക്കും തോറും
പുഞ്ചിരി തൂകി നീ
മെല്ലെ അകലുന്നു...
സന്ധ്യയുടെ നെറ്റിയിലെ
സിന്ദൂര പൊട്ടിൻമേൽ
ചുണ്ടൊന്നു ചേർത്ത്
മയങ്ങേണം പുലരും വരെ....

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച


പകരം വെക്കാനില്ലാത്ത
സ്നേഹമെന്ന് ഞാൻ നിനചെങ്കിലും
നിറകണ്ണാൽ നീങ്ങിയ നീ
തിരിഞ്ഞൊന്നു നോക്കിയില്ലാ....
ഹൃദയത്തിൽ പെയ്ത മഴ തോരും മുൻപേ
എനിക്ക് പകരക്കാരനെ നീ കണ്ടെത്തിയിരുന്നു....

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഒരു പൂ വിളിയുടെ ഓർമ്മകൾ
മനസ്സിൽ നല്ല നാളുകളുടെ
നഷ്ട ബോധം ഉണർത്തുന്നു....
അന്ന് തുമ്പ പൂ നുള്ളിയപ്പോൾ
കൈയിൽ കട്ടുറുമ്പ് കടിച്ച നോവ്‌
ഇന്ന് മധുരമുള്ള ഓർമയായ്‌ ....

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച


തുമ്പ പൂവിന്റെ കണ്ണിലെ നാണവും
തെച്ചി പൂവിൻ കവിളിലെ ചുവപ്പും
മുക്കുറ്റി പെണ്ണിന്റെ മൂക്കുത്തി പൊന്നും
തൊട്ടാൽ ഉറങ്ങും തൊട്ടാവാടിയുടെ കള്ളവും...
കാണാമറയത് അകന്ന ഓണകാഴ്ചകൾ ഇല്ലാതെ
വീണ്ടും അത്തപൂക്കളം വിപണിയിൽ നിന്നും
മുറ്റത്തേക്ക്....

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച


കള ഇല്ലാ വിള വേണം ..
കളവില്ലാ മനവും ...
കതിർ തിന്നാൻ കിളി വേണം
പറയെല്ലാം നിറയേണം
ചിരി തൂകും ചിങ്ങമായി...

ഐശ്വര്യത്തിന്റെയും
നന്മയുടെയും
പുതുവൽസരാശംസകൾ..... 


2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച


ഇന്ന് സ്വാതന്ത്ര്യ ദിനമെന്നു
പറയുന്നു ഇവർ ...
സ്വാതന്ത്ര്യമെന്തെന്നു ഞാൻ
തിരഞ്ഞു....
സ്വർണം പൂശിയ ഈ കൂട്ടിൽ നിന്നും
ഒരു ക്വിറ്റ്‌ ഇൻഡ്യ നയിക്കാൻ
മനം തുടിച്ചു...
കതിരുകൾ കൊത്തെണ്ട ചുണ്ടിൽ ഇന്ന്
ജയിൽ വാസത്തിന്റെ വിലാപം മാത്രം ..
സത്യത്തിൽ നമ്മൾ സ്വതന്ത്റരോ കൂട്ടരേ???

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച


നാക്കില തുമ്പിൽ എള്ളോരുക്കി
കറുകപുൽ മോതിരം വിരലിൽ അണിഞ്ഞു
നിറകിണ്ടി അരികിലായി ചേർത്ത് വെച്ച്
ഈറനുടുത്ത് പിതൃതർപ്പണത്തിൻ
ഉരുളക്ക് പൂവും നീരുമേകി ...
ഈറൻ കൈ കൊട്ടി മാനം നോക്കവേ
ബാലികാക്കയായി വന്ന് ......



2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച


എന്നിൽ വിരിയാൻ നീ കൊതിചിരുന്നുവോ??
പരിമളം വിടര്തിയ അനുഭൂതി മായും മുൻപേ....
നടന്നു നീങ്ങിയ നിൻ കാൽപാടുകൾ
ഞാൻ തേടിയില്ലെങ്കിലും
നീ എന്നിൽ ബാക്കി വെച്ച പ്രണയം 
ഇന്നും ഒരു വാടാമലരായി ഞാൻ കാത്തു വെക്കുന്നു...
ഇനി വിരിയില്ലെന്നു അറിഞ്ഞിട്ടും...
വിരഹത്തിൻ ശിശിരമേ...എന്റെ ഓർമയുടെ 
തളിരിലകൾ നീ നുള്ളിയെടുക്കല്ലേ......

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഒരു മലരായി നീ എന്നിൽ നിറയും നേരം...
ഒരു കുളിരായ് നീ എന്നിൽ പടരും പുലരിയിൽ...
അറിയുന്നു ഞാൻ സഖീ.... എൻ ഹൃദയതാളം
ഇന്നു നീയെന്ന് ............

ഒരു നാളും എഴുതി തീരാത്ത മഹാകാവ്യമായ ജീവിതത്തിൽ
സ്നേഹത്തിന്റെ അദ്ധ്യായം എഴുതാൻ മറക്കല്ലേ...
ജീവിത പര്യവസാനിയിൽ ഒരു സുകൃതമായി എന്നും
നമുക്കൊപ്പം സ്നേഹത്തിൻ അതീന്ത്രിയമാം സ്പർശം
ഉണ്ടെങ്കിൽ....

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച


മാനത്തെ അമ്പിളി തെളിയാത്ത ദിനമൊന്നിൽ
മാറത്തെ മായാത്ത മറുകിൽ ചേർത്ത് നീ
മാമൂട്ടി വായിലായി തന്നൊരാ ഉരുളയുടെ
മാധുര്യമിന്നും കാക്കുന്നു ഞാനുള്ളിൽ ....
ഇനിയും ഉരുളകൽ വേണമെന്റെ വയർ നിറയെ
കാണട്ടെ ഇനിയും നിൻ കൈ പുണ്യ പാടവം.....

2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച



കയ്യെത്തും ദൂരെ ഒരു പനിനീർ
പൂ പോലെ നീയെന്നെ
ഒളിഞ്ഞു നോക്കിയിരിപ്പുണ്ടെന്നു
ഞാൻ അറിയുന്നു...
ഇന്ന് യാഥാർത്യതിന്റെ അതിർ വരമ്പുകൾ
നമുക്കിടയിൽ മൂടൽ മഞ്ഞിന്റെ
 ഒരു കനത്ത മറവ് സൃഷ്ടിച്ചിരിക്കുന്നു...

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച


എഴുത്തിനെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ
തൂലിക തുമ്പ് ചലിക്കാൻ മടിക്കുന്നു....
നിറം വറ്റിയ മഷി കുപ്പിയെ നിറക്കാൻ
പാടുപെടുന്ന പുലരിയിൽ പോലും
അന്ധകാരത്തിൻ അതിർവരമ്പുകളില്ലാ വിജനത ...
ആയുസ്സെതത്തെ മരിക്കുന്ന ചിന്തകളേ ...
നിങ്ങൾക്കിനി പുനർജന്മമുണ്ടോ ???


മുകളിലായി മാനവും മുകിലും മാത്രം...
താഴെ ആറടി മണ്ണ് എന്നെ കാത്തിരിപ്പായി...
ജാതക ദോഷമെന്ന് നാട്ടാർ പറഞ്ഞാലും
പോകേണ്ട നേരം പോയല്ലേ പറ്റൂ ....
വിളിപ്പാടകലെ നീ കാതിരിപ്പുണ്ടെന്നാലും
വിളിയൊച്ച കേൾക്കാൻ ഞാൻ മടിക്കുന്നു...
കണ്ണ് നീ അടക്കുമെന്ന പേടിയാലാകാം
കണ്ണട വെച്ചു ഞാൻ കിടന്നിടാം വ്യഥാ.....
കണ്ണടച്ചു ഞാൻ ഇരുട്ടിനെ സ്നേഹിക്കാം....


2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച


നിശാഗന്ധികൾ പൂക്കുന്ന ഈ
നിലാവിന്റെ മാറിലൂടെ
നിരാശയോടെ ഞാനിന്നു അലയുന്നത്
നിന്നെ കുറിച്ചുള്ള ഒർമയാൽ മാത്രമെന്ന്
നീയിന്നറിയുന്നോ സഖീ.....

2015, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ആയിരം തുമ്പ പൂ പൂത്തു നിന്നാലും
നിന്റെ ചിരിയിൽ തെളിയുന്നോരാ
മുല്ലപൂ പല്ലല്ലോ സുന്ദരം....
ആയിരം തമ്പുരു ശ്രുതി മീട്ടിയെന്നാലും 
നിൻ മൊഴിയിൽ നിറയുന്ന 
നാണത്തിൻ ഈണമല്ലോ മനോഹരം...
ആയിരം തിരികൾ കത്തി നിന്നാലും
നിൻ മിഴിയിൽതെളിയും
സ്നേഹത്തിൻ നാളമല്ലോ പ്രഭാപൂരം....



2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച


പതറാത്ത കാൽവെപ്പുമായാണ്
എന്റെ ഹൃദയത്തിലേക്ക്
അന്ന് നീ കയറിവന്നതെന്ന്
ഞാൻ തെറ്റിദ്ധരിച്ചു ...
പരിഹാസ ചിരിയുമായി ഇന്ന് നീ എന്നെ
വിട്ടുപിരിഞ്ഞപ്പോഴാണ്
എന്റെ യൌവനം ജരാനരകൾ
ബാധിച്ചത് ഞാൻ തിരിച്ചറിഞ്ഞത്....

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

മിഴിയുടെ മൂർച്ച കൊണ്ടോ
മൊഴിയുടെ മാധുര്യം കൊണ്ടോ
നിന്നെ എന്നിലേക്ക് അന്ന്
ഏറെ ആകർഷിച്ചത് ????...

ചിരിക്കുന്ന അധരങ്ങളെ.....
കരയുന്ന മിഴികളുടെ  കഥനം മറയ്ക്കാൻ
നിങ്ങൾ ഒത്തിരി ബുദ്ധിമുട്ടുന്നുവോ ???



2015, ജൂലൈ 31, വെള്ളിയാഴ്‌ച


ആകാശത്തിലെ മേഘങ്ങൾക്ക് ഇടയിലേക്ക് അദ്ദേഹത്തിന്റെ ആത്മാവ് പുക ചുരുളുകൽക്കൊപ്പം അകന്നു നീങ്ങി....താഴെ ഭൂമിയുടെ മാറിൽ വീണുണങ്ങിയ കണ്ണീർ തുള്ളികൽക്കൊപ്പം കുറേ ഓർമകൾ മാത്റം ബാക്കി....ഇനി വിണ്ണിൽ തിളങ്ങുന്ന ഒരു പുതിയ നക്ഷത്രത്തെ നോക്കി നെടുവീർപ്പിടാം ...ഈറനണിഞ്ഞ കണ്ണുകളോടെ....

ഇതളിനെ നോവിക്കാതെ
ഒരു മഞ്ഞു തുള്ളി പോൽ
എന്നും ഞാൻ നിന്നോട്
ചേർന്നിരുന്നോട്ടെ ....

2015, ജൂലൈ 24, വെള്ളിയാഴ്‌ച

ചിതലരിച്ചു  എന്റെ പ്രണയമെങ്കിലും 
ഓർമകളെ കാർന്നു തിന്നുവാൻ സാധിച്ചില്ലാ...
അന്നാ മഴയിൽ നനഞ്ഞ നമ്മുടെ രൂപത്തെ
മായ്ക്കുവാൻ മനസ്സിലെ മാരിവിൽ മടിച്ച രാവുകൾ...
വിറയാർന്ന നിൻ അധരത്തിൽ നനവാർന്ന എൻ ചൊടി
മധു നുകര്ന്നോരാ മഴയുടെ ഓർമ്മകൾ
തോരാതെ പെയ്യുന്നു എൻ നെഞ്ചിലിന്നും ....

2015, ജൂലൈ 21, ചൊവ്വാഴ്ച

സുഖമുളൊരു നോവായി ഇന്നും
നീയെൻ അകതാരിൽ...
കടമായി തന്ന കിനാക്കളെല്ലാം 
ഒരു നേർത്ത മഞ്ഞു തുള്ളിപോൽ
അലിയാൻ വെമ്പി നിൽക്കുന്നുവോ....
പിന്നിട്ട വഴിയിൾ കൈവെള്ളയിൽ നിന്നും
തൊർന്നൊരാ സ്നേഹത്തിൻ തുള്ളിയെ
തിരഞ്ഞു ഞാൻ ഇനി അലയട്ടെ....


ഇന്നു മഴയുടെ നൂലിഴകൾക്ക്
പതിവുപോലെ എന്നിൽ
കുളിരേകാൻ സാധിക്കാത്ത പോലെ...
ചുട്ടു പഴുത്ത ഓർമകളിൽ
മഴത്തുള്ളികൾ പെയ്തു വീണിട്ടും
അണയാൻ വയ്യെന്നായ പോലെ...
കാലമേ നീ ഇന്നു നീ എന്റെ
ഓർമയുടെ മണിമാളികയിൽ
കണ്ണീരായി പൊഴിയുന്നുവോ???

2015, ജൂലൈ 18, ശനിയാഴ്‌ച


മരണമാണ് നമ്മുടെ ജീവിത ലക്‌ഷ്യം ...
ആ ലക്ഷ്യത്തിലേക്കുള്ള മാർഗങ്ങൾ
പലതെന്നു മാത്രം....

തിരിച്ചു കിട്ടാത്ത ഇന്നലെയുടെ
മധുരം കിനിയുന്ന ഓർമ്മകൾ ....

വിരസമായ പകൽ ...
മിഴി നനവൂറുന്ന ഓർമ്മകൾ...
തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ എന്നറിയാം
എന്കിലും ഹൃദയതിലിട്ടു തലോടി പോയ്‌ ഞാൻ വെറുതെ....

2015, ജൂലൈ 17, വെള്ളിയാഴ്‌ച


രാമ കഥ പാടാൻ ഒരുങ്ങൂ മനമേ ..
രാമ കഥ മാത്രമേ മോക്ഷ്മേകൂ ...
രാമ കഥ ചൊല്ലുന്ന കിളിയെ
തിരക്കി ഞാൻ നിരാശയോടെ
വീട്ടിൽ തിരിചെത്തവെ
കേട്ടോരാ കിളിനാദം അമ്മയുടെതെന്നു
തിരിച്ചറിഞ്ഞു ഞാൻ ....

2015, ജൂലൈ 9, വ്യാഴാഴ്‌ച

മുരടിച്ച ഇന്നലേകൾതാണ്ടി...
വിരസമായ ഇന്നിനെ സഹിച്ച് ..
സുന്ദരമായ നാളെകൾ മാത്റം സ്വപ്നത്തിൽ... 

2015, ജൂലൈ 8, ബുധനാഴ്‌ച

മാനം തെളിഞ്ഞു ചിരിക്കുമ്പോഴേക്കും
അവളുടെ മാനം ഇന്നലെയുടെ ഇരുളിന്റെ
കരങ്ങളാൽ കവരപ്പെട്ടിരുന്നു....
ഭൂമിയുടെ വേദന കണ്ടില്ലെന്നു നടിച്ച
മനുഷ്യ കരങ്ങളിൽ ഹിംസയുടെ
മൂർച്ചയുള്ള കരവാൾ തിളങ്ങി....
അരുത് മാനവാ ..നിൻ മൂർച്ചയാം
കോടാലിയാൽ ഇനി എൻ തായ് വേര്
അറുക്കരുതെന്ന മരത്തിന്റെ യാചന
കേൾക്കാൻ ആ കാതുകൾമടിച്ചു .....


2015, ജൂലൈ 6, തിങ്കളാഴ്‌ച


വ്രത ശുദ്ധിയുടെ നല്ല നാളുകൾക്കൊടുവിൽ
ആ പുണ്യ ദിനം വന്നെത്തി....
എല്ലാവര്ക്കും
ഈദ് ആശംസകൾ....

2015, ജൂലൈ 5, ഞായറാഴ്‌ച

പുഴയുടെ തീരത്തെ തളിരിളം
കാറ്റ് വന്നു കുസൃതിയിൽ
നിൻ മുടിയിഴയിൽ
വികൃതിയായ്  തലോടുമ്പോൾ
തെളിനീരിൽ തെളിഞ്ഞ നിന്റെ
നിഴലിനെ ചുംബിച്ച നീർക്കുമിള
ഇന്ന് ആയുസ്സെതത്തെ
മിഴികളടച്ചുവോ ???
വേണിയുടെ മാറിനെ പകുത്ത്
തുഴയെറിഞ്ഞ
കാപട്യത്തിൻ തോണിക്കാരൻ
നാലു ദിക്കിലും വല വീശുമ്പോൾ
നിഷ്കളങ്കതയുടെ മുഖങ്ങൾക്ക്‌
തേങ്ങൽ മാത്റം ബാക്കി ....

2015, ജൂലൈ 4, ശനിയാഴ്‌ച

ഒരു പ്രണയ വസന്തം തീർക്കൂ
എൻ ജീവിത ആരാമത്തിൽ...
ഒരു വർണ ശലഭമായി നിറയു
എൻ ആത്മാവിൽ ....
ഇനി വയ്യ ഒരു നിമിഷവും
നിന്നെ കൂടാതെ...
നിന്നിലെ നീയാണ്
ഇന്നെന്റെ സ്വർഗം ....

2015, ജൂൺ 30, ചൊവ്വാഴ്ച


അണയാം ഞാൻ നിൻ മൃദു മാറിൽ
ഒരു നേർത്ത ഹിമ കണികയായ് ...
പറയാം ഞാൻ നിൻ കാതിൽ  
ഒരു നേർത്ത നിസ്വാസമായ് ..
അരികിലണയും നേരമെന്നും
നിൻ നിസ്വനം എനിക്ക്
സ്വന്തമായെങ്കിൽ....

2015, ജൂൺ 29, തിങ്കളാഴ്‌ച

കാത്തു വെച്ച കിനാക്കളെ
തഴുകി തലോടിയ ഇന്നത്തെ
തണുത്ത പുലരിയിൽ
ഓർമചെപ്പിൽ തിളങ്ങിയത്
നിൻ മുഖം മാത്രം...

2015, ജൂൺ 26, വെള്ളിയാഴ്‌ച


കനൽ എരിയുന്ന പാതയിൽ എന്നിനി 
സ്നേഹ പൂക്കൾ വിരിയും ??.....
ചെറു നനവിനായി കൊതി പൂണ്ട
വരണ്ട മണ്ണിലേക്ക് ഒരു അനുഭൂതിയായി
മഴ തുള്ളികൾ ഒലിചിറങ്ങിയെങ്കിൽ  ...
കാലമേ എന്റെ കാത്തിരിപ്പിനൊരു നാൾ  
നീ എന്നിൽ  കടാക്ഷിക്കില്ലേ ???...

2015, ജൂൺ 23, ചൊവ്വാഴ്ച


കാഴ്ച വെക്കാൻ ഇനി ഇല്ലൊരു കനിയും
നേർ ച്ച പോലും ഇന്നു ബാക്കി ആയി...
കുട പറന്നുപോയ ഈ പെരും മഴയിൽ ഞാൻ
തണുത്തുറഞ്ഞു തനിച്ചിന്നു ...
മഴത്തുള്ളിയിൽ അലിഞ്ഞതിനാൽ ആരും
തിരിച്ചറിഞ്ഞില്ല എൻ കണ്ണുനീർ തുള്ളിയെ...

കുന്നോളം മോഹിക്കാതത്തിനാലാണോ 
കുന്നികുരു പോലും കിട്ടാത്തത്???

2015, ജൂൺ 22, തിങ്കളാഴ്‌ച


പുലർകാല സ്വപ്നത്തിലും
പകൽ കിനാവിലും നിറമേഴും-
ചാലിച്ച നിൻ ചിരി മാത്രം....
ചെറു കാറ്റിൻ പുളകമായ്
നീ ചാരെ അണയുമ്പോൾ
ചുടു നെദുവീർപ്പുമായ് ഞാൻ...
അരികെ വരൂ നീ മാറിലമരൂ
ഒരു മണി മുത്തമെൻ ചൊടിയിൽ തരൂ....

2015, ജൂൺ 20, ശനിയാഴ്‌ച

ഒരു പ്രണയ യുഗം തീര്ക്കുക
നിങ്ങൾ ഈ ഭൂമിയിൽ ...
ഒരുമിച്ചു ചേർന്ന്, ഒന്നായി
ഒരുമയിൽ നീങ്ങുക...
ഒരുമിച്ചു തുഴയുക
ജീവിത തോണി...
ഒരു കോലക്കുഴലൂതി
ഉണര്ത്തുക നീ നിത്യം....

2015, ജൂൺ 19, വെള്ളിയാഴ്‌ച


നിലാവ് പോൽ നീ എന്നിൽ
വെളിച്ചം വീശി..
ചിരിക്കാൻ പിശുക്കിയുരുന്ന
എൻ അധരം ചിരി തൂകി...
അറിയാൻ വൈകിയോ
ഞാൻ നിൻ പ്രണയം?...
പനിനീർ പൂ പോൽ
പരിശുദ്ധമാം പ്രണയം....

2015, ജൂൺ 17, ബുധനാഴ്‌ച

തമ്മിൽ അറിയാൻ വൈകി നാം
മുഖം തിരിച്ചു നിന്ന നേരം
ചലനം നഷ്ടപ്പെട്ട്, നിഴൽ പോലും
നോക്കുകുത്തിയായി...
അക്ഷരങ്ങളുടെ ദാരിദ്ര്യം
മൗനത്തിനു ജീവൻ നൽകിയപ്പോൾ
അകൽച്ചയുടെ ഭ്രൂണം
പിറവികൊണ്ടിരുന്നു...
ഇനി മടങ്ങട്ടെ...
സ്നേഹത്തിന്റെ ചിത എരിയുന്ന,
ഓർമയുടെ ചുടല പറമ്പിലേക്ക്
തനിച്ചൊരു യാത്ര...
ഇന്നെന്റെ നിഴൽപോലും
ഒപ്പമില്ലെന്നു അറിയുന്നു ഞാൻ...

മുകുളമായി വിരിയൂ നീയെൻ അകതാരിൽ...
ശലഭ വർണമായി നിറയൂ എന്നെന്നും...
ഒരു പനിനീർ ഇതളിൽ ഒട്ടി നിൽക്കും
മഞ്ഞു തുള്ളി പോൽ ഞാനെന്നു നിനക്കൊപ്പം...

മുത്തിനുള്ളിൽ നീ കാക്കും ചിപ്പി പോൽ എൻ സ്നേഹം...
തിര വന്ന് പുണരുമ്പോൾ കരയുടെ പാരാവശ്യം ...
നിൻ കൊലുസ്സ് എന്നെ മാടി വിളിച്ച രാവിൽ
തണുപ്പിൻ പുതപ്പണിഞ്ഞു നാം സ്നേഹിച്ചു പരസ്പരം ...

2015, ജൂൺ 16, ചൊവ്വാഴ്ച

കണ്ടു പഴകിയ സ്വപ്നതെക്കാൾ   സുന്ദരം
കാണാൻ പോകുന്നതെന്നോർത്തു നാം
ആശ്വാസം കൊള്ളുന്ന ഈ ജീവിത നൗകയില്
പ്രതീക്ഷയുടെ ചിറകേറി ഇനിയും കുറേ നാൾ  ...
കണ്ടു പഴകിയ മുഖങ്ങളെ തഴഞ്ഞു
പുതുമയെ പിൻതുടരുന്ന അവന്റെ മിഴികളിൽ
തിമിരം ഒരു വരമായി വരണമെന്നത് വാസ്തവം..
ഇനി അവന്റെ യൗവനം ജരാനരകൾ ഏറ്റു വാങ്ങട്ടെ....

2015, ജൂൺ 15, തിങ്കളാഴ്‌ച

പുസ്തക താളിൽ ഞാൻ
ഒളിച്ചു വെച്ച പീലിയുമായി
നീ നടന്നകലുന്നതും നോക്കി
ഞാൻ പുഞ്ചിരിച്ചു ...
നീയാ പീലി വിരിയുന്നത്
നൊക്കില്ലെന്ന് അറിഞ്ഞിട്ടും
എന്റെ ഹൃദയത്തിൽ സ്നേഹത്തിൻ
മൃദുലമാം ജീവൻ തുടിച്ചു.....

2015, ജൂൺ 12, വെള്ളിയാഴ്‌ച

കാണിക്കയായി ഞാനെൻ
കണ്ണുനീർ വെച്ചപോൾ 
കണ്ണന്റെ കണ്ണും നിറഞ്ഞുവോ??
കണ്ണനെൻ കരളിൽ പ്രസാദിച്ചു തൽക്ഷണം ...
കാണണം വെണ്ണ പൂശിയ നിൻ തൂവുടൽ,
കാണാമറയതെങ്കിൽ അകക്കണ്ണിൽ ദിനം...

2015, ജൂൺ 3, ബുധനാഴ്‌ച

എന്നും ഞാൻ കാണാൻ
കൊതിച്ച ആ മിഴികൾക്ക്
നിന്റെ മിഴിയോട് തോന്നിയ
സാദൃശ്യം  യാദൃശ്ചികമോ???
കടം കൊണ്ട കിനാക്കളാൽ
ഞാൻ പടുതുയര്തിയ സ്വപ്ന
കൂട്ടിൽ  ഇന്ന് നിന്റെ
ഓർമ്മകൾ വിങ്ങുന്നു....
മുരടിച്ച മോഹങ്ങളുടെ
കടലാസുതോണിയിൽ
ദിശയറിയാതെ നീങ്ങുന്നു
ഞാനിന്നു ഏകനായ് .....

2015, ജൂൺ 2, ചൊവ്വാഴ്ച

എഴുതി തളർന്ന കൈയിൽ നിന്നും
വഴുതി വീണ എൻ തൂലിക നീ അന്ന്
വീണ്ടും മഷി ചേർത്ത്  എൻ
കൈ വെള്ളയിൽ ചേർത്ത് മുറുക്കി....
ഇനി നിന്നെ വർണിക്കുകിൽ
വറ്റില്ല  ഒരുനാളുമെൻ മഷിക്കുപ്പി,
എഴുതി തീരാത്ത മഹാകാവ്യമായി
എന്നും നീ എന്നിൽ നിറഞ്ഞു നിൽപ്പൂ ..
ഇനി നിൻ നെറ്റിയിൽ ഞാൻ ചാർത്തിയ
സിന്ദൂരം നിത്യമെൻ നെറ്റിൽ ഞാൻ പടർത്തും ...


2015, മേയ് 20, ബുധനാഴ്‌ച

ഒരു ദേശാടന കിളി പോലെ
എന്നിൽ നിന്നും പാറി
അകലുമാ ഓർമകളാം
അപ്പൂപ്പൻ താടികളെ ...
മടിയിലിരുത്തി ഞാനൊന്ന്
ഓമാനിചോട്ടെ നിങ്ങളെ....

മഴ മുകിലിനെ പ്രണയിച്ച
വേഴാംപലിൻ മധുര ഗാനം
കേട്ടുണർന്നോരാ വേനലിൽ
വരണമാല്യമൊരുക്കി
കാത്തോരാ  കൈ കഴച്ച നേരവും
സ്നേഹത്തിൻ രണാങ്കണത്തിൽ
പിടഞ്ഞു വീഴുന്ന ഈയാം പാറ്റകളെ
കണ്ടില്ലെന്നു നടിച്ചു ഞാൻ
നീ മഴയായി പെയ്യുമെന്നു കരുതി....




2015, മേയ് 18, തിങ്കളാഴ്‌ച

ഒരു ആയുസ്സിന്റെ സ്വപ്ന സാക്ഷാത്കാരമായി
എന്നും നാം ഒന്നിച്ച് .....

ചുവന്നു തുടുതോരാ മുഖവുമായ്
എൻ ചാരെ വന്ന സന്ധ്യേ...
നിൻ നിറഞ്ഞ മാറത്തെ മായാ
മറുകിലെ മധുരം ഞാൻ
നുണഞൊരാ സുന്ദര
നിമിഷത്തിൻ നിർവൃധിയിൽ
ഞാനോരാ മാസ്മര ലോകത്തിൻ
തേരിലേറി....

2015, മേയ് 13, ബുധനാഴ്‌ച


ഒരു കിളി കൊഞ്ചൽ പോൽ നിൻ സ്വനം
കാതിൽ എന്നും കുളിരേകേണം ...
പറന്നിടല്ലേ എൻ ഹൃദയത്തിൻ
പാതയോരത്ത് നിന്നോരുനാളും ...

തടവറയാം കൂട്ടിലടക്കാതെ നിന്നെ
സ്വതന്ത്റയാക്കി വിട്ടതോ
ഞാൻ ചെയ്ത ഏക തെറ്റ്...
എന്നിൽ നിന്നകലേക്ക്
പറന്നകന്നാലും
നിൻ മിഴി നനഞ്ഞിടാതെ
നീ കാക്കേണം എന്നെന്നും...

2015, മേയ് 11, തിങ്കളാഴ്‌ച

പറയാൻ മറന്ന ഇഷ്ടവും
പറയാതെ അറിയുന്ന ഇഷ്ടവും
പനിനീർ ദളങ്ങളാണ്‌ ...
ഒന്ന് വിരഹതിന്റെതും
മറ്റൊന്ന് ..............


ഒരു റോസാ പൂവിൻ
മുള്ളിനാലാണ് നീ
എന്റെ ഹൃദയത്തിൽ
കുത്തിയതെങ്കിൽ
എനിക്ക് നോവില്ലായിരുന്നു ...
പക്ഷെ ഓര്മകളുടെ
ഈ കൂർത്ത മുള്ളിനാൽ.......

2015, മേയ് 8, വെള്ളിയാഴ്‌ച


തണലായി എന്നും നിലകൊള്ളും
സ്നേഹ ദീപമേ...
നിൻ മുലഞ്ഞെട്ട് ചുരത്തി ഞാൻ 
നുണഞൊരാ അമ്റിതിന്റെ
മധുരമെൻ ചുണ്ടിൽ
മായാതെ കാക്കും ഞാനുള്ള
നാൽ വരെ....

ഓർമയിൽ എന്നും നീ തന്ന നിമിഷങ്ങൾ ...
ഓമനിക്കാനെന്നും  നീയെന്ന വിസ്മയം....
മനുഷ്യനേ പിരിയാൻ പറ്റൂ
മനസ്സിനു പറ്റില്ലല്ലോ...



കട്ടപ്പന കുട്ടപ്പൻ
കട്ടെടുത്ത കൊട്ടത്തേങ്ങ
എട്ടണക്ക്‌ വിറ്റു
തട്ടു ദോശ തട്ടിയത്
വട്ടുകൊണ്ടാണോ?????

2015, മേയ് 7, വ്യാഴാഴ്‌ച


ഇന്ന് എന്റെ നെഞ്ജിനുള്ളിൽ സ്നേഹമായ്
പടരാൻ എന്തേ നീ വന്നില്ലാ???....






കണ്ണുനീരും പാട്ടുമായ് നിന്നരരികിൽ
വന്നു ഞാൻ....
നെഞ്ജിലോട്ടി ചേരുവാൻ എത്രയോ
കൊതിച്ചു ഞാൻ....

2015, ഏപ്രിൽ 29, ബുധനാഴ്‌ച


നിനക്ക് നൽകാൻ പാതി
പകുത്തു ഞാനെൻ മനം...
മറക്ക വയ്യ അന്നൊരു മഴയത്ത്
പാതി തളർന്നു നീ എൻ മാറിൻ
ചൂട് പറ്റി കിടന്ന നിമിഷം...

ഇന്ന് നിൻ കാൽപ്പാട്‌
തേടി ഞാൻ അലയവേ ...
ആൽ കൂട്ടത്തിൽ ഞാൻ തനിചാകുന്നു...
കൈയെത്തും ദൂരെ ഞാൻ നിന്നിട്ടും
പകൽ വെളിച്ചതും നീ കണ്ടില്ല എന്നെ

ഇന്ന് സൂര്യൻ തണുത്തു വിറക്കുന്നു...
കാപട്യത്തിൻ തീമഴ പെയ്യുമ്പോൾ
ഭൂമി ചുട്ടു പൊള്ളുന്നു...
നിഴലിനെയും നിശ്ചലമാക്കാൻ
നിലാവിന്റെ വ്യഗ്രത......


നിന്റെ അരികിലെത്താൻ കൊതിക്കുന്ന
എൻ ഹൃദയത്തെ അദ്രിശ്യമാം മതിൽ കെട്ടി
നീ അകറ്റി നിർത്തുന്നുവോ???
രാവിൽ ലയിക്കാൻ കൊതിക്കും
പകൽ പോലെ.....
കരയെ പുണരാൻ വെമ്പും
തിര പോലെ....
ഒരുനാൾ  ഞാൻ കവർന്നു നുകർന്നൊരാ
അധരത്തിൻ മധുരത്തിനായി വീണ്ടും.....
അകലരുതെന്നു അന്ന് പറഞ്ഞോരെൻ വാക്കുകൾ
വെറും പാഴ് വാക്കായി  മാറ്റി
കാലം എനിക്കിന്ന്  ഓർമ എന്നൊരു
വരദാനമേകി .....

2015, ഏപ്രിൽ 28, ചൊവ്വാഴ്ച


ചിരിയുടെ പൂക്കുടയുമായി
വരും തിങ്കളെ...നിൻ കിരണം
പതിയവേ പാതി വിരിഞ്ഞ എൻ
ഇതളുകൾ സ്മിതമേകി ....
വയലോര പച്ചപ്പിൽ
ഇളം കാറ്റിൻ ഊഞ്ഞാലിൽ
ആടിവന്നോരെൻ സ്വപ്നങ്ങളേ ...
നിന്നെ തഴുകുവാൻ ഞാൻ വൈകിയോ....
മിഴിയമ്പ് കൊണ്ടിട്ടോ
മൊഴി മധുരം കേട്ടിട്ടോ 
കാണാ കിനാവിൻ ഹിമ താഴ്വരയിലെവിടെയോ
നിൻ പദചലനം കാതോർത്തു ഞാൻ കാത്തിരുന്നത്??....

2015, ഏപ്രിൽ 25, ശനിയാഴ്‌ച


കാണാൻ കൊതിക്കും
കാഴ്ച്ചകല്ക്ക് നിറമേറും...
കേൾക്കാൻ കൊതിക്കും
വാക്കുകള്ക്ക് മാധുര്യവും ...

അനുഭൂതിയുടെ അവാച്യമാം
നിർവൃതിയിൽ മയങ്ങവേ
മൂടൽ മഞ്ഞിൻ പുതപ്പിനുള്ളിലും
നിൻ ആലിങ്ങനതിന്റെ ചൂട് ....

ആത്മാവിൽ നിൻ ചെറു നിസ്വനം ചേരവേ
വിരൽതുമ്പിലാരോ പിരിയാൻ വയ്യാതെ
പിടി മുറുക്കുന്നപോൽ...
അകതാരിൽ ആരോ മോഴിഞ്ഞുവോ
നീ എനിക്കെന്നും സ്വന്തമെന്ന് ...



2015, ഏപ്രിൽ 22, ബുധനാഴ്‌ച


കാണണം നിൻ  സിന്ദൂര രേഖയിൽ എന്നും
ഞാൻ നിനക്കായ് ചാർത്തിയ സ്നേഹചിഹ്നം ....
നിൻ മൃദു കൈയ്യിൽ ഞാൻ വെചോരാ
പുടവ ഒരു സംരക്ഷന്തിന്റെ പ്രതീകമാണ്‌...

മായാതെ നീ നിന്റെ നെറ്റിയിൽ കാക്കണം
ചന്ദന ചാർതിന്റെ ചന്തമെന്നും....
പുളിയില കരയാൽ ഒരു ചേല ചുറ്റി
ഒരു കൃഷ്ണ ദളമെന്നും മുടിയിൽ കരുതേണം..

മായാതെ തെളിയുന്ന നിൻ നുണകുഴിയിലെ
നനുത്ത് നിൽക്കും വിയർപ്പിൻ കണത്തെ
ഒരു ചെറു ചുംബനത്താൽ ഞാനെൻ
ചുണ്ടിന് സ്വന്തമാക്കട്ടെ....


കണ്മണീ... നനയാതെ കാക്കും
ഞാനെന്നും നിൻ മിഴി....
പതറാതെ ഇടറാതെ പിച്ച
വെച്ച് തുടങ്ങുക നീ....
നാളെ നിൻ വഴികളിൽ
കാപട്യത്തിൻ മൂർചയാം
മുള്ളുകൾ കാണുമ്പോൾ
മാറി നടക്കാതെ പൊരുതി
നീ നേടേണം വിജയം നമുക്കായി...
സ്നേഹത്താൽ തോൽപിക്കുക
നിൻ സമൂഹത്തെ നീ ...
നന്മയുടെ  വെളിച്ചത്താൽ
തീർക്കുക നിൻ മാർഗം നീ....

2015, ഏപ്രിൽ 18, ശനിയാഴ്‌ച

 പാറ കല്ലുകളിൽ തല തല്ലി തിരികെ പോകും തിരകളെ നോക്കി ഇരിക്കുമ്പോൾ നമ്മുടെ സങ്കടങ്ങൾ എത്ര നിസാരം ....


2015, ഏപ്രിൽ 14, ചൊവ്വാഴ്ച

ഒരു ചെറു പുഞ്ചിരിയുമായി
മേട സൂര്യൻ കിഴക്ക് ഉദിക്കും...
കണിക്കൊന്ന പൂത്ത
വഴിയോരങ്ങളിൽ വീശുന്ന
കാറ്റിന് പോലും
ഐശ്വര്യത്തിൻ പരിമളം...
ലാത്തിരി പൂത്തിരി കത്തിയ
പ്രഭാ വലയതിൻ പ്രകൃതി
സമ്പന്നമാവുന്ന ഈ
സായാഹ്നത്തിൽ
ഏവർക്കും സമ്രിധിയുടെയും
ഐശ്വര്യത്തിന്റെയും
വിഷു ആശംസകൾ ....


കണ്ണിനു കണ്ണായി വരും
കണ്മണിയെ കാത്തിന്നു
കണ്പോള ചിമ്മാതെ
ഞങ്ങൾ കാത്തിരിപ്പൂ ...

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച


 മൃദു ഭാഷ പറയും 
ലളിതമാം എൻ ഗ്രാമമേ ,
നിൻ മടിത്തട്ടിൽ ഒരു 
മകനായി ഉറങ്ങാൻ 
നീ എനിക്ക് നൽകിയ 
വരദാനത്തിൽ ഞാൻ 
എന്നും സന്തുഷ്ടൻ.....


തരിവളയുടെ പാട്ടില്ലാ...
കൊലുസിന്റെ കൊഞ്ചലില്ലാ ....
ആമ്പൽ പൂപോൾ മൃദുലമാം നിൻ മേനി
അമ്പല പ്രാവ് പോൽ കുറുകി നിൽക്കെ ...
കണ്ണിൽ പ്രണയം വിരിച്ചു ഞാൻ
നിന്നെ പുൽകുമ്പോൾ
പിന്നിൽ നിന്നും നിന്നെ
വലിച്ചത് നിൻ നിഴലോ അതോ ?...
കൈകൾ തളർന്നു ഞാൻ
പിന്നോട്ട് മലർക്കവെ ,
താങ്ങിയ കൈകൾക്ക്
പിന്നിലെ മുഖം അമ്മയുടെത് മാത്റം .....

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച


ഇനിയും ചിരിക്കാത്ത
അഞ്ചിതൽ പുഷ്പമേ
നിൻ പുഞ്ചിരി കാണാനായി
ഇനി എന്ത് ഞാൻ ചെയ്യേണ്ടു ....

പുലർകാല കിരണങ്ങൾ
തഴുകി നിന്നെ ഉണർത്തും
മുന്പ് നിന്നെ സ്നേഹത്തിൻ
നീരേകി ഞാൻ നനച്ചു ദിനംപ്രതി...

കരി വണ്ടോന്നു വന്നു നിൻ
തേൻ നുകരാതിരിക്കാൻ
ആലിഗനതൽ ഞാൻ
നിന്നെ മൂടി....

2015, ഏപ്രിൽ 8, ബുധനാഴ്‌ച


ചിരി മാഞ്ഞു മാനം കറുത്തു ...
മാനത്തിൻ ദു:ഖം കണ്ണീരായി
ഭൂമിയിൽ പെയ്തു....
അത് ഭൂമിക്ക് അനുഗ്രഹമായി....
പുതുമഴയിൽ പുളകിതയായി
പുതു പെണ്ണിൻ നാണമൊടെ
മണ്ണ് ആ മഴയെ ഏറ്റുവാങ്ങി ....
മണ്ണിൻ മാറ് പിളർക്കാനായി
മർത്യൻ കലപ്പയോരുക്കി
കാത്തിരുന്നു....
വിത്ത് വിതച്ചത് കതിരാവാൻ
പക്ഷികൾ ഒത്തിരി കാത്തിരുന്നു....
പ്രകൃതിയുടെ ആനന്ദമാം
വികൃതി  കണ്ടു വീണ്ടും
മാനം ചിരി തൂകി....

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

 മഴയിൽ കുതിര്ന്ന ഒരു നനുത്ത സ്വപ്നമായി.... പാതി വഴിയിൽ അകന്നു പോയ ഒരു ചാറ്റൽ മഴയാണ് ഇന്ന് അവൾ എനിക്ക്....


മഴ നൂലിനാൽ തുന്നാം 
ഞാൻ നിനക്കായി ഒരു കുഞ്ഞുടുപ്പ്‌ ....

2015, ഏപ്രിൽ 4, ശനിയാഴ്‌ച

പലതായി വിരിഞ്ഞു നമ്മൾ
ഒന്നായി പൊഴിയുവാനായി ....
ഉറങ്ങുന്നു രണ്ടിടതെന്നാലും
കാണുന്നു ഒരു സ്വപ്നം ദിനം.....
കാത്തിരുന്നു പ്രായമേറി
കണ്ണിലോ തിമിരമേറി ...
കൈ കാൽ ഞരമ്പുകൾ
കുറുകിയെന്നാലും .....
കാത്തിരിക്കും ഞാൻ
നീ എന്നിൽ വരും നാൾ വരെ...
കാതിൽ നീ ഓതിയ
മധുരമാം സ്വകാര്യതിൻ
ആലസ്യമെന്നിൽ മായും
മുൻപേ തന്നെ നിനക്കാതെ
നീ തന്ന മണിമുതതിൻ കുളിരും.....
ഒരു രാപ്പാടി പാടിയ
രാത്രിയുടെ യാമത്തിൽ
തലചായ്ചു നീ എൻ
നെഞ്ചിൽ വരചോരാ
നഖചിത്രത്തിൻ മധുരമാം നോവ്‌
എന്റെ അന്തരന്ഗത്തിൽ
ഉണര്ത്തി ഒരു ഗീതം....

മൗനതാൽ തീർത്ത കാരാഗ്രഹത്തിൽ
മുഖം നോക്കാതെ നാം വിയർതപ്പൊൽ
എപ്പോഴോ വാചാലമായ നിൻ മൊഴിയിൽ നിന്നും
പിറന്നത് പിരിയമെന്ന വാക്കായിരുന്നു.....
അകലുരുതെന്നു എൻ ആത്മാവ് കൊതിച്ചെങ്കിലും
അനിഷേദ്യമാം വിധിയെ തടയുക
അസാധ്യമെന്ന യാദാർത്ഥ്യം ഉൾക്കൊള്ളാൻ
ഞാൻ നിർബന്ദിതനായി .....
പകുത്തു തന്ന സ്നേഹത്തിൻ
ഇത്തിരി നിമിഷം മതി
ഇനി എനിക്കെൻ ശിഷ്ട്ട ജീവിതം
ഓർമകളാൽ സമ്പന്നമാക്കാൻ....

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച


തളിരിളം മഞ്ഞിലും
കുളിർ കാറ്റിലും ...
ഞാൻ ഹൃദയത്തിൽ
കാത്തൊരാ പ്രണയത്തിൻ
മാധുര്യം ഒരു ചെറു
നോവായി പുനർജനിക്കുന്നു ....
മധുവൂറും നിന് ചൊടിയിൽ
ഒരു പൂമ്പാറ്റയായി ഞാൻ
നുകർന്നൊരാ തേൻ തുള്ളിക്ക്‌
ഇന്ന് വിരഹത്തിൻ കൈപ്പ് ....
ഒരു വരദാനമായി നീയെനിക്കേകിയ
ഓർമകൾക്കാണെൻകിൽ
തീക്കനൽ ചൂടും....



2015, ഏപ്രിൽ 2, വ്യാഴാഴ്‌ച


ഓർമകളുടെ കനൽ എരിയും ചിതയിൽ നിന്നും
ഉയിർതെഴുന്നെൽക്കുക നീ.... ഒരു ഫിനിക്സ് പക്ഷിയായി....

2015, മാർച്ച് 30, തിങ്കളാഴ്‌ച

ഓർമ്മകൾ ചിലപ്പോൾ വേദന തന്നേക്കാം ..
എന്നാലും വേദനയെ മാത്രം ഓർമ്മകൾ ആക്കാതെ സൂക്ഷിക്കുക....

2015, മാർച്ച് 28, ശനിയാഴ്‌ച


ഇഷ്ടങ്ങൾ ഉള്ളിടത്തെ നഷ്ടത്തിന്റെ
നോവ്‌ നാം അറിയുള്ളു....
നഷ്ടപ്പെടാനായി പിറക്കുന്ന
ഇഷ്ടങ്ങൾ മഞ്ഞു തുള്ളി പോലെയാണ്....
സൂര്യനെ പ്രണയിച്ച് ...
പ്രണയത്തിൻ ചൂടേറ്റ് ...
ഒടുവിൽ ഭൂമിയിൽ അലിയുന്ന
മഞ്ഞു തുള്ളി പോലെ....

2015, മാർച്ച് 27, വെള്ളിയാഴ്‌ച



വേണം വെള്ളം ഒരിത്തിരി
തൊണ്ട നനക്കാനായി.....
ഗ്ലാസ്സിന്റെ മൂട്ടിലെ
വെള്ളം കണ്ടു കാക്കയുടെ
കണ്ണു തിളങ്ങി.....
പൂർവികൻ  ഒരാൾ കല്ല്‌
പെറുക്കി നിറച്ചത്
മറക്കാതെ തന്നെ കാക്ക
തൊട്ടടുത്ത കൂൾ ബാറിലെ
കുപ്പ മാന്തി സ്ട്രോ  യുമായി
വന്നു.....
ആ വഴി പോയ സ്പയ്ക്
മുടിക്കാരൻ പറഞ്ഞു....
ന്യൂ ജനറേഷൻ കാക്ക.....

2015, മാർച്ച് 24, ചൊവ്വാഴ്ച

ഹൃദയത്തിന്റെ കോണിൽ
മയങ്ങും ഓർമകളെ ....
നോവിക്കാതെ നിങ്ങളെ
തലോടി ഞാൻ ഉണർത്തട്ടെ ...
ചിതലരിക്കാതെ...മാറാല പറ്റാതെ
ഞാൻ സൂക്ഷിക്കും എൻറെ
നിധിയാണ് നിങ്ങൾ....

അകലെ സഖിതൻ നിഴൽ
മാത്റമെങ്കിലും
സുഖമുള്ള നോവായി
ഓർമ്മകൾ എൻ അരികെ...
തുമ്പ പൂ പോൽ നിർമലമായ
നിൻ പുന്ജിരി
 മായാതെ ഇന്നും നിൻ
ചൊടിയിലുണ്ടോ അതോ....???

2015, മാർച്ച് 18, ബുധനാഴ്‌ച


ഉയരങ്ങൾ കീഴടക്കാൻ തയ്യാറെടുക്കുന്ന
നിന്റെ ചിറകുകളിലെ തൂവൽ
സമൂഹത്തിലെ ഇന്നിന്റെ കാട്ടു  തീയിലും
കൊടുംകാറ്റിലും കരിയാതെ ...തളരാതെ...
കാത്തു കൊള്ളട്ടെ സർവേശ്വരൻ.....
കാലമേ നിൻ മടി തട്ടിൽ
മയങ്ങിയ എൻ മുടിയിഴകളിൽ
തഴുകി തലോടെണ്ട കൈ
വിരലുകൾ ഇന്ന് മരവിച്ചു....
സ്വപ്നങ്ങൾ തൻ ചില്ലു കൊട്ടാരം
ഉടഞ്ഞു വീഴുന്ന നൊമ്പരം...
നിൻ പാദം തലോടിയ
മൻ തരി തേടിയുള്ള യാത്രക്ക്
ഇല്ലേ ഇനി ഒരു അന്ദ്യം  സഖീ.....

2015, മാർച്ച് 17, ചൊവ്വാഴ്ച

അന്ന് നീ അകലുമ്പോൾ
ഒരു പിൻവിളി കാതോര്തിരുന്നെങ്കിൽ ....
എന്റെ വിളി കേട്ട് നീ
ഒന്ന് തിരിഞ്ഞിരുന്നെങ്കിൽ....
കണ്ടേനെ എന്റെ മിഴി നീർ നിറഞ്..
വിതുമ്പും മുഖം....

2015, മാർച്ച് 15, ഞായറാഴ്‌ച

സ്നേഹം ഉറങ്ങുന്ന മനസ്സിനെ
തൊട്ടു ഉണർത്താനായി ഒരു
ചെറു ചുംബനമെന്നൊരു
ചെപ്പടി വിദ്യ ഞാനെൻ
ഹൃദയ സഖി തൻ
തളിർ ചൊടിയിലേകി ....
"പല നാളായി ഞാൻ
കാത്തോരാ മഴ ഇന്നലെ
ഒരു ചെറു കുളിരായി
പെയ്തിറങ്ങി....
ഒരു കരലാളനതാൽ എന്നെ
തഴുകാൻ സഖീ....
ഇന്നലെ എൻ ചാരെ
നീ ഇല്ലാതെ പോയീ...."

2015, മാർച്ച് 5, വ്യാഴാഴ്‌ച

ഇനിയും വിരിയും പൂക്കൾ നിനക്കായി...
പുലരികൾ കള കള  നാദമുയർത്തിടും.....
ഓർമ ചെപ്പിൽ നീ സൂക്ഷിചോരാ
വളപ്പൊട്ടുകൾ മെല്ലെ ചിരിക്കും....
പതിവായി നീ കാണും പകൽ കിനാവും
പാതി വഴിയിൽ നീ കൈവിട്ട മോഹങ്ങളും
നിന്നെ തഴുകി തലോടാനായി ഞാൻ
കാത്തുവെച്ചോരാ മയിൽ‌പീലി തുണ്ടും ....
ജീവിതം ക്ഷണിതമായി തീരുന്ന തീരത്ത്
നീർകുമിളയുടെ ആയുസ്സായി
തീരുന്ന സ്വപ്‌നങ്ങൾ.......

2015, മാർച്ച് 4, ബുധനാഴ്‌ച

വിരഹിതാ...നിന്റെ സ്വപ്നത്തിൽ
കരിനിഴൽ വീഴ്ത്തിയ തരുണിയാം പൂവിനെ
 വാക്കിന്റെ  മൂര്ച്ചയാലോ
നോക്കിന്റെ  മുനയാലോ
നോവിചിടല്ലേ...

അന്ന് നിൻ പൊതിച്ചോറിൽ നിന്ന്
നീ തന്ന ചോറുരുളയുടെ എരിവും ...
എന്റെ ചൊടിയിൽ പറ്റിപിടിച്ച
ഒരു മണിവറ്റ് നിൻ അധരത്താൽ
നീ കവർന്നെടുതോരാ മാധുര്യവും
എൻ അകതാരിൽ എന്നും
ഓര്ക്കും ഞാൻ മരണം വരെ....
 

2015, മാർച്ച് 2, തിങ്കളാഴ്‌ച

എന്റെ പകലുകൾ ഇന്ന്
സന്ധ്യയെ തലോടാതെ
രാവിൽ ലയിക്കുന്നു....
അവിടെ ദീപം തെളിഞാതില്ലാ...
ഇരുളിൽ ചതിയുടെ നിഴലുകൾ
ന്രിതമാടുന്നു....
നിലാവിനെയും കീഴടാൻ
വെമ്പുന്ന നിഴലിന്റെ തിടുക്കം....
കണ്ട സ്വപ്നങ്ങളിൽ
കരി നിഴൽ മാത്റം ...
അകലേക്ക്‌ നീ പോകുമ്പോൾ
തിരിഞ്ഞൊരു നോട്ടം
ഞാൻ കൊതിച്ചു...
ആദ്യമായി കണ്ടയിടത്
നിന്ന് ഒരു അവസാന
കാണൽ നീ കാണാതെ
കാണാൻ കൊതിച്ചു......
അഥവാ ,
നീ കണ്ടിട്ടും കണ്ടില്ലെന്നു
നടിച്ചോ??
ഇനി ഇല്ല നീ എന്നെ
ഒഴിവാക്കിയത്തിൽ  പിന്നെ
നിന് നിഴലിനെ ഞാൻ
ഇതാ സ്വതന്ത്രമാക്കുന്നു....
.

അകന്നു മാറിയത്
അവസ്ഥ കൊണ്ടെന്നു
ആശ്വസിക്കാൻ ഞാൻ
ശ്രമിച്ചു.....
കാലം ഇതാ വീണ്ടുമൊരു
"മന" എനിക്കായി തന്നപ്പോൾ
ഞാൻ ഇന്ന് അറിഞൂ...
നീ ഒഴിച്ച് നിർത്തിയവരിൽ
ഒന്നാമൻ ഞാനെന്നു....

2015, ഫെബ്രുവരി 28, ശനിയാഴ്‌ച

ആർത്തിരമ്പും തിരമാലകളുടെ
കണ്ണീർ ആരും കാണാതെ പോകുന്നു....
കടലമ്മയുടെ മടിത്തട്ടും താണ്ടി
അടിത്തട്ടിലെവിടെയോ കാത്തുനിൽക്കും
ചിപ്പിക്കുള്ളിൽ ഒരു മുത്തായി
പിറക്കാനായി .....
ഞാൻ കണ്ട സ്വപ്നത്തിൻ
ചിറകിൽ നിന്നും
തൂവൽ ഓരോന്നായി
നഷ്ട്ടപെടുന്നുവോ???
ഇഷ്ടങ്ങളുടെ നഷ്ടം
എന്നും വേദന മാത്റം ....
എൻ  പ്രിയ സ്വപ്നങ്ങളേ ...
ഇന്ന് നിങ്ങൾക്ക് മേലെ
ചിതലരിച്ചു ....
മോഹങ്ങളേ...
വെയിലേറ്റു വാടി നീ
കരിഞ്ഞു വീഴും വൈകാതെ...
കണ്ടു തീർന്ന സ്വപ്നവും,
കാണാൻ കൊതിച്ച
കിനാക്കളും കാല്പനികതയുടെ
വൈരുധ്യങ്ങളായ് തീരുന്നു....

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

നന്ദിത..... നിന്നെ ഞാൻ അറിയാൻ
ഇഷ്ടപെടുന്നത് എന്റെ കണ്ണാടി
ആയിട്ടാണ്....
നീ ബാക്കി വെച്ച് പോയത് എല്ലാം
എന്റെയും സ്വപ്നങ്ങൾ പോലെ....

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

വിടരാൻ വെമ്പുന്ന മൊട്ടിന്റെ ചുണ്ടിൽ
ഈ ലോകത്തെ അറിയാനുള്ള
ആകാംഷ....
വിടർന്നു നില്ക്കും പൂവിന്റെ  ചുണ്ടിൽ
ഈ ലോകത്തെ പിറവിയെടുതതിന്റെ
നീരസ്യം....
പൊഴിഞ്ഞു വീണ പൂവിന്റെ ചുണ്ടിൽ
ഈ ലോകത്തിൽ നിന്നും
രക്ഷ നേടിയതിന്റെ
ആശ്വാസം.....

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

അവളുടെ സിന്ദൂര രേഖയിൽ ചാർത്താനായി
ഒരു സിന്ദൂര ചെപ്പ് എൻ ഹൃദയത്തിൽ
ഞാൻ കരുതി എന്നും.....
ഒരു തൊട്ടാവാടി ഇല പോൽ
കൂമ്പിയ അവളുടെ മിഴിയിണ
നെഞ്ചിൽ ഒരു വിങ്ങലായി ഇന്നും.....
വെയിലേറ്റു വാടിയ ചേമ്പില
തണ്ടുപോൾ തളരുന്നു
നീയന്നു അകന്നോരാ നാൾ മുതൽ ....

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഇല്ലാ ഈ അധരത്തിൽ
മധുരം നിനക്കായ് തരാൻ...
ഇല്ലാ നമുക്കായ് ഇനി
ഒരു പ്രണയ ദിനം....
ഹൃദയത്തിൽ ഞാൻ
മാനം കാട്ടാതെ
കാത്തുവെച്ച നീയാം
മയിൽപീലിയിൽ പ്രണയത്തിൻ
ജീവൻ ഇന്നകന്നുപോയി....
പ്രണയ ദിനമേ ഇനി നിൻ
മടി തട്ടിൽ എന്നും ഞാൻ
ഏകനായി.....

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

മാനത്തിൻ മടിത്തട്ടിൽ
മാമുണ്ട് മയങ്ങും
അമ്പിളി മാമന്റെ
ചുണ്ടിലെ പുഞ്ജിരിയാം
നിലാവിനെ മറയാക്കി,
മണ്ണിനും പെണ്നിനുമായി
മർത്യൻ മത്സരിക്കും നേരം-
ഇരുളിൻ മറ പറ്റി കാപട്യത്തിന്റെ
ജാര സന്തതികൾ പിറവിയെടുക്കുന്നു...
ഹേ ..മനുഷ്യാ നിന്റെ ചെയ്തിക്ക്‌
കരവാൾ വിറ്റ് മണിപൊൻ വീണ
വാങ്ങിയ മഹാൻ, കരവാൾ -
തിരികെ വാങ്ങിടും ...തീർച്ച !!!!

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

പ്രണയമേ നീയെൻ
പാതയോരത്ത് പാതിവഴിയിൽ
തിരിഞ്ഞു പോയതെന്തേ....
പ്രണയമേ ഇന്ന് നീയെൻ
നഷ്ട വസന്തം....
നീ തന്നൊരാ തീരാ
ദു:ഖത്തിൻ തണലിൽ
ഞാനിന്നു മെല്ലെ
മയങ്ങട്ടെ ഏകനായ് ....

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ഒരു നാളിൽ ഞാൻ വരും നിൻ ചാരെ ..
മന്ദ മാരുതൻ സാരഥി ആയൊരു
വർണ മേഘ തേരിലേറി ...
മഴ നൂലിനാൽ തുന്നിയ
ഉടുപ്പനിഞ്ഞു...
മഞ്ഞിൽ തീർത്തോരെൻ
തലപ്പാവിൽ ഒരു
പൊൻതൂവൽ തീർക്കാനായി
നിന്നെ തേടി.......
അകലെയായി പിരിഞ്ഞിരി -
പ്പതെങ്ങനെ സഖീ...
മടി വേണ്ട ഒരു വിളിപ്പാടകലെ
ഞാനിതാ കാത്തിരിപ്പൂ....

2015, ജനുവരി 14, ബുധനാഴ്‌ച

യാദാർത്യ ബോധത്തോടെ ഉള്ള
സ്വപ്‌നങ്ങൾ മാത്റം കാണുക...
കാണുന്ന സ്വപ്നം ലക്ഷ്യമാക്കി
മാറ്റുക.....
ലക്ഷ്യത്തിലേക്കുള്ള  മാർഗം
തേടുക...
ഈ മാർഗം തേടിയുള്ള
യാത്ര ആവണം  ജീവിതം...