ഓർമ്മകൾ ചിലപ്പോൾ വേദന തന്നേക്കാം ..
എന്നാലും വേദനയെ മാത്രം ഓർമ്മകൾ ആക്കാതെ സൂക്ഷിക്കുക....
2015, മാർച്ച് 28, ശനിയാഴ്‌ച
ഇഷ്ടങ്ങൾ ഉള്ളിടത്തെ നഷ്ടത്തിന്റെ
നോവ് നാം അറിയുള്ളു....
നഷ്ടപ്പെടാനായി പിറക്കുന്ന
ഇഷ്ടങ്ങൾ മഞ്ഞു തുള്ളി പോലെയാണ്....
സൂര്യനെ പ്രണയിച്ച് ...
പ്രണയത്തിൻ ചൂടേറ്റ് ...
ഒടുവിൽ ഭൂമിയിൽ അലിയുന്ന
മഞ്ഞു തുള്ളി പോലെ....
2015, മാർച്ച് 27, വെള്ളിയാഴ്‌ച
വേണം വെള്ളം ഒരിത്തിരി
തൊണ്ട നനക്കാനായി.....
ഗ്ലാസ്സിന്റെ മൂട്ടിലെ
വെള്ളം കണ്ടു കാക്കയുടെ
കണ്ണു തിളങ്ങി.....
പൂർവികൻ ഒരാൾ കല്ല്
പെറുക്കി നിറച്ചത്
മറക്കാതെ തന്നെ കാക്ക
തൊട്ടടുത്ത കൂൾ ബാറിലെ
കുപ്പ മാന്തി സ്ട്രോ യുമായി
വന്നു.....
ആ വഴി പോയ സ്പയ്ക്
മുടിക്കാരൻ പറഞ്ഞു....
ന്യൂ ജനറേഷൻ കാക്ക.....
2015, മാർച്ച് 24, ചൊവ്വാഴ്ച
ഹൃദയത്തിന്റെ കോണിൽ
മയങ്ങും ഓർമകളെ ....
നോവിക്കാതെ നിങ്ങളെ
തലോടി ഞാൻ ഉണർത്തട്ടെ ...
ചിതലരിക്കാതെ...മാറാല പറ്റാതെ
ഞാൻ സൂക്ഷിക്കും എൻറെ
നിധിയാണ് നിങ്ങൾ....
അകലെ സഖിതൻ നിഴൽ
മാത്റമെങ്കിലും
സുഖമുള്ള നോവായി
ഓർമ്മകൾ എൻ അരികെ...
തുമ്പ പൂ പോൽ നിർമലമായ
നിൻ പുന്ജിരി
മായാതെ ഇന്നും നിൻ
ചൊടിയിലുണ്ടോ അതോ....???
2015, മാർച്ച് 18, ബുധനാഴ്‌ച
ഉയരങ്ങൾ കീഴടക്കാൻ തയ്യാറെടുക്കുന്ന
നിന്റെ ചിറകുകളിലെ തൂവൽ
സമൂഹത്തിലെ ഇന്നിന്റെ കാട്ടു തീയിലും
കൊടുംകാറ്റിലും കരിയാതെ ...തളരാതെ...
കാത്തു കൊള്ളട്ടെ സർവേശ്വരൻ.....
കാലമേ നിൻ മടി തട്ടിൽ
മയങ്ങിയ എൻ മുടിയിഴകളിൽ
തഴുകി തലോടെണ്ട കൈ
വിരലുകൾ ഇന്ന് മരവിച്ചു....
സ്വപ്നങ്ങൾ തൻ ചില്ലു കൊട്ടാരം
ഉടഞ്ഞു വീഴുന്ന നൊമ്പരം...
നിൻ പാദം തലോടിയ
മൻ തരി തേടിയുള്ള യാത്രക്ക്
ഇല്ലേ ഇനി ഒരു അന്ദ്യം സഖീ.....
2015, മാർച്ച് 17, ചൊവ്വാഴ്ച
അന്ന് നീ അകലുമ്പോൾ
ഒരു പിൻവിളി കാതോര്തിരുന്നെങ്കിൽ ....
എന്റെ വിളി കേട്ട് നീ
ഒന്ന് തിരിഞ്ഞിരുന്നെങ്കിൽ....
കണ്ടേനെ എന്റെ മിഴി നീർ നിറഞ്..
വിതുമ്പും മുഖം....