വിരിഞ്ഞു നില്ക്കും ആ സുന്ദര പുഷ്പത്തെ
കണ്ടു ശലഭങ്ങൾ ഒത്തിരികൊതിച്ചിരുന്നു...
അന്നൊരു വസന്തത്തിൻ പുലരിയിൽ
ഒരു ശലഭമായ് ഞാൻ ആ മധു നുകരാൻ അടുത്തു ..
ഇന്നത്തെ മഴയിലും കൊഴിയാത്ത ആ പൂവിനെ
കൊതിയോടെ ഞാൻ ദൂരെ നോക്കിയിട്ടും...
മൌനത്തിൻ കൂർത്ത മുള്ളിനാൽ കുത്തി
എന്റെ ഹൃദയത്തെ മുറിവേല്പ്പിച്ചു രസിക്കുന്നൂ...
മറ്റേതോ കരി വണ്ടിനെ കത്തിട്ടോ
പൂവേ നീ ഇന്ന് അകലുന്നത് എന്നിൽ നിന്നും???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ