2015, ഏപ്രിൽ 29, ബുധനാഴ്‌ച


നിനക്ക് നൽകാൻ പാതി
പകുത്തു ഞാനെൻ മനം...
മറക്ക വയ്യ അന്നൊരു മഴയത്ത്
പാതി തളർന്നു നീ എൻ മാറിൻ
ചൂട് പറ്റി കിടന്ന നിമിഷം...

ഇന്ന് നിൻ കാൽപ്പാട്‌
തേടി ഞാൻ അലയവേ ...
ആൽ കൂട്ടത്തിൽ ഞാൻ തനിചാകുന്നു...
കൈയെത്തും ദൂരെ ഞാൻ നിന്നിട്ടും
പകൽ വെളിച്ചതും നീ കണ്ടില്ല എന്നെ

ഇന്ന് സൂര്യൻ തണുത്തു വിറക്കുന്നു...
കാപട്യത്തിൻ തീമഴ പെയ്യുമ്പോൾ
ഭൂമി ചുട്ടു പൊള്ളുന്നു...
നിഴലിനെയും നിശ്ചലമാക്കാൻ
നിലാവിന്റെ വ്യഗ്രത......


നിന്റെ അരികിലെത്താൻ കൊതിക്കുന്ന
എൻ ഹൃദയത്തെ അദ്രിശ്യമാം മതിൽ കെട്ടി
നീ അകറ്റി നിർത്തുന്നുവോ???
രാവിൽ ലയിക്കാൻ കൊതിക്കും
പകൽ പോലെ.....
കരയെ പുണരാൻ വെമ്പും
തിര പോലെ....
ഒരുനാൾ  ഞാൻ കവർന്നു നുകർന്നൊരാ
അധരത്തിൻ മധുരത്തിനായി വീണ്ടും.....
അകലരുതെന്നു അന്ന് പറഞ്ഞോരെൻ വാക്കുകൾ
വെറും പാഴ് വാക്കായി  മാറ്റി
കാലം എനിക്കിന്ന്  ഓർമ എന്നൊരു
വരദാനമേകി .....

2015, ഏപ്രിൽ 28, ചൊവ്വാഴ്ച


ചിരിയുടെ പൂക്കുടയുമായി
വരും തിങ്കളെ...നിൻ കിരണം
പതിയവേ പാതി വിരിഞ്ഞ എൻ
ഇതളുകൾ സ്മിതമേകി ....
വയലോര പച്ചപ്പിൽ
ഇളം കാറ്റിൻ ഊഞ്ഞാലിൽ
ആടിവന്നോരെൻ സ്വപ്നങ്ങളേ ...
നിന്നെ തഴുകുവാൻ ഞാൻ വൈകിയോ....
മിഴിയമ്പ് കൊണ്ടിട്ടോ
മൊഴി മധുരം കേട്ടിട്ടോ 
കാണാ കിനാവിൻ ഹിമ താഴ്വരയിലെവിടെയോ
നിൻ പദചലനം കാതോർത്തു ഞാൻ കാത്തിരുന്നത്??....

2015, ഏപ്രിൽ 25, ശനിയാഴ്‌ച


കാണാൻ കൊതിക്കും
കാഴ്ച്ചകല്ക്ക് നിറമേറും...
കേൾക്കാൻ കൊതിക്കും
വാക്കുകള്ക്ക് മാധുര്യവും ...

അനുഭൂതിയുടെ അവാച്യമാം
നിർവൃതിയിൽ മയങ്ങവേ
മൂടൽ മഞ്ഞിൻ പുതപ്പിനുള്ളിലും
നിൻ ആലിങ്ങനതിന്റെ ചൂട് ....

ആത്മാവിൽ നിൻ ചെറു നിസ്വനം ചേരവേ
വിരൽതുമ്പിലാരോ പിരിയാൻ വയ്യാതെ
പിടി മുറുക്കുന്നപോൽ...
അകതാരിൽ ആരോ മോഴിഞ്ഞുവോ
നീ എനിക്കെന്നും സ്വന്തമെന്ന് ...



2015, ഏപ്രിൽ 22, ബുധനാഴ്‌ച


കാണണം നിൻ  സിന്ദൂര രേഖയിൽ എന്നും
ഞാൻ നിനക്കായ് ചാർത്തിയ സ്നേഹചിഹ്നം ....
നിൻ മൃദു കൈയ്യിൽ ഞാൻ വെചോരാ
പുടവ ഒരു സംരക്ഷന്തിന്റെ പ്രതീകമാണ്‌...

മായാതെ നീ നിന്റെ നെറ്റിയിൽ കാക്കണം
ചന്ദന ചാർതിന്റെ ചന്തമെന്നും....
പുളിയില കരയാൽ ഒരു ചേല ചുറ്റി
ഒരു കൃഷ്ണ ദളമെന്നും മുടിയിൽ കരുതേണം..

മായാതെ തെളിയുന്ന നിൻ നുണകുഴിയിലെ
നനുത്ത് നിൽക്കും വിയർപ്പിൻ കണത്തെ
ഒരു ചെറു ചുംബനത്താൽ ഞാനെൻ
ചുണ്ടിന് സ്വന്തമാക്കട്ടെ....


കണ്മണീ... നനയാതെ കാക്കും
ഞാനെന്നും നിൻ മിഴി....
പതറാതെ ഇടറാതെ പിച്ച
വെച്ച് തുടങ്ങുക നീ....
നാളെ നിൻ വഴികളിൽ
കാപട്യത്തിൻ മൂർചയാം
മുള്ളുകൾ കാണുമ്പോൾ
മാറി നടക്കാതെ പൊരുതി
നീ നേടേണം വിജയം നമുക്കായി...
സ്നേഹത്താൽ തോൽപിക്കുക
നിൻ സമൂഹത്തെ നീ ...
നന്മയുടെ  വെളിച്ചത്താൽ
തീർക്കുക നിൻ മാർഗം നീ....

2015, ഏപ്രിൽ 18, ശനിയാഴ്‌ച

 പാറ കല്ലുകളിൽ തല തല്ലി തിരികെ പോകും തിരകളെ നോക്കി ഇരിക്കുമ്പോൾ നമ്മുടെ സങ്കടങ്ങൾ എത്ര നിസാരം ....