2015, നവംബർ 16, തിങ്കളാഴ്‌ച


സ്വപ്നങ്ങളുടെ ഇതളുകൾ
കൊഴിഞ്ഞപ്പോൾ ഞാനാം
പൂവിൽ ഇന്ന് ബാക്കി
ഓര്മയുടെ ഒടിഞ്ഞ തണ്ട് മാത്രം ...
നീയാം ശലഭം മറ്റൊരു
പൂവിനെ തേടി പറന്നപ്പോൾ
എന്നിലെ മധു മുഴുവൻ ഞാൻ
നിനക്ക് കാഴ്ച വെച്ചിരുന്നു...

2015, നവംബർ 14, ശനിയാഴ്‌ച


അകലെ ഒരു മാരിവില്ലു പോലെ
നീ ചിരി തൂവുന്നുണ്ടാവാം ..
തിര മായ്ച്ച കാൽപാടുകൾ ഇന്നും മായാതെ
ഞാൻ കാക്കുന്നേൻ ഉള്ളിലെന്നാലും
ഇനി ഒരു മടക്കം നിനക്കില്ല
എന്നിലേക്കെന്നു ഞാനറിയുന്നു
എന്നാലും ....

2015, നവംബർ 13, വെള്ളിയാഴ്‌ച

കാഴ്ചകൾ മങ്ങുന്ന ഈ
സായം സന്ദ്യിൽ എങ്ങോ
പൊയ് കോലം കെട്ടി ആടാൻ
വിധിക്കപെട്ടവർ നമ്മൾ...
കാലത്തിൻ യാത്രയിൽ
തൂവൽ നഷ്ടപെട്ട ചിറകുമായി
നിസ്സഹായതയോടെ മാനം നോക്കി....
മേലെ ചിരിക്കും താരകളേ
നിങ്ങൾ ഓർക്കുന്നോ ...
താഴെ സ്നേഹമഴ  കാത്തു കഴിയുന്ന
ഈ വേഴാമ്പൽ കുഞ്ഞുങ്ങളെ....

2015, നവംബർ 11, ബുധനാഴ്‌ച


തിര വന്നു കാതിൽ മോഴിഞ്ഞോരാ കിന്നാരം
കരയുടെ കവിളിനെ ചുവപ്പിച്ച സന്ധ്യയിൽ
അലസമായി തഴുകിയ പിശറൻ കാറ്റിൽ നിൻ
മുടിയിഴ ഒതുക്കാൻ പാടുപെട്ട എൻ കൈകൾ ...
വാചാലമാം നിൻ മൌനത്തിൻ ഒടുവിൽ
വാക്കുകൾ മുത്ത്‌ കൊഴിക്കുന്നതും നോക്കി ഞാൻ..
നിരാശനായി മടങ്ങുംപോഴും നിൻ പിൻവിളി -
കതോർത്തിരുന്നത് നീയറിഞ്ഞിരുന്നോ അതോ...??

2015, നവംബർ 6, വെള്ളിയാഴ്‌ച


പെയ്തിറങ്ങും തുള്ളിയെ
കൈ കുമ്പിളിൽ വെച്ച്
തഴുകാൻ കൊതിച്ച നാൾ...
പെയ്തിട്ടും പെയ്തിട്ടും
ഇനിയും നീ പെയ്തിറങ്ങേണം
എൻ ഹൃദയത്തിൽ എന്നും...
കൈ കുമ്പിളിൽ നിന്നും
തോരാതെ ഞാൻ കാക്കാം
നിന്നെ നെഞ്ചോട്‌ ചേർത്ത്...

2015, നവംബർ 5, വ്യാഴാഴ്‌ച


അറിയാതെ പിടയുമെൻ അന്തരാത്മാവിൽ
ഒരു നുള്ള് എള്ളിൻ തരി നുള്ളിയിട്ട്
മാമ്പൂ തളിർ തല്ലി തകർതപൊൽ
മോഹത്തിൻ തിരി നീ അണച്ചു ...
മഴയിൽ കുതിരാത്ത.. വെയിലിൽ വാടാത്ത
എന്റെ സ്വപ്നങ്ങളേ... നിന്റെ പിണ്ഡം
ഞാനിന്നു അടക്കം ചെയ്യാതെ
ഒരു മണ്‍കുടത്തിൽ കാത്തു വെക്കും..
ഒരു നാൾ എന്റെ ചിത എരിയുമ്പോൾ
അതിൽ നിന്ന് ഒരു പിടി ചാരം
ചേർത്ത് നിനക്ക് ഒഴുക്കനായ് ....
അടങ്ങാത്ത ആവേശമായി...
മടങ്ങാത്ത ഓർമകളിൽ
ഇടറുന്ന നെഞ്ചിനുള്ളിൽ
തളിരിടും വസന്തമായി
തരളിതമാം ഹൃദയത്തിൽ
കുളിരായി നീ ഇന്നും.....