നിന്റെ സ്നേഹത്തിന്റെ
അക്ഷയപാത്രത്തിൽ നിന്നും
നീ പകരും ഇഷ്ടം നഷ്ടമാവാത്തത്ര
എന്റെ തൂലികയിൽ നിന്നും
നിനക്കായ് പ്രണയാക്ഷരങ്ങൾ
പിറന്നുകൊണ്ടേയിരിക്കും ...
രാവിന്റെ യാമം തീരാൻ
ഞാൻ കാത്തിരുന്നത്
നോവിന്റെ എരിതീയ്യിലേക്ക്
വീഴാനായിരുന്നോ ???
അകലങ്ങൾ തീർത്ത
അടുപ്പത്തിൻ മതിൽകെട്ടാൻ
ഇനിയെന്ന് നീയെന്നരികിലെത്തും ???
എഴുതിയ വരിയിലത്രയും
നിന്നെ ഞാൻ മൂടിവെച്ചത്
മറ്റാരും നിന്നെ
കണ്ടുമോഹിക്കരുതെന്ന
സ്വാർത്ഥതയിലാ !!!
അകലെ വാനിൽ പടർന്ന കാർമേഘം പോലെ നിൻ ഓർമ്മകളെന്നിൽ പെയ്യാതെ നിന്നിട്ടും നീ തന്ന ഇത്തിരി പുളകിതമാം നിമിഷത്തിൻ അഞ്ജനചെപ്പുതുറന്നു ഞാൻ വാലിട്ടൊന്നു കണ്ണെഴുതട്ടെ ....
ഞാൻ രാവുപോലെ അടുക്കും തോറും
സന്ധ്യേ നിൻ കവിൾ ചുവന്നു തുടുക്കുന്നല്ലോ ...
എന്നിൽ അലിയാൻ എന്നോട് ചേരാൻ
നിൻ മനം കൊതിക്കുന്നതല്ലേ ഈ സൗന്ദര്യ രഹസ്യം ...
2018, ഡിസംബർ 10, തിങ്കളാഴ്‌ച
പൊട്ടിയ കാൽമുട്ടിന്റെ ഓർമകളെ ഉണക്കാൻ മനസ്സ് കമ്മ്യൂണിസ്റ്റ്പ്പ തേടാറില്ല .. മൂട് കീറിയ ട്രൗസറിൽ തെളിഞ്ഞ നിഷ്കളങ്കമാം നഗ്നതക്ക് നാണമെന്തെന്നറിയില്ലായിരുന്നു... എനിക്കെന്റെ ബാല്യം സമ്പന്നം പക്ഷേ, ഇന്നത്തെ തലമുറയ്‌ക്കോ ??? ---സുധി ഇരുവള്ളൂർ---
നിന്റെ മൗനത്തിന്റെ
ആഴങ്ങളിൽ നിന്നും
ഞാൻ തേടിപ്പിടിച്ച
അക്ഷരക്കൂട്ടങ്ങളെ
ആരും കാണാതെ
ഞാനൊരു
ചിപ്പിക്കുള്ളിൽ അടച്ചുവെച്ചു
ഞാനെന്റെ ഹൃദയത്തിൽ
ഒളിച്ചു വെച്ചിട്ടുണ്ട് ...
ഒരുനാൾ നീ ചാരയണയുമ്പോൾ
പകുത്തുതരാനായി ...
---സുധി ഇരുവള്ളൂർ --