കാവ്യമയിരുന്നു അവൾ,
പക്ഷെ എഴുതാൻ ഞാൻ മറന്നു...
ഗീതമായിരുന്നു അവൾ,
പക്ഷെ പാടാൻ ഞാൻ മറന്നു...
പൂവായി അവൾ വിരിഞ്ഞിരുന്നെങ്കിലും
പൂന്തേൻ നുകരാൻ ഞാൻ മറന്നു...
മറവിയുടെ പിറവിയിൽ ഉദയംകൊണ്ട
ഓർമകളെ മറക്കാൻ മാത്രം ഞാൻ മറന്നു...
2016, ഏപ്രിൽ 25, തിങ്കളാഴ്‌ച
മൗനമായിരുന്നു അവളുടെ പടവാൾ
അതിന്റെ മൂർച്ചയിൽ എന്റെ
ഹൃദയം മുറിഞ്ഞത് പലവട്ടമാണ്...
പുഞ്ചിരിയായിരുന്നു അവളുടെ സ്നേഹം
അതിന്റെ സുന്ദരതയിൽ എന്റെ
ഹൃദയം കവർന്നത് പലവട്ടമാണ്...
കണ്ണീരായിരുന്നു അവളുടെ ചതി
അതിന്റെ ആഘാതത്തിൽ എന്റെ
ഹൃദയം തകർന്നത് ഇന്നും ഞാനറിയുന്നു...
2016, ഏപ്രിൽ 23, ശനിയാഴ്‌ച
എന്റെ നഷ്ട്ടങ്ങൾ എല്ലാം
എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു...
നേട്ടങ്ങൾ ആകസ്മികവും...
സ്നേഹത്തൽ മൂടപെട്ട ബാല്യം...
കൗതുകം കൊണ്ട കൗമാരം ...
ഒടുവിൽ നഷ്ടങ്ങളുടെ മാറാപ്പായി
മാറിയ ഈ ശൂന്യമാം യൗവ്വനവും ...
ഇനി ഓർമകളെ തഴുകി തലോടി
അനന്ത വിദൂരമാം ശിഷ്ട ജീവിതം
തള്ളി നീക്കാം ...വിശ്രമമില്ലാതെ ....
2016, ഏപ്രിൽ 19, ചൊവ്വാഴ്ച
ചിരിക്കാൻ എനിക്ക് കാരണങ്ങൾ
തേടി അലയേണ്ടി വന്നു...
കരയാൻ കാരണങ്ങൾ എന്നെ
തേടി വന്നുകൊണ്ടിരുന്നു...
ഈറൻ ഒഴിഞ്ഞ കണ്ണ് കാണാൻ എന്റെ
കണ്ണാടിയും കൊതിച്ചിരിക്കും
ചിരിക്കും അധരതിനായി കൊതിച്ച
പ്രതിബിംബം നിരാശയോടെ മിഴി തുടച്ചു....
ഇനി എന്റെ വീണ ഞാൻ മൂടി വെക്കട്ടെ...
മൗനത്താൽ പാടാനായി ഇനി വയ്യെന്നറിയുക ....
2016, ഏപ്രിൽ 16, ശനിയാഴ്‌ച
ദൈവം അനുഗ്രഹം ചോരിഞ്ഞതിന്റെ ഒന്നാം പിറന്നാൾ.....
ഒരു വിഷു കൈനീട്ടമായി ഞങ്ങളെ അനുഗ്രഹിച്ച സർവേശ്വരാ
എന്നും കാത്തു കൊള്ളേണമേ ....
## LOVE U NANDHU ##
2016, ഏപ്രിൽ 11, തിങ്കളാഴ്‌ച
കണ്ണുകൾ കഥ പറയാൻ
കൊതിച്ച നാൾ....
എന്റെ മൂക്കിൻ തുമ്പിലെ
വിയർപ്പിൻ കണിക
നിന്റെ മൂക്കിൻ പടർന്ന നാൾ...
ആ ശംഖു തോൽക്കും കഴുത്തിൽ
ചാർത്താൻ താലി ചരടു ഞാൻ
കാത്തുവെച്ചു ...
2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച
അവളെ നേടാനായി മത്സ്യതിൻ
മിഴിയിൽ ഒരാൾ അമ്പെയ്തതും ...
വീണുകിട്ടിയ സമ്മാനം
വീതിച്ചെടുക്കാൻ അമ്മ വിധിച്ചതും...
അവൾക്കായി കല്യാണസൗഗന്ധികം
തേടി ഒരാൾ അലഞ്ഞതും...
തിരിഞ്ഞു നോക്കരുതെന്ന വാക്ക്
അവളുടെ വിലാപത്തിൽ
നാലുപേർ ചെവിക്കൊള്ളാതിരുന്നതും
അവളോടുള്ള സ്നേഹതിലുപരി
വിധികർതവിന്റെ തീരുമാനമായിരിക്കാം ...