2015, ഫെബ്രുവരി 28, ശനിയാഴ്‌ച

ആർത്തിരമ്പും തിരമാലകളുടെ
കണ്ണീർ ആരും കാണാതെ പോകുന്നു....
കടലമ്മയുടെ മടിത്തട്ടും താണ്ടി
അടിത്തട്ടിലെവിടെയോ കാത്തുനിൽക്കും
ചിപ്പിക്കുള്ളിൽ ഒരു മുത്തായി
പിറക്കാനായി .....
ഞാൻ കണ്ട സ്വപ്നത്തിൻ
ചിറകിൽ നിന്നും
തൂവൽ ഓരോന്നായി
നഷ്ട്ടപെടുന്നുവോ???
ഇഷ്ടങ്ങളുടെ നഷ്ടം
എന്നും വേദന മാത്റം ....
എൻ  പ്രിയ സ്വപ്നങ്ങളേ ...
ഇന്ന് നിങ്ങൾക്ക് മേലെ
ചിതലരിച്ചു ....
മോഹങ്ങളേ...
വെയിലേറ്റു വാടി നീ
കരിഞ്ഞു വീഴും വൈകാതെ...
കണ്ടു തീർന്ന സ്വപ്നവും,
കാണാൻ കൊതിച്ച
കിനാക്കളും കാല്പനികതയുടെ
വൈരുധ്യങ്ങളായ് തീരുന്നു....

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

നന്ദിത..... നിന്നെ ഞാൻ അറിയാൻ
ഇഷ്ടപെടുന്നത് എന്റെ കണ്ണാടി
ആയിട്ടാണ്....
നീ ബാക്കി വെച്ച് പോയത് എല്ലാം
എന്റെയും സ്വപ്നങ്ങൾ പോലെ....

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

വിടരാൻ വെമ്പുന്ന മൊട്ടിന്റെ ചുണ്ടിൽ
ഈ ലോകത്തെ അറിയാനുള്ള
ആകാംഷ....
വിടർന്നു നില്ക്കും പൂവിന്റെ  ചുണ്ടിൽ
ഈ ലോകത്തെ പിറവിയെടുതതിന്റെ
നീരസ്യം....
പൊഴിഞ്ഞു വീണ പൂവിന്റെ ചുണ്ടിൽ
ഈ ലോകത്തിൽ നിന്നും
രക്ഷ നേടിയതിന്റെ
ആശ്വാസം.....

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

അവളുടെ സിന്ദൂര രേഖയിൽ ചാർത്താനായി
ഒരു സിന്ദൂര ചെപ്പ് എൻ ഹൃദയത്തിൽ
ഞാൻ കരുതി എന്നും.....
ഒരു തൊട്ടാവാടി ഇല പോൽ
കൂമ്പിയ അവളുടെ മിഴിയിണ
നെഞ്ചിൽ ഒരു വിങ്ങലായി ഇന്നും.....
വെയിലേറ്റു വാടിയ ചേമ്പില
തണ്ടുപോൾ തളരുന്നു
നീയന്നു അകന്നോരാ നാൾ മുതൽ ....

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഇല്ലാ ഈ അധരത്തിൽ
മധുരം നിനക്കായ് തരാൻ...
ഇല്ലാ നമുക്കായ് ഇനി
ഒരു പ്രണയ ദിനം....
ഹൃദയത്തിൽ ഞാൻ
മാനം കാട്ടാതെ
കാത്തുവെച്ച നീയാം
മയിൽപീലിയിൽ പ്രണയത്തിൻ
ജീവൻ ഇന്നകന്നുപോയി....
പ്രണയ ദിനമേ ഇനി നിൻ
മടി തട്ടിൽ എന്നും ഞാൻ
ഏകനായി.....