2019 ജനുവരി 10, വ്യാഴാഴ്‌ച

ഞാൻ പ്രകാശൻ...
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ നാൽക്കവലയിലൂടെ വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെവീട്. അച്ചുതേട്ടന്റെ വീടും പണിതീരാത്തവീടും അരികെ.
അവൾ ലീല...
കണ്ണെഴുതി പൊട്ടും തൊട്ട് വാൽക്കണ്ണാടി നോക്കി ഇടനാഴിയിൽ ഒരു കാലൊച്ച കാതോർത്തിരുന്ന  ആ അയലത്തെ സുന്ദരിക്ക് ഒപ്പം കിന്നാരം ചൊല്ലിച്ചൊല്ലി കാതോട് കാതോരം പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ചൊല്ലി ഈ തണുത്ത വെളുപ്പാൻകാലത്ത്‌ നോക്കെത്താ ദൂരത്തു കണ്ണുംനട്ട് കരിമ്പിൻ പൂവിനക്കരെ ഒരു വിനോദയാത്രയിലാണ്.
മേഘം ഊഞ്ഞാൽ കെട്ടിയ നക്ഷത്രകൂടാരത്തിലേക്ക് പറന്നു പറന്നു പറന്നു യാത്രയാകുമ്പോൾ മിന്നാമിന്നിക്കൂട്ടങ്ങൾ സഹയാത്രികക്ക് സ്നേഹപൂർവ്വം കൂട്ട് പോകുമ്പോൾ നാടോടിക്കാറ്റേറ്റു മിഴിരണ്ടിലും തെളിയും പ്രേമത്തിൻ താഴ്വാരത്തിൽ പൂക്കാലം വരവായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ