2018, ഏപ്രിൽ 12, വ്യാഴാഴ്‌ച


മുഴുമിപ്പിക്കാൻ പറ്റാതെ പോയ മോഹങ്ങളുടെ
ശവക്കല്ലറകളുണ്ട് മനസ്സിനുള്ളിൽ....
പാതിവഴിയിലുപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളുടെ
ഭ്രാന്താലയമായ ഹൃദയം ...
വേട്ടയാടുന്ന ഓർമകളുടെ ശരശയ്യയിൽ
എങ്ങോ മാഞ്ഞ പുഞ്ചിരി തരും ആശ്വാസം ...
മറവിയുടെ ചതുപ്പിൽ താഴാൻ മടിക്കുന്ന
ഓർമകളുടെ വികൃതികൾ ...
സ്നേഹത്തിന്റെ പെരുമഴക്കാലവും കഴിഞ്
അവസാനതുള്ളിയും ഇറ്റുവീണിട്ടും ദാഹം തീരാതെ
ഭൂമിയുടെ തൊണ്ട വരണ്ടുണങ്ങുന്നു ..
ഇനിയൊരു വർഷകാലവും വസന്തവും കൊതിക്കാതെ
പതിയെ ഞാൻ മയങ്ങട്ടെ ...ഇമകളടച്ചുകൊണ്ട് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ