2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

അരുതെന്ന് പറയാഞ്ഞത് എന്തേ സഖീ നീ...
വിരഹിനി ആകുമെന്നറിഞ്ഞിട്ടും ????
കണ്ണുനീർ മുത്തുകൾ പാദത്തെ  ചുംബിച്
അന്ന് നീ പോയൊരാ മണൽത്തരി
വാരി ഞാനെൻ നെഞ്ചോടു ചേർത്ത്
ഓർക്കുന്നാ നാളുകൾ .....
ഇനിയും വെടിയുന്നില്ലാ ഞാനെൻ പ്രതീക്ഷകൾ ...
കാലം നമുക്കായ് ...................................

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

 ചിരിക്കുന്ന മുഖങ്ങളേ...
നിങ്ങൾ ഈ ലോകത്തിലെ സമ്പന്നർ .....
ഒരു പിടി ചാരമായ് എന്റെ സ്വപ്‌നങ്ങൾ തീരവേ
ഒരു നേർത്ത ഹിമകണം പോലും പെയ്തില്ലാ....
സ്മൃതിയിൽ നിന്നും ഈ യാത്ര
മൃത്യു വിലേക്കെന്നു അറിയുന്നു ഞാൻ ഇന്ന്....

2014, ജൂലൈ 21, തിങ്കളാഴ്‌ച


വിരിഞ്ഞു നില്ക്കും ആ സുന്ദര പുഷ്പത്തെ
കണ്ടു  ശലഭങ്ങൾ ഒത്തിരികൊതിച്ചിരുന്നു...
അന്നൊരു വസന്തത്തിൻ പുലരിയിൽ
ഒരു ശലഭമായ് ഞാൻ ആ മധു നുകരാൻ അടുത്തു ..
ഇന്നത്തെ മഴയിലും കൊഴിയാത്ത ആ പൂവിനെ
കൊതിയോടെ ഞാൻ ദൂരെ നോക്കിയിട്ടും...
മൌനത്തിൻ കൂർത്ത മുള്ളിനാൽ കുത്തി
എന്റെ ഹൃദയത്തെ മുറിവേല്പ്പിച്ചു രസിക്കുന്നൂ...
മറ്റേതോ കരി വണ്ടിനെ കത്തിട്ടോ
പൂവേ നീ ഇന്ന് അകലുന്നത് എന്നിൽ നിന്നും???

2014, ജൂലൈ 18, വെള്ളിയാഴ്‌ച

 ഒരിക്കൽ നീ എന്റെ നെറ്റിയിൽ ചർതുമെന്നു കരുതി 
ഞാൻ കാത്തു വെച്ച ഇല ചാർത് ഇന്ന് വാടിടുന്നു ....
രാത്റി മഴയെ കൊതിച്ചു രാവ് വെളുക്കുവോളം കാത്തതും ...
പകൽ കിനാവിനെ തഴുകാൻ കൊതിച്ചു രാവ് അണഞതും ...
തീരാ മോഹത്തിൻ ചിറകിലേറി നിൻ ചാരെ വന്നതും.....
നെഞ്ചിൽ ഒളിചോരാ സ്നേഹം കണ്ടില്ലെന്നു നീ നടിച്ചാലും 
കാലം തെളിയിക്കും നമുക്കിടയിൽ ഉള്ളതെന്തെന്നു....

2014, ജൂലൈ 16, ബുധനാഴ്‌ച


എന്റെ സ്വപങ്ങളുടെ രാവിനും പകലിനും ഇടയിൽ ഇനി ഒരു സന്ദ്യ വരില്ലെന്ന്
അറിയുന്നു... ഹൃദയത്തിന്റെ കോണിൽ ഒളിച്ചു വെച്ച ആ സിന്ദൂര ചെപ്പ് ആരോ
തട്ടിയെടുത്ത പോലെ....ഇനി ഞാൻ മടങ്ങുന്നു......ഒന്നും നേടാത്ത പോരാളിയായി....
നിരാശയുടെ ചുമട് തലയിലേറ്റി.....

2014, ജൂൺ 30, തിങ്കളാഴ്‌ച


"ചിത്രഗുപ്താ... ഇന്ന് നാം സന്ദർശിക്കേണ്ട ആളുകളുടെ പേരും മേൽവിലാസവും വായിക്കൂ... " കാട്ടുപോത്തിന്റെ പുറത്തു ഇരുന്ന കൊമ്പൻ മീശകാരൻ അടുത്ത് നിന്ന ആളോട് ഉത്തരവിട്ടു. അത് കേട്ട പാതി അടുത്ത് നിന്ന ആൾ കയ്യിലിരുന്ന ഒരു കടലാസ് തുണ്ട് കൊമ്പൻ മീശ കാരന് കൊടുത്തു . കടലാസ് തുണ്ടിൽ നോക്കി അയാൾ ഒന്ന് അട്ടഹസിച്ച ശേഷം പോത്തിന്റെ പുറത്തിരുന്നു അയാൾ തന്റെ ലക്‌ഷ്യം തേടി യാത്രയായി.
  ദിവസങ്ങള് ആഴ്ചകളായി...ആഴ്ചകൾ മാസങ്ങളും.... പോത്തിന്റെ പുറത്തു ഭൂമിയിലേക്ക്‌ പോയ ആളെ കാണുന്നില്ലല്ലോ... ചിത്രഗുപ്തൻ പരിബ്രന്തനായി, എന്ത് വന്നാലും ഇനി ഭൂമിയിലേക്ക്‌ ഒന്ന് അന്വേഷിച്ചു ചെല്ലാൻ ചിത്രഗുപ്താൻ മനസ്സിലുറപ്പിച്ചു .

  "ഹൊ ..എന്താ അവിടെ ഒരു ആൾ കൂട്ടം" ...ചിത്രഗുപ്താൻ അങ്ങോട്ട്‌ എത്തിനോക്കി.. അവിടെ ആളുകൾ അനുസരണയോടെ, വരി വരിയായി നിൽക്കുന്നു ...അത് ഒരു ബീവറേജ് ഷോപ് ആണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.. പക്ഷെ അതിന്റെ ഏറ്റവും പിന്നിൽ ക്ഷമയോടെ നില്ക്കുന്ന ജീൻസ് ധാരിയായ കൊമ്പൻ മീശ കാരനെ എവിടെയോ കണ്ടു മറന്ന പോലെ... പെട്ടന്ന് ചിത്രഗുപ്തന്റെ മനസ്സിൽ ലഡ്ഡു പൊട്ടി!!!
  അയാൾ തിരിച്ചുവരുന്ന വരെ കാത്തിരുന്ന ചിത്രഗുപ്താൻ അയാളുടെ ചെവിയിൽ പതിയെ ചോദിച്ചു " പ്രഭോ , അടിയനു ഒന്നും മനസ്സിലാകുന്നില്ലാ ??"-- കൊമ്പാൻ മീശ കാരാൻ ചൂണ്ടു വിരല കൊണ്ട് ചുണ്ടിനിടയിൽ നിന്നും എന്തോ എടുത്തു മാറ്റി ചിരിച്ചു കൊണ്ട് പറഞ്ഞു..."ചിത്രഗുപ്താ, താങ്കൾ തന്ന കടലാസുമായി ആദ്യം ഞാൻ കല്യാണി അമ്മയുടെ അടുത്ത് ചെന്നപ്പോൾ സ്വർഗത്തിലേക്ക് ആയാലും നരകത്തിലേക്ക് ആയാലും കേബിൾ ടി.വി ഇല്ലാതെ വരില്ലെന്ന് പറഞ്ഞു, അവര്ക് സീരിയൽ കാണണം എന്ന് ,അപ്പോൾ അത് എന്താണെന്നു അറിയാൻ ഞാനും തീരുമാനിച്ചു .കണ്ടു നോക്കിയപ്പോൾ അവരെ കുറ്റം പറയാൻ പറ്റില്ലാ...ഞാനും പിറ്റേ ദിവസം മുതൽ അവരോടൊപ്പം ഇരിക്കാൻ തുടങ്ങി... പിന്നെ ഞാൻ കടലാസിലെ അടുത്ത ആളിനെ തേടി പോയി... ടിന്റു മോൻ 14 വയസ്സ് !! അവൻ പറഞ്ഞു മൊബൈൽഫോണ്‍ ഇല്ലാത്ത അവിടേക്ക് ഞാൻ വരില്ലെന്ന്!!!
അതെന്താണെന്ന് മനസ്സിലാക്കാൻ ഞാൻ പോയി ഒരു മൊബൈൽ വാങ്ങി...ദാ ..കണ്ടില്ലേ, പിന്നെ പോയത് 3 മത്തെ ആളായ അയ്യപ്പ ബൈജു വിന്റെ അടുത്തേക്ക്, അവനോടു കാര്യം സംസാരിച്ചപ്പോ അവൻ പറഞ്ഞു 'വരുന്നതിനോന്നും കുഴപ്പമില്ലാ, അവിടെ ബീവറേജ് വേണമെന്ന്...അപ്പോൾ ഞാൻ ഇതൊക്കെ ഉപയോഗിച്ച ശേഷം ചിന്തിച്ചു നോക്കിയപ്പോൾ ഇതെല്ലാം അവിടെ നമ്മൾ തുടങ്ങുന്നതിലും നല്ലത് ഇതെല്ലം ഉളള ഇവിടേയ്ക്ക് നമ്മൾ മാറുന്നതല്ലേ???... "

 പിന്നെ ഒന്നും ആലോചിച്ചില്ലാ....അടുത്ത് കണ്ട തുണി ഷോപ്പിൽ കയറി ഓരോ ജീൻസും ടി ഷർട്ടും വാങ്ങി...ബിൽ അടിക്കുന്ന ആൾ പേര് ചോദിച്ചു ..."ചിത്രഗുപ്താൻ"... പേര് പറഞ്ഞു പ്ലാസ്റ്റിക്‌ കവറും തൂക്കി കൊമ്പാൻ മീശ കാരന്റെ കൂടെ നടന്നു നീങ്ങി.....പോകാം Bro....

2014, ജൂൺ 13, വെള്ളിയാഴ്‌ച


കാർമേഘങ്ങൾ നീങ്ങിയ
തെളിഞ്ഞ ഇന്നത്തെ പകൽ
കണ്ടു സന്തോഷിച്ച എന്റെ
മനസ്സിൽ നോവിന്റെ മൊഴിയുമായി
വീണ്ടും സന്ധ്യ അണഞ്ഞു...
ഇത്തിരി ചിരിക്കു ഒടുവിൽ
ഒത്തിരി നോവ്‌.....