പകല് കറുക്കുന്നു... രാവ് വെളുക്കുന്നു...
കാപട്യത്തിന്റെ കരങ്ങൾ ശക്തിയാർജ്ജിക്കുന്നു.
ശവംതീനി കഴുകന്മാർ വയറുനിറച്ചിട്ടും,
ബലിക്കാക്ക ഉരുളകിട്ടാതെ പട്ടിണിയിലാണ്.
ആറടി മൺകൂനയിൽ മുളക്കാൻ -
കൊതിക്കും എള്ളിൽ തരികൾ ...
യന്ത്രവൽക്കരണത്തിൽ ഭസ്മമായ്
കിട്ടിയ പിണ്ഡം ആരുടേത് ??
ബലിക്കല്ലുകൾ നീരണിഞ്ഞ കാലം മറന്നു
പുതുതലമുറക്കെന്തു വാവുബലി ??
നേർച്ച വെക്കാൻ ചതിയുടെ നാക്കില മാത്രം
പിൻഗാമികൾ ഇന്ന് മുന്നേ നടക്കുന്നു ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ