2015, നവംബർ 28, ശനിയാഴ്‌ച

കാറൊഴിഞ്ഞ മാനത്ത് ഇന്ന്
അമ്പിളി നിറ പുഞ്ചിരിയോടെ
നിലാവ് പോഴിചെങ്കിൽ...
വസന്തം വിരുന്നിനെത്ത
ഹൃദയത്തിൻ പൂന്തോപ്പിൽ
പൂവോന്നു വിരിഞ്ഞു ചിരിചെങ്കിൽ...
വേനൽ മഴയെ പ്രണയിച്ച
വരണ്ട മണ്ണിൻ മാറിൽ
മഴതുള്ളി ഒന്നു പതിഞ്ഞെങ്കിൽ....

2015, നവംബർ 25, ബുധനാഴ്‌ച

ശങ്ഖു പോൽ അഴകാം നിൻ
കഴുത്തിലണിയിക്കാൻ
ഞാൻ തീർത് വെച്ച ആ
ആലിലത്താലി ഇന്ന്  എന്നെ-
 നോക്കി മഞ്ഞ പല്ല്
 കാണിച്ചു ചിരിക്കുന്നു...
ഓർമകളുടെ വസന്ത കാലത്തെ
പൂന്തോപ്പിൽ ഇന്നും
വിരിഞ്ഞു നിൽക്കുന്ന
പൂവാണ് നീ...
തഴുകി തലോടാൻ വയ്യാതെ
തണുത്ത് മുരടിച്ച
വിറങ്ങലിച്ച കൈയുമായി
ഞാനും...

2015, നവംബർ 24, ചൊവ്വാഴ്ച

ഈറനണിഞ്ഞ പുലരിയിൽ
നിൻ സിന്ദൂര രേഖയിൽ
അന്ന് ഞാൻ ചുണ്ട് ചേർത്ത്
മാറോട് ചേർത്തപ്പോൾ
നിൻ നെറ്റിയിൽ തങ്ങിയ
ആ വെള്ള തുള്ളിയെ
ഞാൻ ഏറ്റു വാങ്ങിയ
സുന്ദര നിമിഷത്തിൽ
ഉദയ സൂര്യനും നാണത്താൽ
മിഴി പൂട്ടിയോ ..??

2015, നവംബർ 16, തിങ്കളാഴ്‌ച


സ്വപ്നങ്ങളുടെ ഇതളുകൾ
കൊഴിഞ്ഞപ്പോൾ ഞാനാം
പൂവിൽ ഇന്ന് ബാക്കി
ഓര്മയുടെ ഒടിഞ്ഞ തണ്ട് മാത്രം ...
നീയാം ശലഭം മറ്റൊരു
പൂവിനെ തേടി പറന്നപ്പോൾ
എന്നിലെ മധു മുഴുവൻ ഞാൻ
നിനക്ക് കാഴ്ച വെച്ചിരുന്നു...

2015, നവംബർ 14, ശനിയാഴ്‌ച


അകലെ ഒരു മാരിവില്ലു പോലെ
നീ ചിരി തൂവുന്നുണ്ടാവാം ..
തിര മായ്ച്ച കാൽപാടുകൾ ഇന്നും മായാതെ
ഞാൻ കാക്കുന്നേൻ ഉള്ളിലെന്നാലും
ഇനി ഒരു മടക്കം നിനക്കില്ല
എന്നിലേക്കെന്നു ഞാനറിയുന്നു
എന്നാലും ....

2015, നവംബർ 13, വെള്ളിയാഴ്‌ച

കാഴ്ചകൾ മങ്ങുന്ന ഈ
സായം സന്ദ്യിൽ എങ്ങോ
പൊയ് കോലം കെട്ടി ആടാൻ
വിധിക്കപെട്ടവർ നമ്മൾ...
കാലത്തിൻ യാത്രയിൽ
തൂവൽ നഷ്ടപെട്ട ചിറകുമായി
നിസ്സഹായതയോടെ മാനം നോക്കി....
മേലെ ചിരിക്കും താരകളേ
നിങ്ങൾ ഓർക്കുന്നോ ...
താഴെ സ്നേഹമഴ  കാത്തു കഴിയുന്ന
ഈ വേഴാമ്പൽ കുഞ്ഞുങ്ങളെ....

2015, നവംബർ 11, ബുധനാഴ്‌ച


തിര വന്നു കാതിൽ മോഴിഞ്ഞോരാ കിന്നാരം
കരയുടെ കവിളിനെ ചുവപ്പിച്ച സന്ധ്യയിൽ
അലസമായി തഴുകിയ പിശറൻ കാറ്റിൽ നിൻ
മുടിയിഴ ഒതുക്കാൻ പാടുപെട്ട എൻ കൈകൾ ...
വാചാലമാം നിൻ മൌനത്തിൻ ഒടുവിൽ
വാക്കുകൾ മുത്ത്‌ കൊഴിക്കുന്നതും നോക്കി ഞാൻ..
നിരാശനായി മടങ്ങുംപോഴും നിൻ പിൻവിളി -
കതോർത്തിരുന്നത് നീയറിഞ്ഞിരുന്നോ അതോ...??