2015, ഡിസംബർ 31, വ്യാഴാഴ്‌ച


പുലരിയിലെ കിരണങ്ങൾക്ക്
പുതുമയുടെ പൊൻ പ്രഭ...
പുളകിതയായ ഭൂമിയെ
പുണരും സൂര്യൻ
പുത്തൻ സ്വപ്നം കാണും ഭൂമിയെ
പുതിയൊരു തീരത്തേക്ക് നയിക്കുമ്പോൾ
പുതുവർഷത്തിൻ ശംഖൊലി മുഴങ്ങുന്നു....

ഏവർക്കും സ്നേഹത്തിന്റെയും നന്മയുടെയും
പുതുവത്സരാശംസകൾ ....


2015, ഡിസംബർ 30, ബുധനാഴ്‌ച

കാലത്തിനു മുന്നേ നടക്കുന്നവർ ചിലർ ,
അവരെ നാം ജ്ഞാനികൾ എന്നു വിളിച്ചു....
കാലത്തിനും കുറേ പിറകേ നടന്നാലോ
മന്ദബുദ്ധിയെന്നു വിളിച്ചു ലോകം....
കാലത്തിനൊപ്പം ഞാൻ കൂടെനടന്നപ്പോൾ
അഹങ്കരിയെന്നു വിളിച്ചതും ഇവരൊക്കെ....


 

2015, ഡിസംബർ 26, ശനിയാഴ്‌ച


താടി നീണ്ട ചിന്തകൾക്കൊടുവിൽ
വിശ്വാസത്തിന്റെ മൂക്കുത്തി അണിഞ്ഞ്
കടന്നു വരുന്ന ആൾ ദൈവങ്ങളേ
കടമെടുത്ത ഈ ജന്മം മുഴുമിപ്പിക്കാനായി
അരവയർ മുറുക്കിയുടുക്കാൻ
വരമരുളാനായ് അരിമണിയുണ്ടോ
നിന്റെ മടി സഞ്ചിയിൽ ???

2015, ഡിസംബർ 24, വ്യാഴാഴ്‌ച


പരാജയത്തിന്റെ വേദന
അറിയാൻ മടിക്കുന്ന
ഇന്നിന്റെ സ്വാർത്ഥതയിൽ
ഉദയം കൊള്ളുന്ന ചിന്തകളെ
പ്രോത്സാഹിപ്പിക്കുന്ന
കരാള ഹസ്തങ്ങൾക്ക്
മറുപടി പറയേണ്ട വദനങ്ങൾ
ഇന്ന് മൗനം ഭജിക്കുമ്പോൾ -
പിറക്കുന്നത്‌ കാപട്യത്തിന്റെ
ഭീജങ്ങളാണെന്ന തിരിച്ചറിവ്
പലപ്പോഴും മനുഷ്യന്
നഷ്ട്ടപെടുന്നുവോ???



2015, ഡിസംബർ 23, ബുധനാഴ്‌ച


ദിനം തോറും പുലരിയിൽ
തെളിഞ്ഞു കാണണം ഈ 
മൃദു സ്മിതം...
രൂപമില്ലാ നിഴലുകൾ
പേകൂത്താടുന്ന ജീവിത യാദാർത്യതിൽ
നീയെന്ന സ്നേഹമേ ആശ്വാസമായുള്ളൂ ..
ചെറു കൈതാങ്ങിനായി പരതുന്ന
എന്നെ തോൾ ചേര്ത് നീ നയിക്കില്ലേ
എന്നും മുന്നോട്ട്....

2015, ഡിസംബർ 17, വ്യാഴാഴ്‌ച


മറ്റുള്ളവർ കാണാത്ത
നോവുന്ന മനവുമായി
നീണ്ട വരാന്തയിൽ
കണ്ണെത്താ ദിക്കിൽ ദ്രിഷ്ട്ടി...
പറഞ്ഞു ഫലിപ്പിക്കാൻ
പത്തുമാസത്തെ ചുമട്ടു കൂലിയില്ല
പേറ്റ് നോവെന്ന അളവ് കോലില്ലാ ..
എങ്കിലും കുഞ്ഞേ...
കലർപ്പില്ലാ സ്നേഹത്തിൻ
ഉറവ വറ്റാതൊരു കടലുണ്ട്
ഈ നെഞ്ചിൽ....



2015, ഡിസംബർ 16, ബുധനാഴ്‌ച


നാണത്താൽ തുടുതുവോ പൂവേ
നിൻ കവിളിൽ, അതോ കാമുകാൻ
മുത്തിയോ ??
അധരത്തിൻ മധുരം നുകരാൻ
ഒരു ശലഭമായ് പറന്നെത്താൻ
മനം തുടിച്ചു...
ഇന്ന് നിന്നിൽ ഒട്ടി നില്ക്കും
മഞ്ഞു തുള്ളിയെങ്കിലും ആകാനായി
വരും ജന്മമെങ്കിലും കഴിഞ്ഞെകിൽ....