2019, ജൂൺ 29, ശനിയാഴ്‌ച


അരിവാൾ ചുറ്റിക നക്ഷത്രം ...
= = = = = = = = = = = = = = = = = = =  = =
   തകർത്തെറിഞ്ഞെന്ന്‌ ആരും അഹങ്കരിക്കണ്ട.... തല്ലിത്തകർക്കാനും ഇല്ലാതാക്കാനും മുമ്പും പലരും ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റു നെഞ്ചുവിരിച്ച ചരിത്രമേയുള്ളൂ...
ഇതൊരു വികാരമാണ്. ജനഹൃദയങ്ങൾ കൈമാറി സൂക്ഷിച്ചു പോരുന്ന ഹൃദയവികാരം. യുവത്വത്തിന് ഇതൊരു ആവേശമാണ്. വാർദ്ധക്യത്തിന് പോരാട്ട വീര്യത്തിന്റെ നനുത്ത ഓർമ്മകൾ, ഇന്നത്തെ ബാല്യത്തിന്റെ സ്വപ്നപ്രതീക്ഷകൾ !!!
  പാടത്ത്‌ പണിയെടുത്താൽ വരമ്പത്ത്‌ കൂലിവാങ്ങി സ്വന്തം കൂരയിൽ അടുപ്പു പുകച്ചു കൊച്ചുങ്ങൾക്കൊപ്പം ഉണ്ടുറങ്ങിയ പോരാട്ടവീര്യത്തിന് പിന്നിൽ തീച്ചൂളയിൽ മുക്കി രാകിമിനുക്കിയ അരിവാളിനോളം മൂർച്ചയുള്ള മുദ്രാവാക്യങ്ങളുടെ പ്രകമ്പനമുണ്ടായിരുന്നു. ജന്മിയുടെ വെറ്റില തുപ്പൽ പറ്റാതെ  സ്വന്തം പെണ്ണിന്റെ പാതിവ്രതാത്വം കാത്ത ആണിന്റെ ചങ്കുറപ്പിനു പിന്നിലെ ശക്തിയുടെ അടയാളമായിരുന്നു ഇത്. കീഴ്ജാതിക്കാരന് അമ്പലം തീണ്ടാപ്പാറകലെയായപ്പോൾ പോരാട്ടത്തിലൂടെ സാധ്യമായ ദർശന ഭാഗ്യത്തിന്റെ പിന്നിലെ ശക്തിയും മറ്റൊന്നല്ല. മാറുമറയ്ക്കാൻ പറ്റിയ പെണ്ണിന്റെ മാനത്തിന്റെ കാവൽക്കാരനായിരുന്നു... സിരകളിൽ പടരുന്ന ചുവപ്പാണ് ഇന്ന് നാം അനുഭവിക്കും സുരക്ഷിതത്വം !!!
  ഈ ചിഹ്നം നശിച്ചു നഷ്ടപ്പെടാൻ പ്രാർത്ഥിച്ച പ്രിയ സംഘിമിത്രങ്ങളുടെ സായാഹ്‌ന 'ശാഖ'യിലെ നിക്കർധാരിയായ 'പ്രമുഖ്' വർഗീയത വിളമ്പുമ്പോൾ പറഞ്ഞുതന്നിരിക്കില്ല ഇതൊന്നും...
ഞാൻ അഭിമാനിക്കുന്നു ....ഒരു സഖാവ് ആവാൻ കഴിഞ്ഞതിൽ...
ലാൽസലാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ