2014, നവംബർ 10, തിങ്കളാഴ്‌ച

അന്നു നീ തന്നൊരാ
ചോറുരുളയുടെ മാധുര്യം
ഇന്നുമെൻ അധരത്തിൽ
മായാതെ സൂക്ഷിച്ചു.....
ആദ്യമായ് മാറിലെ
മായാ മറുകിനെ
പുണരാനായ് കൊതിചോരെൻ
അകതാരിനെ ചാട്ടുളിയായ
നിൻ കണ്ണാൽ
എതിര്തതിന്നോർത്തു
ഞാൻ വെറുതെ ചിരിച്ചു....
ഇനിയും വേണം ചോറുരുളകൾ
ഒന്നൊന്നായി....
മാനത്തെ മാമനെ കാണിച്ചു നീ
എന്നെ ഊട്ടെൻണം ....


തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ
നിർലോഭമായി സ്നേഹിക്കുക...
നിങ്ങൾ അർഹിക്കുന്ന സ്നേഹം
ഒരുനാൾ നിങ്ങളെ തേടി വരും...

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച


ഇനി ഇല്ലൊരു യാത്റയും
നിന്നെ തനിച്ചാക്കി സഖീ...
ഇനി നിൻ മടി തട്ടിൽ
കിടന്നു ഞാൻ മയങ്ങട്ടെ...

വെയിലിൽ തളര്ന്നോരെൻ
ശിരസ്സിൽ നീ തലോടണം ...
ഒരു നേർത്ത സ്വാന്തനമായ്
നിൻ മൊഴി കേൾക്കേണം ...

എന്നുമെൻ സ്വപ്നത്തിൻ
ചിറകിൽ നീയേറെണം ...
മേഘങ്ങൾക്കിടയിൽ തീർക്കേണം
നമുക്കായ് ഒരു മണിയറ....

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച


വീണ്ടും വിരിയുന്നു ഞാൻ
കാതിരുന്നോരാ പൂ
ഞാനാം ശലഭത്തിനു തേൻ നുകരനായ്...
പുലരിയുടെ കിരണങ്ങളാൽ തിളങ്ങേണം
നിൻ മുഖം ...
ഉച്ച വെയിലിൽ തളരാതെ കാക്കേണം
നിൻ ചിരി..
സന്ധ്യയെ കാത്തു കണ്ണു
കഴച്ചിട്ടും,
രാവിൽ നീ എൻ ചാരേ വരുന്ന
സ്വപ്നം ഞാൻ കണ്ടിരിപ്പൂ...


2014, ഒക്‌ടോബർ 18, ശനിയാഴ്‌ച


ഇനി എൻ ആരാമത്തിൽ വിരിയൂ പുഷ്പമേ...
നിനക്കായ് ഞാൻ തീര്ത്തിടാം ഇവിടൊരു വസന്തം...
അകന്നതില്ലാ ഞാൻ നിന്നില നിന്നും
അകന്നു നീ പോകരുതെന്നൊരു വാക്ക് ബാക്കി.....

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

അരുതെന്ന് പറയാഞ്ഞത് എന്തേ സഖീ നീ...
വിരഹിനി ആകുമെന്നറിഞ്ഞിട്ടും ????
കണ്ണുനീർ മുത്തുകൾ പാദത്തെ  ചുംബിച്
അന്ന് നീ പോയൊരാ മണൽത്തരി
വാരി ഞാനെൻ നെഞ്ചോടു ചേർത്ത്
ഓർക്കുന്നാ നാളുകൾ .....
ഇനിയും വെടിയുന്നില്ലാ ഞാനെൻ പ്രതീക്ഷകൾ ...
കാലം നമുക്കായ് ...................................

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

 ചിരിക്കുന്ന മുഖങ്ങളേ...
നിങ്ങൾ ഈ ലോകത്തിലെ സമ്പന്നർ .....
ഒരു പിടി ചാരമായ് എന്റെ സ്വപ്‌നങ്ങൾ തീരവേ
ഒരു നേർത്ത ഹിമകണം പോലും പെയ്തില്ലാ....
സ്മൃതിയിൽ നിന്നും ഈ യാത്ര
മൃത്യു വിലേക്കെന്നു അറിയുന്നു ഞാൻ ഇന്ന്....