2014, ഡിസംബർ 27, ശനിയാഴ്‌ച

എടാ ഇതൊരു യാന്ദ്രികതയുടെ ഭാഗമായി ഉരുത്തിരിഞ്ഞു വരുന്ന ക്രിയാത്മകമായ സന്ഗീര്നതയുടെ ഉത്ഭവത്തിന്റെ പരിണാമ ഫലമായി വരുന്ന കേവലം മിഥ്യാ ധാരണയാണ്...

പ്രക്ഷുബ്ദമായ ജീവിതത്തിന്റെ അടിയൊഴുക്കുകളിൽ നിശബ്ദമായി നിരന്തരം പൊരുതുമ്പോൾ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ പാടുപെടുന്ന പാഴ് ജന്മങ്ങൾക്കിടയിൽ ജീവിക്കാൻ നരകിക്കുമ്പോൾ ഇതൊക്കെ വന്നോളും...

ചിന്തയുടെ ജൽപ്പനകൽക്കു പിറകെ പോകാതെ യാഥാര്ത്യതയുടെ ഇന്നിൽ മാത്രം ശ്രദ്ധചെലുത്തി സമൂഹത്തിലെ ആട്ടിൻ തോലണിഞ്ഞ ചെന്നായിക്കൽക്കു കടിച്ചു വലിക്കാൻ ഇര ആയി നിന്ന് കൊടുക്കാതെ ജീവിതത്തെ സുന്ദരമാക്ക്...

പിന്തിരിപ്പൻ ചിന്ത യെ നാം പരിപോഷിപ്പിച്ചാൽ കാലത്തിന്റെ അഗാതമാം ഗര്തതിലേക്ക് പൈശാചികതയുടെ ബലിഷ്ഠ കരങ്ങൾ നമ്മെ ആലിംഗനം ചെയ്തു കാലം അതിന്റെ മൂർച്ചയുള്ള ദംഷ്ട്ര കളാൽ നമ്മുടെ കൊരവള്ളി കടിച്ചു പൊട്ടിക്കും...സൂക്ഷിക്കുക...

അറിവിന്റെ നിറവ് ആരാലും സാധ്യമല്ലാ...അറിവ് തേടിയുള്ള യാത്ര മാത്രമാണ് ജീവിതം ...

എന്താണ് സത്യത്തിൽ നമ്മൾ നിര്ത്തേണ്ടത്??? തമ്മിൽ തിരിച്ചറിവില്ലാത്ത മനുഷ്യ ചിന്തകലെയല്ലേ??? അത് സംഭവിക്കണമെങ്കിൽ ആദ്യം നാം നമ്മെ തന്നെ മനസ്സിലാക്കണം....

വാക്കുകളുടെ അനർഘള നിർഘള പ്രവാഹത്തിലൂടെ മാത്രമേ മാനവ ചിന്തയുടെ ഏകീകരണം സാധ്യമാവുള്ളു എന്ന് ഓർക്കുക നാം....

കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഈ കാപട്ട്യ ലോകത്തിൽ നിഴലിനെ പോലും വിശ്വസിക്ക വയ്യെന്ന നഗ്ന സത്യം അകതാരിൽ ഉൾക്കൊണ്ടാൽ തീ ചൂളയിൽ നിന്നു പോലും നമുക്കും പറന്നുയരാം....ഒരു ഫിനിക്സ് പക്ഷിയെ പോലെ....

2014, ഡിസംബർ 23, ചൊവ്വാഴ്ച

മഴ മുകിലിനെ പ്രണയിച്ച
വേഴാമ്പലിനെ പോലെ
നിന് സ്വരം കാതോര്ത്
ഞാൻ കാത്തിരിപ്പൂ...
മാരിവില്ലിൻ ഏഴഴകുപോൾ
മായല്ലേ അഴകേ നീ എന്നിൽ നിന്നും...
നീ കടം തന്ന നിമിഷങ്ങളെ
തലോടി ഞാനിന്നു
നിൻ സാമിപ്യമൊർതു
സായൂജ്യമടയുന്നു.....

അരുതെന്ന് എത്ര പറഞ്ഞിട്ടും അവർ
ആ മുൾ കിരീടമെടുത്തു അവന്റെ തലയിലേറ്റി...
ചോര വാർന്നോലിചോരാ തല
കണ്ടവർ കണ്ടവർ കണ്ടില്ലെന്നു നടിച്ചു...
പാപത്തിൻ കഥ ചൊല്ലി പിടിപ്പിച്ചു
കുരിശിലേറ്റ പെടേന്ടതോ ആ ജന്മം ???

2014, ഡിസംബർ 22, തിങ്കളാഴ്‌ച

ഒരു നനുത്ത കുളിരായി
എന്റെ ജീവിതത്തിൽ
ഹിമകണമായി വന്ന എൻ
പ്രിയ സഖീ....
വേണം നമുക്കായി മാത്രം
പിറക്കും  രാപ്പകൽ...
അവിടെ പൂക്കേണം
സ്നേഹ പൂക്കൾ ...
ഒരു നേരത്ത തൂവൽ പോൽ നീ
എന്റെ കൈക്കുള്ളിൽ
എന്നും ഭദ്രം....
നനയരുതുതോരുനാളും സഖീ
നിൻ മിഴികൾ ..
മായരുതെൻ കണ്വെട്ടത്‌
നിന്നൊരു നാളും ...
ഇല്ലെനിക്കെൻ പ്രണയിനിയെ
പിരിഞ്ഞൊരു നിമിഷവും...
ഇല്ല എനിക്ക്  നീ
അറിയാത്തൊരു രഹസ്യവും...



ആദ്യാനുരാഗത്തിൻ അവാച്യമാം
മധുര നിമിഷങ്ങൾ നമുക്കായ്
സമ്മാനിച്ച വർഷം പിരിയുകയായി...
ഇനി വരൻ പോകും നാളുകളെ നമുക്ക്
സ്നേഹത്താൽ സംപന്നമാക്കാം ....
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പുതുവത്സര ആശംസകൾ ....



2014, ഡിസംബർ 20, ശനിയാഴ്‌ച

 ഒരു ദേവീ ശിലയായി നീ മാറിയെങ്കിൽ...
പുഷ്പ ദളങ്ങളാൽ മൂടാം നിൻ മെയ്യ് ...
ഒരു കാവ്യാ മായി നിന്നെ എഴുതാൻ
ഞാനെന്റെ ചോരയിൽ തൂലിക മുക്കിടട്ടെ...
ഒരു മഴയായി നീ എന്നിൽ പെയ്തെങ്കിൽ..
അതിലൊരു തുള്ളിയും പാഴാക്കില്ലൊരു നാളും ...
അറിയുക നീയെൻ സ്നേഹം പ്രിയസഖീ....
പറയുക നീ എനിക്കെന്നു സ്വന്തമെന്ന് ...

2014, ഡിസംബർ 17, ബുധനാഴ്‌ച

നോവിൻ പ്രതീകമാം നീര്തുള്ളിയെ
കണ്ണീർ എന്ന് പേരിട്ടു വിളിച്ചത്
ആദ്യമായ് മനുഷ്യനോ അതോ..........???
ഇരുളിനെ കീറിമുറിച്ചു
വെളിച്ചത്തിൻ പാത തീര്ക്കാൻ
വന്നൊരാ പ്രതിഭാസത്തെ
നിലാവെന്നു വിളിച്ചോ നീ  മനുഷ്യാ???
വിശക്കുന്ന വയറിനു കിട്ടുന്ന
അപ്പ കഷണങ്ങൾ തട്ടിയെടുക്കുന്ന
കൈകളെ ഇന്നു നീ എന്തു
വിളിക്കുന്നു മനുഷ്യാ....????
തേടേണം നാം എന്നും നിസ്വാര്തമാം
കർമം ചെയ്യുന്ന കരങ്ങളെ ...
കണ്ടെത്തണം സ്വന്തമാം
കാലിൽ നിവര്ന്നു നില്ക്കാനോരിടവും ..


2014, ഡിസംബർ 16, ചൊവ്വാഴ്ച

സന്ധ്യാ നാമം ചൊല്ലാനായി
നിത്യമെൻ ചാരെ വരൂ എൻ ദീപമേ ...
അണയാതെ കാക്കാനായി  നിന്നെ
ഞാനെൻകൈ കുമ്പിളിൽ കാത്തോളാം
മാറിൽ ചേർത്ത് ....

2014, ഡിസംബർ 11, വ്യാഴാഴ്‌ച

2014, ഡിസംബർ 10, ബുധനാഴ്‌ച



കടന്നു വന്ന വഴിയില്ലൂടെ തിരിഞ്ഞു
നോക്കാതിരിക്കൽ ആരാലാണ് സാധ്യമാകുക??...
പിച്ച വെച്ച് നാം നടന്നു കയറുന്ന പടവുകളിൽ
നമ്മുടെ പൂര്വികരുടെ...ഗുരുക്കന്മാരുടെ ...കാലിൽ നിന്നും പൊഴിഞ്ഞു
വീഴുന്ന മണൽ തരികളെ അറിവിലേക്കുള്ള മാർഗമായി മാറ്റുക...
അജ്ഞതയുടെ ഇരുളിൻ മറ നീക്കാനായി അറിവിന്റെ വെളിച്ചം തേടിയുള്ള
എന്റെ യാത്രയിൽ തുണയായി നിന്നവരെ ....
നിങ്ങള്ക്ക് മുന്നില് തലതഴ്തുന്നതിൽ ഞാൻ എന്നും
അഭിമാനം കൊള്ളുന്നു.....




2014, നവംബർ 10, തിങ്കളാഴ്‌ച

അന്നു നീ തന്നൊരാ
ചോറുരുളയുടെ മാധുര്യം
ഇന്നുമെൻ അധരത്തിൽ
മായാതെ സൂക്ഷിച്ചു.....
ആദ്യമായ് മാറിലെ
മായാ മറുകിനെ
പുണരാനായ് കൊതിചോരെൻ
അകതാരിനെ ചാട്ടുളിയായ
നിൻ കണ്ണാൽ
എതിര്തതിന്നോർത്തു
ഞാൻ വെറുതെ ചിരിച്ചു....
ഇനിയും വേണം ചോറുരുളകൾ
ഒന്നൊന്നായി....
മാനത്തെ മാമനെ കാണിച്ചു നീ
എന്നെ ഊട്ടെൻണം ....


തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ
നിർലോഭമായി സ്നേഹിക്കുക...
നിങ്ങൾ അർഹിക്കുന്ന സ്നേഹം
ഒരുനാൾ നിങ്ങളെ തേടി വരും...

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച


ഇനി ഇല്ലൊരു യാത്റയും
നിന്നെ തനിച്ചാക്കി സഖീ...
ഇനി നിൻ മടി തട്ടിൽ
കിടന്നു ഞാൻ മയങ്ങട്ടെ...

വെയിലിൽ തളര്ന്നോരെൻ
ശിരസ്സിൽ നീ തലോടണം ...
ഒരു നേർത്ത സ്വാന്തനമായ്
നിൻ മൊഴി കേൾക്കേണം ...

എന്നുമെൻ സ്വപ്നത്തിൻ
ചിറകിൽ നീയേറെണം ...
മേഘങ്ങൾക്കിടയിൽ തീർക്കേണം
നമുക്കായ് ഒരു മണിയറ....

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച


വീണ്ടും വിരിയുന്നു ഞാൻ
കാതിരുന്നോരാ പൂ
ഞാനാം ശലഭത്തിനു തേൻ നുകരനായ്...
പുലരിയുടെ കിരണങ്ങളാൽ തിളങ്ങേണം
നിൻ മുഖം ...
ഉച്ച വെയിലിൽ തളരാതെ കാക്കേണം
നിൻ ചിരി..
സന്ധ്യയെ കാത്തു കണ്ണു
കഴച്ചിട്ടും,
രാവിൽ നീ എൻ ചാരേ വരുന്ന
സ്വപ്നം ഞാൻ കണ്ടിരിപ്പൂ...


2014, ഒക്‌ടോബർ 18, ശനിയാഴ്‌ച


ഇനി എൻ ആരാമത്തിൽ വിരിയൂ പുഷ്പമേ...
നിനക്കായ് ഞാൻ തീര്ത്തിടാം ഇവിടൊരു വസന്തം...
അകന്നതില്ലാ ഞാൻ നിന്നില നിന്നും
അകന്നു നീ പോകരുതെന്നൊരു വാക്ക് ബാക്കി.....

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

അരുതെന്ന് പറയാഞ്ഞത് എന്തേ സഖീ നീ...
വിരഹിനി ആകുമെന്നറിഞ്ഞിട്ടും ????
കണ്ണുനീർ മുത്തുകൾ പാദത്തെ  ചുംബിച്
അന്ന് നീ പോയൊരാ മണൽത്തരി
വാരി ഞാനെൻ നെഞ്ചോടു ചേർത്ത്
ഓർക്കുന്നാ നാളുകൾ .....
ഇനിയും വെടിയുന്നില്ലാ ഞാനെൻ പ്രതീക്ഷകൾ ...
കാലം നമുക്കായ് ...................................

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

 ചിരിക്കുന്ന മുഖങ്ങളേ...
നിങ്ങൾ ഈ ലോകത്തിലെ സമ്പന്നർ .....
ഒരു പിടി ചാരമായ് എന്റെ സ്വപ്‌നങ്ങൾ തീരവേ
ഒരു നേർത്ത ഹിമകണം പോലും പെയ്തില്ലാ....
സ്മൃതിയിൽ നിന്നും ഈ യാത്ര
മൃത്യു വിലേക്കെന്നു അറിയുന്നു ഞാൻ ഇന്ന്....

2014, ജൂലൈ 21, തിങ്കളാഴ്‌ച


വിരിഞ്ഞു നില്ക്കും ആ സുന്ദര പുഷ്പത്തെ
കണ്ടു  ശലഭങ്ങൾ ഒത്തിരികൊതിച്ചിരുന്നു...
അന്നൊരു വസന്തത്തിൻ പുലരിയിൽ
ഒരു ശലഭമായ് ഞാൻ ആ മധു നുകരാൻ അടുത്തു ..
ഇന്നത്തെ മഴയിലും കൊഴിയാത്ത ആ പൂവിനെ
കൊതിയോടെ ഞാൻ ദൂരെ നോക്കിയിട്ടും...
മൌനത്തിൻ കൂർത്ത മുള്ളിനാൽ കുത്തി
എന്റെ ഹൃദയത്തെ മുറിവേല്പ്പിച്ചു രസിക്കുന്നൂ...
മറ്റേതോ കരി വണ്ടിനെ കത്തിട്ടോ
പൂവേ നീ ഇന്ന് അകലുന്നത് എന്നിൽ നിന്നും???

2014, ജൂലൈ 18, വെള്ളിയാഴ്‌ച

 ഒരിക്കൽ നീ എന്റെ നെറ്റിയിൽ ചർതുമെന്നു കരുതി 
ഞാൻ കാത്തു വെച്ച ഇല ചാർത് ഇന്ന് വാടിടുന്നു ....
രാത്റി മഴയെ കൊതിച്ചു രാവ് വെളുക്കുവോളം കാത്തതും ...
പകൽ കിനാവിനെ തഴുകാൻ കൊതിച്ചു രാവ് അണഞതും ...
തീരാ മോഹത്തിൻ ചിറകിലേറി നിൻ ചാരെ വന്നതും.....
നെഞ്ചിൽ ഒളിചോരാ സ്നേഹം കണ്ടില്ലെന്നു നീ നടിച്ചാലും 
കാലം തെളിയിക്കും നമുക്കിടയിൽ ഉള്ളതെന്തെന്നു....

2014, ജൂലൈ 16, ബുധനാഴ്‌ച


എന്റെ സ്വപങ്ങളുടെ രാവിനും പകലിനും ഇടയിൽ ഇനി ഒരു സന്ദ്യ വരില്ലെന്ന്
അറിയുന്നു... ഹൃദയത്തിന്റെ കോണിൽ ഒളിച്ചു വെച്ച ആ സിന്ദൂര ചെപ്പ് ആരോ
തട്ടിയെടുത്ത പോലെ....ഇനി ഞാൻ മടങ്ങുന്നു......ഒന്നും നേടാത്ത പോരാളിയായി....
നിരാശയുടെ ചുമട് തലയിലേറ്റി.....

2014, ജൂൺ 30, തിങ്കളാഴ്‌ച


"ചിത്രഗുപ്താ... ഇന്ന് നാം സന്ദർശിക്കേണ്ട ആളുകളുടെ പേരും മേൽവിലാസവും വായിക്കൂ... " കാട്ടുപോത്തിന്റെ പുറത്തു ഇരുന്ന കൊമ്പൻ മീശകാരൻ അടുത്ത് നിന്ന ആളോട് ഉത്തരവിട്ടു. അത് കേട്ട പാതി അടുത്ത് നിന്ന ആൾ കയ്യിലിരുന്ന ഒരു കടലാസ് തുണ്ട് കൊമ്പൻ മീശ കാരന് കൊടുത്തു . കടലാസ് തുണ്ടിൽ നോക്കി അയാൾ ഒന്ന് അട്ടഹസിച്ച ശേഷം പോത്തിന്റെ പുറത്തിരുന്നു അയാൾ തന്റെ ലക്‌ഷ്യം തേടി യാത്രയായി.
  ദിവസങ്ങള് ആഴ്ചകളായി...ആഴ്ചകൾ മാസങ്ങളും.... പോത്തിന്റെ പുറത്തു ഭൂമിയിലേക്ക്‌ പോയ ആളെ കാണുന്നില്ലല്ലോ... ചിത്രഗുപ്തൻ പരിബ്രന്തനായി, എന്ത് വന്നാലും ഇനി ഭൂമിയിലേക്ക്‌ ഒന്ന് അന്വേഷിച്ചു ചെല്ലാൻ ചിത്രഗുപ്താൻ മനസ്സിലുറപ്പിച്ചു .

  "ഹൊ ..എന്താ അവിടെ ഒരു ആൾ കൂട്ടം" ...ചിത്രഗുപ്താൻ അങ്ങോട്ട്‌ എത്തിനോക്കി.. അവിടെ ആളുകൾ അനുസരണയോടെ, വരി വരിയായി നിൽക്കുന്നു ...അത് ഒരു ബീവറേജ് ഷോപ് ആണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.. പക്ഷെ അതിന്റെ ഏറ്റവും പിന്നിൽ ക്ഷമയോടെ നില്ക്കുന്ന ജീൻസ് ധാരിയായ കൊമ്പൻ മീശ കാരനെ എവിടെയോ കണ്ടു മറന്ന പോലെ... പെട്ടന്ന് ചിത്രഗുപ്തന്റെ മനസ്സിൽ ലഡ്ഡു പൊട്ടി!!!
  അയാൾ തിരിച്ചുവരുന്ന വരെ കാത്തിരുന്ന ചിത്രഗുപ്താൻ അയാളുടെ ചെവിയിൽ പതിയെ ചോദിച്ചു " പ്രഭോ , അടിയനു ഒന്നും മനസ്സിലാകുന്നില്ലാ ??"-- കൊമ്പാൻ മീശ കാരാൻ ചൂണ്ടു വിരല കൊണ്ട് ചുണ്ടിനിടയിൽ നിന്നും എന്തോ എടുത്തു മാറ്റി ചിരിച്ചു കൊണ്ട് പറഞ്ഞു..."ചിത്രഗുപ്താ, താങ്കൾ തന്ന കടലാസുമായി ആദ്യം ഞാൻ കല്യാണി അമ്മയുടെ അടുത്ത് ചെന്നപ്പോൾ സ്വർഗത്തിലേക്ക് ആയാലും നരകത്തിലേക്ക് ആയാലും കേബിൾ ടി.വി ഇല്ലാതെ വരില്ലെന്ന് പറഞ്ഞു, അവര്ക് സീരിയൽ കാണണം എന്ന് ,അപ്പോൾ അത് എന്താണെന്നു അറിയാൻ ഞാനും തീരുമാനിച്ചു .കണ്ടു നോക്കിയപ്പോൾ അവരെ കുറ്റം പറയാൻ പറ്റില്ലാ...ഞാനും പിറ്റേ ദിവസം മുതൽ അവരോടൊപ്പം ഇരിക്കാൻ തുടങ്ങി... പിന്നെ ഞാൻ കടലാസിലെ അടുത്ത ആളിനെ തേടി പോയി... ടിന്റു മോൻ 14 വയസ്സ് !! അവൻ പറഞ്ഞു മൊബൈൽഫോണ്‍ ഇല്ലാത്ത അവിടേക്ക് ഞാൻ വരില്ലെന്ന്!!!
അതെന്താണെന്ന് മനസ്സിലാക്കാൻ ഞാൻ പോയി ഒരു മൊബൈൽ വാങ്ങി...ദാ ..കണ്ടില്ലേ, പിന്നെ പോയത് 3 മത്തെ ആളായ അയ്യപ്പ ബൈജു വിന്റെ അടുത്തേക്ക്, അവനോടു കാര്യം സംസാരിച്ചപ്പോ അവൻ പറഞ്ഞു 'വരുന്നതിനോന്നും കുഴപ്പമില്ലാ, അവിടെ ബീവറേജ് വേണമെന്ന്...അപ്പോൾ ഞാൻ ഇതൊക്കെ ഉപയോഗിച്ച ശേഷം ചിന്തിച്ചു നോക്കിയപ്പോൾ ഇതെല്ലാം അവിടെ നമ്മൾ തുടങ്ങുന്നതിലും നല്ലത് ഇതെല്ലം ഉളള ഇവിടേയ്ക്ക് നമ്മൾ മാറുന്നതല്ലേ???... "

 പിന്നെ ഒന്നും ആലോചിച്ചില്ലാ....അടുത്ത് കണ്ട തുണി ഷോപ്പിൽ കയറി ഓരോ ജീൻസും ടി ഷർട്ടും വാങ്ങി...ബിൽ അടിക്കുന്ന ആൾ പേര് ചോദിച്ചു ..."ചിത്രഗുപ്താൻ"... പേര് പറഞ്ഞു പ്ലാസ്റ്റിക്‌ കവറും തൂക്കി കൊമ്പാൻ മീശ കാരന്റെ കൂടെ നടന്നു നീങ്ങി.....പോകാം Bro....

2014, ജൂൺ 13, വെള്ളിയാഴ്‌ച


കാർമേഘങ്ങൾ നീങ്ങിയ
തെളിഞ്ഞ ഇന്നത്തെ പകൽ
കണ്ടു സന്തോഷിച്ച എന്റെ
മനസ്സിൽ നോവിന്റെ മൊഴിയുമായി
വീണ്ടും സന്ധ്യ അണഞ്ഞു...
ഇത്തിരി ചിരിക്കു ഒടുവിൽ
ഒത്തിരി നോവ്‌.....

 

2014, ജൂൺ 6, വെള്ളിയാഴ്‌ച


ഇനി ഇല്ലൊരു വാക്കും എൻ
തൂലികയിൽ നിന്നും നിനക്കായ് സഖീ ...
നിൻ കാല്ക്കീഴിൽ ഇതാ എന്റെ
മഷി പേന ഞാൻ എറിഞ്ഞുടക്കുന്നു....

2014, മേയ് 17, ശനിയാഴ്‌ച


ഇന്നത്തെ പുലരിയിൽ
വിരിഞ്ഞൊരാ സ്നേഹ പുഷ്പമേ
ഇനിയും വരിക നീയെൻ
ജീവിത പൂന്തോപ്പിൽ...

അധരം അധരതോട് മൊഴിഞ്ഞൊരാ
സ്വകാര്യം ഒരു മധുരമാം ദന്തക്ഷതായ്
എന്റെ നാവിൽ പതിയവേ..
അമ്മിഞ്ഞ പാൽമണം മാറാത്ത
എന്റെ പ്രണയമേ നീയെന്നും
എനിക്കുമാത്രം സ്വന്തം...

ഒരു നേർത്ത തെന്നൽ പോൽ
നിൻ മുടിയിഴകളെ തഴുകി ഞാൻ ഒതുക്കവെ
മിഴികൾ കൂമ്പിയടഞ്ഞതെന്തേ സഖീ....
ആലില പോൽ മൃദുല മാം മേനിയിൽ
ഒരു നേർത്ത മര്മാരമായി എൻ ചെറു നിശ്വാസവും ....

ഇനിയും ഒരായുഷ്കാലം കഴിയണം
നമുക്കൊന്നായ് ഈ മണ്ണിൽ
ഒരു മനസ്സായി ...ഒരു മെയ്യായി ...
കാത്തിരിക്കും ഞാനീ തീരത്തിൽ
നിനക്കായ് .....

2014, മേയ് 14, ബുധനാഴ്‌ച


ഇന്നലത്തെ സുന്ദര സായാഹ്നം
എൻ സ്വപ്നത്തിൻ ആരാമത്തിൽ
ഒരു വസന്തമായ്‌ തളിരിട്ടു....
തഴുകി തലോടാൻ കൊതിചോരാ
കിനാക്കളേ ഇനിയും എൻ
ചാരെ നീ അന്നയുകില്ലേ....
നിലാവിൽ മയങ്ങാതെ
ഇന്നലെ ഞാൻ ആ
സുന്ദര മുഹൂര്തത്തെ
തഴുകി തലോടവേ
ഒരു നേർത്ത തെന്നലായി
നീയെൻ അകതാരിൽ
ഒരു സ്നേഹ തൂവലായ്
പറന്നിരങ്ങീ ....

2014, മേയ് 9, വെള്ളിയാഴ്‌ച


മടങ്ങുന്നു ഞാൻ
ഈ സൗഹൃദ ചങ്ങല
ബേദി ച്ച് ...
നിനക്ക് എന്നെ മടുത്ത
ഈ വിജനതയിൽ
ഇനി ഇല്ലൊരു നിമിഷം
ഞാൻ ...
ഇനിയൊന്നു കേൾക്കു സഖീ
മറക്കില്ല ഞാൻ
നീ എനിക്കായ് തന്ന
മധുരിക്കും നിമിഷങ്ങളെ...
നീയും മറക്കരുതെന്ന് പറയാൻ
ഞാൻ ആളാന്നോന്നു അറിയില്ല
എങ്കിലും മറക്കില്ലെന്നൊരു
വാക്കെനിക്കായ് തരാമോ??..



ഒരു നാളും കേള്ക്കെരുതെന്നു
നിനച്ചോരാ വാക്കുകൾ
ഇന്ന് നിന് ചൊടിയിൽ നിന്നും
പോഴിയവെ ....
ആ വാക്കുകള് മാത്രം
പെറുക്കിയെദുക്കില്ലാ
ഞാനീ ജന്മം ....
ആ മധുരമെറും ചുണ്ടിൽ
നിന്ന് ഇനിയൊരു നാളും
പോഴിയരുത് ആ വാക്ക്
നിനക്കും എനിക്കും ഇടയിലെ
സ്നേഹദീപം ഒരായുഷ്ക്കാലം
മുഴുവൻ വെളിച്ചം പടര്തട്ടെ...

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഒരു വേനൽ മഴയായി
ഇന്നലെ നീ എന്നിൽ
പെയ്യാൻ കൊതിച്ചപ്പോൾ
അതിന് നീര്കുമിളയുടെ
നിമിഷമാം ആയുസ്സെന്നു
ഞാൻ അറിയാൻ വൈകി...

സന്ധ്യയുടെ ചുവന്നു
തുടുത്ത മുഖം കൊതിച്ചു
സൂര്യൻ ആഴിയിൽ
മുഖം താഴ്ത്തിയിട്ടും
കാർമേഘം വന്നു
എൻ സഖിയെ
മൂടിയോ?

ഇനിയും കാത്തിരിക്കാൻ
ബാല്യം ബാക്കി
വെക്കുന്നു ഞാൻ ...
നീ വരും വഴിയിൽ
കണ്ണും നട്ട് ....

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഇന്നത്തെ വേനൽ ചൂടിന്
ഒരു നാരങ്ങാ മിട്ടായിയുടെ
മധുരം ....

സ്നേഹത്തിന്റെ തേൻ കുടങ്ങളെ
തലോടിയ കൈ വെള്ളയിൽ
ഇനിയും വറ്റാത്ത
സ്നേഹ തീർത്ഥം ......

കാതിൽ അമർന്നൊരാ
സുഖമുള്ള നോവ്‌
ഇനിയും അറിയാനായി
കൊതിക്കുന്നു
എൻ അന്തരങ്ങമെന്നും ...

ഇവിടെ ,
ഒരു മുത്തശി കഥയിലെ
വില്ലനാം വല്ല്യച്ചൻ
അവതരിചില്ലയിരുന്നെങ്കിൽ......

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഇനി ഈ വഴിത്താരയിൽ
എൻ പദചലനതിനായ്
കാതോർക്കെണ്ടാതില്ല നീ ....
ഈ പാതി വഴിയിൽ
ഞാൻ തളർന്നു വീണു ...
ഒരു കൈ താങ്ങിനായി
ഞാൻ നീട്ടിയ വിരൽ
തുംപ് പോലും
എത്തിപിടിക്കനായ്
നീ മടിച്ചു ....
ഇവിടെ ഇനിയില്ല
ഒന്നിച്ചൊരു യാത്രയെന്നരിയുന്നു
ഞാൻ ....

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

കണ്ടു കഴിഞ്ഞ സ്വപ്നങ്ങളേ
നിങ്ങളെൻനഷ്ടങ്ങൾ....
കാണുന്ന സ്വപ്നങ്ങളേ
നിങ്ങളെൻ സഹയാത്രികർ ...
കാണാനിരിക്കുന്ന സ്വപ്നങ്ങളേ
നിങ്ങളെൻ പ്രതീക്ഷകൾ ....

കാലത്തിന്റെ കുത്തൊഴുക്കിലും
കൊടുംകാറ്റിലും അണയാതെ
ഞാൻ കാത്തുവെച്ച
സ്നെഹദീപതിന്റെ തിരി
ഇന്നൊരു മന്ദമാരുതൻ വന്ന്‌
അണക്കാൻ ശ്രമിക്കുന്നുവോ?

ഇല്ലൊരു ശക്തിക്കും
കെടുത്താൻ എൻ വിളക്കിനെ
എൻ ഇരു കൈകളും
ഞാൻ അതിനായ്
മാറ്റിവെക്കും.....


2014, ഏപ്രിൽ 17, വ്യാഴാഴ്‌ച


ഇനി എൻ വഴിയിൽ
വസന്തം വരാനില്ല ....
കുയിലുകൾ പാടാനില്ല  ....
സന്ധ്യയുടെ ചുവന്ന
മുഖമില്ല ....
ഈ വിജനമാം വഴിയോരത്ത്
ദിശ തെറ്റിയ ആത്മാവായി
ഇനിയും താണ്ടാനുള്ള
ദൂരം നോക്കി ...
ഇവിടെ ഞാൻ പകച്ചു
നില്ക്കുന്നു....



2014, ഏപ്രിൽ 8, ചൊവ്വാഴ്ച

കടമെടുത്ത കിനാക്കളെ
നിങ്ങള്ക്ക് ഇന്നെന്റെ
ഹൃദയത്തിൻ ആറടി മണ്ണിൽ
ബലി തർപ്പണം ....

മോഹങ്ങളേ ...നിങ്ങൾ
ചാപിള്ളയാം ഭ്രൂണങ്ങൾ ....
ഈ ഭൂമിയിൽ പിറവി
നിഷേദിച്ചതിൽ ആനന്ദം
കൊള്ളുക നിങ്ങളിനി......

സഹനത്തിന്റെ  ബാലപാഠം
ഹൃദിസ്ഥമാക്കി തന്ന
അമ്മക്ക് തിരിച്ചു നൽകാൻ
ഒരു ചെറു പുഞ്ചിരി എൻ
ചുണ്ടിൽ ഞാൻ ബാക്കി
വെക്കുന്നു....

ഇനിയും പിറവിയുന്ടെങ്കിൽ ....
ഒരു നേരമെന്കിലം
നിന്റെ മൃദുലമാം മാറിൽ
 തല ചായ്ക്കാൻ
കഴിഞ്ഞുവെങ്കിൽ.....

ഇനി മടങ്ങുന്നു ഞാൻ ..
പിന്നിട്ട വഴികളിലെ
ഓർമകളെ തലോടി ....
എന്നിട്ടും ഞാൻ അറിയാതെ
മനസ്സൊരു പിൻവിളിക്ക്
കാതോര്ക്കുന്നുവോ???




2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച


കണ്ണീരിനാൽ കലങ്ങാത്ത
കണ്മഷി ഒലിക്കാത്ത
കണ്ണുകൾ തേടി അലഞ്ഞിട്ടും
കണ്ടതില്ല ഞാൻ മിഴി ഒന്നുമേ കലങ്ങാതെ  ...

നിൻ മിഴിയെങ്കിലും കലങ്ങില്ലെന്നു
നിനച്ചിട്ടും എന്തേ നീയെന്നെ
നിരാശനാക്കി വീണ്ടും???

മക്കള്ക് പിന്നാലെ ഓടി നീ
പോകുമ്പോൾ തളരരുതെ  സഖീ
നിൻ പാദപകുജം ....

ചലനമറ്റ് ഒരു ദിനം
ഞാൻ ദേഹിയായി തീരും നാളിലും 
കലങ്ങാതിരിക്കട്ടെ  നിൻ സുന്ദര മിഴികൾ ...
 


2014, ഏപ്രിൽ 3, വ്യാഴാഴ്‌ച



മനോഹരമായ മിഴികൾ മുഖത്തിന്റെ  അഴകാണ് ,
മനസ്സിൻറെ കണ്ണാടിയും...
ആ മിഴികളിൽ ഒരു മണിമുത്ത് മിന്നുമ്പോൾ ...
പിടയുന്ന ഹൃദയങ്ങളെ കോര്തിനക്കാൻ
ഒരു ശ്രമം ....

2014, ഏപ്രിൽ 1, ചൊവ്വാഴ്ച



നിന്റെ മൗനത്തിൽ
എന്റെ ഹൃദയ താളം നിലയ്ക്കുന്നു ...

പെയ്തു തീരാത്ത
മഴയെ കൊതിച്ച
കുഞ്ഞു കൈക്കുബിളിൽ വീണ
ഒരു തുളളി മഴ മുത്ത്‌
വിരലുകൾക്കിടയിലൂടെ
ചോർന്നു പോകുന്നതിന്റെ
നിരാശ.....

പൂവിന്റെ കവിളിൽ തഴുകിയ
കാറ്റിനു ഇന്ന്
വേദനയുടെ നെഞ്ഞിടിപ്പ്‌ ....

മാമുണ്ണാൻ ഇനി അമ്ബിളിയില്ല .....
മാറോടനയാൻ പൈകിളിയും....

ഇനിയും വസന്തം
വരുമീ വഴിയിലെന്നോര്തിന്നും
വാടാതെ  തളരാതെ
കാത്തിരിക്കാം ....