2015, ജൂലൈ 31, വെള്ളിയാഴ്‌ച


ആകാശത്തിലെ മേഘങ്ങൾക്ക് ഇടയിലേക്ക് അദ്ദേഹത്തിന്റെ ആത്മാവ് പുക ചുരുളുകൽക്കൊപ്പം അകന്നു നീങ്ങി....താഴെ ഭൂമിയുടെ മാറിൽ വീണുണങ്ങിയ കണ്ണീർ തുള്ളികൽക്കൊപ്പം കുറേ ഓർമകൾ മാത്റം ബാക്കി....ഇനി വിണ്ണിൽ തിളങ്ങുന്ന ഒരു പുതിയ നക്ഷത്രത്തെ നോക്കി നെടുവീർപ്പിടാം ...ഈറനണിഞ്ഞ കണ്ണുകളോടെ....

ഇതളിനെ നോവിക്കാതെ
ഒരു മഞ്ഞു തുള്ളി പോൽ
എന്നും ഞാൻ നിന്നോട്
ചേർന്നിരുന്നോട്ടെ ....

2015, ജൂലൈ 24, വെള്ളിയാഴ്‌ച

ചിതലരിച്ചു  എന്റെ പ്രണയമെങ്കിലും 
ഓർമകളെ കാർന്നു തിന്നുവാൻ സാധിച്ചില്ലാ...
അന്നാ മഴയിൽ നനഞ്ഞ നമ്മുടെ രൂപത്തെ
മായ്ക്കുവാൻ മനസ്സിലെ മാരിവിൽ മടിച്ച രാവുകൾ...
വിറയാർന്ന നിൻ അധരത്തിൽ നനവാർന്ന എൻ ചൊടി
മധു നുകര്ന്നോരാ മഴയുടെ ഓർമ്മകൾ
തോരാതെ പെയ്യുന്നു എൻ നെഞ്ചിലിന്നും ....

2015, ജൂലൈ 21, ചൊവ്വാഴ്ച

സുഖമുളൊരു നോവായി ഇന്നും
നീയെൻ അകതാരിൽ...
കടമായി തന്ന കിനാക്കളെല്ലാം 
ഒരു നേർത്ത മഞ്ഞു തുള്ളിപോൽ
അലിയാൻ വെമ്പി നിൽക്കുന്നുവോ....
പിന്നിട്ട വഴിയിൾ കൈവെള്ളയിൽ നിന്നും
തൊർന്നൊരാ സ്നേഹത്തിൻ തുള്ളിയെ
തിരഞ്ഞു ഞാൻ ഇനി അലയട്ടെ....


ഇന്നു മഴയുടെ നൂലിഴകൾക്ക്
പതിവുപോലെ എന്നിൽ
കുളിരേകാൻ സാധിക്കാത്ത പോലെ...
ചുട്ടു പഴുത്ത ഓർമകളിൽ
മഴത്തുള്ളികൾ പെയ്തു വീണിട്ടും
അണയാൻ വയ്യെന്നായ പോലെ...
കാലമേ നീ ഇന്നു നീ എന്റെ
ഓർമയുടെ മണിമാളികയിൽ
കണ്ണീരായി പൊഴിയുന്നുവോ???