ആശയങ്ങൾ നശിച്ച മനസ്സുമായി
ആകാശത്തിന്റെ അവസാനം തേടും
ആമാശയമില്ലാത്ത മൂഢ ചിന്തകൾക്ക്
ആഹാരം തേടുന്നവൻ ഞാൻ...
ഇലകൊഴിഞ്ഞ മരത്തിന് കീഴിൽ
ഇന്നലെ തണൽ തേടി ഞാൻ ഇരുന്നു ...
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന എന്നെനോക്കി
ഇലഞ്ഞിപ്പൂക്കളും ചിരി തുടങ്ങി ...
എന്തിനീ യാത്രയെന്നറിയില്ല
എങ്കിലും താണ്ടണം ഇനിയുമേറെയെന്നറിയാം
എരിയുന്ന പകലിലും ഇരുളുന്ന രാവിലും
എന്റെ മരണവാർത്ത കേൾക്കാൻ ഞാൻ നടക്കട്ടെ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ