ഇറതുമ്പിൽ നിന്നും ഇറ്റു വീഴുന്ന
മഴത്തുള്ളിക്കും ഒരു സംഗീതമുണ്ടായിരുന്നു ...
ഇന്റർലോക്ക് ചെയ്ത കോൺക്രീറ്റ് സൗധം
കൊന്നൊടുക്കിയ ആർദ്ര സംഗീതം ...
ചേമ്പിലക്കുമ്പിളിൽ നൃത്തമാടും
മഴത്തുള്ളിയെ തേടിയലഞ്ഞു ...
മൺകൂനകൾ തിന്നു തീർത്ത പാടം
നാളെ തലയുയർത്താനുള്ള അംബരചുംബികൾക്കു
മടിത്തട്ടൊരുക്കിയ ചേമ്പിൻ തണ്ടൊരു രക്തസാക്ഷി ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ