2019, മേയ് 24, വെള്ളിയാഴ്‌ച


ഞാനറിഞ്ഞ നീയായിരുന്നില്ല
നീയെന്ന നീ ...
നീയറിഞ്ഞ ഞാനായിരുന്നില്ല
ഞാനെന്ന ഞാൻ ...
നിന്നെ അറിയാതെപോയ എനിക്കും
എന്നെ അറിയാതെപോയ നിനക്കുമിടയിൽ
അപരിചിതത്വത്തിന്റെ
കോട്ടമതിൽ കെട്ടിയത്
നീയറിഞ്ഞും ഞാനറിയാതെയുമായിരുന്നു!!
ഭേദിക്കണമെന്നുണ്ടായിരുന്നു
പക്ഷെ എന്തിന് എന്നത് പിന്തിരിപ്പിച്ചു ...
ഇനി എന്റെ ലോകം നീയറിയാതിരിക്കുക
നിന്റെ ലോകം ഞാനും ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ