2019 ജൂൺ 29, ശനിയാഴ്‌ച


ഇനിയെന്നെ കാത്തിരിക്കാതെ
നീ മടങ്ങുക ...
ഇന്നത്തെ മുഖംമൂടിയണിഞ്ഞ
കപടതയുടെ ഇരുളിൽ
തട്ടി ഞാൻ വീണത്
നീ അറിയാതിരിക്കുക ..
നിന്റെ ഓർമ്മയിൽ
പുഞ്ചിരിക്കുന്ന
എന്റെ മുഖം മാത്രം
സൂക്ഷിക്കുക...
ഇനിയൊരു കൂടിക്കാഴ്ച
സംഭവിച്ചെങ്കിൽ
പരിചയ ഭാവത്തിലൊരു
പുഞ്ചിരി എനിക്ക് നീ
ഭിക്ഷയായ് തരിക ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ