ഇന്നത്തെ പുലരിയിൽ
വിരിഞ്ഞൊരാ സ്നേഹ പുഷ്പമേ
ഇനിയും വരിക നീയെൻ
ജീവിത പൂന്തോപ്പിൽ...
അധരം അധരതോട് മൊഴിഞ്ഞൊരാ
സ്വകാര്യം ഒരു മധുരമാം ദന്തക്ഷതായ്
എന്റെ നാവിൽ പതിയവേ..
അമ്മിഞ്ഞ പാൽമണം മാറാത്ത
എന്റെ പ്രണയമേ നീയെന്നും
എനിക്കുമാത്രം സ്വന്തം...
ഒരു നേർത്ത തെന്നൽ പോൽ
നിൻ മുടിയിഴകളെ തഴുകി ഞാൻ ഒതുക്കവെ
മിഴികൾ കൂമ്പിയടഞ്ഞതെന്തേ സഖീ....
ആലില പോൽ മൃദുല മാം മേനിയിൽ
ഒരു നേർത്ത മര്മാരമായി എൻ ചെറു നിശ്വാസവും ....
ഇനിയും ഒരായുഷ്കാലം കഴിയണം
നമുക്കൊന്നായ് ഈ മണ്ണിൽ
ഒരു മനസ്സായി ...ഒരു മെയ്യായി ...
കാത്തിരിക്കും ഞാനീ തീരത്തിൽ
നിനക്കായ് .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ