ജീർണ്ണിച്ച പഴംതുണികേട്ടുകൊണ്ടൊരു
ഭാണ്ഡം തീർത്തുഞാൻ ചുമലിലേറ്റി....
ചിതലരിച്ച ഓർമകളും
ചിറക് നഷ്ടമായ സ്വപ്നങ്ങളും
ഉറവ വറ്റിയ മോഹങ്ങളും
മരിച്ചു മണ്ണടിഞ്ഞ എന്റെ മനസ്സും
ഭാണ്ഡത്തിലേറ്റി ഞാൻ യാത്ര തുടരുന്നു ...
സ്വപ്നങ്ങൾ വിൽപ്പനച്ചരക്കായെങ്കിൽ
ഞാനും ധനികനായേനെ ...
മോഹങ്ങളുടെ പട്ടത്തിന്റെ
നൂല് പൊട്ടിയ നാളുകൾ ..
പ്രതീക്ഷവറ്റിയ കണ്ണുകളും
ഉമിനീർ സ്പർശിക്കാതെ
വരണ്ട ചുണ്ടുകളും ...
ഇനി ഹൃദയത്തിന്റെ തെക്കേ പറമ്പിലെ
ചുടലക്കണ്ടത്തിൽ ഞാൻ എനിക്കായ്
ഒരു കുഴിയെടുത്ത് കാത്തിരിക്കട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ