2018, മാർച്ച് 14, ബുധനാഴ്‌ച

രാവിന് കനംകൂടും തോറും
തലയിണ ഈറനണിഞ്ഞിരുന്നു
തെക്കേ മാവിലിരുന്നു കൂകുന്ന കൂമനും
എന്നെ പോലെ നിരാശയിലാണോ ??
നിശാഗന്ധി പൂവിന്റെ മണമാണെനിക്കെന്നു
പറഞ്ഞ നീ, ഈ നിശയിലെവിടെ മറഞ്ഞു ??
രാവിന് ദൈർഘ്യം കൂടിയതിനാലോ അതോ
പൂങ്കോഴി കൂവാൻ മറന്നതിനാലോ
പുലരിയെത്താൻ വൈകുന്നത് ??








അരുതെന്നുരിയാടിയിട്ടും അകതാരിലെന്നും വിങ്ങുന്ന മൗനമേ ...
നിന്നെ ഇനിയെനിക്ക്  പ്രണയമെന്ന പേര് വിളിക്കാമോ  ???


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ