2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച


സന്ധ്യയിൽ ലയിക്കാൻ
ഞാൻ കൊതിക്കും തോറും
പുഞ്ചിരി തൂകി നീ
മെല്ലെ അകലുന്നു...
സന്ധ്യയുടെ നെറ്റിയിലെ
സിന്ദൂര പൊട്ടിൻമേൽ
ചുണ്ടൊന്നു ചേർത്ത്
മയങ്ങേണം പുലരും വരെ....

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച


പകരം വെക്കാനില്ലാത്ത
സ്നേഹമെന്ന് ഞാൻ നിനചെങ്കിലും
നിറകണ്ണാൽ നീങ്ങിയ നീ
തിരിഞ്ഞൊന്നു നോക്കിയില്ലാ....
ഹൃദയത്തിൽ പെയ്ത മഴ തോരും മുൻപേ
എനിക്ക് പകരക്കാരനെ നീ കണ്ടെത്തിയിരുന്നു....

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഒരു പൂ വിളിയുടെ ഓർമ്മകൾ
മനസ്സിൽ നല്ല നാളുകളുടെ
നഷ്ട ബോധം ഉണർത്തുന്നു....
അന്ന് തുമ്പ പൂ നുള്ളിയപ്പോൾ
കൈയിൽ കട്ടുറുമ്പ് കടിച്ച നോവ്‌
ഇന്ന് മധുരമുള്ള ഓർമയായ്‌ ....

2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച


തുമ്പ പൂവിന്റെ കണ്ണിലെ നാണവും
തെച്ചി പൂവിൻ കവിളിലെ ചുവപ്പും
മുക്കുറ്റി പെണ്ണിന്റെ മൂക്കുത്തി പൊന്നും
തൊട്ടാൽ ഉറങ്ങും തൊട്ടാവാടിയുടെ കള്ളവും...
കാണാമറയത് അകന്ന ഓണകാഴ്ചകൾ ഇല്ലാതെ
വീണ്ടും അത്തപൂക്കളം വിപണിയിൽ നിന്നും
മുറ്റത്തേക്ക്....

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച


കള ഇല്ലാ വിള വേണം ..
കളവില്ലാ മനവും ...
കതിർ തിന്നാൻ കിളി വേണം
പറയെല്ലാം നിറയേണം
ചിരി തൂകും ചിങ്ങമായി...

ഐശ്വര്യത്തിന്റെയും
നന്മയുടെയും
പുതുവൽസരാശംസകൾ..... 


2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച


ഇന്ന് സ്വാതന്ത്ര്യ ദിനമെന്നു
പറയുന്നു ഇവർ ...
സ്വാതന്ത്ര്യമെന്തെന്നു ഞാൻ
തിരഞ്ഞു....
സ്വർണം പൂശിയ ഈ കൂട്ടിൽ നിന്നും
ഒരു ക്വിറ്റ്‌ ഇൻഡ്യ നയിക്കാൻ
മനം തുടിച്ചു...
കതിരുകൾ കൊത്തെണ്ട ചുണ്ടിൽ ഇന്ന്
ജയിൽ വാസത്തിന്റെ വിലാപം മാത്രം ..
സത്യത്തിൽ നമ്മൾ സ്വതന്ത്റരോ കൂട്ടരേ???

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച


നാക്കില തുമ്പിൽ എള്ളോരുക്കി
കറുകപുൽ മോതിരം വിരലിൽ അണിഞ്ഞു
നിറകിണ്ടി അരികിലായി ചേർത്ത് വെച്ച്
ഈറനുടുത്ത് പിതൃതർപ്പണത്തിൻ
ഉരുളക്ക് പൂവും നീരുമേകി ...
ഈറൻ കൈ കൊട്ടി മാനം നോക്കവേ
ബാലികാക്കയായി വന്ന് ......