2015, ഏപ്രിൽ 9, വ്യാഴാഴ്‌ച


ഇനിയും ചിരിക്കാത്ത
അഞ്ചിതൽ പുഷ്പമേ
നിൻ പുഞ്ചിരി കാണാനായി
ഇനി എന്ത് ഞാൻ ചെയ്യേണ്ടു ....

പുലർകാല കിരണങ്ങൾ
തഴുകി നിന്നെ ഉണർത്തും
മുന്പ് നിന്നെ സ്നേഹത്തിൻ
നീരേകി ഞാൻ നനച്ചു ദിനംപ്രതി...

കരി വണ്ടോന്നു വന്നു നിൻ
തേൻ നുകരാതിരിക്കാൻ
ആലിഗനതൽ ഞാൻ
നിന്നെ മൂടി....

2015, ഏപ്രിൽ 8, ബുധനാഴ്‌ച


ചിരി മാഞ്ഞു മാനം കറുത്തു ...
മാനത്തിൻ ദു:ഖം കണ്ണീരായി
ഭൂമിയിൽ പെയ്തു....
അത് ഭൂമിക്ക് അനുഗ്രഹമായി....
പുതുമഴയിൽ പുളകിതയായി
പുതു പെണ്ണിൻ നാണമൊടെ
മണ്ണ് ആ മഴയെ ഏറ്റുവാങ്ങി ....
മണ്ണിൻ മാറ് പിളർക്കാനായി
മർത്യൻ കലപ്പയോരുക്കി
കാത്തിരുന്നു....
വിത്ത് വിതച്ചത് കതിരാവാൻ
പക്ഷികൾ ഒത്തിരി കാത്തിരുന്നു....
പ്രകൃതിയുടെ ആനന്ദമാം
വികൃതി  കണ്ടു വീണ്ടും
മാനം ചിരി തൂകി....

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

 മഴയിൽ കുതിര്ന്ന ഒരു നനുത്ത സ്വപ്നമായി.... പാതി വഴിയിൽ അകന്നു പോയ ഒരു ചാറ്റൽ മഴയാണ് ഇന്ന് അവൾ എനിക്ക്....


മഴ നൂലിനാൽ തുന്നാം 
ഞാൻ നിനക്കായി ഒരു കുഞ്ഞുടുപ്പ്‌ ....

2015, ഏപ്രിൽ 4, ശനിയാഴ്‌ച

പലതായി വിരിഞ്ഞു നമ്മൾ
ഒന്നായി പൊഴിയുവാനായി ....
ഉറങ്ങുന്നു രണ്ടിടതെന്നാലും
കാണുന്നു ഒരു സ്വപ്നം ദിനം.....
കാത്തിരുന്നു പ്രായമേറി
കണ്ണിലോ തിമിരമേറി ...
കൈ കാൽ ഞരമ്പുകൾ
കുറുകിയെന്നാലും .....
കാത്തിരിക്കും ഞാൻ
നീ എന്നിൽ വരും നാൾ വരെ...
കാതിൽ നീ ഓതിയ
മധുരമാം സ്വകാര്യതിൻ
ആലസ്യമെന്നിൽ മായും
മുൻപേ തന്നെ നിനക്കാതെ
നീ തന്ന മണിമുതതിൻ കുളിരും.....
ഒരു രാപ്പാടി പാടിയ
രാത്രിയുടെ യാമത്തിൽ
തലചായ്ചു നീ എൻ
നെഞ്ചിൽ വരചോരാ
നഖചിത്രത്തിൻ മധുരമാം നോവ്‌
എന്റെ അന്തരന്ഗത്തിൽ
ഉണര്ത്തി ഒരു ഗീതം....

മൗനതാൽ തീർത്ത കാരാഗ്രഹത്തിൽ
മുഖം നോക്കാതെ നാം വിയർതപ്പൊൽ
എപ്പോഴോ വാചാലമായ നിൻ മൊഴിയിൽ നിന്നും
പിറന്നത് പിരിയമെന്ന വാക്കായിരുന്നു.....
അകലുരുതെന്നു എൻ ആത്മാവ് കൊതിച്ചെങ്കിലും
അനിഷേദ്യമാം വിധിയെ തടയുക
അസാധ്യമെന്ന യാദാർത്ഥ്യം ഉൾക്കൊള്ളാൻ
ഞാൻ നിർബന്ദിതനായി .....
പകുത്തു തന്ന സ്നേഹത്തിൻ
ഇത്തിരി നിമിഷം മതി
ഇനി എനിക്കെൻ ശിഷ്ട്ട ജീവിതം
ഓർമകളാൽ സമ്പന്നമാക്കാൻ....

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച


തളിരിളം മഞ്ഞിലും
കുളിർ കാറ്റിലും ...
ഞാൻ ഹൃദയത്തിൽ
കാത്തൊരാ പ്രണയത്തിൻ
മാധുര്യം ഒരു ചെറു
നോവായി പുനർജനിക്കുന്നു ....
മധുവൂറും നിന് ചൊടിയിൽ
ഒരു പൂമ്പാറ്റയായി ഞാൻ
നുകർന്നൊരാ തേൻ തുള്ളിക്ക്‌
ഇന്ന് വിരഹത്തിൻ കൈപ്പ് ....
ഒരു വരദാനമായി നീയെനിക്കേകിയ
ഓർമകൾക്കാണെൻകിൽ
തീക്കനൽ ചൂടും....



2015, ഏപ്രിൽ 2, വ്യാഴാഴ്‌ച


ഓർമകളുടെ കനൽ എരിയും ചിതയിൽ നിന്നും
ഉയിർതെഴുന്നെൽക്കുക നീ.... ഒരു ഫിനിക്സ് പക്ഷിയായി....