2014, മേയ് 17, ശനിയാഴ്‌ച


ഇന്നത്തെ പുലരിയിൽ
വിരിഞ്ഞൊരാ സ്നേഹ പുഷ്പമേ
ഇനിയും വരിക നീയെൻ
ജീവിത പൂന്തോപ്പിൽ...

അധരം അധരതോട് മൊഴിഞ്ഞൊരാ
സ്വകാര്യം ഒരു മധുരമാം ദന്തക്ഷതായ്
എന്റെ നാവിൽ പതിയവേ..
അമ്മിഞ്ഞ പാൽമണം മാറാത്ത
എന്റെ പ്രണയമേ നീയെന്നും
എനിക്കുമാത്രം സ്വന്തം...

ഒരു നേർത്ത തെന്നൽ പോൽ
നിൻ മുടിയിഴകളെ തഴുകി ഞാൻ ഒതുക്കവെ
മിഴികൾ കൂമ്പിയടഞ്ഞതെന്തേ സഖീ....
ആലില പോൽ മൃദുല മാം മേനിയിൽ
ഒരു നേർത്ത മര്മാരമായി എൻ ചെറു നിശ്വാസവും ....

ഇനിയും ഒരായുഷ്കാലം കഴിയണം
നമുക്കൊന്നായ് ഈ മണ്ണിൽ
ഒരു മനസ്സായി ...ഒരു മെയ്യായി ...
കാത്തിരിക്കും ഞാനീ തീരത്തിൽ
നിനക്കായ് .....

2014, മേയ് 14, ബുധനാഴ്‌ച


ഇന്നലത്തെ സുന്ദര സായാഹ്നം
എൻ സ്വപ്നത്തിൻ ആരാമത്തിൽ
ഒരു വസന്തമായ്‌ തളിരിട്ടു....
തഴുകി തലോടാൻ കൊതിചോരാ
കിനാക്കളേ ഇനിയും എൻ
ചാരെ നീ അന്നയുകില്ലേ....
നിലാവിൽ മയങ്ങാതെ
ഇന്നലെ ഞാൻ ആ
സുന്ദര മുഹൂര്തത്തെ
തഴുകി തലോടവേ
ഒരു നേർത്ത തെന്നലായി
നീയെൻ അകതാരിൽ
ഒരു സ്നേഹ തൂവലായ്
പറന്നിരങ്ങീ ....

2014, മേയ് 9, വെള്ളിയാഴ്‌ച


മടങ്ങുന്നു ഞാൻ
ഈ സൗഹൃദ ചങ്ങല
ബേദി ച്ച് ...
നിനക്ക് എന്നെ മടുത്ത
ഈ വിജനതയിൽ
ഇനി ഇല്ലൊരു നിമിഷം
ഞാൻ ...
ഇനിയൊന്നു കേൾക്കു സഖീ
മറക്കില്ല ഞാൻ
നീ എനിക്കായ് തന്ന
മധുരിക്കും നിമിഷങ്ങളെ...
നീയും മറക്കരുതെന്ന് പറയാൻ
ഞാൻ ആളാന്നോന്നു അറിയില്ല
എങ്കിലും മറക്കില്ലെന്നൊരു
വാക്കെനിക്കായ് തരാമോ??..



ഒരു നാളും കേള്ക്കെരുതെന്നു
നിനച്ചോരാ വാക്കുകൾ
ഇന്ന് നിന് ചൊടിയിൽ നിന്നും
പോഴിയവെ ....
ആ വാക്കുകള് മാത്രം
പെറുക്കിയെദുക്കില്ലാ
ഞാനീ ജന്മം ....
ആ മധുരമെറും ചുണ്ടിൽ
നിന്ന് ഇനിയൊരു നാളും
പോഴിയരുത് ആ വാക്ക്
നിനക്കും എനിക്കും ഇടയിലെ
സ്നേഹദീപം ഒരായുഷ്ക്കാലം
മുഴുവൻ വെളിച്ചം പടര്തട്ടെ...

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഒരു വേനൽ മഴയായി
ഇന്നലെ നീ എന്നിൽ
പെയ്യാൻ കൊതിച്ചപ്പോൾ
അതിന് നീര്കുമിളയുടെ
നിമിഷമാം ആയുസ്സെന്നു
ഞാൻ അറിയാൻ വൈകി...

സന്ധ്യയുടെ ചുവന്നു
തുടുത്ത മുഖം കൊതിച്ചു
സൂര്യൻ ആഴിയിൽ
മുഖം താഴ്ത്തിയിട്ടും
കാർമേഘം വന്നു
എൻ സഖിയെ
മൂടിയോ?

ഇനിയും കാത്തിരിക്കാൻ
ബാല്യം ബാക്കി
വെക്കുന്നു ഞാൻ ...
നീ വരും വഴിയിൽ
കണ്ണും നട്ട് ....

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഇന്നത്തെ വേനൽ ചൂടിന്
ഒരു നാരങ്ങാ മിട്ടായിയുടെ
മധുരം ....

സ്നേഹത്തിന്റെ തേൻ കുടങ്ങളെ
തലോടിയ കൈ വെള്ളയിൽ
ഇനിയും വറ്റാത്ത
സ്നേഹ തീർത്ഥം ......

കാതിൽ അമർന്നൊരാ
സുഖമുള്ള നോവ്‌
ഇനിയും അറിയാനായി
കൊതിക്കുന്നു
എൻ അന്തരങ്ങമെന്നും ...

ഇവിടെ ,
ഒരു മുത്തശി കഥയിലെ
വില്ലനാം വല്ല്യച്ചൻ
അവതരിചില്ലയിരുന്നെങ്കിൽ......

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഇനി ഈ വഴിത്താരയിൽ
എൻ പദചലനതിനായ്
കാതോർക്കെണ്ടാതില്ല നീ ....
ഈ പാതി വഴിയിൽ
ഞാൻ തളർന്നു വീണു ...
ഒരു കൈ താങ്ങിനായി
ഞാൻ നീട്ടിയ വിരൽ
തുംപ് പോലും
എത്തിപിടിക്കനായ്
നീ മടിച്ചു ....
ഇവിടെ ഇനിയില്ല
ഒന്നിച്ചൊരു യാത്രയെന്നരിയുന്നു
ഞാൻ ....