2019 ജനുവരി 10, വ്യാഴാഴ്‌ച

പ്രതീക്ഷ നശിച്ച മിഴികളിൽ
പ്രത്യാശയുടെ സുറുമയെഴുതിയത്
നിന്റെ മിഴിക്കോണിൽ നിന്നേറ്റ
മലരമ്പ് കൊണ്ടപ്പോഴായിരുന്നു...
വിരസമായ രാപ്പകലുകൾ
നിന്റെ മൊഴിമാധുര്യത്താൽ
നിറപ്പകിട്ടായി മാറി ...
ശിശിരത്തിൽ നിന്നും
വസന്തത്തിലേക്കുള്ള ദൂരം
ചെറുതായിരുന്നു ...
നീയെന്ന മഴയിൽ നനഞ്ഞു കുളിർക്കാൻ
ഞാനെന്റെ അലസമാം ഓർമയുടെ കുടയെ
അടച്ചു വെച്ച് നിന്നിലേക്ക്‌ നടന്നടുക്കട്ടെ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ