2018, ജൂൺ 16, ശനിയാഴ്‌ച

മഴ തിമർത്തു....മനം കുളിർത്തു ...
മണ്ണിന്റെ മനസ്സ് പൂത്തുലഞ്ഞു ..
പുളകിതയായവൾ തരളിതയായി
മഴയുടെ തുള്ളികൾ ഏറ്റുവാങ്ങി ...
കാണാൻ കൊതിച്ച നയനാനന്ദമാം കാഴ്ചയുടെ നിർവൃതി ...
മനസ്സിലെ പരൽമീനുകളുടെ
ആനന്ദ നൃത്തം ...
തൊടിയിലെ തവളകളും
ചീവീടുകളും സംഗീതം .. ...
ഹൃദയം ഹൃദയത്തോട് മൊഴിഞ്ഞു ...
മഴ മണ്ണിനോട് പറഞ്ഞു ...
നിന്നെ ഞാനൊരുനാളും കൈവിടില്ലെന്ന് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ