2014, ഡിസംബർ 20, ശനിയാഴ്‌ച

 ഒരു ദേവീ ശിലയായി നീ മാറിയെങ്കിൽ...
പുഷ്പ ദളങ്ങളാൽ മൂടാം നിൻ മെയ്യ് ...
ഒരു കാവ്യാ മായി നിന്നെ എഴുതാൻ
ഞാനെന്റെ ചോരയിൽ തൂലിക മുക്കിടട്ടെ...
ഒരു മഴയായി നീ എന്നിൽ പെയ്തെങ്കിൽ..
അതിലൊരു തുള്ളിയും പാഴാക്കില്ലൊരു നാളും ...
അറിയുക നീയെൻ സ്നേഹം പ്രിയസഖീ....
പറയുക നീ എനിക്കെന്നു സ്വന്തമെന്ന് ...

2014, ഡിസംബർ 17, ബുധനാഴ്‌ച

നോവിൻ പ്രതീകമാം നീര്തുള്ളിയെ
കണ്ണീർ എന്ന് പേരിട്ടു വിളിച്ചത്
ആദ്യമായ് മനുഷ്യനോ അതോ..........???
ഇരുളിനെ കീറിമുറിച്ചു
വെളിച്ചത്തിൻ പാത തീര്ക്കാൻ
വന്നൊരാ പ്രതിഭാസത്തെ
നിലാവെന്നു വിളിച്ചോ നീ  മനുഷ്യാ???
വിശക്കുന്ന വയറിനു കിട്ടുന്ന
അപ്പ കഷണങ്ങൾ തട്ടിയെടുക്കുന്ന
കൈകളെ ഇന്നു നീ എന്തു
വിളിക്കുന്നു മനുഷ്യാ....????
തേടേണം നാം എന്നും നിസ്വാര്തമാം
കർമം ചെയ്യുന്ന കരങ്ങളെ ...
കണ്ടെത്തണം സ്വന്തമാം
കാലിൽ നിവര്ന്നു നില്ക്കാനോരിടവും ..


2014, ഡിസംബർ 16, ചൊവ്വാഴ്ച

സന്ധ്യാ നാമം ചൊല്ലാനായി
നിത്യമെൻ ചാരെ വരൂ എൻ ദീപമേ ...
അണയാതെ കാക്കാനായി  നിന്നെ
ഞാനെൻകൈ കുമ്പിളിൽ കാത്തോളാം
മാറിൽ ചേർത്ത് ....

2014, ഡിസംബർ 11, വ്യാഴാഴ്‌ച

2014, ഡിസംബർ 10, ബുധനാഴ്‌ച



കടന്നു വന്ന വഴിയില്ലൂടെ തിരിഞ്ഞു
നോക്കാതിരിക്കൽ ആരാലാണ് സാധ്യമാകുക??...
പിച്ച വെച്ച് നാം നടന്നു കയറുന്ന പടവുകളിൽ
നമ്മുടെ പൂര്വികരുടെ...ഗുരുക്കന്മാരുടെ ...കാലിൽ നിന്നും പൊഴിഞ്ഞു
വീഴുന്ന മണൽ തരികളെ അറിവിലേക്കുള്ള മാർഗമായി മാറ്റുക...
അജ്ഞതയുടെ ഇരുളിൻ മറ നീക്കാനായി അറിവിന്റെ വെളിച്ചം തേടിയുള്ള
എന്റെ യാത്രയിൽ തുണയായി നിന്നവരെ ....
നിങ്ങള്ക്ക് മുന്നില് തലതഴ്തുന്നതിൽ ഞാൻ എന്നും
അഭിമാനം കൊള്ളുന്നു.....




2014, നവംബർ 10, തിങ്കളാഴ്‌ച

അന്നു നീ തന്നൊരാ
ചോറുരുളയുടെ മാധുര്യം
ഇന്നുമെൻ അധരത്തിൽ
മായാതെ സൂക്ഷിച്ചു.....
ആദ്യമായ് മാറിലെ
മായാ മറുകിനെ
പുണരാനായ് കൊതിചോരെൻ
അകതാരിനെ ചാട്ടുളിയായ
നിൻ കണ്ണാൽ
എതിര്തതിന്നോർത്തു
ഞാൻ വെറുതെ ചിരിച്ചു....
ഇനിയും വേണം ചോറുരുളകൾ
ഒന്നൊന്നായി....
മാനത്തെ മാമനെ കാണിച്ചു നീ
എന്നെ ഊട്ടെൻണം ....


തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ
നിർലോഭമായി സ്നേഹിക്കുക...
നിങ്ങൾ അർഹിക്കുന്ന സ്നേഹം
ഒരുനാൾ നിങ്ങളെ തേടി വരും...