2014, ഡിസംബർ 22, തിങ്കളാഴ്‌ച

ഒരു നനുത്ത കുളിരായി
എന്റെ ജീവിതത്തിൽ
ഹിമകണമായി വന്ന എൻ
പ്രിയ സഖീ....
വേണം നമുക്കായി മാത്രം
പിറക്കും  രാപ്പകൽ...
അവിടെ പൂക്കേണം
സ്നേഹ പൂക്കൾ ...
ഒരു നേരത്ത തൂവൽ പോൽ നീ
എന്റെ കൈക്കുള്ളിൽ
എന്നും ഭദ്രം....
നനയരുതുതോരുനാളും സഖീ
നിൻ മിഴികൾ ..
മായരുതെൻ കണ്വെട്ടത്‌
നിന്നൊരു നാളും ...
ഇല്ലെനിക്കെൻ പ്രണയിനിയെ
പിരിഞ്ഞൊരു നിമിഷവും...
ഇല്ല എനിക്ക്  നീ
അറിയാത്തൊരു രഹസ്യവും...



ആദ്യാനുരാഗത്തിൻ അവാച്യമാം
മധുര നിമിഷങ്ങൾ നമുക്കായ്
സമ്മാനിച്ച വർഷം പിരിയുകയായി...
ഇനി വരൻ പോകും നാളുകളെ നമുക്ക്
സ്നേഹത്താൽ സംപന്നമാക്കാം ....
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
പുതുവത്സര ആശംസകൾ ....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ