2015, ഏപ്രിൽ 29, ബുധനാഴ്‌ച


നിനക്ക് നൽകാൻ പാതി
പകുത്തു ഞാനെൻ മനം...
മറക്ക വയ്യ അന്നൊരു മഴയത്ത്
പാതി തളർന്നു നീ എൻ മാറിൻ
ചൂട് പറ്റി കിടന്ന നിമിഷം...

ഇന്ന് നിൻ കാൽപ്പാട്‌
തേടി ഞാൻ അലയവേ ...
ആൽ കൂട്ടത്തിൽ ഞാൻ തനിചാകുന്നു...
കൈയെത്തും ദൂരെ ഞാൻ നിന്നിട്ടും
പകൽ വെളിച്ചതും നീ കണ്ടില്ല എന്നെ

ഇന്ന് സൂര്യൻ തണുത്തു വിറക്കുന്നു...
കാപട്യത്തിൻ തീമഴ പെയ്യുമ്പോൾ
ഭൂമി ചുട്ടു പൊള്ളുന്നു...
നിഴലിനെയും നിശ്ചലമാക്കാൻ
നിലാവിന്റെ വ്യഗ്രത......


നിന്റെ അരികിലെത്താൻ കൊതിക്കുന്ന
എൻ ഹൃദയത്തെ അദ്രിശ്യമാം മതിൽ കെട്ടി
നീ അകറ്റി നിർത്തുന്നുവോ???
രാവിൽ ലയിക്കാൻ കൊതിക്കും
പകൽ പോലെ.....
കരയെ പുണരാൻ വെമ്പും
തിര പോലെ....
ഒരുനാൾ  ഞാൻ കവർന്നു നുകർന്നൊരാ
അധരത്തിൻ മധുരത്തിനായി വീണ്ടും.....
അകലരുതെന്നു അന്ന് പറഞ്ഞോരെൻ വാക്കുകൾ
വെറും പാഴ് വാക്കായി  മാറ്റി
കാലം എനിക്കിന്ന്  ഓർമ എന്നൊരു
വരദാനമേകി .....

2015, ഏപ്രിൽ 28, ചൊവ്വാഴ്ച


ചിരിയുടെ പൂക്കുടയുമായി
വരും തിങ്കളെ...നിൻ കിരണം
പതിയവേ പാതി വിരിഞ്ഞ എൻ
ഇതളുകൾ സ്മിതമേകി ....
വയലോര പച്ചപ്പിൽ
ഇളം കാറ്റിൻ ഊഞ്ഞാലിൽ
ആടിവന്നോരെൻ സ്വപ്നങ്ങളേ ...
നിന്നെ തഴുകുവാൻ ഞാൻ വൈകിയോ....
മിഴിയമ്പ് കൊണ്ടിട്ടോ
മൊഴി മധുരം കേട്ടിട്ടോ 
കാണാ കിനാവിൻ ഹിമ താഴ്വരയിലെവിടെയോ
നിൻ പദചലനം കാതോർത്തു ഞാൻ കാത്തിരുന്നത്??....

2015, ഏപ്രിൽ 25, ശനിയാഴ്‌ച


കാണാൻ കൊതിക്കും
കാഴ്ച്ചകല്ക്ക് നിറമേറും...
കേൾക്കാൻ കൊതിക്കും
വാക്കുകള്ക്ക് മാധുര്യവും ...

അനുഭൂതിയുടെ അവാച്യമാം
നിർവൃതിയിൽ മയങ്ങവേ
മൂടൽ മഞ്ഞിൻ പുതപ്പിനുള്ളിലും
നിൻ ആലിങ്ങനതിന്റെ ചൂട് ....

ആത്മാവിൽ നിൻ ചെറു നിസ്വനം ചേരവേ
വിരൽതുമ്പിലാരോ പിരിയാൻ വയ്യാതെ
പിടി മുറുക്കുന്നപോൽ...
അകതാരിൽ ആരോ മോഴിഞ്ഞുവോ
നീ എനിക്കെന്നും സ്വന്തമെന്ന് ...



2015, ഏപ്രിൽ 22, ബുധനാഴ്‌ച


കാണണം നിൻ  സിന്ദൂര രേഖയിൽ എന്നും
ഞാൻ നിനക്കായ് ചാർത്തിയ സ്നേഹചിഹ്നം ....
നിൻ മൃദു കൈയ്യിൽ ഞാൻ വെചോരാ
പുടവ ഒരു സംരക്ഷന്തിന്റെ പ്രതീകമാണ്‌...

മായാതെ നീ നിന്റെ നെറ്റിയിൽ കാക്കണം
ചന്ദന ചാർതിന്റെ ചന്തമെന്നും....
പുളിയില കരയാൽ ഒരു ചേല ചുറ്റി
ഒരു കൃഷ്ണ ദളമെന്നും മുടിയിൽ കരുതേണം..

മായാതെ തെളിയുന്ന നിൻ നുണകുഴിയിലെ
നനുത്ത് നിൽക്കും വിയർപ്പിൻ കണത്തെ
ഒരു ചെറു ചുംബനത്താൽ ഞാനെൻ
ചുണ്ടിന് സ്വന്തമാക്കട്ടെ....


കണ്മണീ... നനയാതെ കാക്കും
ഞാനെന്നും നിൻ മിഴി....
പതറാതെ ഇടറാതെ പിച്ച
വെച്ച് തുടങ്ങുക നീ....
നാളെ നിൻ വഴികളിൽ
കാപട്യത്തിൻ മൂർചയാം
മുള്ളുകൾ കാണുമ്പോൾ
മാറി നടക്കാതെ പൊരുതി
നീ നേടേണം വിജയം നമുക്കായി...
സ്നേഹത്താൽ തോൽപിക്കുക
നിൻ സമൂഹത്തെ നീ ...
നന്മയുടെ  വെളിച്ചത്താൽ
തീർക്കുക നിൻ മാർഗം നീ....

2015, ഏപ്രിൽ 18, ശനിയാഴ്‌ച

 പാറ കല്ലുകളിൽ തല തല്ലി തിരികെ പോകും തിരകളെ നോക്കി ഇരിക്കുമ്പോൾ നമ്മുടെ സങ്കടങ്ങൾ എത്ര നിസാരം ....


2015, ഏപ്രിൽ 14, ചൊവ്വാഴ്ച

ഒരു ചെറു പുഞ്ചിരിയുമായി
മേട സൂര്യൻ കിഴക്ക് ഉദിക്കും...
കണിക്കൊന്ന പൂത്ത
വഴിയോരങ്ങളിൽ വീശുന്ന
കാറ്റിന് പോലും
ഐശ്വര്യത്തിൻ പരിമളം...
ലാത്തിരി പൂത്തിരി കത്തിയ
പ്രഭാ വലയതിൻ പ്രകൃതി
സമ്പന്നമാവുന്ന ഈ
സായാഹ്നത്തിൽ
ഏവർക്കും സമ്രിധിയുടെയും
ഐശ്വര്യത്തിന്റെയും
വിഷു ആശംസകൾ ....


കണ്ണിനു കണ്ണായി വരും
കണ്മണിയെ കാത്തിന്നു
കണ്പോള ചിമ്മാതെ
ഞങ്ങൾ കാത്തിരിപ്പൂ ...

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച


 മൃദു ഭാഷ പറയും 
ലളിതമാം എൻ ഗ്രാമമേ ,
നിൻ മടിത്തട്ടിൽ ഒരു 
മകനായി ഉറങ്ങാൻ 
നീ എനിക്ക് നൽകിയ 
വരദാനത്തിൽ ഞാൻ 
എന്നും സന്തുഷ്ടൻ.....


തരിവളയുടെ പാട്ടില്ലാ...
കൊലുസിന്റെ കൊഞ്ചലില്ലാ ....
ആമ്പൽ പൂപോൾ മൃദുലമാം നിൻ മേനി
അമ്പല പ്രാവ് പോൽ കുറുകി നിൽക്കെ ...
കണ്ണിൽ പ്രണയം വിരിച്ചു ഞാൻ
നിന്നെ പുൽകുമ്പോൾ
പിന്നിൽ നിന്നും നിന്നെ
വലിച്ചത് നിൻ നിഴലോ അതോ ?...
കൈകൾ തളർന്നു ഞാൻ
പിന്നോട്ട് മലർക്കവെ ,
താങ്ങിയ കൈകൾക്ക്
പിന്നിലെ മുഖം അമ്മയുടെത് മാത്റം .....

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച


ഇനിയും ചിരിക്കാത്ത
അഞ്ചിതൽ പുഷ്പമേ
നിൻ പുഞ്ചിരി കാണാനായി
ഇനി എന്ത് ഞാൻ ചെയ്യേണ്ടു ....

പുലർകാല കിരണങ്ങൾ
തഴുകി നിന്നെ ഉണർത്തും
മുന്പ് നിന്നെ സ്നേഹത്തിൻ
നീരേകി ഞാൻ നനച്ചു ദിനംപ്രതി...

കരി വണ്ടോന്നു വന്നു നിൻ
തേൻ നുകരാതിരിക്കാൻ
ആലിഗനതൽ ഞാൻ
നിന്നെ മൂടി....

2015, ഏപ്രിൽ 8, ബുധനാഴ്‌ച


ചിരി മാഞ്ഞു മാനം കറുത്തു ...
മാനത്തിൻ ദു:ഖം കണ്ണീരായി
ഭൂമിയിൽ പെയ്തു....
അത് ഭൂമിക്ക് അനുഗ്രഹമായി....
പുതുമഴയിൽ പുളകിതയായി
പുതു പെണ്ണിൻ നാണമൊടെ
മണ്ണ് ആ മഴയെ ഏറ്റുവാങ്ങി ....
മണ്ണിൻ മാറ് പിളർക്കാനായി
മർത്യൻ കലപ്പയോരുക്കി
കാത്തിരുന്നു....
വിത്ത് വിതച്ചത് കതിരാവാൻ
പക്ഷികൾ ഒത്തിരി കാത്തിരുന്നു....
പ്രകൃതിയുടെ ആനന്ദമാം
വികൃതി  കണ്ടു വീണ്ടും
മാനം ചിരി തൂകി....

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

 മഴയിൽ കുതിര്ന്ന ഒരു നനുത്ത സ്വപ്നമായി.... പാതി വഴിയിൽ അകന്നു പോയ ഒരു ചാറ്റൽ മഴയാണ് ഇന്ന് അവൾ എനിക്ക്....


മഴ നൂലിനാൽ തുന്നാം 
ഞാൻ നിനക്കായി ഒരു കുഞ്ഞുടുപ്പ്‌ ....

2015, ഏപ്രിൽ 4, ശനിയാഴ്‌ച

പലതായി വിരിഞ്ഞു നമ്മൾ
ഒന്നായി പൊഴിയുവാനായി ....
ഉറങ്ങുന്നു രണ്ടിടതെന്നാലും
കാണുന്നു ഒരു സ്വപ്നം ദിനം.....
കാത്തിരുന്നു പ്രായമേറി
കണ്ണിലോ തിമിരമേറി ...
കൈ കാൽ ഞരമ്പുകൾ
കുറുകിയെന്നാലും .....
കാത്തിരിക്കും ഞാൻ
നീ എന്നിൽ വരും നാൾ വരെ...
കാതിൽ നീ ഓതിയ
മധുരമാം സ്വകാര്യതിൻ
ആലസ്യമെന്നിൽ മായും
മുൻപേ തന്നെ നിനക്കാതെ
നീ തന്ന മണിമുതതിൻ കുളിരും.....
ഒരു രാപ്പാടി പാടിയ
രാത്രിയുടെ യാമത്തിൽ
തലചായ്ചു നീ എൻ
നെഞ്ചിൽ വരചോരാ
നഖചിത്രത്തിൻ മധുരമാം നോവ്‌
എന്റെ അന്തരന്ഗത്തിൽ
ഉണര്ത്തി ഒരു ഗീതം....

മൗനതാൽ തീർത്ത കാരാഗ്രഹത്തിൽ
മുഖം നോക്കാതെ നാം വിയർതപ്പൊൽ
എപ്പോഴോ വാചാലമായ നിൻ മൊഴിയിൽ നിന്നും
പിറന്നത് പിരിയമെന്ന വാക്കായിരുന്നു.....
അകലുരുതെന്നു എൻ ആത്മാവ് കൊതിച്ചെങ്കിലും
അനിഷേദ്യമാം വിധിയെ തടയുക
അസാധ്യമെന്ന യാദാർത്ഥ്യം ഉൾക്കൊള്ളാൻ
ഞാൻ നിർബന്ദിതനായി .....
പകുത്തു തന്ന സ്നേഹത്തിൻ
ഇത്തിരി നിമിഷം മതി
ഇനി എനിക്കെൻ ശിഷ്ട്ട ജീവിതം
ഓർമകളാൽ സമ്പന്നമാക്കാൻ....

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച


തളിരിളം മഞ്ഞിലും
കുളിർ കാറ്റിലും ...
ഞാൻ ഹൃദയത്തിൽ
കാത്തൊരാ പ്രണയത്തിൻ
മാധുര്യം ഒരു ചെറു
നോവായി പുനർജനിക്കുന്നു ....
മധുവൂറും നിന് ചൊടിയിൽ
ഒരു പൂമ്പാറ്റയായി ഞാൻ
നുകർന്നൊരാ തേൻ തുള്ളിക്ക്‌
ഇന്ന് വിരഹത്തിൻ കൈപ്പ് ....
ഒരു വരദാനമായി നീയെനിക്കേകിയ
ഓർമകൾക്കാണെൻകിൽ
തീക്കനൽ ചൂടും....



2015, ഏപ്രിൽ 2, വ്യാഴാഴ്‌ച


ഓർമകളുടെ കനൽ എരിയും ചിതയിൽ നിന്നും
ഉയിർതെഴുന്നെൽക്കുക നീ.... ഒരു ഫിനിക്സ് പക്ഷിയായി....