കെട്ടിയാടിയ വേഷങ്ങളത്രയും അഴിച്ചുവെച്ചിട്ടും
നീയെന്ന പുണ്യത്തിന്റെ ഓർമ്മകൾ ഇനിയും ബാക്കി
നിന്റെ കാൽപ്പാടകന്ന മണൽത്തരികളെ പിൻതുടരുന്ന
മനസ്സിന്റെ വികൃതിയെ കടിഞ്ഞാണിടാൻ പറ്റുന്നില്ല ...
അന്ന് നീ തന്ന ചുംബനങ്ങൾ ഇന്ന് ചുണ്ടിനെ പൊള്ളിക്കുന്നു,
അന്നത്തെ നിന്റെ ആലിംഗനം ഇന്നെന്റെ എല്ലുനുറുക്കുന്നു ...
ഓർമകളേ ഓടിയകലൂ ... ഇനിയെങ്കിലും ഞാൻ
എനിക്കായൊന്നു കണ്ണടച്ചോട്ടെ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ